സമരപ്പന്തൽ പൊലിസ് പൊളിച്ചുനീക്കിയപ്പോൾ
തിരുവനന്തപുരം: എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുടെ സമരപ്പന്തല്‍ പൊലിസ് പൊളിച്ചുനീക്കിയതിന് പിന്നാലെ സമരപ്പന്തല്‍ പുനഃസ്ഥാപിച്ച് ഡിവൈഎഫ്ഐ. വളര്‍മതിയെ പൊലിസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ എല്‍പിഎസ്ടി ഉദ്യോഗാര്‍ഥി ജയകൃഷ്ണന് നിരാഹാര സമരം ആരംഭിച്ചു.
പൊലിസ് സമരപ്പന്തൽ പൊളിച്ച് ഒരു മണിക്കൂര്‍ തികയുന്നതിന് മുമ്പേ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സമരപ്പന്തല്‍ കെട്ടുകയായിരുന്നു. നേരത്തെ രണ്ട് തവണ പൊലിസ് സമരക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
24 മണിക്കൂറിനകം സമരപ്പന്തല്‍ പൊളിച്ച് മാറ്റണമെന്നും അല്ലാത്ത പക്ഷം നിയമനടപടിയുണ്ടാകുമെന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍ രാത്രിയോടെ അപ്രതീക്ഷിതമായെത്തിയ പൊലിസ് സംഘം ബലം പ്രയോഗിച്ച് വളര്‍മതിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Tags : DYFI Jayakrishnan LPST protest NewsUpdate Headlines