ജസ്റ്റിസ് കർണൻ ജയിൽ മോചിതനായപ്പോൾ
ചെന്നൈ: ജസ്റ്റിസ് സി.എസ്. കർണൻ(71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജഡ്ജിയായിരിക്കെ കോടതിയലക്ഷ്യത്തിന് തടവുശിക്ഷ നേരിടേണ്ടി വന്ന ആദ്യ വ്യക്തിയാണ് ചിന്നുസ്വാമി സ്വാമിനാഥന് കര്ണന്.
1955 ജൂണ്‍ 12ന് തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയിലെ കര്നാതം എന്ന ഗ്രാമത്തിലാണ് ജനനം. വിദ്യാസമ്പന്നമായ കുടുംബത്തിൽ ജനിച്ച ജസ്റ്റിസ് കർണന്റെ പിതാവ് അധ്യാപന മികവിന് പ്രസിഡന്റിന്റെ പക്കൽ നിന്ന് അവാർഡ് നേടിയ വ്യക്തിയാണ്. അമ്മ കമലം അമ്മാള്‍ ഗൃഹനാഥയും.
ഗൂഡല്ലൂരിലെ തന്നെ മംഗലംപേട്ട് ഹൈസ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസവും വിരുന്ധാചലം ആര്‍ട്സ് കോളേജില്‍ പ്രീ ഡിഗ്രി വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ കര്ണന് ഡിഗ്രി വിദ്യാഭ്യാസത്തിനായി ചെന്നൈയിലേക്ക് കുടിയേറി. തുടർന്ന് മദ്രാസ് ലോ സ്കൂളില്‍ ചേര്‍ന്ന അദ്ദേഹം 1983ല്‍ നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
പിന്നീട് തമിഴ്നാട് ബാര്‍ കൗണ്‍സിലിൽ ചേർന്ന് സിവിൽ പ്രാക്ടീസ് ആരംഭിച്ചു. മെട്രോ വാട്ടര്‍ സംഘടനയുടെ നിയമോപദേഷ്ടാവായും സിവില്‍ സ്യൂട്ടുകളിലെ സര്‍ക്കാര്‍ അഭിഭാഷ്കനായും പ്രവർത്തിച്ചു. ഈ കാലയളവിലും ഉന്നത വിദ്യാഭ്യാസം തുടർന്നു.
2009ൽ ആണ് മദ്രാസ് ഹൈകോടതി ജഡ്ജിയായി തെരഞ്ഞെടുക്കപ്പെടുന്നത്. വിരമിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ.ഗാംഗുലിയാണ് ആ സ്ഥാനത്തേക്ക് ജസ്റ്റിസ് കര്‍ണന്റെ പേര് നിര്‍ദേശിക്കുന്നത്. 2012ൽ മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായി സേവനം അനുഷ്ഠിക്കുന്നതിനിടെ ദളിതനായതിന്റെ പേരിൽ തനിക്ക് വിവേചനം നേരിടുന്നതായി ആരോപിക്കുന്നത്.
2016ൽ കോൽക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ ജസ്റ്റിസ് കർണൻ തന്നെ ഉത്തരവ് റദ്ദാക്കിയതും വിവാദത്തിലായി. 20 സഹ ജഡ്ജിമാർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പേരുകൾ പ്രഖ്യാപിക്കുകയും ഇവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് കത്തെഴുതുകയും ചെയ്തതിന് പിന്നാലെയാണ് ജസ്റ്റിസ് കർണനും സുപ്രീം കോടതിയും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്.
മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ ജസ്റ്റിസ് കർണൻ കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായതിന് പിന്നാലെ ജഡ്ജിമാർ തന്നെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി പട്ടികവിഭാഗങ്ങൾക്കെതിരായ അക്രമം തടയുന്ന നിയമപ്രകാരം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ ഉൾപ്പെടെ സുപ്രീം കോടതിയിലെ ഏഴു ജഡ്ജിമാർക്കെതിരെ കേസെടുത്തു സമൻസ് പുറപ്പെടുവിച്ചു.
ഇതേതുടർന്ന് സുപ്രീം കോടതി ജഡ്ജിമാർ ജസ്റ്റിസ് കർണന്റെ മാനസികനില പരിശോധിക്കണമെന്ന് നിർദേശിച്ചു. അടുത്ത ദിവസം കർണൻ സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു.
ചീഫ് ജസ്റ്റിസ് കേഹാർ അടക്കം ഏഴു സുപ്രീം കോടതി ജഡ്ജിമാർക്കും അഞ്ചു വർഷ കഠിനതടവ് വിധിച്ച് ജസ്റ്റിസ് കർണൻ ഉത്തരവിട്ടതോടെയാണ് അസാധാരണ സംഭവങ്ങൾ ആരംഭിച്ചത്. തുടർന്ന് ജസ്റ്റിസ് കർണനെ സുപ്രീം കോടതി ആറു മാസം തടവിനു വിധിച്ചു.
വിധി വന്നതോടെ ഒളിവിൽ പോയ കർണനെ പിന്നീട് കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ഒളിവിലായിരിക്കുമ്പോൾ തന്നെ സർവീസിൽ നിന്നു വിരമിച്ച കർണൻ ആറ് മാസം തടവ് ശിക്ഷ പൂർത്തിയാക്കിയാണ് ജയിൽ മോചിതനായത്.
Tags : JusticeKarnan MadrasHighcourt KolkataHighcourt NewsUpdate Headlines