സോലാപ്പുരില്‍ പരിശീലന വിമാനം ടേക്ക് ഓഫിനിടെ റണ്‍വേയില്‍നിന്നു തെന്നിമാറിയുണ്ടായ അപകടം.
സോലാപ്പുര്: മഹാരാഷ്ട്രയിലെ സോലാപ്പുരില്‍ പരിശീലന വിമാനം ടേക്ക് ഓഫിനിടെ റണ്‍വേയില്‍നിന്നു തെന്നിമാറി.
ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. അപകടത്തില്‍ വനിതാ ട്രെയിനി പൈലറ്റ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
റെഡ്ബേര്‍ഡ് ഫ്ലൈറ്റ് ട്രെയിനിംഗ് അക്കാദമിയുടെ ഉടമസ്ഥതയിലുള്ള ടെക്നം പി-മെന്റര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന, ഒറ്റ എന്‍ജിനുള്ള ചെറുവിമാനമാണിത്.
Tags : Aircraft skids Runway Solapur Training Aircraft Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash