x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​ണി​യ ​ഗാ​ന്ധി​യുടെ രാജ‍്യസ്നേഹവും ആത്മാർഥതയും എത്ര മഹത്തരമെന്ന് വെളിപ്പെടുന്നു: വി.ഡി. സതീശൻ

വെബ്ഡെസ്ക്
Published: November 12, 2026 01:54 AM IST | Updated: November 12, 2026 01:54 AM IST

മു​ഖ‍്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ.

തി​രു​വ​ന​ന്ത​പു​രം: ‘ബി​ലോം​ഗിം​ഗ്: എ ​ജേ​ർ​ണി ഓ​ഫ് ല​വ് ’ എ​ന്ന പു​സ്ത​ക​ത്തി​ലൂ​ടെ സോ​ണി​യ ഗാ​ന്ധി​യു​ടെ രാ​ജ‍്യ​സ്നേ​ഹ​വും ആ​ത്മാ​ർ​ഥ​ത​യും അ​ർ​പ്പ​ണ​ബോ​ധ​വും എ​ത്ര മ​ഹ​ത്ത​ര​മാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ന്നു​വെ​ന്ന് മു​ഖ‍്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ.

രാ​ജീ​വ് ഗാ​ന്ധി​യു​മാ​യു​ള്ള പ്ര​ണ​യ​വും ഇ​ന്ദി​രാ ഗാ​ന്ധി​യു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​വും ആ ​കു​ടും​ബ​ത്തി​ലു​ള്ള സ്ഥാ​ന​വു​മെ​ല്ലാം അ​വ​രു​ടെ വാ​ക്കു​ക​ളി​ലു​ണ്ടെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ്ര​തി​ക​രി​ച്ചു. നി​ര​വ​ധി പ്ര​തി​സന്ധി​ക​ൾ അ​തി​ജീ​വി​ച്ച ജീ​വി​ത​മാ​ണ് അ​വ​രു​ടേ​തെ​ന്ന് ഈ ​പു​സ്ത​കം ന​മ്മെ ഓ​ർ​മി​പ്പി​ക്കും.

ഭ​ർ​ത്താ​വി​ന്‍റെ​യും ഭ​ർ​തൃ​മാ​താ​വി​ന്‍റെ​യും മ​ര​ണം അ​വ​രെ ഏ​റെ വി​ഷ​മി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നി​ട്ടും നാ​ടി​നെ സേ​വി​ക്കാ​നും പാ​ർ​ട്ടി​യു​ടെ നേ​തൃ​സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​നും അ​വ​ർ ത​യാ​റാ​യി എ​ന്ന​തു വ​ലി​യ കാ​ര‍്യ​മാ​ണ്.

വെ​ള്ളി​ത്ത​ളി​ക​യി​ൽ വ​ച്ചു​നീ​ട്ടി​യ പ്ര​ധാ​ന​മ​ന്ത്രി പ​ദം വേ​ണ്ടെ​ന്നു​വ​ച്ചു. രാ​ജ‍്യ​ത്തി​ന്‍റെ പു​രോ​ഗ​തി ​മു​ന്നി​ൽ​ക്ക​ണ്ട് നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​നെ ആ ​സ്ഥാ​ന​ത്തേ​ക്കു നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

സോ​ണി​യ ഗാ​ന്ധി​യെ ക​ണ്ടു മ​ട​ങ്ങു​മ്പോ​ൾ ഒ​രു ദേ​വാ​ല​യ​ത്തി​ൽ പോ​യി ദ​ർ​ശ​നം ന​ട​ത്തിയ ​അ​നു​ഭ​വ​മാ​ണ്. മി​ക​ച്ച പി​ന്തു​ണ​യും വാ​ത്സ​ല‍്യ​വു​മാ​ണ് അ​വ​രി​ൽ​നി​ന്നു കി​ട്ടു​ന്ന​ത്. അ​വ​രു​ടെ വാ​ക്കു​ക​ൾ ന​മു​ക്ക് വ​ലി​യ ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നു​ത​രും. സോ​ണി​യ​ഗാ​ന്ധി​യു​ടെ ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ താ​ൻ ജി​ജ്ഞാ​സ​യോ​ടെ വാ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

Tags : Sonia Gandhi Patriotism V.D. Satheesan Magnificent

Recent News

Corehub Up