x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​​ക്ക​​ൽ കാ​​രി​​ക്കി​​നെ പു​​റ​​ത്താ​​ക്കി

വെബ്ഡെസ്ക്
Published: November 13, 2026 02:03 AM IST | Updated: November 13, 2026 02:03 AM IST

മൈ​​ക്ക​​ൽ കാ​​രി​​ക്ക്

മാ​​ഞ്ച​​സ്റ്റ​​ർ: 2026-27 പ്രീ​​മി​​യ​​ർ ലീ​​ഗ് സീ​​സ​​ണി​​ലെ നി​​രാ​​ശാ​​ജ​​ന​​ക​​മാ​​യ തു​​ട​​ക്ക​​ത്തെ തു​​ട​​ർ​​ന്ന് മാ​​ഞ്ചെ​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് ഹെ​​ഡ് കോ​​ച്ച് മൈ​​ക്ക​​ൽ കാ​​രി​​ക്കി​​നെ പു​​റ​​ത്താ​​ക്കി.

നി​​ല​​വി​​ലെ അ​​മേ​​രി​​ക്ക​​ൻ ദേ​​ശീ​​യ ടീം ​​പ​​രി​​ശീ​​ല​​ക​​നാ​​യ മൗ​​റീ​​ഷ്യോ പൊ​​ച്ചെ​​റ്റി​​നോ​​യെ പ​​ക​​ര​​ക്കാ​​ര​​നാ​​യി നി​​യ​​മി​​ക്കാ​​നാ​​ണ് ക്ല​​ബി​​ന്‍റെ നീ​​ക്കം. പൊ​​ച്ചെ​​റ്റി​​നോ​​യു​​മാ​​യി ക്ല​​ബ് പ്രാ​​ഥ​​മി​​ക ധാ​​ര​​ണ​​യി​​ലെ​​ത്തി​​യ​​താ​​യാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.

ഈ ​​സീ​​സ​​ണി​​ൽ ക​​ളി​​ച്ച 10 പ്രീ​​മി​​യ​​ർ ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് ഒ​​രു ജ​​യം മാ​​ത്രം നേ​​ടി​​യ യു​​ണൈ​​റ്റ​​ഡ് 18-ാം സ്ഥാ​​ന​​ത്തേ​​ക്ക് പി​​ന്ത​​ള്ള​​പ്പെ​​ടു​​ക​​യും ത​​രം​​താ​​ഴ്ത്ത​​ൽ ഭീ​​ഷ​​ണി നേ​​രി​​ടു​​ക​​യും ചെ​​യ്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ക്ല​​ബ് മാ​​നേ​​ജ്മെ​​ന്‍റ് നി​​ർ​​ണാ​​യ​​ക തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്.

2026 ജ​​നു​​വ​​രി​​യി​​ലാ​​ണ് കാ​​രി​​ക്ക് യു​​ണൈ​​റ്റ​​ഡി​​ന്‍റെ പ​​രി​​ശീ​​ല​​ക​​സ്ഥാ​​ന​​ത്തേ​​ക്ക് തി​​രി​​ച്ചെ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് ക​​ളി​​ച്ച 17 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 12 വി​​ജ​​യ​​ങ്ങ​​ൾ നേ​​ടി ടീ​​മി​​നെ 2025-26 പ്രീ​​മി​​യ​​ർ ലീ​​ഗ് സീ​​സ​​ണി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി​​ക്കാ​​നും യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് യോ​​ഗ്യ​​ത നേ​​ടി​​ക്കൊ​​ടു​​ക്കാ​​നും അ​​ദ്ദേ​​ഹ​​ത്തി​​ന് സാ​​ധി​​ച്ചി​​രു​​ന്നു.

ഈ ​​മി​​ക​​ച്ച പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് 2026-27 സീ​​സ​​ണി​​ന് മു​​ന്നോ​​ടി​​യാ​​യി അ​​ദ്ദേ​​ഹ​​ത്തെ സ്ഥി​​രം കോ​​ച്ചാ​​യി നി​​യ​​മി​​ച്ച​​ത്. എ​​ന്നാ​​ൽ പു​​തി​​യ സീ​​സ​​ണി​​ൽ ആ ​​പ്ര​​ക​​ട​​നം തു​​ട​​രാ​​ൻ കാ​​രി​​ക്കി​​നും സം​​ഘ​​ത്തി​​നും സാ​​ധി​​ച്ചി​​ല്ല.

Tags : Manchester United Head Coach Michael Carrick Premier League season Disappointing Mauricio Pochettino Sports SportsNews Highlights Tennis Cricket Badminton Football

Recent News

Corehub Up