കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
? പാറേല്പ്പള്ളിയുമായുള്ള ബന്ധം
പാറേല്‍പ്പള്ളി ചങ്ങനാശേരിയിലെയും സമീപപ്രദേശങ്ങളിലെയും ആളുകളുടെ ഹൃദയത്തില്‍ പതിഞ്ഞ ദേവാലയമാണ്. പാറേല്മാതാവ് എന്നപേര് മനസു നിറയ്ക്കുന്ന വികാരമാണ്. അനുഗ്രഹദായിനിയായ പാറേല്മാതാവ് എല്ലാവര്ക്കും അമ്മയാണ്. ബാലനായിരുന്ന കാലത്ത് മൂത്തസഹോദരന് അപ്പച്ചന് പാറേല്‍പള്ളിയില്‍ കൊണ്ടുപോയത് ഓര്‍മയില്‍ തങ്ങിനില്ക്കുന്നു.
? പാറേല്മാതാവിനെക്കുറിച്ച്
കുഞ്ഞുനാള് മുതല്‍ മാതാവിനോട് താത്പര്യവും ഭക്തിയുമുണ്ടായിരുന്നു. പ്രശസ്ത നോവലിസ്റ്റ് മുട്ടത്തു വര്‍ക്കിയുടെ പാടാത്ത പൈങ്കിളി, വെളുത്ത കത്രീന എന്നീ നോവലുകള്‍ സണ്‍ഡേ ദീപികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്നത് ആകാംക്ഷയോടെ വായിച്ചിരുന്നു. കഥാപാത്രങ്ങള്‍ക്ക് ബുദ്ധിമുട്ടുകളും ക്ലേശങ്ങളുമുണ്ടാകമ്പോള് എന്റെ പാറേല്മാതാവേ ......എന്ന അവരുടെ പ്രാര്‍ഥന ആളുകളുടെ ഹൃദയങ്ങളില്‍ പതിഞ്ഞു.
ഇത് എന്റെ ഹൃദയത്തിലും വിശ്വാസമായി വളര്‍ന്നു. എസ്ബി സ്കൂളില്‍ ഫോര്‍ത്ത് മുതല്‍ സിക്സ്ത്തുവരെ പഠിക്കുമ്പോള്‍ അവധിസമയങ്ങള്‍ പാറേല്‍പള്ളിയില്‍ പോയി പ്രാര്‍ഥിച്ചിരുന്നു. ഇപ്പോഴും മാതൃഭക്തിയിലാണ് ആശ്രയം.
? പാറേല്‍ മൈനര്‍ സെമിനാരിയിലെ പഠനം
1961 മുതല്‍ 1965 വരെ പാറേല്‍ മൈനര്‍ സെമിനാരിയിലായിരുന്നു പഠനം. എന്നും പാറേല്‍പള്ളിയില്‍ വിശുദ്ധകുര്‍ബാനയില്‍ പങ്കെടുത്തിരുന്നു. ബ്രദറായിരിക്കേ തിരുനാളുകള്‍ക്ക് നേര്ച്ചവിതരണത്തില് പങ്കെടുത്തിരുന്നു.
? റെക്ടറായിരുന്ന കാലം
1993-96ല്‍ അതിരൂപതയുടെ വികാരിജനറാളായിരുന്നപ്പോള് പാറേല്പള്ളിയുടെ റെക്ടറുമായിരുന്നു. അക്കാലത്ത് പാറേല്‍പള്ളിയില്‍ ആഴ്ചയില്‍ ഒരുദിവസം കുർബാന അര്‍പ്പിച്ചിരുന്നു. റെക്ടറെന്ന നിലയില്‍ ഇടവകത്തിരുനാളുകളുടെ കൊടിയേറ്റും നിര്‍വഹിച്ചിരുന്നു.
? ബസിലിക്കാ പദവി
പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിന് സാര്‍വത്രിക സഭ നല്കുന്ന അംഗീകാരമാണ് ബസിലിക്ക പദവി.
വ്യക്തികള്‍ക്ക് മോണ്‍സിഞ്ഞോര്‍, ഷെവലിയര്‍ പദവി ലഭിക്കുന്നതുപോലെയാണ് പള്ളികൾക്ക് ബസിലിക്കാ പദവി ലഭിക്കുന്നത്.ഇത് ചങ്ങനാശേരി അതിരൂപതയ്ക്കും വിശ്വാസീസമൂഹത്തിനും അഭിമാനമാണ്.
മോൺ. ജോൺ
തെക്കേക്കര (വികാരി ജനറാൾ, ചങ്ങനാശേരി അതിരൂപത)
എസ്ബി സ്കൂളിൽ പഠിച്ച കാലം മുതൽ പാറേൽപള്ളിക്കു മുന്നിലൂടെ യാത്ര ചെയ്യുമ്പോഴെല്ലാം മാതാവിനോടു പ്രാർഥിക്കാറുണ്ട്. എനിക്കു മാത്രമല്ല, അതുവഴി പോകുന്ന നാനാജാതി മതസ്ഥരായ ഏവർക്കും പാറേലമ്മ വലിയൊരു ആശ്രയവും ബലവുമാണ്.
പാറേൽ പള്ളിയിൽ ശുശ്രൂഷ ചെയ്തിരുന്ന സമയത്ത്, എല്ലാ മതവിഭാഗങ്ങളിലുംപെട്ട ആളുകൾ സ്ഥിരമായി എത്തി പ്രാർഥിക്കുന്നത് കാണാമായിരുന്നു.
രോഗശാന്തി ലഭിച്ചവരും അപകടങ്ങളിൽനിന്ന് രക്ഷപ്പെട്ടവരും സങ്കടങ്ങൾക്ക് പരിഹാരം തേടിയവരുമെല്ലാം ഇവിടെയെത്തി പ്രാർഥിക്കുന്നതും നന്ദി അർപ്പിക്കുന്നതും കൺകുളിർക്കെ കണ്ടിട്ടുണ്ട്.
അനുദിനം അത്ഭുതങ്ങൾ നടക്കുന്ന പാറേൽ പള്ളി ഇന്ന് ബസിലിക്കയായി ഉയർത്തപ്പെട്ടതിൽ അതിയായ സന്തോഷമുണ്ട്. ചങ്ങനാശേരിയുടെ ഏറ്റവും പ്രധാന അനുഗ്രഹസ്രോതസായി ഈ പള്ളി എന്നും വിളങ്ങട്ടെ.
Tags : Church Heart Imprinted Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Cardinal Mar George Alencherry