x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ലി​ടി​ച്ചു; നി​ര​വ​ധി യാത്രക്കാ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: November 13, 2026 10:17 AM IST | Updated: November 13, 2026 10:19 AM IST

അപകടത്തിൽപ്പെട്ട ബസ്

ഭു​വ​നേ​ശ്വ​ർ: ഒ​ഡി​ഷ​യി​ലെ ജ​ജ്പൂ​ർ ജി​ല്ല​യി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ലി​ടി​ച്ചു. വെ​ള്ളിയാഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്ന് ഏ​ക​ദേ​ശം 55-ഓ​ളം തീ​ർ​ഥ​ട​ക​രു​മാ​യി ഒ​ഡി​ഷ​യി​ലെ പു​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ജ​ജ്പൂ​ർ ജി​ല്ല​യി​ലെ ബ​ദാ​ചാ​ന​യി​ൽ വ​ച്ചാ​ണ് ബ​സ് നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ന്‍റെ പി​ന്നി​ൽ ഇ​ടി​ച്ച​ത്.

പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 

Tags : Accident Bus Truck

Recent News

Corehub Up