x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്-​വ്യാ​സ യൂ​ണി​വേ​ഴ്‌​സി​റ്റി തി​രു​വ​ന​ന്ത​പു​രം കാമ്പ​സ് പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ്ഡെസ്ക്
Published: November 13, 2026 10:36 PM IST | Updated: November 13, 2026 10:36 PM IST

എ​​​സ്-​​​വ്യാ​​​സ ഡീം​​​ഡ് ടു ​​​ബി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കാമ്പ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്നു

ബം​​​ഗ​​​ളൂ​​​രു: ബം​​​ഗ​​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള എ​​​സ്-​​​വ്യാ​​​സ ഡീം​​​ഡ് ടു ​​​ബി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കാമ്പ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ജി​​​ഗ​​​ണി​​​യി​​​ലു​​​ള്ള എ​​​സ്-​​​വ്യാ​​​സ കാ​​​മ്പ​​​സി​​​ല്‍വ​​​ച്ചാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ പു​​​തി​​​യ കാ​​​മ്പ​​​സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്.

കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ക​​​സി​​​ത് ഭാ​​​ര​​​ത് ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന അ​​​ടു​​​ത്ത കാ​​​ല്‍​നൂ​​​റ്റാ​​​ണ്ടി​​​ലെ വി​​​ക​​​സ​​​ന ല​​​ക്ഷ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​സ്-​​​വ്യാ​​​സ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക്കും ഒ​​​പ്പം സ​​​ഞ്ച​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യ​​​ട്ടേ​​​യെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആശംസിച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നെ​​​ടു​​​മ​​​ങ്ങാ​​​ടാ​​​ണ് 33 ഏ​​​ക്ക​​​ര്‍ വി​​​സ്തൃ​​​തി​​​യി​​​ല്‍ എ​​​സ്- വ്യാ​​​സ​​​യു​​​ടെ പു​​​തി​​​യ കാമ്പ​​​സ്.

പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ക്ലാ​​​സ് മു​​​റി​​​ക​​​ളി​​​ല്‍ ഒ​​​തു​​​ങ്ങാ​​​ത്ത വി​​​ദ്യാ​​​ഭ്യാ​​​സ​​​രീ​​​തി​​​യാ​​​യി​​​രി​​​ക്കും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കാമ്പ​​​സി​​​ന്‍റെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത​​​യെ​​​ന്ന് എ​​​സ്-​​​വ്യാ​​​സ ഡീം​​​ഡ്-​​​ടു-​​​ബി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി എ​​​ക്‌​​​സി​​​ക്യൂട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡെ​​​ന്നി തോ​​​മ​​​സ് വ​​​ട്ട​​​ക്കു​​​ന്നേ​​​ല്‍ പ​​​റ​​​ഞ്ഞു. വ്യ​​​വ​​​സാ​​​യ വി​​​ദ​​​ഗ്ധ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന പ​​​ഠ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ള്‍, പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ശീ​​​ല​​​നം, യ​​​ഥാ​​​ര്‍​ഥ തൊ​​​ഴി​​​ല്‍​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള പ്രോ​​​ജ​​​ക്ടു​​​ക​​​ള്‍, ഇ​​​ന്‍​ഡ​​​സ്ട്രി മെ​​​ന്‍റ​​​റിം​​​ഗ്, ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പ് എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ തൊ​​​ഴി​​​ല്‍ മേ​​​ഖ​​​ല​​​യി​​​ല്‍ സ​​​ജ്ജ​​​രാ​​​ക്കും.

സൈ​​​ബ​​​ര്‍ സെ​​​ക്യൂ​​​രി​​​റ്റി, റോ​​​ബോ​​​ട്ടി​​​ക്‌​​​സ്, അ​​​ഡ്വാ​​​ന്‍​സ്ഡ് കം​​​പ്യൂ​​​ട്ടിം​​​ഗ് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ​​​ഠ​​​ന​​​ത്തി​​​നും ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കാ​​​മ്പ​​​സ് കൂ​​​ടു​​​ത​​​ല്‍ പ്രാ​​​ധാ​​​ന്യം ന​​​ല്‍​കും. അ​​​ക്കാ​​​ഡ​​​മി​​​ക് വി​​​ദ​​​ഗ്ധ​​​രി​​​ല്‍നി​​​ന്നു മാ​​​ത്ര​​​മ​​​ല്ല, എ​​​ച്ച്പി, ഇ​​​ന്‍റെ​​​ല്‍, ടി​​​സി​​​എ​​​സ്, ഐ​​​ബി​​​എം, എ​​​ല്‍ ആ​​​ൻ​​ഡ് ടി ​​​തു​​​ട​​​ങ്ങി​​​യ ക​​​മ്പ​​​നി​​​ക​​​ളി​​​ലെ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളി​​​ല്‍നി​​​ന്ന് നേ​​​രി​​​ട്ട് പ​​​ഠി​​​ക്കാ​​​നും പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ച​​​യം നേ​​​ടാ​​​നും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ങ്ങും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കാ​​​മ്പ​​​സി​​​ല്‍ 2027 അ​​​ധ്യ​​​യ​​​ന​​​വ​​​ര്‍​ഷ​​​ത്തേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​താ​​​യും ഡെ​​​ന്നി തോ​​​മ​​​സ് അ​​​റി​​​യി​​​ച്ചു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യോ​​​ടൊ​​​പ്പം ക​​​ര്‍​ണാ​​​ട​​​ക ഗ​​​വ​​​ര്‍​ണ​​​ര്‍ ഡോ. ​​​സു​​​ധ യാ​​​ദ​​​വ്, സ​​​ര്‍​കാ​​​ര്യ​​​വാ​​​ഹ് ദ​​​ത്താ​​​ത്രേ​​​യ ഹൊ​​​സ​​​ബാ​​​ളെ, എ​​​സ് - വ്യാ​​​സ സൊ​​​സൈ​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​എ​​​ച്ച്. ആ​​​ര്‍. നാ​​​ഗേ​​​ന്ദ്ര, ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​യി​​​ലെ മി​​​ര്യാ​​​ങ് സി​​​റ്റി മേ​​​യ​​​ര്‍ ആ​​​ന്‍ ബ്യൂ​​​ങ്-​​​കു, എ​​​സ്-​​​വ്യാ​​​സ ഡീം​​​ഡ് ടു ​​​ബി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ. ​​​എ​​​ച്ച്.​​​ആ​​​ര്‍. ദ​​​യാ​​​ന​​​ന്ദ സ്വാ​​​മി, വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ.​​​എ​​​ൻ.​​​കെ.​ മ​​​ഞ്ജു​​​നാ​​​ഥ്, ബം​​​ഗ​​​ളൂ​​​രു റൂ​​​റ​​​ല്‍ എം​​​പി ഡോ. ​​​സി.​​​എ​​​ന്‍. മ​​​ഞ്ജു​​​നാ​​​ഥ്, എ​​​സ്-​​​വ്യാ​​​സ സൊ​​​സൈ​​​റ്റി വൈ​​​സ് ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍ ഡോ. ​​​ആ​​​ര്‍. നാ​​​ഗ​​​ര​​​ത്‌​​​ന, എ​​​സ് - വ്യാ​​​സ ഡീം​​​ഡ് ടു ​​​ബി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡെ​​​ന്നി തോ​​​മ​​​സ് വ​​​ട്ട​​​ക്കു​​​ന്നേ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Tags : Narendra Modi Thiruvananthapuram campus Inaugurates Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up