x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​സ്പെ​ൻ​ഷ​ൻ: ഹ​ർ​ജി വ്യാ​ഴാ​ഴ്ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും

വെബ് ഡെസ്‌ക്
Published: November 4, 2026 11:58 AM IST | Updated: November 4, 2026 12:00 PM IST

സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹ​ർ​ജി വ്യാ​ഴാ​ഴ്ച ഹ​ർ​ജി വ്യാ​ഴാ​ഴ്ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. ഇ​ന്ന് വാ​ദ​ത്തി​ന് എ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ല.

ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. അ​ഭി​ഭാ​ഷ​ക​ൻ കെ.​ആ​ർ. സു​ഭാ​ഷ് ച​ന്ദ്ര​നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

സ​ർ​വ​ക​ലാ​ശാ​ല സ​സ്പെ​ൻ​ഡ് ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് ഹൈ​ക്കോ​ട​തി​യി​ലും വ​ൻ തി​രി​ച്ച​ടി​യാ​യി​രു​ന്നു ഉ​ണ്ടാ​യ​ത്. പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​നു​വ​ദി​ച്ച ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​വ് ഹൈ​ക്കോ​ട​തി ഡി​വ​ഷ​ൻ ബെ‍​ഞ്ച് റ​ദ്ദാ​ക്കി.

ച​ട്ട​വി​രു​ദ്ധ​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​ൻ വാ​ഴ്സി​റ്റി​യോ​ട് നി​ര്‍​ദേ​ശി​ക്കാ​ൻ കോ​ട​തി​ക​ൾ​ക്ക് ആ​വി​ല്ലെ​ന്ന് ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി ന​ട​പ​ടി മ​നു​ഷ്യ​ത്വ ര​ഹി​ത​മെ​ന്നാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ക​ര​ണം.

വി​സി സി​സ തോ​മ​സി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ 10 എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ച​ട്ട​വി​രു​ദ്ധം എ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ജ​സ്റ്റി​സ് അ​നി​ൽ കെ ​ന​രേ​ന്ദ്ര​ൻ അ​ട​ങ്ങി​യ ബെ​ഞ്ച് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ​ത്.

Tags : suspension Kalady University students Supreme Court petition Thursday

Recent News

Corehub Up