x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി പോ​രി​ൽ മ​ഞ്ഞു​രു​കി; പു​തി​യ ക​രാ​റി​ന് സാ​ധ്യ​ത

വെബ് ഡെസ്ക്
Published: November 12, 2026 08:57 AM IST | Updated: November 12, 2026 09:00 AM IST

മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും മ​ന്ത്രി​മാ​രാ​യ സ​ണ്ണി ജോ​സ​ഫും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കും ത​ർ​ക്ക​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ച വൈ​ദ്യു​തി പ​ർ​ച്ചേ​സ് വി​വാ​ദം സ​മ​വാ​യ​ത്തി​ലേ​ക്ക്. ക്ലി​ഫ് ഹൗ​സി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് വി​ഷ​യ​ത്തി​ൽ മ​ഞ്ഞു​രു​കി​യ​ത്. മ​ന്ത്രി​മാ​രാ​യ സ​ണ്ണി ജോ​സ​ഫ്, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. കെ​എ​സ്ഇ​ബി എം​ഡി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പ്ര​ത്യേ​ക​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന പ്ര​ചാ​ര​ണം അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചു. 

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ക്ഷാ​മ​മി​ല്ലെ​ന്നും അ​ടു​ത്ത ര​ണ്ടു​മാ​സ​ത്തേ​ക്ക് വൈ​ദ്യു​തി വാ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ർ​ച്ച​യി​ൽ സ​ണ്ണി ജോ​സ​ഫ് എ​തി​ർ​പ്പു​ക​ളൊ​ന്നും ഉ​ന്ന​യി​ച്ചി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.  അ​തേ​സ​മ​യം ഭാ​വി​യി​ലെ വൈ​ദ്യു​തി ആ​വ​ശ്യ​ക​ത മു​ന്നി​ൽ​ക്ക​ണ്ട് പു​തി​യ ക​രാ​റി​ന്‍റെ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കാ​നും ധാ​ര​ണ​യാ​യി.

ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ യോ​ഗ​ത്തി​നി​ടെ​യാ​ണ് വൈ​ദ്യു​തി പ​ർ​ച്ചേ​സ് വി​വാ​ദ​വും ച​ർ​ച്ച​യാ​യ​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ജി​എ​ൻ​എ​യു​മാ​യു​ള്ള വൈ​ദ്യു​തി ക​രാ​ർ റ​ദ്ദാ​ക്കി​യ​തും ഹി​മാ​ച​ലി​ൽ​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള നീ​ക്ക​വു​മാ​ണ് വി​വാ​ദ​ത്തി​ന് വ​ഴി​വെ​ച്ച​ത്. ജി​എ​ൻ​എ ക​രാ​ർ പി​ൻ​വ​ലി​ച്ച വി​വ​രം താ​ൻ അ​റി​ഞ്ഞ​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണെ​ന്ന മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ൽ വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​യാ​യിരുന്നു.

വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ ത​ന്നെ അ​റി​യി​ക്കാ​തെ​യാ​ണ് മു​ന്നോ​ട്ടു​പോ​യ​തെ​ന്ന മ​ന്ത്രി​യു​ടെ അ​തൃ​പ്തി​യും ഇ​തോ​ടെ പ​ര​സ്യ​മാ​യി. വൈ​ദ്യു​തി ബോ​ർ​ഡ് ചെ​യ​ർ​മാ​നും ഊ​ർ​ജ സെ​ക്ര​ട്ട​റി​യും മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്തു​വെ​ന്ന വാ​ർ​ത്ത​ക​ളി​ൽ​നി​ന്നാ​ണ് ഇ​ക്കാ​ര്യം മ​ന​സി​ലാ​ക്കി​യ​തെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. വൈ​ദ്യു​തി ബോ​ർ​ഡ് അ​യ​ച്ച ഫ​യ​ൽ ത​നി​ക്ക് കൈ​മാ​റി​യ​ത് മ​ന്ത്രി​യാ​ണെ​ന്നും തീ​രു​മാ​ന​മെ​ടു​ത്ത​ശേ​ഷം ഫ​യ​ൽ മ​ന്ത്രി​ക്ക് ത​ന്നെ തി​രി​ച്ച​യ​ച്ച​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ന്ന് മ​ന്ത്രി ത​ന്നെ​യാ​ണ് ഫ​യ​ൽ ബോ​ർ​ഡി​ന് കൈ​മാ​റി​യ​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ എ​ൻ. പ്ര​ശാ​ന്ത് ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി സ​ണ്ണി ജോ​സ​ഫു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തു​വ​രെ ഉ​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ചെ​യ​ർ​മാ​ൻ മ​ന്ത്രി​യെ ധ​രി​പ്പി​ച്ച​താ​യാ​ണ് സൂ​ച​ന. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ക്ലി​ഫ് ഹൗ​സി​ൽ നി​ർ​ണാ​യ​ക ച​ർ​ച്ച ന​ട​ന്ന​ത്. നി​ല​വി​ൽ വൈ​ദ്യു​തി വാ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ല​യി​രു​ത്ത​ലി​നൊ​പ്പം ഭാ​വി​യി​ലെ ആ​വ​ശ്യ​ക​ത കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് പു​തി​യ ക​രാ​ർ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കാ​നാ​ണ് തീ​രു​മാ​നം. 

Tags : Power Purchase PowerPurchaseControversy ElectricityAgreement Kseb CliffHouse KeralaGovernment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up