ബെംഗളൂരു: വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനെതിരേ നടക്കുന്ന സമരങ്ങൾക്കു പിന്നിൽ പാകിസ്ഥാനിലെ രാഷ്ട്രീയക്കാരും ഇന്ത്യാവിരുദ്ധ ശക്തികളുമാണെന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവേയാണു കേന്ദ്രമന്ത്രിയുടെ ആരോപണം.
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് അമേരിക്കയിൽനിന്നും സഹസ്ഥാപകൻ അശുതോഷ് ടാങ്കെക്ക് പാക്കിസ്ഥാനിൽനിന്നും ഫണ്ട് ലഭിച്ചിട്ടുണ്ടെന്നു കേന്ദ്രമന്ത്രി ആരോപിച്ചു. ഇന്ത്യാവിരുദ്ധ സംഘടനകളും വിദേശഫണ്ട് സ്വീകരിക്കുന്ന ഗ്രൂപ്പുകളും ചേർന്ന് ബോധപൂർവം വ്യാജപ്രചാരണങ്ങൾ മെനയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് തെറ്റായവിവരങ്ങൾ പ്രചരിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
Tags : SIR campaigns Pakistan Union Minister Jitendra Singh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash