സഞ്ജയ് റൗത്ത്
മുംബൈ: ബിജെപിയുടെ നിർദേശപ്രകാരമാണ് എൻസിപി നേതാക്കൾ പ്രവർത്തിക്കുന്നതെന്നും അധികം വൈകാതെ ഇക്കൂട്ടർ കാവി പാർട്ടിയിൽ ലയിക്കുമെന്നും ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗത്ത് ആരോപിച്ചു. പാർട്ടി ഇപ്പോൾ അജിത് പവാറിന്റേതല്ലെന്നും യഥാർഥ എൻസിപി സ്ഥാപകനായ ശരദ് പവാറിന്റേതാണെന്നും റൗത്ത് പറഞ്ഞു.
പ്രഫുൽ പാട്ടേൽ, സുനിൽ താത്കറെ, ഛഗൻ ഭുജ്ബൽ എന്നിവർ ഉൾപ്പടെയുള്ള മുതിർന്ന എൻസിപി നേതാക്കൾ കഴഞ്ഞദിവസം അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സഞ്ജയ് റൗത്തിന്റെ ആരോപണം.
എൻസിപി അധ്യക്ഷയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാറിന്റെ അഭാവത്തിൽ നടന്ന ഈ യോഗം പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന് തരത്തിലുള്ള ഊഹാപോഹങ്ങൾക്ക് വഴിവച്ചിരുന്നു.
അതേസമയം, അമിത് ഷായുമായി തങ്ങൾ നടത്തിയത് പതിവു കൂടിക്കാഴ്ച മാത്രമാണെന്നാണു നേതാക്കളുടെ വിശദീകരണം.
Tags : AjitFaction BJP Merge Sanjay Raut Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash