മന്ത്രി കെ.എ. തുളസി
തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകൾ മുഖേന നടപ്പിലാക്കിവരുന്ന തനത് ഭവനപദ്ധതിയിലേക്കും പട്ടികജാതി വികസന വകുപ്പിൽ എസ്്സി പ്രമോട്ടർ തസ്തികയിലെ നിയമനത്തിലേക്കും ആവശ്യമായ സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി അപേക്ഷയോടൊപ്പം ഹാജരാക്കാൻ സാധിക്കാത്തവർക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം നൽകാൻ വകുപ്പ് മന്ത്രി കെ.എ. തുളസി നിർദേശം നൽകി.
റവന്യു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് അഥോറിറ്റികൾ എന്നിവിടങ്ങളിൽനിന്ന് ആവശ്യമായ വിവിധ സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നതിലുണ്ടാകുന്ന കാലതാമസം മൂലം അർഹരായവര്‍ക്ക് അവസരം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ നടപടി.
Tags : Thanath Minister Thulasi Submit certificates Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash