അരൂർ–തുറവൂർ എലിവേറ്റഡ് ഹൈവേ
അരൂർ: ദേശീയപാത 66ലെ അരൂർ–തുറവൂർ എലിവേറ്റഡ് ഹൈവേ 2027 മാർച്ചിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ ലക്ഷ്യമിട്ടു നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്.
പാലത്തിന്റെ സുരക്ഷയും ഭാരം താങ്ങാനുള്ള ശേഷിയും ഉറപ്പാക്കുന്നതിനുള്ള ലോഡ് ടെസ്റ്റ് അടുത്തയാഴ്ച ആരംഭിച്ചേക്കും.
13.23 കിലോമീറ്റർ നീളത്തിൽ ആറുവരിപ്പാതയായി നിർമിക്കുന്ന പദ്ധതിയുടെ 94 ശതമാനം ജോലികളും ഇതിനകം പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന അപ്രോച്ച് റോഡ്, പ്രവേശന-പുറത്തിറങ്ങൽ റാമ്പുകൾ, തുറവൂരിൽ അധികമായി എടുത്തിട്ടുള്ള ആറു ഫില്ലറുകളിലെ ഗർഡറുകളുടെ നിർമാണം എന്നിവയാണു പ്രധാനമായും അവശേഷിക്കുന്നത്.
ഏകദേശം 2200 കോടി രൂപ ചെലവിലാണു പദ്ധതി നടപ്പാക്കുന്നത്. 2023 ഫെബ്രുവരി ഒന്നിന് ആരംഭിച്ച നിർമാണം 2026 ജനുവരി 31നകം പൂർത്തിയാക്കാനായിരുന്നു ആദ്യ കരാർ.
Tags : Aroor Thuravoor Elevatedhighway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash