നിയമസഭാ കൈയാങ്കളി
തിരുവനന്തപുരം: ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച നിയമസഭാ കൈയാങ്കളി കേസിൽ നിർണായക ഉത്തരവുകളുമായി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി.
കേസിൽ ഒന്നാം സാക്ഷിയായ ശാർങ്ഗധരൻ വീഡിയോ കോൺഫറൻസിംഗ് വഴി മൊഴി നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി. ഡിസംബർ ഒന്നിന് അദ്ദേഹം നേരിട്ട് കോടതിയിൽ ഹാജരായി മൊഴി നൽകണമെന്ന് കോടതി കർശന നിർദേശം നൽകി.
ഒന്നാം സാക്ഷിയെ വിസ്തരിച്ചതിനു ശേഷം മാത്രമേ മറ്റു സാക്ഷികളുടെ ക്രോസ് വിസ്താരം നടത്താവൂ എന്നാവശ്യപ്പെട്ട് പ്രതിഭാഗം സമർപ്പിച്ച ഹർജിയും കോടതി തള്ളിക്കളഞ്ഞു.
2015 മാർച്ച് 13ന് അന്നത്തെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്തുന്നതിനായി സഭയ്ക്കുള്ളിൽ വലിയ തോതിലുള്ള സംഘർഷവും അക്രമവുമുണ്ടായി എന്നാണ് പൊലിസ് കേസ്.
Tags : Legislative Assembly Ruckus Case Sharngadharan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash