x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ട​ക്കി, തി​രു​ത്തി, വീ​ണ്ടും സ​മ​ർ​പ്പി​ച്ചു; മു​ട്ടി​ൽ മ​രം​മു​റി കേ​സ് കു​റ്റ​പ​ത്രം കോ​ട​തി സ്വീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: September 26, 2026 12:17 PM IST | Updated: September 26, 2026 12:20 PM IST

പ്രതീകാത്മക ചിത്രം

ക​ൽ​പ്പ​റ്റ: വി​വാ​ദ​മാ​യ മു​ട്ടി​ൽ മ​രം​മു​റി കേ​സി​ൽ വ​നം​വ​കു​പ്പ് സ​മ​ർ​പ്പി​ച്ച പു​തു​ക്കി​യ കു​റ്റ​പ​ത്രം സു​ൽ​ത്താ​ൻ ബ​ത്തേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. നേ​ര​ത്തെ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ തി​രു​ത്തി​യാ​ണ് വ​നം​വ​കു​പ്പ് വീ​ണ്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ പോ​രാ​യ്മ​ക​ൾ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​രി​ഹ​രി​ച്ചാ​ണ് പു​തു​ക്കി​യ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ വൈ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ ​ഉ​ത്ത​ര​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​പ​ര​മാ​യ വി​ശ​ദീ​ക​ര​ണ​ങ്ങ​ളും പു​തി​യ റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കേ​സി​ൽ പി​ടി​ച്ചെ​ടു​ത്ത ത​ടി​ക​ളും മ​രം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ടോ​റ​സ് ലോ​റി സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ളും പു​തു​ക്കി​യ കു​റ്റ​പ​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​ധാ​ന പ്ര​തി​ക​ളാ​യ റോ​ജി അ​ഗ​സ്റ്റി​ൻ, ആ​ന്‍റോ അ​ഗ​സ്റ്റി​ൻ, ജോ​സു​കു​ട്ടി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ര​ട​ക്കം ഏ​ഴ് പേ​രാ​ണ് പു​തി​യ കു​റ്റ​പ​ത്ര​ത്തി​ലെ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ 17നാ​ണ് വ​നം​വ​കു​പ്പ് കേ​സി​ൽ ആ​ദ്യ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

എ​ന്നാ​ൽ കു​റ്റ​പ​ത്ര​ത്തി​ലെ പോ​രാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം അ​ത് തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി വ​നം​വ​കു​പ്പ് വീ​ണ്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പിക്കുകയായിരുന്നു. ആ​ദ്യ കു​റ്റ​പ​ത്രം കോ​ട​തി തി​രി​ച്ച​യ​ച്ച​തി​നെ തു​ട​ർ​ന്ന് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. 

2020 ഒ​ക്ടോ​ബ​റി​ൽ റ​വ​ന്യൂ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച ഒ​രു വി​വാ​ദ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ലാ​ണ് 2021ൽ ​വ​യ​നാ​ട്ടി​ൽ വ്യാ​പ​ക​മാ​യി മ​രം​കൊ​ള്ള ന​ട​ന്ന​ത്. പ​ട്ട​യം ല​ഭി​ച്ച ഭൂ​മി​യി​ലെ ച​ന്ദ​ന​മൊ​ഴി​കെ​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ക്കാം എ​ന്നാ​യി​രു​ന്നു ഈ ​ഉ​ത്ത​ര​വ്. ഈ ​ഉ​ത്ത​ര​വ് ദു​രു​പ​യോ​ഗം ചെ​യ്ത് വി​ല​പി​ടി​പ്പു​ള്ള ഈ​ട്ടി​മ​ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ പ്ര​തി​ക​ൾ മു​റി​ച്ചു​ക​ട​ത്തി എ​ന്നാ​ണ് കേ​സ്.

Tags : TreeFellingCase Muttil Wayanad ChargeSheet SultanBathery Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up