ടി.ആർ. രഘുലാൽ
തൃശൂർ: എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നവേഷൻസ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ടി.ആർ. രഘുലാൽ (64) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30നു പുഴയ്ക്കലിലെ വസതിയായ എലൈറ്റ് ഗാർഡനിയയിൽ നടക്കും.
കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) മുൻ ചെയർമാനാണ്. ഭാര്യ: സരിഗ. മക്കൾ: ധനിസ, രഘുറാം.
മൂവരും എലൈറ്റ് ഗ്രൂപ്പ് ആൻഡ് ഇന്നവേഷൻസ് ഡയറക്ടർമാരാണ്. മരുമകൻ: രോഹിത് മുരളി.
തൃശൂർ: ബ്രഡ് ഉത്പാദന യൂണിറ്റിൽനിന്ന് എലൈറ്റ് ഫുഡ്സിനെ വളർത്തിയ പ്രമുഖ സംരംഭകനും വ്യവസായിയുമായിരുന്നു എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നവേഷൻസ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ടി.ആർ. രഘുലാൽ. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ് എലൈറ്റ് ഗ്രൂപ്പിനെ രാജ്യത്തെ മുൻനിര ഫുഡ് ബ്രാൻഡാക്കി മാറ്റിയത്.
1986ൽ ആലപ്പുഴ അരൂരിൽ ബ്രഡ് ഉത്പാദന യൂണിറ്റായി തുടങ്ങിയ എലൈറ്റ് ഫുഡ്സിന് ഇന്ന് 20 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയിൽനിന്നു മാനേജ്മെന്റിൽ ബിരുദം നേടിയിട്ടുണ്ട് തണ്ടാശേരി രാഘവൻ രഘുലാൽ എന്ന ടി.ആർ. രഘുലാൽ.
പിൽക്കാലത്ത് റിയൽ എസ്റ്റേറ്റ് (എലൈറ്റ് ഡെവലപ്പേഴ്സ്), സൗരോർജം (സോൾജെൻ എനർജി) എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഗ്രൂപ്പായി എലൈറ്റിനെ മാറ്റിയെടുക്കാനും കഴിഞ്ഞു.
1991ൽ എലൈറ്റ് റോളർ ഫ്ലവർ മില്ലിംഗ് യൂണിറ്റും ആരംഭിച്ചു. ഇന്ത്യയിൽ റസ്കിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം തുടങ്ങിയ ആദ്യ കന്പനികൂടിയായിരുന്നു എലൈറ്റ്. പിന്നീട് രാജ്യാന്തര വിപണി ലക്ഷ്യമിട്ട് എലൈറ്റ് ഗ്രീനും ആരംഭിച്ചു.
Tags : Founder T.R. Raghulal Passes away Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash