പ്രതീകാത്മക ചിത്രം - എഐ
കയ്റോ: യൂറോപ്യൻ രാജ്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 35 ഇസ്ലാമിക സംഘടനകളെയും 36 വ്യക്തികളെയും ഈജിപ്ത് ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തി. ഭീകരവിരുദ്ധ നിയമപ്രകാരം അഞ്ചു വർഷത്തേക്കാണ് ഇവരെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് കയ്റോ ക്രിമിനൽ കോടതി ഉത്തരവിട്ടത്.
കൗൺസിൽ ഓഫ് യൂറോപ്യൻ മുസ്ലിംസ് ആൻഡ് ഇറ്റ്സ് ബ്രാഞ്ചസ്, മുസ്ലിംസ് ഓഫ് ഫ്രാൻസ്, മുസ്ലിം അസോസിയേഷൻ ഓഫ് ബ്രിട്ടൻ, സ്വിസ് മുസ്ലിം ലീഗ് എന്നിവയ്ക്കുപുറമെ ജർമനി, ഇറ്റലി, സ്വീഡൻ, സ്പെയിൻ, റഷ്യ, തുർക്കി, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ ഇസ്ലാമിക അസോസിയേഷനുകളാണ് പട്ടികയിലുള്ളത്.
കൂടാതെ യൂറോപ്യൻ കൗൺസിൽ ഫോർ ഫത്വ ആൻഡ് റിസർച്ച്, യൂറോപ്യൻ കൗൺസിൽ ഓഫ് ഇമാംസ്, യൂറോപ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ സയൻസസ് തുടങ്ങിയ പ്രമുഖ മത-വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളെയും ഈജിപ്ത് ഭീകരവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1989ൽ സ്ഥാപിതമായ കൗൺസിൽ ഓഫ് യൂറോപ്യൻ മുസ്ലിംസ് എന്ന സംഘടനയാണ് പട്ടികയുടെ കേന്ദ്രബിന്ദു.
Tags : Egypt Europe linked organizations Terror List Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash