പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂന: ഇന്ത്യയിലെ 50 കോടി ജനങ്ങളെ 10-12 വർഷത്തിനുള്ളിൽ ദാരിദ്ര്യത്തിൽനിന്നും മുക്തരാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻകാലങ്ങളിൽ ദാരിദ്ര്യത്തിനെതിരായ പോരാട്ടം "മുദ്രാവാക്യങ്ങളിൽ' മാത്രമായി ഒതുങ്ങിയിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൂന മെട്രോ ലൈൻ 3 (പിങ്ക് ലൈൻ) വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മെട്രോ ശൃംഖല ഇന്ന് 1,200 കിലോമീറ്ററിലേക്ക് വളർന്നു. മെച്ചപ്പെട്ട നഗര അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
8,300 കോടിയിലധികം രൂപ ചെലവിൽ നിർമിക്കുന്ന 23 കിലോമീറ്റർ ദൈർഘ്യമുള്ള ‘പിങ്ക് ലൈൻ ഹിൻജ്വാഡി ഐടി ഹബിനെയും ഡിസ്ട്രിക് കോർട്ട് മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്നു.
ഏകദേശം 21,800 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന നാലു പുതിയ മെട്രോ ഇടനാഴികൾക്കും പൂന മെട്രോ രണ്ടാം ഘട്ടത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.
Tags : Poverty NarendraModi PMModi LiftedOut