Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanjay Raut

രാഹുലിനെ കേൾക്കാതിരുന്നത് മമതയുടെ പിഴവ്: സഞ്ജയ് റൗത്ത്

മും​​​ബൈ: രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യെ കേ​​​ൾ​​​ക്കാ​​​തി​​​രു​​​ന്ന​​​തും കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി സ​​​ഖ്യ​​​ച​​​ർ​​​ച്ച​​​യ്ക്കു ശ്ര​​​മി​​​ക്കാ​​​ത്ത​​​തു​​​മാ​​​ണു പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​ക്കു സം​​​ഭ​​​വി​​​ച്ച വ​​​ലി​​​യ പി​​​ഴ​​​വു​​​ക​​​ളെ​​​ന്നു ശി​​​വ​​​സേ​​​നാ നേ​​​താ​​​വ് സ​​​ഞ്ജ​​​യ് റൗ​​​ത്ത്. അ​​​ങ്ങ​​​നെ സം​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം വ്യത്യസ്തമാ​​​യേ​​​നെ എ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ ബി​​​ജെ​​​പി​​​യു​​​ടെ വി​​​ജ​​​യം ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ നേ​​​ട്ട​​​മ​​​ല്ല. തീ​​​വ്ര​​​വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു വോ​​​ട്ടു​​​ക​​​ളാ​​​ണ് ബി​​​ജെ​​​പി ഇ​​​ല്ലാ​​​താ​​​ക്കി​​​യ​​​ത്.

മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യും എം.​​​കെ. സ്റ്റാ​​​ലി​​​നും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ങ്കി​​​ലും ഇ​​​ന്ത്യാ മു​​​ന്ന​​​ണി​​​യു​​​ടെ ഭാ​​​വി ശോ​​​ഭ​​​ന​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Latest News

Corehub Up