കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: രാഷ്ട്രപതി ഭവന് ഇരുവശത്തുമുള്ള ഐതിഹാസിക കെട്ടിടങ്ങളായ നോർത്ത്, സൗത്ത് ബ്ലോക്കുകളിൽ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം നിർമിക്കാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകി.
‘യുഗ യുഗീൻ ഭാരത് ദേശീയ മ്യൂസിയം’ എന്നു പേരിട്ടിരിക്കുന്ന ഈ പ്രദർശന കേന്ദ്രം പാരിസിലെ ലൂവ്റ് മ്യൂസിയത്തേക്കാൾ വലുതായിരിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഒരു ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ഒരുങ്ങുന്ന മ്യൂസിയത്തിൽ ദിവസേന 30,000 സന്ദർശകരെ വരെ ഉൾക്കൊള്ളാൻ സാധിക്കും.
രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യവും ചരിത്രപരമായ തുടർച്ചയും വ്യക്തമാക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകല്പന. 3,230 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമാണം 2031 മാർച്ചിൽ പൂർത്തിയാകും.
Tags : Permission granted North and South Blocks Union Cabinet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash