x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​സാ​മി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 13, 2026 03:03 PM IST | Updated: November 13, 2026 03:03 PM IST

പ്രതീകാത്മക ചിത്രം

ദി​സ്പൂ​ർ: ആ​സ​മി​ലെ ശ്രീ​ഭൂ​മി ജി​ല്ല​യി​ൽ കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ഫ​റൂ​ഖ് അ​ഹ​മ്മ​ദാ​ണ് പി​താ​വ് ഖ​ലീ​ൽ ഉ​ദ്ധീ​ൻ, ഇ​ള​യ സ​ഹോ​ദ​ര​ങ്ങ​ളാ​യ ജ​ഹാം​ഗീ​ർ ഹു​സൈ​ൻ (എ​ട്ട്), ആ​ലം ഉ​ദ്ധീ​ൻ (ഏ​ഴ്) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​മ്മ​യ്ക്കും മ​റ്റൊ​രു സ​ഹോ​ദ​ര​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. 

വ്യാ​ഴാ​ഴ്ച രാ​ത്രി കു​ടും​ബ​ത്തി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഫ​റൂ​ഖ് അ​ഹ​മ്മ​ദ് കു​ടും​ബ​ത്തി​ലെ അ​ഞ്ച് അം​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ജ​ഹാം​ഗീ​റും, ആ​ലം ഉ​ദ്ധീ​നും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഖ​ലീ​ൽ ഉ​ദ്ധീ​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​ക​ത്സ​യി​ലാ​യി​രി​ക്കെ വെ​ള്ളി​യാ​ഴ്ച മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. 

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പ്ര​തി​യു​ടെ അ​മ്മ ആ​ലി​യ ബീ​ഗം, മ​റ്റൊ​രു സ​ഹോ​ദ​ര​ൻ അ​ൽ​താ​ഫ് ഹു​സൈ​ൻ എ​ന്നി​വ​രും ആ​ശു​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​വ​രു​ടെ​യും നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന കു​ടും​ബ​വ​ഴ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ്ര​തി​യാ​യ ഫ​റൂ​ഖ് അ​ഹ​മ്മ​ദ് ല​ഹ​രി​ക്ക് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്നും ഇ​ത് കു​ടും​ബ​ത്തി​ലെ ത​ർ​ക്ക​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ടാ​കാ​മെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്. എ​ങ്കി​ലും കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലു​ള്ള കൃ​ത്യ​മാ​യ കാ​ര​ണം എ​ന്താ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കൊ​ല്ല​പ്പെ​ട്ട മൂ​ന്ന് പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും പ്ര​തി​യെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Crime Arrest Murder Family

Recent News

Corehub Up