പ്രതീകാത്മക ചിത്രം
കൊച്ചി: ഇഗ്നാത്തിയോസ് മാർ അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ കേരള സന്ദർശനത്തിൽ സുപ്രീംകോടതി ഉത്തരവിലെ നിർദേശങ്ങളും വീസ വ്യവസ്ഥകളും ലംഘിക്കപ്പെടുന്നില്ലെന്ന് സംസ്ഥാന പൊലിസ് മോധാവി ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി.
സഭാതർക്കത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകൾ ലംഘിക്കപ്പെടാനാകില്ലെന്നും ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് വ്യക്തമാക്കി.
മണർകാട് സെന്റ് മേരീസ് പള്ളിയിൽ കുർബാന അർപ്പിക്കൽ ഉൾപ്പടെ സുപ്രീംകോടതി ഉത്തരവുകൾക്കു വിരുദ്ധമായി മതപരമായ ചടങ്ങുകളിൽ പാത്രിയർക്കീസ് ബാവ പങ്കെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നടക്കം ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭാംഗങ്ങളായ വി.വി. മാത്യു, സന്തോഷ് ജോർജ് എന്നിവർ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്.
ഇരുവിഭാഗവും തമ്മിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ഇടപെടലുകൾ നടക്കുകയാണെന്നും പരിഹാരത്തിലേക്കു കാര്യങ്ങൾ അടുക്കുന്ന സാഹചര്യത്തിൽ ഇതിനു വിഘാതമുണ്ടാകാത്ത തരത്തിൽ കോടതി ഇടപെടലുണ്ടാകണമെന്നുമായിരുന്നു സർക്കാർ ആവശ്യം.
Tags : Kerala High Court Police Chief Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash