Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thuravoor

തു​റ​വൂ​രി​ൽ ആ​ക്രി​ക്ക​ട​യ്ക്ക് തീ​പി​ടി​ച്ചു

തു​റ​വൂ​ർ: ദേ​ശീ​യ പാ​ത​യ്ക്ക​രി​കി​ലെ ആ​ക്രി​ക്ക​ട​യി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. തു​റ​വൂ​ർ വ​ട​ക്ക് ദേ​ശീ​യ​പാ​ത​യു​ടെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ക്രി​ക്ക​ട​യ്ക്കാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ തീ​പി​ടി​ച്ച​ത്.

രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ ഷി​ജാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ക്രി​ക്ക​ട​യി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തീ ​ആ​ളി​പ്പ​ട​രു​ക​യും പ്ര​ദേ​ശ​മാ​കെ ക​ന​ത്ത ക​റു​ത്ത പു​ക മൂ​ടു​ക​യും ചെ​യ്തു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ കു​ത്തി​യ​തോ​ട് പൊ​ലി​സും അ​രൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ത്ത​ല​യി​ൽ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റും ചേ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും തീ ​പ​ട​രാ​തെ വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ക​ട​യ്ക്ക് കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്ലെ​ന്ന് ഉ​ട​മ ഷീ​ജാ​സ് അ​റി​യി​ച്ചു. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ അ​ര​മ​ണി​ക്കൂ​റി​ലേ​റെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പൊ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി പി​ന്നീ​ട് വാ​ഹ​ന​ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കും അ​ന്വേ​ഷ​ണ​ത്തി​നും ശേ​ഷ​മേ തീ​പി​ടി​ത്ത​ത്തി​ന്റെ യ​ഥാ​ർ​ഥ കാ​ര​ണം വ്യ​ക്ത​മാ​കൂ​വെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

 

Kerala

മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

തു​റ​വൂ​ർ: കെ​എ​സ്എ​ഫ്ഇ തു​റ​വൂ​ർ ബ്രാ​ഞ്ചി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. എ​ൽ​ദോ വ​ർ​ഗീ​സ്, ജി​ബി, സി.​എ. ബി​ജു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഡി​സം​ബ​ർ 17ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

കു​ത്തി​യ​തോ​ട് സ്വ​ദേ​ശി മ​ത്താ​യി വ​ർ​ഗീ​സ് എ​ന്ന പേ​രി​ൽ എ​ൽ​ദോ വ​ർ​ഗീ​സ് ര​ണ്ട് മു​ക്കു​പ​ണ്ട വ​ള​ക​ൾ പ​ണ​യം​വ​ച്ച് 1,40,000 രൂ​പ ത​ട്ടി​യെ​ടു​ത്തി​രു​ന്നു. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യി അ​ഭി​ന​യി​ച്ചാ​ണ് എ​ൽ​ദോ വ​ർ​ഗീ​സ് പ​ണ​യം വ​യ്ക്കാ​നെ​ത്തി​യ​ത്.

ഇ​യാ​ൾ​ക്കൊ​പ്പം സ​ഹാ​യി​യെ​ന്ന നി​ല​യി​ൽ ജി​ബി​യും ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ബി​ജു മൊ​ബൈ​ൽ ആ​പ്പ് വ​ഴി നി​ർ​മി​ച്ച വ്യാ​ജ ആ​ധാ​ർ കാ​ർ​ഡാ​ണ് തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ന​ൽ​കി​യ​ത്. ബ്രാ​ഞ്ച് മാ​നേ​ജ​ർ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് തി​രി​ച്ച​റി​ഞ്ഞ​ത്.

ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ൽ 32 ഗ്രാം ​ചെ​മ്പ് ക​യ​റ്റി സ്വ​ർ​ണ​നൂ​ലു​ക​ൾ കൊ​ണ്ട് പൊ​തി​ഞ്ഞാ​ണ് സം​ഘം ആ​ഭ​ര​ണം നി​ർ​മി​ച്ചി​രു​ന്ന​ത്.

Latest News

Corehub Up