പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: യുവവനിതാ ഡോക്ടർക്ക് നേരെ മറ്റൊരു ഡോക്ടറുടെ ലൈംഗികാതിക്രമം. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം.
ജനറല്‍ മെഡിസിന് ഡോക്ടര്‍ വിനുവാണ് യുവ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡനം ചെറുത്ത 25കാരിയായ പി.ജി. വനിതാ ഡോക്ടര്‍ ആശുപത്രിക്ക് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് മറ്റൊരു ഡോക്ടറുടെ സഹായത്തോടെ പൊലിസിൽ പരാതി നല്കി. ഡോക്ടര്‍ വിനുവിനെതിരെ പൊലിസ് പിടികൂടിയിട്ടില്ല.
അതേസമയം, ഡോക്ടറെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് നെടുമങ്ങാട് പൊലിസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.
Tags : doctor sexual assault towards doctor nedumangad hospital police dyfi