x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാസപ്പടി കേസ്: എന്തുകൊണ്ട് എഫ്ഐആർ ഇട്ടില്ല? ചോദ്യങ്ങളുമായി ഹൈക്കോടതി, എതിർപ്പ് അറിയിച്ച് ഇഡിയും

കൊച്ചി ബ്യൂറോ
Published: September 26, 2026 11:46 AM IST | Updated: September 26, 2026 11:46 AM IST

കേരള ഹൈക്കോടതി (File Photo)

കൊച്ചി: മാസപ്പടി കേസിൽ ഇഡി നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്‌റ്റർ ചെയ്തില്ലെന്ന് ഹൈക്കോടതി. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് സുപ്രീം കോടതി വിധി എന്നും കോടതി നിരീക്ഷിച്ചു. എഫ്ഐആർ ഇടാതെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇഡി ശക്തമായ എതിർപ്പ് അറിയിച്ചു.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇഡിയുടെ ശിപാർശ. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കേസ് എടുക്കാമെന്നായിരുന്നു സർക്കാറിന്‍റെ തീരുമാനം.

സർക്കാർ ആരെയോ സംരക്ഷിക്കാൻ വേണ്ടിയാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാത്തത് എന്നായിരുന്നു പരാതിക്കാരൻ കെ.എം. ഷാജഹാന്‍റെ അഭിഭാഷകന്‍റെ വാദം. ഇതിന് പിന്നാലെയാണ് പ്രാഥമിക അന്വേഷണത്തിൽ ഇഡി അഭിഭാഷകൻ എതിർപ്പ് അറിയിച്ചത്.

ഇഡി അന്വേഷണത്തിന്‍റെ ഭാഗമായി ഗുരുതരമായ കുറ്റകൃത്യത്തിനെതിരെ കേസ് എടുക്കാനുള്ള കൃത്യമായ തെളിവുകളാണ് സംസ്ഥാന പൊലിസ് മേധാവിക്ക് കൈമാറിയത്. എന്നാൽ അത് പരിശോധിച്ചിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്‌തില്ല. ഗൗരവമുള്ള കുറ്റകൃത്യത്തിൽ ആദ്യം എ ഫ്ഐആർ ഇട്ടതിനു ശേഷം അന്വേഷണം നടത്തണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെട്ടു.

എന്തുകൊണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തില്ലെന്ന ചോദ്യത്തിന് ഇങ്ങനെയുള്ള കേസുകളിൽ പ്രാഥമിക പരിശോധന കൂടാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാവില്ലെന്നും സുപ്രീം കോടതി വിധിയുണ്ട് എന്നുമാണ് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചത്.

എന്നാൽ മറ്റൊരു വിധി ചൂണ്ടിക്കാണിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് സുപ്രീം കോടതി വിധി എന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, മുദ്രവച്ച കവറിൽ എല്ലാ വിവരങ്ങളും ഹാജരാക്കാൻ കോടതി ഇഡിയോട് ആവശ്യപ്പെട്ടു. സെപ്റ്റംബർ 29ന് കേസ് വീണ്ടും പരിഗണി ക്കും.

Tags : HighCourt Questions ED

Recent News

Corehub Up