x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ത്മ​ക​ഥ​യി​ൽ ന​ര​സിം​ഹ​റാ​വു​വി​നെ അ​വ​ഗ​ണി​ച്ചു; സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ചെ​റു​മ​ക​ൻ 

ഓൺലൈൻ ഡെസ്ക്
Published: November 13, 2026 08:12 AM IST | Updated: November 13, 2026 08:12 AM IST

പി.വി. നരസിംഹ റാവു, സോണിയ ഗാന്ധി

ഹൈ​ദ​രാ​ബാ​ദ്: മു​ൻ പ്ര​ധാ​ന​മ​ന്ത്രി പി.​വി. ന​ര​സിം​ഹ​റാ​വു​വി​ന്‍റെ സം​ഭാ​വ​ന​ക​ളെ മ​നഃ​പൂ​ർ​വം  അ​വ​ഗ​ണി​ച്ചു​കൊ​ണ്ടു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി​യു​ടെ ആ​ത്മ​ക​ഥ 'നു​ണ​ക​ളു​ടെ കെ​ട്ടാ​ണെ​ന്ന്' ന​ര​സിം​ഹ​റാ​വു​വി​ന്‍റെ ചെ​റു​മ​ക​ൻ എ​ൻ.​വി. സു​ഭാ​ഷ്. തെ​ല​ങ്കാ​ന ബി​ജെ​പി മു​ഖ്യ​വ​ക്താ​വ് കൂ​ടി​യാ​യ സു​ഭാ​ഷ്, സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നാ​യി പാ​ർ​ട്ടി​യി​ലെ മ​റ്റ് നേ​താ​ക്ക​ളെ ഇ​ക​ഴ്ത്തു​ന്ന​തും അ​വ​ഗ​ണി​ക്കു​ന്ന​തും ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ സ്ഥി​രം ശൈ​ലി​യാ​ണെ​ന്നും ആ​രോ​പി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ പി​താ​വും ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നി​ന്നു​ള്ള ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ന​ര​സിം​ഹ​റാ​വു​വി​നെ പു​സ്ത​ക​ത്തി​ൽ പ​രാ​മ​ർ​ശി​ക്കാ​ത്ത​തി​ൽ ത​ങ്ങ​ൾ​ക്ക് അ​ത്ഭു​ത​മൊ​ന്നു​മി​ല്ലെ​ന്ന് സു​ഭാ​ഷ് പ​റ​ഞ്ഞു. "ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​നെ ഞാ​ൻ ബ​ഹു​മാ​നി​ക്കു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തെ ധ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തും, കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ നി​ന്നു​പോ​ലും എ​തി​ർ​പ്പു​ക​ൾ ഉ​യ​ർ​ന്നി​ട്ടും സാ​മ്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യ​തും ന​ര​സിം​ഹ​റാ​വു​വാ​ണ്. 

രാ​ജീ​വ് ഗാ​ന്ധി​യു​ടെ മ​ര​ണ​ശേ​ഷം കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യെ ത​ക​രാ​തെ കാ​ത്തു​സൂ​ക്ഷി​ച്ച​തും അ​ദ്ദേ​ഹ​മാ​ണ്. എ​ന്നി​ട്ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ സോ​ണി​യ ഗാ​ന്ധി ത​യ്യാ​റാ​കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണ്?" സു​ഭാ​ഷ് ചോ​ദി​ച്ചു. ന​ര​സിം​ഹ​റാ​വു​വി​ന്‍റെ പാ​ര​മ്പ​ര്യം അം​ഗീ​ക​രി​ക്കു​ക​യും 2024 ഫെ​ബ്രു​വ​രി​യി​ൽ ഭാ​ര​ത​ര​ത്ന ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്തേ​ത​ട​ക്കം ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ ഭ​ര​ണ​കാ​ല​ത്തെ​ക്കു​റി​ച്ചു​ള്ള നി​ര​വ​ധി ച​രി​ത്ര​പ​ര​മാ​യ അ​ബ​ദ്ധ​ങ്ങ​ൾ സോ​ണി​യ ഗാ​ന്ധി​യു​ടെ പു​സ്ത​ക​ത്തി​ലു​ണ്ടെ​ന്നും സു​ഭാ​ഷ് ആ​രോ​പി​ച്ചു. പു​സ്ത​ക​ത്തി​ൽ ഉ​ട​നീ​ളം വൈ​രു​ദ്ധ്യ​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഭ​ർ​ത്താ​വ് രാ​ജീ​വ് ഗാ​ന്ധി രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​രു​ന്ന​തി​നോ​ട് ത​നി​ക്ക് താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് ഒ​രി​ട​ത്ത് പ​റ​യു​ന്ന സോ​ണി​യ, മ​റു​വ​ശ​ത്ത് ത​ന്‍റെ മ​ക്ക​ളെ​യും ഭാ​വി​യി​ൽ പേ​ര​ക്കു​ട്ടി​ക​ളെ​യും മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തു​ക​യാ​ണെ​ന്നും ഇ​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. 

Tags : SoniaGandhiMemoir Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up