മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ
ന്യൂഡൽഹി: പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീണ മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെ കാർഡിയോ-ന്യൂറോ കേന്ദ്രത്തിലാണ് അദ്ദേഹത്തിന്റെ ചികിത്സ. ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി വിശദീകരണം നൽകിയിട്ടില്ല.
രണ്ടുവർഷമായി സമാനരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളെ അദ്ദേഹം പലതവണ അഭിമുഖീകരിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ പതിനാലാം ഉപരാഷ്ട്രപതിയായി 2022 ഓഗസ്റ്റിൽ ചുമതലയേറ്റ ജഗ്ദീപ് ധൻകർ 2025 ജൂലൈ 21 നു രാജിവയ്ക്കുകയായിരുന്നു.
Tags : Hospital Former Vice President Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Delhi AIMS