ആത്മകഥാഗ്രന്ഥവുമായി സോണിയ ഗാന്ധി.
സോണിയ ഗാന്ധിയുടെ 'ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ്' എന്ന ആത്മകഥാഗ്രന്ഥം ഇന്ത്യയൊട്ടാകെ വായിക്കപ്പെടുകയാണ്. പുസ്തകവുമായി ബന്ധപ്പെട്ടു നിരവധി വിവാദങ്ങളും പുകയുന്നുണ്ട്. അതേസമയം, പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന ചില സംഭവങ്ങൾ ജനപ്രിയമായി മാറിയിരിക്കുകയാണ്, അതോടൊപ്പം വിശകലനങ്ങൾക്കും. ഒരു ജ്യോതിഷന്‍റെ പ്രവചനവുമായി ബന്ധപ്പെട്ട ഓർമ അത്തരത്തിലൊന്നാണ്. ജാതകം, ജ്യോതിഷം എന്നിവയിലൊന്നും താത്പര്യവും വിശ്വാസവുമില്ലാതിരുന്ന സോണിയ ഗാന്ധി ഒരിക്കൽ കൈനോട്ടക്കാരനെ തന്‍റെ വസതിയിൽനിന്ന് ഓടിച്ചതാണു കൗതുകരമായ സംഭവം.
ജവഹർലാൽ നെഹ്റുവിനുശേഷം പിന്തുടർച്ചക്കാരിയായി മകൾ ഇന്ദിര ഗാന്ധി പ്രധാനമന്ത്രിപദത്തിലെത്തി. കോൺഗ്രസിനെതിരേ മറുശബ്ദം ഉയരാതിരുന്ന കാലഘട്ടമാണിത്. ഇന്ദിരയുടെ പിൻഗാമി ആരായിരിക്കുമെന്ന ചർച്ചയും ഇന്ദ്രപ്രസ്ഥത്തിന്‍റെ ചില കോണുകളിൽ നടക്കുന്നുമുണ്ട്. എല്ലാവരും കരുതിയിരുന്നത്, ഇളയമകൻ സഞ്ജയ് ഗാന്ധി പാർട്ടിയുടെയും രാജ്യത്തിന്‍റെയും തലപ്പത്ത് എത്തുമെന്നാണ്.

1977-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. അടിയന്തരാവസ്ഥയും ഇന്ദിര ഗാന്ധിയുടെ അടിച്ചമർത്തൽ നയങ്ങളും പ്രതിപക്ഷനേതാക്കളെ വേട്ടയാടിയതും തിരിച്ചടിയായി. തുടർന്ന്, ഇന്ദിരയും കുടുംബവും ഡല്‍ഹിയിലെ വില്ലിംഗ്ടണ്‍ ക്രസന്റിലെ ബംഗ്ലാവിലേക്കു താമസം മാറി. അക്കാലത്താണ് ജ്യോതിഷന് അവിടെയെത്തുന്നത്.
അനുവാദമില്ലാതെ, ബംഗ്ലാവിലെത്തിയ ജ്യോതിഷനെ സോണിയ ഇറക്കിവിട്ടു. സോണിയയുടെ ദേഷ്യം കണ്ടു ഭയന്നോടി ഗേറ്റിലെത്തിയ അയാൾ ഉറക്കെ വിളിച്ചുപറഞ്ഞു: 'അല്ല, അല്ല... സഞ്ജയ് അല്ല, നിങ്ങളുടെ ഭര്‍ത്താവ് രാജീവ്ജി ഒരിക്കൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും!'
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും യാദൃശ്ചികവും എന്നാല്‍ പിന്നീട് യാഥാര്‍ഥ്യവുമായ പ്രവചനം! ജ്യോതിഷന്‍റെ ആ വാക്കുകള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സത്യമായി ഭവിച്ചു! രാഷ്‌ട്രീയത്തിൽ തീരെ താത്പര്യമില്ലാതിരുന്ന രാജീവ് അക്കാലത്ത് പൈലറ്റ് ആയി ജോലി ചെയ്യുകയായിരുന്നു. ആരവങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്.
എന്നാൽ, സഞ്ജയ് രാഷ്‌ട്രീയകാര്യങ്ങളിൽ സജീവമായിരുന്നു. 1980 ജൂണില്‍ വിമാനപകടത്തിലാണ് സഞ്ജയ് ഗാന്ധി മരിക്കുന്നത്. ആ ദുരന്തം നെഹ്റു കുടുംബത്തെയും കോൺഗ്രസിനെയും ഒരുപോലെ നടുക്കുന്നതായി. പ്രധാനമന്ത്രിയായിരിക്കുമ്പോൾ,1984 ഒക്ടോബറില്‍ ഇന്ദിര ഗാന്ധി വധിക്കപ്പെട്ടു. ഇന്ദിരയുടെ മരണശേഷം രാജീവിനെത്തേടി പ്രധാനമന്ത്രിപദം എത്തുമ്പോള്‍ സോണിയ പൊട്ടിക്കരഞ്ഞുകൊണ്ട് എതിര്‍ത്തിരുന്നു. എന്നാല്‍ രാജീവ് ആ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.

സോണിയയ്ക്കു ജ്യോതിഷത്തില്‍ വിശ്വാസമില്ലെങ്കിലും ചില ദുരന്തങ്ങളെ അപശകുനങ്ങളായി കണക്കാക്കിയിരുന്നു. 1985-ല്‍ രാജീവ് ഗാന്ധിയുടെ പിറന്നാള്‍ ദിനത്തിലാണ് അകാലി നേതാവ് ഹര്‍ചന്ദ് സിംഗ് വെടിയേറ്റ് മരിച്ചത്. ആ സംഭവം അപശകുനമായാണു സോണിയയ്ക്കു തോന്നിയത്. പിന്നീട് 1990-ല്‍ ജന്‍പഥിലേക്ക് താമസം മാറുമ്പോള്‍, ആ വസതി അശുഭകരമാണെന്നു പലരും മുന്നറിയിപ്പു നല്‍കിയിരുന്നു. നിര്‍ഭാഗ്യവശാല്‍, അവിടെ താമസിക്കുമ്പോഴാണ് 1991-ല്‍ രാജീവ് ഗാന്ധി വധിക്കപ്പെട്ടതും.
അത്രയും പ്രവചിച്ച ജ്യോതിഷന് അറിയാമായിരുന്നോ വരാനിരുന്ന ദുരന്തങ്ങളും..?
Tags : SoniyaGhandhi BelongingAJourneyOfLove RajivGandhi SanjayGandhi IndiraGandhi NehruGandhiFamily IndianPolitics PoliticalHistory Astrology