പ്രതീകാത്മക ചിത്രം - എഐ
ചങ്ങനാശേരി: എസ്എസ്എല്‍സി പരീക്ഷയുടെ രജിസ്ട്രഷന് സൈറ്റില്‍ അപാകത. അധ്യാകര്‍ക്ക് ജോലിഭാരം കൂടുന്നു. കഴിഞ്ഞവര്‍ഷംവരെ ഐഎക്സാം സോഫ്റ്റ്വെയര് വഴിയാണ് കുട്ടികളുടെ രജിസ്ട്രേഷനും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തിയിരുന്നത്.
എന്നാല്‍ ഈ അധ്യയന വര്‍ഷം മുതല്‍ പരീക്ഷാ ജോലികള്‍ എളുപ്പമാക്കാനും പല പരീക്ഷകളുടെ രജിസ്ട്രേഷനും മറ്റും ഏകികരിക്കാനുമാണ് യുഇഎംഎസ് (യൂണിഫൈഡ് എക്സാമിനേഷന് മാനേജ്മെന്റ് സിസ്റ്റം ) എന്ന നവീകരിച്ച വെബ്സൈറ്റ് തയാറാക്കിയിരിക്കുന്നത്.
ഈ സൈറ്റിലേക്ക് കുട്ടികളുടെ വിവരങ്ങള്‍ എല്ലാമുള്ള വിദ്യാഭ്യാസവകുപ്പിന്റെ സമ്പൂര്‍ണ പോര്‍ട്ടലില്‍നിന്ന് വിവരങ്ങള്‍ എടുക്കുമ്പോള്‍ ജാതിയുടെ കോളം ഡ്രോപ്പ് ഡൗണ്‍ മെനുവില്‍നിന്ന് സെലക്ട് ചെയ്യാവുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. 834 ജാതി വിഭാഗങ്ങളുടെ പേര് നല്‍കിയിട്ടുണ്ടെങ്കിലും ക്രൈസ്തവ വിഭാഗങ്ങളെ അവഗണിച്ചിരിക്കുകയാണ്.
ക്രൈസ്തവ വിഭാഗത്തിലെ സിറോ മലബാര്‍ സിറിയന്‍ കാത്തലിക് എന്ന് 2023 ഓഗസ്റ്റ് എട്ടിലെ ഗസറ്റ് പ്രകാരം മാറ്റിയിട്ടുണ്ടെങ്കിലും പുതിയ സൈറ്റില്‍ സിറിയന്‍ കാത്തലിക് എന്ന് മാത്രമേയുള്ളൂവെന്ന് അധ്യാപകര്‍ പറയുന്നു. സെര്‍ച്ച് ചെയ്താല്‍ ലാറ്റിന്‍ വിഭാഗം കാണാം. സീറോ മലബാര്‍, മലങ്കര, ഓര്‍ത്തഡോക്സ്, യാക്കോബായ, സിഎസ്ഐ, പൊന്തക്കോസ്ത് വിഭാഗങ്ങളെ സംബന്ധിച്ച് ചേര്‍ത്തിട്ടില്ലെന്നത് വലിയ അപാകതയാണ്.
അതുപോലെ അഡ്രസ് സമ്പൂര്‍ണ പോര്‍ട്ടലില്‍ സ്ട്രീറ്റ് നെയിം നല്‍കിയിരിക്കുന്നതിനും ഒരിടത്തും നല്‍കാത്തതുമായ സ്ഥലപ്പേരുകളും ബിഒ എന്ന് കൂട്ടി വരുന്നതായും അധ്യാപകര്‍ പറയുന്നു.
ജോലിഭാരം കുറയ്ക്കാനും ഏകീകരിക്കാനുമായി കൊണ്ടുവന്ന പുതിയ വെബ്സൈറ്റ് ഇരട്ടിപ്പണി തരുമോയെന്ന് അധ്യാപകര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
ഇപ്പോള്‍ പുതിയ സൈറ്റിന്റെ പരിശീലനം ഹൈസ്കൂള്‍ പ്രഥാനാധ്യാപകര്ക്കും എസ്ഐടിസിമാര്ക്കും നല്കി വരികയാണ്. 15നു പുതിയ വെബ്സൈറ്റ് നിലവില്‍ വരുമ്പോള്‍ അപാകതകള്‍ പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയാണ് അധ്യാപകര്‍ക്കുള്ളത്.
Tags : SSLC Registration Accurately Complaint Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash workload Teachers