x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ശ​മാ​യി സ്പ​ർ​ശി​ച്ച​തു ചോ​ദ്യം ചെ​യ്തു; ട്രെ​യി​നി​ൽ നി​ന്ന് ത​ള്ളി​യി​ട്ട യു​വ​തി​യുടെ ഇടതുകൈ അറ്റു

വെബ് ഡെസ്ക്
Published: November 12, 2026 01:33 PM IST | Updated: November 12, 2026 01:35 PM IST

പ്രതീകാത്മക ചിത്രം

മും​ബൈ: മും​ബൈ ലോ​ക്ക​ൽ ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​രി​ക്ക് നേ​രെ അ​തി​ക്ര​മം. മോ​ശ​മാ​യി സ്പ​ർ​ശി​ച്ച​ത് ചോ​ദ്യം ചെ​യ്ത ഇ​രു​പ​തു​കാ​രി​യാ​യ യു​വ​തി​യെ ട്രെ​യി​നി​ൽ നി​ന്ന് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ യു​വ​തി​യു​ടെ ഇ​ട​തു​കൈ മു​ട്ടി​ന് താ​ഴെ​വ​ച്ച് അ​റ്റു​പോ​വു​ക​യും ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ് 16 തു​ന്ന​ലു​ക​ൾ വേ​ണ്ടി​വ​രി​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ജി​തേ​ന്ദ്ര ഹി​ർ​മു​ഖെ​യെ (53) ഭ​യ​ന്ദ​ർ റെ​യി​ൽ​വേ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ന​വം​ബ​ർ നാ​ലി​നാ​ണ് സം​ഭ​വം.

ബോ​റി​വി​ലി​യി​ൽ നി​ന്ന് വി​രാ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യാ​ണ് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. തി​ര​ക്ക് കാ​ര​ണം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള കോ​ച്ചി​ലാ​ണ് യു​വ​തി യാ​ത്ര ചെ​യ്തി​രു​ന്ന​ത്. ഇ​തേ കോ​ച്ചി​ലു​ണ്ടാ​യി​രു​ന്ന പ്ര​തി ജി​തേ​ന്ദ്ര ഹി​ർ​മു​ഖെ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും മോ​ശ​മാ​യി സ്പ​ർ​ശി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

യു​വ​തി ഉ​ട​ൻ ത​ന്നെ എ​തി​ർ​ക്കു​ക​യും ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. കോ​പാ​കു​ല​യാ​യ യു​വ​തി ത​ന്‍റെ ചെ​രു​പ്പ് ഊ​രി പ്ര​തി​യു​ടെ നേ​രെ എ​റി​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് പ്ര​തി യു​വ​തി​യെ അ​സ​ഭ്യം പ​റ​യു​ക​യും ത​ന്‍റെ ചെ​രു​പ്പ് കൊ​ണ്ട് തി​രി​ച്ച് അ​ടി​ക്കു​ക​യും ചെ​യ്തു.

ട്രെ​യി​ൻ നൈ​ഗാ​വ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴും പ്ര​തി മോ​ശം പെ​രു​മാ​റ്റം തു​ട​ർ​ന്നു. സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യ ശേ​ഷ​വും ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി, ട്രെ​യി​നി​ൽ നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ര​ണ്ട് കോ​ച്ചു​ക​ൾ​ക്കി​ട​യി​ലാ​യി വീ​ണ യു​വ​തി പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ട്രെ​യി​ൻ മു​ന്നോ​ട്ട് നീ​ങ്ങു​ക​യും അ​വ​രു​ടെ ഇ​ട​തു​കൈ ട്രെ​യി​ൻ ച​ക്ര​ങ്ങ​ൾ​ക്ക് അ​ടി​യി​ൽ പെ​ടു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ പൊ​ലി​സും മ​റ്റ് യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. കൈ​യു​ടെ പ​രിക്ക് ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് മു​ട്ടി​ന് താ​ഴെ​വ​ച്ച് മു​റി​ച്ചു​മാ​റ്റേ​ണ്ടി വ​ന്നു. മു​ഖ​ത്തും ത​ല​യ്ക്കും പ​രി​ക്കേ​റ്റ യു​വ​തി​ക്ക് 16 തു​ന്ന​ലു​ക​ളാ​ണു​ള്ള​ത്. മു​ഖം തൂ​വാ​ല കൊ​ണ്ട് മ​റ​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക്കെ​തി​രെ ആ​ദ്യം വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ക്കാ​ത്ത​തി​ൽ കു​ടും​ബം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കു​ടും​ബം മ​ഹാ​രാ​ഷ്ട്ര ന​വ​നി​ർ​മാ​ൺ സേ​ന​യു​ടെ സ​ഹാ​യം തേ​ടു​ക​യും, പാ​ർ​ട്ടി നേ​താ​ക്ക​ൾ ഗ​വ​ൺ​മെ​ന്‍റെ റെ​യി​ൽ​വേ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​തി​ക്കെ​തി​രെ മോ​ശം പെ​രു​മാ​റ്റ​ത്തി​ന് പു​റ​മെ വ​ധ​ശ്ര​മ​ത്തി​നു​ള്ള വ​കു​പ്പു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags : Train Arm Police Arrest

Recent News

Corehub Up