അരൂര്‍ എആര്‍ ഹോട്ടലിനു മുന്‍വശം ദേശീയപാതയില്‍ സ്ഥാപിച്ച അവസാന ഗര്‍ഡർ.
അരൂര്‍: തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിന്റെ അവസാനത്തെ ഗര്‍ഡര്‍ സ്ഥാപിച്ചു. അരൂര്‍ എആര്‍ ഹോട്ടലിനു മുന്‍വശം ദേശീയപാതയില്‍ 2566-ാം നമ്പര്‍ ഗര്‍ഡറാണ് സ്ഥാപിച്ചത്. പ്രത്യേക പൂജ നടത്തിയാണ് അവസാനത്തെ ഗര്‍ഡര്‍ സ്ഥാപിച്ചത്. ഒരു മാസത്തിനകം സ്ട്രക്ചര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകുമെന്നും തുടര്‍ന്ന് അനുബന്ധ റോഡ് നിര്‍മാണം ആരംഭിക്കുമെന്നും പ്രോജക്ട് ഡയറക്ടര്‍ ഒ.കെ. നായര്‍ പറഞ്ഞു.
ആറു മാസത്തിനകം എല്ലാ പണികളും പൂര്‍ത്തീകരിക്കാനാണ് ശ്രമം. 12.75 കിലോമീറ്ററില്‍ ഒറ്റത്തൂണുകളില്‍ നിര്‍മിക്കുന്ന രാജ്യത്തെ തന്നെ നീളം കൂടിയ ആറുവരി ഉയരപ്പാതയാണിത്. 1,668 കോടിയാണ് നിര്‍മാണ ചെലവ്.