Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protest

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭം: ഡ​ൽ​ഹി​യി​ലെ വി​ദ്യാ​ർ​ഥി സ​മ​ര​ത്തി​ന് സി​നി​മാ ലോ​ക​ത്തി​ന്‍റെ പി​ന്തു​ണ

ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ത​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ​ക്കെ​തി​രെ ഇ​ട​തു​പ​ക്ഷ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ഐ​സ​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റും ജെ​എ​ൻ​യു ഗ​വേ​ഷ​ക​യു​മാ​യ നേ​ഹ ബോ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് സി​നി​മാ ലോ​ക​ത്തു​നി​ന്നും വ​ലി​യ പി​ന്തു​ണ. വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് പ്ര​മു​ഖ താ​ര​ങ്ങ​ളാ​ണ് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന നേ​ഹ ബോ​റ​യു​ടെ ഒ​രു റീ​ൽ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ വി​നീ​ത് ശ്രീ​നി​വാ​സ​ൻ ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്. 'അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​ഞ്ഞ് വ​ള​രു​ന്ന ഒ​രു മ​ക​ളെ​യാ​ണ് എ​നി​ക്ക് വേ​ണ്ട​ത്! ഈ ​ലോ​ക​ത്ത് കേ​വ​ലം അ​തി​ജീ​വ​ന​ത്തി​നാ​യി മാ​ത്രം പ​ഠി​ച്ച് വ​ള​രു​ന്ന​തും, പ​ങ്കാ​ളി​യെ പ​രി​പാ​ലി​ക്കു​ക​യാ​ണ് ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​ക ല​ക്ഷ്യം എ​ന്ന് ചി​ന്തി​ക്കു​ന്ന​തും എ​നി​ക്കി​ഷ്ട​മ​ല്ല. സ്വ​ന്തം മൂ​ല്യ​മ​റി​യു​ന്ന, ആ​രു​ടെ​യും സ​ഹാ​യം ആ​വ​ശ്യ​മി​ല്ലാ​ത്ത, നി​ശ​ബ്ദ​യാ​ക്ക​പ്പെ​ടാ​നോ സ്വ​ന്ത​മാ​യി​രി​ക്കാ​ൻ അ​നു​വാ​ദം വാ​ങ്ങാ​നോ നി​ൽ​ക്കാ​ത്ത, ലോ​കം മു​ഴു​വ​ൻ എ​തി​രാ​യാ​ലും ത​ന്‍റെ നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന ഒ​രു സ്ത്രീ​യാ​യി അ​വ​ൾ വ​ള​ര​ണം. എ​ന്‍റെ മ​ക​ൾ ആ​രാ​യി വ​ള​ര​ണ​മെ​ന്നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് അ​റി​യാ​മോ? അ​വ​ൾ'.-വി​നീ​ത് ശ്രീ​നി​വാ​സ​ൻ പ​ങ്കു​വ​ച്ച റീ​ലി​ൽ പ​റ​യു​ന്നു.

വി​നീ​തി​ന് പു​റ​മെ നി​ര​വ​ധി താരങ്ങളും സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ന​ടി ന​സ്രി​യ ന​സീം നേ​ഹ ബോ​റ​യു​ടെ ചി​ത്ര​മു​ള്ള പോ​സ്റ്റ​ർ സ്റ്റോ​റി​യി​ൽ പ​ങ്കു​വ​ച്ചു. 'ദ​സ​റ​യു​ടെ ആ​ദ്യ ദി​വ​സം' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് താ​രം ഇ​ത് ഷെ​യ​ർ ചെ​യ്ത​ത്. തി​ന്മ​യ്ക്ക് മേ​ലു​ള്ള ന​ന്മ​യു​ടെ വി​ജ​യ​ത്തെ ഡ​ൽ​ഹി​യി​ലെ സ​മ​ര പ​ശ്ചാ​ത്ത​ല​വു​മാ​യി കോ​ർ​ത്തി​ണ​ക്കു​ന്ന​താ​ണ് ഈ ​പോ​സ്റ്റ​ർ. കൂ​ടാ​തെ, പ്ര​ശ​സ്ത അ​വ​താ​ര​ക ര​ഞ്ജി​നി ഹ​രി​ദാ​സും സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

National

ജോ​ൺ ബ്രി​ട്ടാ​സ് ആ​ശു​പ​ത്രി​യി​ൽ‌; സ​ന്ദ​ർ​ശി​ച്ച് എം​എ ബേ​ബി

ന്യൂ​ഡ​ൽ​ഹി: ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ജോ​ൺ ബ്രി​ട്ടാ​സ് എം​പി​യെ ആ​ശു​പ​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡ​ൽ​ഹി ആ​ർ​എം​എ​ൽ ആ​ശു​പ​തി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.

സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി ആ​ശു​പ​തി​യി​ലെ​ത്തി ബ്രി​ട്ടാ​സി​നെ സ​ന്ദ​ർ​ശി​ച്ചു. നെ​ഞ്ചി​ലേ​റ്റ പ​രി​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി എ​ക്സ്-​റേ, സ്കാ​നിം​ഗ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. പൊ​ലി​സ് ത​ന്നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ് പ​റ​ഞ്ഞി​രു​ന്നു.

നാ​ല് പൊ​ലി​സു​കാ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സീ​റ്റി​ന​ടി​യി​ലേ​ക്ക് ത​ള്ളി​യി​ട്ട് മു​ഖം അ​മ​ര്‍​ത്തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും എം​പി​യാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ട് പോ​ലും മ​ർ​ദ​നം തു​ട​ർ​ന്ന​താ​യും ബ്രി​ട്ടാ​സ് പ​റ​ഞ്ഞു.

National

എ​വി​ടെ പൊ​ലി​സ് ത​ട​യു​ന്നു​വോ അ​വി​ടെ സ​മ​രം; ഡ​ൽ​ഹി​യി​ൽ ഇ​ന്നും സ​മ​രം പ്ര​ഖ്യാ​പി​ച്ച് സി​ജെ​പി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്നും പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്ന് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി. പ​ത്ത് മ​ണി​ക്ക് വീ​ണ്ടും സ​മ​രം ന​ട​ത്തു​മെ​ന്നാ​ണ് സി​ജെ​പി പ്ര​ഖ്യാ​പ​നം.

എ​വി​ടെ പൊ​ലി​സ് ത​ട​യു​ന്നു​വോ അ​വി​ടെ സ​മ​രം ന​ട​ത്താ​നാ​ണ് ആ​ഹ്വാ​നം. തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ സ​ഖ്യം വ​ൻ റാ​ലി ന​ട​ത്തു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത സി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ വി​ട്ട​യ​ച്ചെ​ങ്കി​ലും പ്ര​ധാ​ന നേ​താ​ക്ക​ൾ എ​വി​ടെ എ​ന്ന​തി​ൽ സൂ​ച​ന ഒ​ന്നും പൊ​ലി​സ് പു​റ​ത്തു​വി​ടു​ന്നി​ല്ല.

ഏ​ത് ഏ​ജ​ൻ​സി​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വ​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് പോ​ലും വി​വ​ര​മി​ല്ലെ​ന്ന് സി​ജെ​പി പ​റ​യു​ന്നു. അ​ഭി​ജി​ത് ദീ​പ്കെ, സൗ​ര​വ്, അ​ശു​തോ​ഷ് എ​ന്നി​വ​രെ ഉ​ട​ന​ടി വി​ട്ട​യ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ​ക്ക് നി​ല​വി​ലെ നേ​തൃ​ത്വം ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

National

സി​ജെ​പി സ​മ​രം; റെ​യി​ൽ​വേ റ​ദ്ദാ​ക്കി​യ​ത് 245 ട്രെ​യി​നു​ക​ൾ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ സി​ജെ​പി സ​മ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ത്രം റെ​യി​ൽ​വേ റ​ദ്ദാ​ക്കി​യ​ത് 245 ട്രെ​യി​നു​ക​ൾ. 75 മെ​യി​ൽ എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളും 170 പാ​സ​ഞ്ച​ർ ട്രെ​യി​നു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഡ​ൽ​ഹി​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ർ​വീ​സു​ക​ളാ​ണ് കൂ​ടു​ത​ലും റ​ദ്ദാ​ക്ക​പ്പെ​ട്ട​ത്.

രാ​ജ​ധാ​നി എ​ക്സ്പ്ര​സ്, ശ​താ​ബ്ദി എ​ക്സ്പ്ര​സ്, തേ​ജ​സ് എ​ക്സ്പ്ര​സ്, ഹം​സ​ഫ​ർ എ​ക്സ്പ്ര​സ് തു​ട​ങ്ങി​യ പ്രീ​മി​യം ട്രെ​യി​ൻ സ​ർ​വീ​സു​ക​ളെ​യും തീ​രു​മാ​നം കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ബീ​ഹാ​റി​ൽ നി​ന്നു​ള്ള മ​ഗ​ധ് എ​ക്സ്പ്ര​സ്, സ​മ്പൂ​ർ​ണ ക്രാ​ന്തി എ​ക്സ്പ്ര​സ്, അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സ്, ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള കാ​ൺ​പൂ​ർ-​ന്യൂ​ഡ​ൽ​ഹി ശ​താ​ബ്ദി, പ്ര​യാ​ഗ്രാ​ജ് എ​ക്സ്പ്ര​സ്, ശ്രം​ശ​ക്തി എ​ക്സ്പ്ര​സ് തു​ട​ങ്ങി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​ധാ​ന സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​ച്ചു.

എ​ന്നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട കേ​ര​ള എ​ക്സ്പ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്ക​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ, മും​ബൈ​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ തേ​ജ​സ് രാ​ജ​ധാ​നി അ​ട​ക്ക​മു​ള്ള ചി​ല ട്രെ​യി​നു​ക​ൾ സ​മ​യ​മാ​റ്റം വ​രു​ത്തു​ക​യും മ​റ്റു ചി​ല​ത് യാ​ത്ര ചു​രു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

National

ജ​ന്ത​ർ മ​ന്ത​ർ പ്രതിഷേധം; ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പി​ണ​റാ​യി വി​ജ​യ​നെ പൊ​ലി​സ് വി​ട്ട​യ​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ​പ്പോ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​നെ ഡ​ൽ​ഹി പൊ​ലി​സ് വി​ട്ട​യ​ച്ചു. മ​ന്ദി​ർ മാ​ർ​ഗ് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് പി​ണ​റാ​യി​യെ വി​ട്ട​യ​ച്ച​ത്. രാ​വി​ലെ 10.30നാ​ണ് പി​ണ​റാ​യി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​ണ്. എ​ട്ട് മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് പൊ​ലി​സ് അ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ച്ച​ത്.

പ​ത്ത​ര​യ്‌​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പി​ണ​റാ​യി​യെ മൂ​ന്ന​ര മ​ണി​ക്കൂ​റോ​ളം വാ​ഹ​ന​ത്തി​ൽ വ​ട്ടം​ക​റ​ക്കി​യ ശേ​ഷ​മാ​ണ് ഡ​ൽ​ഹി പൊ​ലി​സ് മ​ന്ദി​ർ മാ​ർ​ഗ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. ഡ​ൽ​ഹി പൊ​ലി​സ് ന​ട​പ​ടി​ക്കെ​തി​രെ പു​റ​ത്തി​റ​ങ്ങി​യ പി​ണ​റാ​യി രൂ​ക്ഷ​മാ​യി വി​മ‍​ർ​ശി​ച്ചു. മൂ​ന്ന​ര മ​ണി​ക്കൂ​റോ​ളം ത​ന്നെ വാ​ഹ​ന​ത്തി​ൽ ക​റ​ക്കി​യ ശേ​ഷ​മാ​ണ് മ​ന്ദി​ർ മാ​ർ​ഗ് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​തെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ ചെ​യ്താ​ൽ പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​മെ​ന്ന് പൊ​ലി​സ് ക​രു​ത​ണ്ട. ഗ്യാ​നേ​ഷ് രാ​ജി​വ​യ്ക്കും വ​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​വ​രു​മെ​ന്നും പി​ണ​റാ​യി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

National

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധം; പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സി​പി​എം നേ​താ​ക്ക​ൾ ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ്ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള സി​പി​എം നേ​താ​ക്ക​ളെ ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എം.​എ ബേ​ബി, ഇ.​പി ജ​യ​രാ​ജ​ൻ, എം.​വി ഗോ​വി​ന്ദ​ൻ, കെ.​കെ ശൈ​ല​ജ, പി.​കെ ശ്രീ​മ​തി, കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ, ജോ​ൺ ബ്രി​ട്ടാ​സ് എം​പി തു​ട​ങ്ങി​യ നേ​താ​ക്ക​ളെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കേ​ര​ള ഹൗ​സി​ൽ നി​ന്ന് മാ​ർ​ച്ചി​ന് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പൊ​ലി​സ് ന​ട​പ​ടി.

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​യ്ക്ക് വേ​ണ്ടി​യു​ള്ള പ്ര​തി​ഷേ​ധ​മാ​ണി​തെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ​ത്തി​നോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണി​ത്. ഗ്യാ​നേ​ഷ് കു​മാ​ർ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ച്ചു. ജ​ന​ങ്ങ​ളു​ടെ വോ​ട്ട​വ​കാ​ശം ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നു.

13 കോ​ടി​യോ​ളം ആ​ളു​ക​ളു​ടെ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ച്ച​ത് കേ​ന്ദ്ര​ത്തി​ന്‍റെ താ​ത്പ​ര്യ​ത്തി​ന് വേ​ണ്ടി​യാ​ണ്. കേ​ന്ദ്രം ഗ്യാ​നേ​ഷ് കു​മാ​റി​നെ സം​ര​ക്ഷി​ക്കാ​ൻ വ​ഴി വി​ട്ട നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​വു​മാ​യി എ​സ്ഐ​ആ​റി​ന് ബ​ന്ധ​മു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് എ​സ്ഐ​ആ​ർ ന​ട​പ്പാ​ക്കി​യ എ​ല്ലാ​യി​ട​ത്തും അ​തി​ന്റെ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് എ​ന്തി​ന് ഇ​ങ്ങ​നെ​യൊ​രു അ​വ​സ്ഥ കേ​ന്ദ്രം ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

സു​പ്രീം കോ​ട​തി ഉ​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം ഹ​നി​ക്ക​രു​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​നോ​ട് ബ​ഹു​മാ​ന​മി​ല്ലാ​ത്ത​വ​രാ​ണ് കേ​ന്ദ്ര​ത്തി​ലു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

National

സി​ജെ​പി പ്ര​തി​ഷേ​ധം: അ​ഭി​ജി​ത്ത് ദീ​പ്കേ​യെ ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദീ​പ്കേ​യെ ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഡ​ൽ​ഹി​യി​ലെ സി​ജെ​പി സ​മ​ര​ത്തി​നെ​ത്തി​യ ദീ​പ്കേ​യെ വി​മാ​ന​ത്തി​ൽ നി​ന്നാ​ണ് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. മും​ബൈ​യി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ദീ​പ്കെ​യെ ക​സ്റ്റി​ഡി​യി​ലെ​ടു​ത്ത​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സി​ജെ​പി വ​ക്താ​വ് സൗ​ര​വ് ദാ​സ്, ആ​ഷു​തോ​ഷ് റാ​ങ്ക എ​ന്നി​വ​രെ​യും വി​മാ​ന​ത്തി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. വി​മാ​ന​ത്തി​ൽ നി​ന്നും ഇ​റ​ങ്ങാ​ൻ പോ​ലും സാ​ധി​ച്ചി​ല്ലെ​ന്ന് ദീ​പ്കേ പ്ര​തി​ക​രി​ച്ചു.

ഡ​ൽ​ഹി​യി​ൽ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന് മു​മ്പാ​യി സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​ന്‍റെ മു​ഖ​മാ​യ ധ്രു​വ് റാ​ഠി​യെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഗു​ഡ്ഗാ​വി​ലെ വീ​ട്ടി​ല്‍ നി​ന്നാ​ണ് ഇ​ന്ന് രാ​വി​ലെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

50 ഓ​ളം പൊ​ലീ​സു​കാ​ർ വെ​ള്ളി​യാ​ഴ്ച ത​ന്നെ ധ്രു​വ് റാ​ഠി​യു​ടെ വ​സ​തി വ​ള​ഞ്ഞി​രു​ന്നു. രാ​വി​ലെ വീ​ട്ടി​യി​ൽ ക​യ​റി റാ​ഠി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഏ​കാ​ധി​പ​തി യു​വാ​ക്ക​ളെ ക​ണ്ട് ഭ​യ​ന്ന് ക​ഴി​ഞ്ഞു​വെ​ന്നാ​ണ് സി​ജെ​പി​യു​ടെ പ്ര​തി​ക​ര​ണം.​ധ്രു​വ് റാ​ഠി​യ്ക്ക് പു​റ​മെ സി​പി​എം നേ​താ​ക്ക​ളാ​യ എം.​എ. ബേ​ബി, എം.​വി. ഗോ​വി​ന്ദ​ൻ, പി.​കെ. ശ്രീ​മ​തി, കെ.​കെ. ശൈ​ല​ജ എ​ന്നി​വ​രെ​യും ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ൽ സി​ജെ​പി അ​പ​ല​പി​ച്ചു. വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രാ​യ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ വി​യോ​ജി​പ്പു​ക​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്, ന​ഗ​ര​ത്തി​ലു​ട​നീ​ളം സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന തീ​വ്ര​മാ​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​അ​റ​സ്റ്റു​ക​ൾ.

റാ​ഠി​യെ​യും, നി​ല​വി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് മ​റ്റ് പൗ​ര​ന്മാ​രെ​യും വി​ദ്യാ​ർ​ഥി പ്ര​വ​ർ​ത്ത​ക​രെ​യും ഉ​ട​ന​ടി, യാ​തൊ​രു ഉ​പാ​ധി​ക​ളു​മി​ല്ലാ​തെ വി​ട്ട​യ​ക്ക​ണ​മെ​ന്ന് സി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.

National

സി​ജെ​പി പ്ര​തി​ഷേ​ധം: ധ്രു​വ് റാ​ഠി​ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന് മു​മ്പാ​യി സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​ന്‍റെ മു​ഖ​മാ​യ ധ്രു​വ് റാ​ഠി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് പൊ​ലി​സ്. ഗു​ഡ്ഗാ​വി​ലെ വീ​ട്ടി​ല്‍ നി​ന്നാ​ണ് ഇ​ന്ന് രാ​വി​ലെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

50 ഓ​ളം പൊ​ലീ​സു​കാ​ർ വെ​ള്ളി​യാ​ഴ്ച ത​ന്നെ ധ്രു​വ് റാ​ഠി​യു​ടെ വ​സ​തി വ​ള​ഞ്ഞി​രു​ന്നു. രാ​വി​ലെ വീ​ട്ടി​യി​ൽ ക​യ​റി റാ​ഠി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഏ​കാ​ധി​പ​തി യു​വാ​ക്ക​ളെ ക​ണ്ട് ഭ​യ​ന്ന് ക​ഴി​ഞ്ഞു​വെ​ന്നാ​ണ് സി​ജെ​പി​യു​ടെ പ്ര​തി​ക​ര​ണം.​ധ്രു​വ് റാ​ഠി​യ്ക്ക് പു​റ​മെ സി​പി​എം നേ​താ​ക്ക​ളാ​യ എം.​എ. ബേ​ബി, എം.​വി. ഗോ​വി​ന്ദ​ൻ, പി.​കെ. ശ്രീ​മ​തി, കെ.​കെ. ശൈ​ല​ജ എ​ന്നി​വ​രെ​യും ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ൽ സി​ജെ​പി അ​പ​ല​പി​ച്ചു. വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രാ​യ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ വി​യോ​ജി​പ്പു​ക​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്, ന​ഗ​ര​ത്തി​ലു​ട​നീ​ളം സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന തീ​വ്ര​മാ​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​അ​റ​സ്റ്റു​ക​ൾ.

റാ​ഠി​യെ​യും, നി​ല​വി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് മ​റ്റ് പൗ​ര​ന്മാ​രെ​യും വി​ദ്യാ​ർ​ഥി പ്ര​വ​ർ​ത്ത​ക​രെ​യും ഉ​ട​ന​ടി, യാ​തൊ​രു ഉ​പാ​ധി​ക​ളു​മി​ല്ലാ​തെ വി​ട്ട​യ​ക്ക​ണ​മെ​ന്ന് സി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.

National

സ​മ​രം തു​ട​ങ്ങും മു​ന്നേ മോ​ദി പ​രാ​ജ​യം സ​മ്മ​തി​ച്ചു: അ​ഭി​ജി​ത്ത് ദീ​പ്കെ

മും​ബൈ: സ​മ​രം തു​ട​ങ്ങും മു​ന്നെ ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​രാ​ജ​യം സ​മ്മ​തി​ച്ചു​വെ​ന്ന് കോ​ക്റോ​ച്ച് ജ​ന​ത പാ​ർ​ട്ടി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത്ത് ദീ​പ്കെ. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ്ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​ത്തി​നാ​യി ഡ​ൽ​ഹി​യി​ലേ​യ്ക്ക് തി​രി​ക്കും മു​മ്പ് മു​മ്പ് മും​ബൈ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ഭി​ജി​ത്ത് ദീ​പ്കെ.

രാ​ജ്യ​ത്തെ യു​വാ​ക്ക​ളെ മോ​ദി ഇ​ത്ര​യ​ധി​കം ഭ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ, പി​ന്നെ എ​ന്തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​തെ​ന്നും ദീ​പ്കെ ചോ​ദി​ച്ചു. സ​മ​രം തു​ട​ങ്ങും മു​ന്നേ മോ​ദി പ​രാ​ജ​യം സ​മ്മ​തി​ച്ചെ​ന്ന് ദീ​പ്കെ എ​ക്സി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

"ന​രേ​ന്ദ്ര മോ​ദി ഒ​രു ഏ​കാ​ധി​പ​തി​യാ​ണ്. അ​ദ്ദേ​ഹം ഭ​യ​ന്നി​രി​ക്കു​ക​യാ​ണ്, അ​തു​കൊ​ണ്ടാ​ണ് ഡ​ൽ​ഹി മെ​ട്രോ​യും റോ​ഡു​ക​ളും എ​ല്ലാം അ​ട​ച്ചു​പൂ​ട്ടി​യ​ത്. രാ​ജ്യ​ത്തെ യു​വാ​ക്ക​ളെ അ​ദ്ദേ​ഹം ഇ​ത്ര​യ​ധി​കം ഭ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ, പി​ന്നെ എ​ന്തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​ത്?" - അ​ഭി​ജി​ത്ത് ദീ​പ്കെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത് ഷാ​യും സ്വ​ന്തം രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കെ​തി​രെ യു​ദ്ധം പ്ര​ഖ്യാ​പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യാ​ണോ? സ്വ​ന്തം പൗ​ര​ന്മാ​ർ​ക്കെ​തി​രെ പൊ​ലീ​സി​നെ​യും സൈ​ന്യ​ത്തെ​യും അ​ഴി​ച്ചു​വി​ടാ​ൻ മാ​ത്രം ഗ്യാ​നേ​ഷ് കു​മാ​ർ അ​വ​ർ​ക്ക് അ​ത്ര പ്രി​യ​പ്പെ​ട്ട​വ​നാ​ണോ? മോ​ദി ഭ​യ​ന്നി​രി​ക്കു​ക​യാ​ണ്, കാ​ര​ണം ഇ​തി​നു​ശേ​ഷം ഈ ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ ത​നി​ക്ക് വോ​ട്ട് ചെ​യ്യി​ല്ലെ​ന്ന് അ​ദ്ദേ​ഹം ഭ​യ​പ്പെ​ടു​ന്നു​വെ​ന്നും അ​ഭി​ജി​ത്ത് ദീ​പ്കെ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

National

സി​ജെ​പി പ്ര​ക്ഷോ​ഭം: ഡ​ൽ​ഹി​യി​ൽ‌ പ്ര​തി​ഷേ​ധ​ക്കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ്ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി പൊ​ലി​സ്. പ്ര​തി​ഷേ​ധ​ത്തി​നാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ​വ​രെ പൊ​ലി​സ് പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​ണ്. ഇ​തു​വ​രെ 150 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

രാ​വി​ലെ പ​ത്തി​ന് ജ​ന്ത​ര്‍ മ​ന്ത​റി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​നാ​ണ് സി​ജെ​പി ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​ന് ഇ​തു​വ​രെ അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. നി​ല​വി​ല്‍ ജ​ന്ത​ര്‍ മ​ന്ത​റി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ന്ത​ര്‍ മ​ന്ത​റി​ന്‍റെ നാ​ല് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ 24 മ​ണി​ക്കൂ​ര്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍​ക്ക് നി​രോ​ധ​ന​മേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ല​വി​ല്‍ ജ​ന്ത​ര്‍ മ​ന്ത​റി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് രാ​ത്രി 10 വ​രെ​യാ​ണ് നി​യ​ന്ത്ര​ണ​മു​ള്ള​ത്.

പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ടാ​നാ​യി ഡ​ൽ​ഹി പൊ​ലി​സി​ന്‍റെ​യും കേ​ന്ദ്ര​സേ​ന​യു​ടെ​യും 40,000ത്തി​ല​ധി​കം ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ബാ​രി​ക്കേ​ഡു​ക​ൾ​ക്ക് പു​റ​മേ, റോ​ഡു​ക​ളി​ൽ താ​ൽ​കാ​ലി​ക മു​ള്ളു​ക​മ്പി​ക​ൾ അ​ട​ക്കം സ്ഥാ​പി​ച്ചു​തു​ട​ങ്ങി. വാ​ഹ​ങ്ങ​ൾ ക​ട​ത്തി​വി​ടാ​തി​രി​ക്കാ​ൻ പൊ​ലി​സി​ന്‍റെ നീ​ക്കം. പ്ര​തി​ഷേ​ധ​ത്തി​ന് മു​ന്നോ​ടി​യാ​യി മാ​ൻ​ഡി ഹൗ​സി​ൽ ആ​ർ​എ​എ​ഫ് ഫ്ലാ​ഗ് മാ​ർ​ച്ച് ന​ട​ത്തി.

National

ഗ്യാനേഷിന്‍റെ രാജി: ഇന്ത്യ സഖ്യം പ്രതിഷേധം രാജ്ഘട്ടിൽ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ​ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ​ദി​ന​വും​ ഇ​ന്ത്യാ സ​ഖ്യം എം​പി​മാ​രു​ടെ അ​പ്ര​തീ​ക്ഷി​ത പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ ദി​വ​സം ജ​ന്ത​ർ മ​ന്ത​റി​ലേ​ക്കാ​യി​രു​ന്നെ​ങ്കി​ൽ ഗാ​ന്ധി​സ​മാ​ധി​യാ​യ രാ​ജ്ഘ​ട്ടി​ലാ​യി​രു​ന്നു ഇ​ന്ന​ലെ പ്ര​തി​ഷേ​ധം.

ത​ലേ​ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് രാ​ജ്ഘ​ട്ടി​ലെ പ്ര​തി​ഷേ​ധം സ​മാ​ധാ​ന​പൂ​ർ​ണ​മാ​യി​രു​ന്നു. രാ​ജ്ഘ​ട്ടി​ലെ ഗാ​ന്ധി​സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും പ്രാ​ർ​ഥ​ന​യും ന​ട​ത്തി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ മ​ട​ങ്ങി. എ​ന്നാ​ൽ, വ​രും​ദി​വ​സ​ങ്ങ​ളി​ൽ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ തൊ​ട്ട​റി​ഞ്ഞ് രാ​ജ്ഘ​ട്ടി​ലേ​ക്ക്

മൂ​ന്നാം ദി​വ​സ​ത്തെ പ്ര​തി​ഷേ​ധ​ത്തി​ലെ ന​യ​ത​ന്ത്ര​വും ബു​ധ​നാ​ഴ്ച​ത്തെ​പ്പോ​ലെ​യാ​യി​രു​ന്നു. സാ​​ഗ​ർ ര​ത്ന ഹോ​ട്ട​ലി​ന് അ​ടു​ത്തുത​ന്നെ​യു​ള്ള മോ​യെ​റ്റ്സ് ഹോ​ട്ട​ലി​ൽ കോ​ൺ​​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​​ഗെ ഇ​ന്ന​ലെ എം​പി​മാ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ഒ​രു​ക്കി​യ​പ്പോ​ൾ​ത്ത​ന്നെ പൊ​ലി​സ് ക​ഴി​ഞ്ഞ ദി​വ​സ​ത്തി​ന്‍റെ ആ​വ​ർ​ത്ത​നം മ​ണ​ത്തു.

നി​ശ്ച​യി​ക്ക​പ്പെ​ട്ട സ​മ​ര​വേ​ദി​യാ​യ ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​ക​യെ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ട​തെ​ങ്കി​ൽ അ​ഹിം​സാ​പ​ര​മാ​യ സ​മ​ര​ത്തി​ന്‍റെ സ​ന്ദേ​ശം ന​ൽ​കി രാ​ജ്ഘ​ട്ടി​ലേ​ക്കാ​യി​രു​ന്നു ഇ​ന്ന​ലെ എം​പി​മാ​ർ മൂ​ന്ന് ബ​സു​ക​ളി​ലാ​യി പ്ര​തി​ഷേ​ധ​ത്തി​നാ​യി തി​രി​ച്ച​ത്. കൊ​ണാ​ട്ട് പ്ലേ​സി​ൽ​നി​ന്ന് നാ​ലു കി​ലോ​മീ​റ്റ​ർ അ​പ്പു​റ​മു​ള്ള രാ​ജ്ഘ​ട്ടി​ലേ​ക്ക് എം​പി​മാ​ർ ബ​സി​ൽ പോ​കു​മ്പോ​ൾ നൂ​റോ​ളം സു​ര​ക്ഷാ ഉ​ദ്യോ​​ഗ​സ്ഥ​രും മു​ന്നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​രും ബ​സു​ക​ൾ​ക്ക് അ​ക​മ്പ​ടി​യേകി.

ത്രി​വ​ർ​ണം ചൂ​ടി നി​ൽ​ക്കു​ന്ന ഡ​ൽ​ഹി​യി​ലെ ഐ​തി​ഹാ​സി​ക റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജാ​യ മി​ന്‍റോ റോ​ഡി​നു താ​ഴെ​ക്കൂ​ടി​യും കൂ​റ്റ​ൻ കെ​ട്ടി​ട​മാ​യ ഡോ.​എ​സ്.​പി മു​ഖ​ർ​ജി സി​വി​ക് സെ​ന്‍റ​റി​നു സ​മീ​പ​ത്തു​കൂ​ടി​യും രാം​ലീ​ല മൈ​താ​ന​ത്തി​നും തു​ർ​ക്ക്മാ​ൻ ​ഗേ​റ്റി​നു​മി​ട​യി​ലൂ​ടെ​യു​ള്ള ചേ​രി​ക​ളി​ലൂ​ടെ​യും ബ​സ് ക​ട​ന്നു​പോ​യ​പ്പോ​ൾ "യ​ഥാ​ർ​ഥ' ഇ​ന്ത്യ​യി​ലൂ​ടെ​യു​ള്ള ബ​സ് യാ​ത്ര കൂ​ടി​യാ​യി എം​പി​മാ​ർ​ക്ക്. ജ​ന​ങ്ങ​ളു​ടെ​യും വ​ഴി​യാ​ത്ര​ക്കാ​രു​ടെ​യും അ​ഭി​വാ​ദ്യം ഏ​റ്റു​വാ​ങ്ങി​യാ​യി​രു​ന്നു നാ​ലു കി​ലോ​മീ​റ്റ​ർ യാ​ത്ര.

ഒ​ന്ന​ര​മ​ണി​ക്കൂ​ർ നീ​ണ്ട ബ​സ് യാ​ത്ര​യ്ക്കു​ശേ​ഷം രാ​ജ്ഘ​ട്ടി​ലെ​ത്തി എം​പി​മാ​ർ ഓ​രോ​രു​ത്ത​രാ​യി ​ഗാ​ന്ധി​ജി​യു​ടെ സ്മാ​ര​ക​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചു. കോ​ൺ​​ഗ്ര​സി​ന്‍റെ​യും യൂ​ത്ത് കോ​ൺ​​ഗ്ര​സി​ന്‍റെ​യും എ​ൻ​എ​സ്‌​യു​വി​ന്‍റെ​യും മു​ന്നൂ​റി​ലേ​റെ പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം ഇ​ട​ത് വി​ദ്യാ​ർ​ഥി-​യു​വ​ജ​ന സം​ഘ​ട​ന​ക​ളാ​യ എ​ഐ​എ​സ്എ​ഫും എ​ഐ​വൈ​എ​ഫും സ​മ​ര​ത്തി​നു പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ രാ​ജ്ഘ​ട്ട് പ​രി​സ​രം പ്ര​തി​ഷേ​ധ​ധ്വ​നി​ക​ളി​ൽ മു​ങ്ങി.

എ​ന്നാ​ൽ നേ​താ​ക്ക​ൾ ഗാ​ന്ധി​സ​മാ​ധി​യി​ൽ പ്രാ​ർ​ഥ​ന​ക​ൾ മാ​ത്രം ന​ട​ത്തി മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

National

ബം​ഗളൂരുവിൽ കൂറ്റൻ റാലിയുമായി സിജെപി; പ്രകാശ് രാജും ധ്രുവ് റാത്തിയുമടക്കം പ്രമുഖരുടെ നിര

ബംഗളൂരു: ​തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ ജന്തർ മന്തർ സമരത്തിനു മുന്നോടിയായി ബം​ഗളൂരുവിൽ പ്രതിഷേധ റാലി നടത്തി സിജെപി. നടന്‍ പ്രകാശ് രാജ്, യൂട്യൂബര്‍ ധ്രുവ് റാത്തി, എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും വോട്ട് മോഷണം നടത്തിയെന്നും സിജെപി നേതാവ് അഭിജീത് ദീപ്കെ ആരോപിച്ചു. ജനവികാരം മാറുന്നത് മോദി തിരിച്ചറിഞ്ഞിട്ടുണ്ട്. അതു വോട്ടിംഗിൽ പ്രതിഫലിക്കുമെന്ന് അവർ ഭയപ്പെടുന്നു. അതുകൊണ്ടാണ് തങ്ങൾക്കു കിട്ടാത്ത വോട്ടുകൾ കൂട്ടത്തോടെ ഒഴിവാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്നത് ഒരു മുദ്രാവാക്യം മാത്രമാണ്. അതിനു പിന്നിലുള്ളത് ഗൂഢലക്ഷ്യങ്ങളാണ്. ബിജെപി ലക്ഷ്യമിടുന്നത് 'ഒരു രാജ്യം, ഒരു പാർട്ടി' എന്ന അവസ്ഥയ്ക്കാണ്. ഹിറ്റ്ലറും ഈ ലക്ഷ്യം വച്ചാണ് പ്രവർത്തിച്ചത്. ഹിറ്റ്ലർക്ക് എന്തു സംഭവിച്ചു എന്ന് ഓർക്കുന്നത് നല്ലതാണെന്നും അഭിജീത് കൂട്ടിച്ചേർത്തു.

അതേസമയം, ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ലെന്ന് യൂ ട്യൂബർ ധ്രുവ് റാത്തി പറഞ്ഞു. ഇത് തന്‍റെ ആദ്യ പ്രതിഷേധ സമരമാണെന്നും താൻ ഇവിടെ എത്തിയത് സർക്കാരിനെ മാറ്റാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ട് മോഷണം എന്നത് ഒരു യാഥാർഥ്യമാണ്. അതിനുള്ള തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും ധ്രുവ് റാത്തി പറഞ്ഞു.

ഇതു രാജ്യത്തിന്‍റെ നട്ടെല്ല് തകർക്കുന്നതിനെതിരായ പോരാട്ടമാണെന്നും അറസ്റ്റ് ചെയ്ത് തോൽപ്പിക്കാമെന്ന് കരുതേണ്ടെന്നും എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് പറഞ്ഞു.

 

National

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ലെ (എ​സ്ഐ​ആ​ർ) ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രേ പ്ര​തി​പ​ക്ഷ ഇ​ന്ത്യാ ​സ​ഖ്യം പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു.

ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ളു​ടെ​യും ഡ​ൽ​ഹി​യി​ൽ തു​ട​രു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​ക്കു​മു​ന്നി​ൽ കൂ​ടു​ത​ൽ പൊ​ലി​സ് സേ​ന​യെ വി​ന്യ​സി​ച്ച​ത്. നി​ല​വി​ൽ 'ഇ​സെ​ഡ് പ്ല​സ്' കാ​റ്റ​ഗ​റി സു​ര​ക്ഷ​യാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്.

പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ൽ​കു​ന്ന എ​സ്പി​ജി സു​ര​ക്ഷ ക​ഴി​ഞ്ഞാ​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ സു​ര​ക്ഷാ​വി​ഭാ​ഗ​മാ​ണി​ത്. 50ഓ​ളം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഷി​ഫ്റ്റു​ക​ളി​ലാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​ക്കും വാ​ഹ​ന​വ്യൂ​ഹ​ത്തി​നും സു​ര​ക്ഷ ഒ​രു​ക്കു​ന്നു​ണ്ട്.

ന്യൂ​ഡ​ൽ​ഹി മേ​ഖ​ല​യി​ലു​ട​നീ​ളം പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നാ​ൽ, അ​നി​ഷ്‌​ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളും പ​ര​സ്പ​രം ഏ​കോ​പി​പ്പി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

ഇനി വേറെ ലെവൽ; വോ​ട്ടു​കൊ​ള്ള​ സമരം കത്തിക്കാൻ ധ്രു​വ് റാ​ത്തി​യും

ബം​ഗ​ളൂ​രു: വോ​ട്ട​ർ പ​ട്ടി​ക​യി​ലെ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ​ക്കും വോ​ട്ടു​കൊ​ള്ള​യ്ക്കു​മെ​തി​രേ രാ​ജ്യ ത​ല​സ്ഥാ​ന​ത്തും മും​ബൈ​യി​ലും അ​ല​യ​ടി​ച്ച പ്ര​തി​ഷേ​ധം ബം​ഗ​ളൂ​രു​വി​ലേ​ക്കും പ​ട​രു​ന്നു. പ്ര​ക്ഷോ​ഭ​ത്തി​ന് ആ​വേ​ശം പ​ക​രാ​ൻ പ്ര​മു​ഖ യു ​ട്യൂ​ബ​റും ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ ധ്രു​വ് റാ​ത്തി​യും ബം​ഗ​ളൂ​രു​വി​ൽ നേ​രി​ട്ടെ​ത്തി. ബം​ഗ​ളൂ​രു ഫ്രീ​ഡം പാ​ർ​ക്കി​ൽ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി​ജെ​പി) സം​ഘ​ടി​പ്പി​ച്ച 'പീ​പ്പി​ൾ​സ് ട്രൈ​ബ്യൂ​ണ​ൽ' പ്ര​ക്ഷോ​ഭ​ത്തി​ലും തു​ട​ർ​ന്നു ന​ട​ക്കു​ന്ന പ്ര​തീ​കാ​ത്മ​ക 'ചെ​രു​പ്പ് പ്ര​തി​ഷേ​ധ​ത്തി​ലും' സി​ജെ​പി ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം ധ്രു​വ് റാ​ത്തി​യും ച​ല​ച്ചി​ത്ര താ​ര​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​കാ​ശ് രാ​ജും അ​ണി​നി​ര​ന്നു.

വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണ​വു​മാ​യി (എ​സ്ഐ​ആ​ർ) ബ​ന്ധ​പ്പെ​ട്ട് അ​കാ​ര​ണ​മാ​യി പേ​ര് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യാ​ണു പീ​പ്പി​ൾ​സ് ട്രൈ​ബ്യൂ​ണ​ൽ സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് സ്ത്രീ​ക​ളോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള 'ചെ​രു​പ്പ് പ്ര​തി​ഷേ​ധം'. ജ​നാ​ധി​പ​ത്യ​ത്തെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള ഈ ​നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തി​ൽ എ​ല്ലാ പൗ​ര​ന്മാ​രും യു​വാ​ക്ക​ളും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് പ്ര​കാ​ശ് രാ​ജും ധ്രു​വ് റാ​ത്തി​യും ആ​ഹ്വാ​നം ചെ​യ്തു.

സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ, സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് റാ​ങ്ക തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വോ​ട്ട​വ​കാ​ശം ന​ഷ്ട​പ്പെ​ട്ട നി​ര​വ​ധി ഇ​ര​ക​ൾ തെ​ളി​വു​ക​ളു​മാ​യി ഫ്രീ​ഡം പാ​ർ​ക്കി​ൽ എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫ്രീ​ഡം പാ​ർ​ക്കി​ലും പ​രി​സ​ര​ത്തും ക​ന​ത്ത പൊ​ലി​സ് സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

 മോ​ദി സ​ർ​ക്കാ​രി​ന്‍റെ ക​ണ്ണി​ലെ ക​രട്

കേ​ന്ദ്ര​ന​യ​ങ്ങ​ൾ​ക്കും ബി​ജെ​പി​യു​ടെ നി​ല​പാ​ടു​ക​ൾ​ക്കു​മെ​തി​രേ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ളും വ​സ്തു​ത​ക​ളും നി​ര​ത്തി ആ​ഞ്ഞ​ടി​ക്കു​ന്ന ധ്രു​വ് റാ​ത്തി ത​ത്‌​സ​മ​യ വ​സ്തു​താ​ന്വേ​ഷ​ണ വീ​ഡി​യോ​ക​ളി​ലൂ​ടെ കേ​ന്ദ്ര ഭ​ര​ണ​കൂ​ട​ത്തി​ന് എ​ന്നും വ​ലി​യ ത​ല​വേ​ദ​ന​യാ​ണ് സൃ​ഷ്‌​ടി​ക്കു​ന്ന​ത്.

2014ൽ ​മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തു മു​ത​ൽ ഇ​ല​ക്‌​ട​റ​ൽ ബോ​ണ്ട്, വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ, മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം, വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ധ്രു​വ് ന​ട​ത്തി​യ വി​ശ​ക​ല​ന​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ കോ​ളി​ള​ക്കം സൃ​ഷ്‌​ടി​ച്ചി​രു​ന്നു. കോ​ടി​ക്ക​ണ​ക്കി​നു കാ​ഴ്ച​ക്കാ​രു​ള്ള ധ്രു​വി​ന്‍റെ യു ​ട്യൂ​ബ് ചാ​ന​ൽ വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഔ​ദ്യോ​ഗി​ക ചാ​ന​ലി​നെ​പ്പോ​ലും മ​റി​ക​ട​ന്നി​രു​ന്നു.

ഹ​രി​യാ​ന​യി​ലെ റോ​ഹ്ത​ക് സ്വ​ദേ​ശി​യാ​യ ധ്രു​വ്, ജ​ർ​മ​നി​യി​ലെ കാ​ൾ​സ്രൂ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം ബ​ർ​ലി​നി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കു​ക​യാ​യി​രു​ന്നു. ബ​ർ​ലി​നി​ലെ സ്വ​ന്തം ഹോം ​സ്റ്റു​ഡി​യോ​യി​ൽ​നി​ന്നു​മാ​ണ് അ​ദ്ദേ​ഹം പ്ര​ധാ​ന​മാ​യും വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​ത്.

നി​ര​ന്ത​ര സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടു​മ്പോ​ഴും ധ്രു​വി​ന്‍റെ ജ​ന​പ്രീ​തി​യും സ്വാ​ധീ​ന​വും വ​ർ​ധി​ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​ത്. ശ​നി​യാ​ഴ്ച ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ലും സ​മ​ര​ത്തി​ന് നേ​രി​ട്ടെ​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ, ധ്രു​വ് റാ​ത്തി ഇ​പ്പോ​ൾ ഡി​ജി​റ്റ​ൽ ഇ​ട​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, തെ​രു​വ് പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ലേ​ക്കും ക​ട​ന്നു​വ​ന്നി​രി​ക്കു​ക​യാ​ണ്.

National

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധം: രാ​ഹു​ലി​നും പ്രി​യ​ങ്കയ്​ക്കു​മെ​തി​രെ വീ​ണ്ടും കേ​സെ​ടു​ത്തു

ന്യൂ​ഡ​ൽ‌​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ്ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഡ​ൽ​ഹി പ്ര​തി​ഷേ​ധ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ വീ​ണ്ടും കേ​സെ​ടു​ത്ത് പൊ​ലി​സ്. രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് വീ​ണ്ടും കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ പൊ​ലി​സു​കാ​രു​ടെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി എ​ന്നാ​രോ​പി​ച്ചാ​ണ് കേ​സ്. ആ​കെ മൂ​ന്ന് കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

അ​തേ​സ​മ​യം, പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ കൂ​ടു​ത​ൽ നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ലെ​ത്തി. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​മ​ത ബാ​ന​ർ​ജി പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഇ​ന്ന​ത്തെ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്നും ഉ​ച്ച​ക്ക് ശേ​ഷ​മാ​യി​രി​ക്കും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ക. അ​തി​നി​ടെ, രാ​ഷ്‌​ട്ര​പ​തി​യെ കാ​ണാ​നു​ള്ള 10 പേ​രെ നി​ശ്ച​യി​ക്കാ​ൻ രാ​വി​ലെ 11ന് നേ​താ​ക്ക​ൾ ആ​ശ​യ​വി​നി​മ​യം ന​ട​ത്തും.

അ​തേ​സ​മ​യം, ഇ​ന്നും പ്ര​തി​ഷേ​ധം ക​ടു​ക്കും എ​ന്ന​റി​ഞ്ഞ​തോ​ടെ 11,000 അ​ധി​ക കേ​ന്ദ്ര​സേ​നാം​ഗ​ങ്ങ​ൾ ഡ​ൽ​ഹി​യി​ലേ​യ്ക്ക് പു​റ​പ്പെ​ട്ടു. ഈ ​മാ​സം 12 വ​രെ 110 സി​എ​പി​എ​ഫ് ക​മ്പ​നി​ക​ൾ​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി. ഇ​തോ​ടെ ആ​കെ 26000 കേ​ന്ദ്ര​സേ​നാ അം​ഗ​ങ്ങ​ളാ​ണ് ന​ഗ​ര​ത്തി​ൽ സു​ര​ക്ഷ​യ്ക്കെ​ത്തു​ക. പ്ര​തി​ഷേ​ധ​ത്തി​ൽ വ​നി​ത പ​ങ്കാ​ളി​ത്തം ക​ണ​ക്കി​ലെ​ടു​ത്ത് അ​ഞ്ച് വ​നി​താ സി​എ​പി​എ​ഫ് ക​മ്പ​നി​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

National

പോരാട്ടവീര്യം ചോരാതെ രാജ്യതലസ്ഥാനത്ത് രണ്ടാം ദിനവും ഇന്ത്യാ സഖ്യത്തിന്‍റെ പ്രക്ഷോഭം

ന്യൂ​​ഡ​​ൽ​​ഹി: മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ണ​​ർ ഗ്യാ​​നേ​​ഷ് കു​​മാ​​റി​​ന്‍റെ രാ​​ജി​​യി​​ൽ​​നി​​ന്ന് ഒ​​ര​​ടി പി​​ന്നോ​​ട്ടി​​ല്ലെ​​ന്നു തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​തോ​​ടെ രൂ​​പ​​വും ഭാ​​വ​​വും മാ​​റി പ്ര​​തി​​പ​​ക്ഷ പ്ര​​തി​​ഷേ​​ധം. വോ​​ട്ടുകൊ​​ള്ള ന​​ട​​ത്തി​​യ ആ​​രെ​​യും ര​​ക്ഷ​​പ്പെ​​ടാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ പ്ര​​ഖ്യാ​​പ​​നം അ​​ടി​​വ​​ര​​യി​​ടു​​ന്ന ത​​ര​​ത്തി​​ലാ​​ണ് തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​ന​​വും രാ​​ജ്യ ​​ത​​ല​​സ്ഥാ​​നം സ​​മ​​ര​​ത്തീ​​യി​​ൽ ഉരുകിയത്.

പ്ര​​തി​​പ​​ക്ഷ ഇ​​ന്ത്യാ ​​സ​​ഖ്യ​​ത്തി​​ലെ എം​​പി​​മാ​​ർ​​ക്ക് രാ​​ജ്യ​​സ​​ഭാ പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ ന​​ൽ​​കി​​യ ഉ​​ച്ച​​ഭ​​ക്ഷ​​ണ​​ത്തി​​നു പി​​ന്നാ​​ലെ​​യാ​​ണ് മി​​ന്ന​​ൽ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി പ്ര​​തി​​പ​​ക്ഷ എം​​പി​​മാ​​ർ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നെ​​യും പൊ​​ലി​​സി​​നെ​​യും വ​​ട്ടം ക​​റ​​ക്കി​​യ​​ത്.

◄ബസുകൾ തടഞ്ഞതോടെ പ്രതിഷേധം

കൊ​​ണാ​​ട്ട് പ്ലേ​​സി​​ൽ​​നി​​ന്ന് ഒ​​ന്ന​​ര കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള ജ​​ന്ത​​ർ മ​​ന്ത​​റി​​ലേ​​ക്ക് മൂ​​ന്നു ബ​​സു​​ക​​ളി​​ലാ​​യി പോ​​കാ​​നു​​ള്ള പ്ര​​തി​​പ​​ക്ഷ എം​​പി​​മാ​​രു​​ടെ നീ​​ക്കം പാ​​തി​​വ​​ഴി​​യി​​ൽവ​​ച്ച് പൊ​​ലി​​സ് ത​​ട​​ഞ്ഞ​​തോ​​ടെ പ്ര​​തി​​ഷേ​​ധം അ​​ണ​​പൊ​​ട്ടി. പ്ര​​വ​​ർ​​ത്ത​​ക​​രും പൊ​​ലി​​സും ന​​ടു​​റോ​​ഡി​​ൽ ഏ​​റ്റു​​മു​​ട്ടി. പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി​​​യും പ്രി​​യ​​ങ്ക ഗാ​​ന്ധി​​​യു​മു​ൾ​​പ്പ​​ടെ​യു​ള്ള നേ​​താ​​ക്ക​​ളെ പൊ​​ലി​​സ് വ​​ലി​​ച്ചി​​ഴ​​ച്ചു ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​തോ​​ടെ ഡ​​ൽ​​ഹി​​യി​​ലെ തി​​ര​​ക്കേ​​റി​​യ മേ​​ഖ​​ല​​ക​​ളി​​ൽ മ​​ണി​​ക്കൂ​​റോ​​ളം അ​​ര​​ങ്ങേ​​റി​​യ​​ത് നാ​​ട​​കീ​​യ രം​​ഗ​​ങ്ങ​​ൾ.

◄രാഹുലിനെ കൊണ്ടുപോയ വാൻ പഞ്ചറാക്കി

രാ​​ഹു​​ലി​​നെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തുകൊ​​ണ്ടു​​പോ​​യ വാ​​നി​​ന്‍റെ ട​​യ​​ർ പാ​​തി​​വ​​ഴി​​യി​​ൽ കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​കർ പ​​ഞ്ച​​റാ​​ക്കി​​യ​​തോ​​ടെ പൊ​​ലി​​സ് കൂ​​ടു​​ത​​ൽ പ്ര​​തി​​രോ​​ധ​​ത്തി​​ലാ​​യി. പി​​ന്നീ​​ട് മ​​റ്റൊ​​രു വാ​​ഹ​​നം എ​​ത്തി​​ച്ചാ​​ണ് രാ​​ഹു​​ലി​​നെ മാ​​ത്ര​​മാ​​യി ബാ​​ര​​ക്ക​​മ്പ പൊ​​ലി​​സ് സ്റ്റേ​​ഷ​​നി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യ​​ത്. ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത രാ​​ഹു​​ൽ ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള നേ​​താ​​ക്ക​​ളെ പി​​ന്നീ​​ട് വി​​ട്ട​​യ​​ച്ചു.

പ​​തി​​വു തെ​​റ്റി​​ച്ച് സ്വ​​ന്തം വ​​സ​​തി​​യി​​ൽ ന​​ൽ​​കേ​​ണ്ടി​​യി​​രു​​ന്ന വി​​രു​​ന്ന് തി​​ര​​ക്കേ​​റി​​യ കൊ​​ണാ​​ട്ട് പ്ലേ​​സി​​ലെ ഹോ​​ട്ട​​ലി​​ലേ​​ക്കു മാ​​റ്റി​​യ​​തോ​​ടെ സ​​മ​​ര​​ത്തി​​നു​​ള്ള കോ​​പ്പു​​കൂ​​ട്ട​​ലാ​​ണെ​​ന്ന അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ പ​​ര​​ന്നി​​രു​​ന്നു. എ​​ന്നാ​​ൽ സ​​മ​​രം ഏ​​തു രീ​​തി​​യി​​ലാ​​യി​​രി​​ക്കും എ​​ന്ന​​തി​​നെ​​പ്പ​​റ്റി ഒ​​രു സൂ​​ച​​ന​​പോ​​ലും പു​​റ​​ത്തു​​വി​​ട്ടി​​രു​​ന്നി​​ല്ല.

◄നാ​​ട​​കീ​​യ രം​​ഗ​​ങ്ങ​​ൾ

ഉ​​ച്ച​​ഭ​​ക്ഷ​​ണം കൊ​​ണാ​​ട്ട് പ്ലേ​സി​​ലാ​​ണു ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​​റി​​ഞ്ഞ​​തി​​നു പി​​ന്നാ​​ലെ വ​​ൻ പൊ​​ലി​​സ് സ​​ന്നാ​​ഹ​​ത്തെ പ്ര​​ദേ​​ശ​​ത്തു വി​​ന്യ​​സി​​ച്ചി​​രു​​ന്നു. ന​​ട​​ക്കാ​​ൻ മാ​​ത്രം ദൂ​​രമുള്ള സ​​മ​​ര​​ സി​​രാ​​കേ​​ന്ദ്ര​​മാ​​യ ജ​​ന്ത​​ർ മ​​ന്ത​​റി​​ലേ​​ക്ക് കൊ​​ണാ​​ട്ട് പ്ലേ​​സി​​ൽ​​നി​​ന്നു​​ള്ള റോ​​ഡും പൊ​​ലി​​സ് ബാ​​രി​​ക്കേ​​ഡ് നി​​ര​​ത്തി ത​​ട​​ഞ്ഞു.

ഭ​​ക്ഷ​​ണ​​ത്തി​​നു​​ശേ​​ഷം ജ​​ന്ത​​ർ മ​​ന്ത​​ർ ല​​ക്ഷ്യ​​മാ​​ക്കി മൂ​​ന്നു ബ​​സു​​ക​​ളി​​ലാ​​യാ​​ണ് എം​​പി​​മാ​​ർ പു​​റ​​പ്പെ​​ട്ട​​ത്. ആ​​ദ്യ​​ത്തെ ബ​​സി​​ൽ രാ​​ഹു​​ൽ ഗാ​​ന്ധി​​യും മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ തു​​ട​​ങ്ങി​​യ നേ​​താ​​ക്ക​​ളു​​ണ്ടാ​​യി​​രു​​ന്നു.

ബ​​സു​​ക​​ൾ​​ക്കു​ മു​​ന്നി​​ൽ കേ​​ന്ദ്ര​സ​​ർ​​ക്കാ​​രി​​നെ​​തി​​രേ​​യും തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ണ​​ർ​​ക്കെ​​തി​​രേയും മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ളു​​മാ​​യി പ്ര​​വ​​ർ​​ത്ത​​ക​​രും അ​​ണി​​ചേ​​ർ​​ന്നു. ജ​​ന്ത​​ർ മ​​ന്ത​​റി​​ന് നൂ​​റ് മീ​​റ്റ​​റോ​​ളം അ​​ക​​ലെ എം​​പി​​മാ​​രു​​ടെ വാ​​ഹ​​നം പൊ​​ലി​​സ് ത​​ട​​ഞ്ഞ​​തോ​​ടെ പ്ര​​തി​​ഷേ​​ധം അ​​ണ​​പൊ​​ട്ടി.

പ്ര​​വ​​ർ​​ത്ത​​ക​​രെ ബ​​ല​​മാ​​യി പൊ​​ലിസ് നീ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ രാ​​ഹു​​ൽ ഗാ​​ന്ധി റോ​​ഡി​​ലി​​റ​​ങ്ങി ജ​​ന്ത​​ർ മ​​ന്ത​​റി​​ലേ​​ക്കു പോ​​കാ​​ൻ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും പൊ​​ലി​​സ് അ​​നു​​വ​​ദി​​ച്ചി​​ല്ല. പി​​ന്നാ​​ലെ പ്രി​​യ​​ങ്ക ഉ​​ൾ​​പ്പ​​ടെ വ​​നി​​താ എം​​പി​​മാ​​രും ബ​​സി​​നു പു​​റ​​ത്തി​​റ​​ങ്ങി. പൊ​​ലി​​സ് നേ​​താ​​ക്ക​​ളെ ബ​​ല​​മാ​​യി നീ​​ക്കാ​​ൻ ശ്ര​​മി​​ച്ച​​തോ​​ടെ ഉ​​ന്തും ത​​ള്ളു​​മാ​​യി.

◄രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

രാ​​ഹു​​ലി​​നെ പൊ​​ലി​​സ് വ​​ലി​​ച്ചി​​ഴ​​ച്ച് വാ​​നി​​ൽ ക​​യ​​റ്റു​​ക​​യാ​​യി​​രു​​ന്നു. റോ​​ഡി​​ൽ കി​​ട​​ന്നു പ്ര​​തി​​ഷേ​​ധി​​ച്ച പ്രി​​യ​​ങ്ക​​യെ​​യും പൊ​​ലി​​സ് ബ​​ല​​മാ​​യി ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു നീ​​ക്കി. എ​​ന്നാ​​ൽ, സ​​മ​​ര​​പ്ര​​ദേ​​ശം പ്ര​​വ​​ർ​​ത്ത​​ക​​രെ​​ക്കൊ​​ണ്ടു വ​​ള​​ഞ്ഞ​​തോ​​ടെ നേ​​താ​​ക്ക​​ളെ സ്റ്റേ​​ഷ​​നി​​ലേ​​ക്കു നീ​​ക്കാ​​ൻ പൊ​​ലി​​സ് ഏ​​റെ പാ​​ടു​​പെ​​ട്ടു. ഇ​​തി​​നി​​ടെയാണ് രാ​​ഹു​​ലി​​നെ കൊ​​ണ്ടു​​പോ​​യ വാ​​നി​​ന്‍റെ ട​​യ​​ർ പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​ഞ്ച​​റാ​​ക്കി​​യ​​ത്.

തൊ​​ട്ട​​ടു​​ത്ത് കേ​​ര​​ള ഹൗ​​സി​​ലു​​ണ്ടാ​​യി​​രു​​ന്ന മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​നും സ​​മ​​രം ന​​ട​​ന്ന സ്ഥ​​ല​​ത്തേ​​ക്കു കാ​​ൽ​​ന​​ട​​യാ​​യി എ​​ത്തി. രാ​​ഹു​​ലി​​നെ കൊ​​ണ്ടു​​പോ​​യ ബാ​​ര​​ക​​മ്പ പൊ​​ലി​​സ് സ്റ്റേ​​ഷ​​നി​​ലും നാ​​ട​​കീ​​യ​രം​​ഗ​​ങ്ങ​​ളാ​​ണ് അ​​ര​​ങ്ങേ​​റി​​യ​​ത്. രാ​​ഹു​​ലി​​നെ കാ​​ണാ​​നെ​​ത്തി​​യ വി.​​ഡി. സ​​തീ​​ശ​​ൻ ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള​​വ​​രെ പൊ​​ലി​​സ് ത​​ട​​ഞ്ഞു. ഏ​​റെ​​നേ​​ര​​ത്തെ വാ​​ക്കേ​​റ്റ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് അ​​ദ്ദേ​​ഹ​​ത്തെ അ​​ക​​ത്തേ​​ക്കു ക​​ട​​ത്തി​​വി​​ട്ട​​ത്.

Leader Page

സമരാഗ്നിയില്‍ ഉരുകി രാജ്യം

സ്വ​​​ത​​​ന്ത്ര ഇ​​​ന്ത്യ​​​യി​​​ല്‍ പു​​​തു​​​ച​​​രി​​​ത്രം കു​​​റി​​​ച്ച പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ള്‍ക്കാ​​​ണു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി നേ​​​തൃ​​​ത്വം ന​​​ല്‍കു​​​ന്ന​​​ത്. വി​​​വാ​​​ദ തീ​​​വ്ര വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​ത്തി​​​നും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ണ​​​ര്‍ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നു​​​മെ​​​തി​​​രേ​​​യു​​​മുള്ള സ​​​മ​​​രം ദി​​​വ​​​സ​​​വും കൂ​​​ടു​​​ത​​​ല്‍ ക​​​ത്തി​​​പ്പ​​​ട​​​രു​​​ക​​​യാ​​​ണ്.

വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളും ഇ​​​തേ​​​ ആവ​​​ശ്യ​​​വു​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​രു​​​മ്പോ​​​ള്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രും ഗ്യാ​​​നേ​​​ഷും പ​​​തി​​​വി​​​ല്ലാ​​​ത്ത പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​ണ്. സ​​​മ​​​ര​​​വീ​​​ര്യ​​​ത്തി​​​ല്‍ രാ​​​ഹു​​​ലും സ​​​ഹോ​​​ദ​​​രി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി വ​​​ദ്ര​​​യും ആ​​​ര്‍ക്കും പി​​​ന്നി​​​ല​​​ല്ലെ​​​ന്നു​​കൂ​​​ടി ര​​​ണ്ടുദി​​​വ​​​സ​​​ത്തെ ഡ​​​ല്‍ഹി പ്ര​​​ക്ഷോ​​​ഭം തെ​​​ളി​​​യി​​​ച്ചു. ഇ​​​തോ​​​ടെ സ​​​മ​​​രാ​​​ഗ്നി രാ​​​ജ്യ​​​മാ​​​കെ ക​​​ത്തി​​​പ്പ​​​ട​​​രു​​​ക​​​യാ​​​ണ്.

ഇ​​​ന്ത്യ​​​ന്‍ രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ലി​​ന്‍റെ ഗ്രാ​​​ഫ് ഉ​​​യ​​​രു​​​ക​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ഗ്രാ​​​ഫ് ഇ​​​ടി​​​യു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന​​​താ​​​ണു സ​​​മ​​​ര​​​പ​​​ര​​​മ്പ​​​ര​​​ക​​​ളു​​​ടെ പ്ര​​​ത്യേ​​​ക​​​ത.

ദേ​​​ശീ​​​യ ത​​​ല​​​സ്ഥാ​​​നം ഇ​​​ന്ന​​​ലെ​​​യും ചൊ​​​വ്വാ​​​ഴ്ച​​​യും ക​​​ണ്ട​​​തെ​​​ല്ലാം മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ണ​​​റാ​​​യി ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ര്‍ തു​​​ട​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത വി​​​ര​​​ള​​​മാ​​​ക്കു​​​ക​​​യാ​​​ണ്. ര​​​ണ്ടു വ​​​ര്‍ഷ​​​ത്തോ​​​ള​​​മാ​​​യി തെ​​​ളി​​​വു​​​ക​​​ളോ​​​ടെ രാ​​​ഹു​​​ല്‍ ഉ​​​യ​​​ര്‍ത്തി​​​യ വോ​​​ട്ടു​​​കൊ​​​ള്ള ആ​​​രോ​​​പ​​​ണം ശ​​​രി​​​വ​​​യ്ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു ര​​​ണ്ടു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ണ​​​ര്‍മാ​​​രു​​​ടെ 14 വി​​​യോ​​​ജ​​​ന​​​ക്കു​​​റി​​​പ്പു​​​ക​​​ള്‍.

മി​​​ന്ന​​​ല്‍പി​​​ണ​​​റാ​​​യി മി​​​ന്ന​​​ല്‍സ​​​മ​​​രം

രാ​​​ഹു​​​ലി​​​ന്‍റെ മി​​​ന്ന​​​ല്‍ സ​​​മ​​​ര​​​ങ്ങ​​​ള്‍ മി​​​ന്ന​​​ല്‍പി​​​ണ​​​റു​​​ക​​​ള്‍പോ​​​ലെ വ​​​ന്‍ പ്ര​​​ക​​​മ്പ​​​നം കൊ​​​ള്ളി​​​ക്കു​​​ക​​​യാ​​​ണ്. ജ​​​നാ​​​ധി​​​പ​​​ത്യ​​​വും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യും സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള പോ​​​രാ​​​ട്ടം എ​​​ന്നാ​​​ണ് രാ​​​ഹു​​​ല്‍ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളെ വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. മോ​​​ദി​​​യും ഷാ​​​യു​​​മ​​​ല്ല, ആ​​​രു വി​​​ചാ​​​രി​​​ച്ചാ​​​ലും ജ​​​നാ​​​ധി​​​പ​​​ത്യം സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ല്‍നി​​​ന്നു ത​​​ങ്ങ​​​ളെ ത​​​ട​​​യാ​​​നാ​​​കി​​​ല്ലെ​​​ന്നു രാ​​​ഹു​​​ല്‍ ഇ​​​ന്ന​​​ലെ​​​യും ആ​​​വ​​​ര്‍ത്തി​​​ച്ചു. എ​​​ത്ര ത​​​ട​​​ഞ്ഞാ​​​ലും എ​​​ത്ര ഉ​​​പ​​​ദ്രി​​​വി​​​ച്ചാ​​​ലും എ​​​ത്ര ത്യാ​​​ഗം വേ​​​ണ്ടി വ​​​ന്നാ​​​ലും പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ത​​​റ​​​പ്പി​​​ച്ചു​​പ​​​റ​​​യു​​​ന്നു.

ഇ​​​ന്ത്യ സ​​​ഖ്യ​​​ത്തി​​​ല്‍ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​വും വി​​​ള്ള​​​ലു​​​മു​​​ണ്ടെ​​​ന്നു വ​​​രു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച ബി​​​ജെ​​​പി​​​യു​​​ടെ​​​യും ബി​​​ജെ​​​പി അ​​​നു​​​കൂ​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ​​​യും കു​​​പ്ര​​​ചാ​​​ര​​​ണം പൊ​​​ളി​​​ക്കാ​​​നും ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി ഡ​​​ല്‍ഹി​​​യി​​​ല്‍ ന​​​ട​​​ന്ന പ്ര​​​തി​​​പ​​​ക്ഷ സ​​​മ​​​ര​​​ത്തി​​​നു ക​​​ഴി​​​ഞ്ഞു. ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്ക് ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം തെ​​​ളി​​​യി​​​ച്ചു. ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ രാ​​​ജി​​​യി​​​ല്‍ കു​​​റ​​​ഞ്ഞ​​​തൊ​​​ന്നും വി​​​ല​​​പ്പോ​​​കി​​​ല്ല.
പൊ​​​ലി​​​സും അ​​​ര്‍ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളും കി​​​ണ​​​ഞ്ഞുശ്ര​​​മി​​​ച്ചി​​​ട്ടും രാ​​​ഹു​​​ലി​​​നെ​​​യും പ്രി​​​യ​​​ങ്ക​​​യെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്തു നീ​​​ക്കാ​​​ന്‍പോ​​​ലും മ​​​ണി​​​ക്കൂ​​​റു​​​ക​​​ളെ​​​ടു​​​ത്തു. പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​രെ​​​യെ​​​ല്ലാം അ​​​ണി​​​നി​​​ര​​​ത്തി ന​​​ട​​​ത്തി​​​യ സ​​​മ​​​ര​​​മാ​​​ര്‍ച്ചി​​​നെ ത​​​ട​​​യാ​​​ന്‍ പൊ​​​ലി​​​സി​​ന്‍റെ​​​യും ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ളു​​​ടെ​​​യും ബ​​​ലം പോ​​​രാ​​​യി​​​രു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള യു​​​ഡി​​​എ​​​ഫ്, എ​​​ല്‍ഡി​​​എ​​​ഫ് എം​​​പി​​​മാ​​​രെ​​​ല്ലാം മാ​​​ര്‍ച്ചി​​​ല്‍ സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു. ചൊ​​​വ്വാ​​​ഴ്ച ആ​​​കാ​​​ശ​​​വാ​​​ണി നി​​​ല​​​യ​​​ത്തി​​​ന്‍റെ വ​​​ള​​​പ്പി​​​ലെ ബോ​​​ധി​​​വൃ​​​ക്ഷച്ചു​​​വ​​​ട്ടി​​​ലി​​​രു​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രു​​​ടെ​​​യും മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ നീ​​​ണ്ട ചെ​​​റു​​​ത്തു​​​നി​​​ല്‍പ്. കി​​​ണ​​​ഞ്ഞുശ്ര​​​മി​​​ച്ചി​​​ട്ടും രാ​​​ത്രി വ​​​രെ രാ​​​ഹു​​​ലും പ്രി​​​യ​​​ങ്ക​​​യും വേ​​​ണു​​​ഗോ​​​പാ​​​ലും ആ​​​ല്‍മ​​​ര ചു​​​വ​​​ട്ടി​​​ല്‍ തു​​​ട​​​ര്‍ന്ന് രാ​​​ജ്യ​​​ത്താ​​​കെ ജ​​​ന​​​വി​​​കാ​​​രം ഉ​​​ണ​​​ര്‍ത്തി. മ​​​ന്ത്രി​​​മാ​​​രു​​​ടേ​​​തി​​​നു തു​​​ല്യ​​​മാ​​​യ കാ​​​ബി​​​ന​​​റ്റ് പ​​​ദ​​​വി​​​യു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നും പ്രി​​​യ​​​ങ്ക​​​യ്ക്കു​​​മെ​​​തി​​​രേ ബ​​​ല​​​പ്ര​​​യോ​​​ഗ​​​വും മ​​​ര്‍ദ​​​ന​​​വു​​​മു​​​ണ്ടാ​​​യ​​​തു ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു ഭൂ​​​ഷ​​​ണ​​​മ​​​ല്ല. മു​​​തി​​​ര്‍ന്ന​​​വ​​​രും വ​​​നി​​​ത​​​ക​​​ളു​​​മാ​​​യ എം​​​പി​​​മാ​​​ര്‍ക്കു​​​മെ​​​തി​​​രേ കൈ​​​യ​​​റ്റം ന​​​ട​​​ന്ന​​​താ​​​യാ​​​ണു പ​​​രാ​​​തി. പ്ര​​​തി​​​ഷേ​​​ധം ആ​​​ളി​​​ക്ക​​​ത്തി​​​ക്കാ​​​നും ഗ്യാ​​​നേ​​​ഷി​​​ന്‍റെ രാ​​​ജി ഉ​​​റ​​​പ്പി​​​ക്കാ​​​നും മാ​​​ത്ര​​​മേ സ​​​ര്‍ക്കാ​​​രി​​​ന്‍റെ സ​​​മ​​​ര​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ള്‍ വ​​​ഴി​​​തെ​​​ളി​​​ക്കൂ.

ജ​​​നാ​​​ധി​​​പ​​​ത്യ വ്യ​​​വ​​​സ്ഥി​​​തി​​​യി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ക്കും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നും പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​നും സ​​​മ​​​രം ന​​​യി​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​കാ​​​ശം അ​​​മ​​​ര്‍ച്ച ചെ​​​യ്യാ​​​മെ​​​ന്ന കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ മോ​​​ഹം​​പോ​​​ലും അ​​​പ​​​ക​​​ട​​​മാ​​​കും. സ​​​ര്‍ക്കാ​​​രി​​​ന്‍റെ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ത്തി​​​നെ​​​തി​​​രേ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ളും വേ​​​ണ്ടി വ​​​രു​​​മെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളു​​​ടെ നി​​​ല​​​പാ​​​ടു തെ​​​റ്റാ​​​കി​​​ല്ല.
കേ​​​ര​​​ള മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നും തെ​​​ലു​​​ങ്കാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി രേ​​​വ​​​ന്ത് റെ​​​ഡ്ഡി​​​യും ഇ​​​ന്ന​​​ലെ ഡ​​​ല്‍ഹി​​​യി​​​ലെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​തും ശ്ര​​​ദ്ധേ​​​യ​​​മാ​​​യി.

രാ​​​ഹു​​​ലി​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത കൊ​​​ണ്ടു​​​പോ​​​യ ബാ​​​ര​​​ക്കം​​​ബ റോ​​​ഡ് പൊലിസ് സ്‌​​​റ്റേ​​​ഷ​​​നി​​​ലേ​​​ക്കു ഇ​​​ന്ന​​​ലെ രാ​​​ത്രി ന​​​ട​​​ന്നു പോ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി സ​​​തീ​​​ശ​​​ന​​​യെും എം​​​പി​​​മാ​​​രെ​​​യും പോ​​​ലീ​​​സ് ത​​​ട​​​ഞ്ഞ​​​തി​​​നും ന്യാ​​​യീ​​​ക​​​ര​​​ണ​​​മി​​​ല്ല. ഒ​​​ടു​​​വി​​​ല്‍ പ്ര​​​തി​​​ഷേ​​​ധം ക​​​ന​​​ത്ത​​​തോ​​​ടെ​​​യാ​​​ണു സ​​​തീ​​​ശ​​​നെ​​​യും പി​​​ന്നാ​​​ലെ​​​യെ​​​ത്തി​​​യ രേ​​​വ​​​ന്ത് റെ​​​ഡ്ഡി​​​യെ​​​യും പൊലിസ് സ്‌​​​റ്റേ​​​ഷ​​​നി​​​ലു​​​ള്ള രാ​​​ഹു​​​ലി​​​നെ കാ​​​ണാ​​​ന്‍ അ​​​നു​​​വ​​​ദി​​​ച്ച​​​ത്. കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വി​​​നെ കാ​​​ണാ​​​ന്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പാ​​​ര്‍ട്ടി​​​യി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രെ​​​യും എം​​​പി​​​മാ​​​രെ​​​യും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​നു ന്യാ​​​യീ​​​ക​​​ര​​​ണം പോ​​​ലു​​​മി​​​ല്ല. തീ​​​ക്കൊ​​​ള്ളി​​​കൊ​​​ണ്ടു ത​​​ല ചൊ​​​റി​​​യു​​​ക​​​യാ​​​ണു കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രെ​​​ന്ന് എം​​​പി​​​മാ​​​ര്‍ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്താ​​​യാ​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ക​​​വ​​​രാ​​​ന്‍ ആ​​​രെ​​​യും അ​​​നു​​​വ​​​ദി​​​ച്ചു​​​കൂ​​​ടാ.

മു​​​ന്നി​​​ല്‍ കാ​​​ണാ​​​തെ വെ​​​ട്ടി​​​ലാ​​​യി കേ​​​ന്ദ്രം

മി​​​ന്ന​​​ല്‍സ​​​മ​​​ര​​​ങ്ങ​​​ളു​​​ടെ പു​​​തു​​​രൂ​​​പ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണു രാ​​​ഹു​​​ല്‍ ഗാ​​​ന്ധി കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​നെ തു​​​ട​​​ര്‍ച്ച​​​യാ​​​യി വെ​​​ട്ടി​​​ലാ​​​ക്കു​​​ന്ന​​​ത്. നേ​​​ര​​​ത്തെ നീ​​​റ്റ് ചോ​​​ദ്യ​​​പേ​​​പ്പ​​​ര്‍ ചോ​​​ര്‍ച്ച​​​യ്‌​​​ക്കെ​​​തി​​​രേ അ​​​തീ​​​വ​​​സു​​​ര​​​ക്ഷ​​​യു​​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​ക്കു പു​​​റ​​​ത്തു മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ ധ​​​ര്‍ണ ന​​​ട​​​ത്താ​​​ന്‍ രാ​​​ഹു​​​ലി​​​നും കൂ​​​ട്ട​​​ര്‍ക്കും ക​​​ഴി​​​ഞ്ഞു. സ്വ​​​ത​​​ന്ത്ര ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​യാ​​​ണ് അ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ന്ന​​​ത്. ചൊ​​​വ്വാ​​​ഴ്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ന്‍ ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു ന​​​ട​​​ത്തി​​​യ എം​​​പി​​​മാ​​​രു​​​ടെ മാ​​​ര്‍ച്ച് അ​​​വ​​​സാ​​​നി​​​ച്ചു​​​വെ​​​ന്ന തോ​​​ന്നി​​​ച്ച​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ലി​​​ന്‍റെ അ​​​പ്ര​​​തീ​​​ക്ഷി​​​ത നീ​​​ക്കം. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​നോ​​​ടു ചേ​​​ര്‍ന്നു​​​ള്ള ആ​​​കാ​​​ശ​​​വാ​​​ണി മ​​​ന്ദി​​​ര വ​​​ള​​​പ്പി​​​ലേ​​​ക്കു​​​ള്ള രാ​​​ഹു​​​ലി​​ന്‍റെ കു​​​തി​​​പ്പ് പൊ​​​ലി​​​സി​​​നെ സ്തം​​​ബ്ധ​​​രാ​​​ക്കി. എ​​​ട്ടു മ​​​ണി​​​ക്കൂ​​​റോ​​​ളം ക​​​ഴി​​​ഞ്ഞാ​​​ണ് രാ​​​ഹു​​​ലി​​​നെ​​​യും പ്രി​​​യ​​​ങ്ക​​​യെ​​​യും ബ​​​ല​​​മാ​​​യി നീ​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​ത്.

ഇ​​​ന്ന​​​ലെ​​​യാ​​​ക​​​ട്ടെ ഇ​​​ന്ത്യ സ​​​ഖ്യം എം​​​പി​​​മാ​​​രെ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​നു ക്ഷ​​​ണി​​​ച്ച​​​പ്പോ​​​ഴും ഡ​​​ല്‍ഹി പൊലിസി​​​നും കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രും അ​​​പ​​​ക​​​ടം മ​​​ണ​​​ക്കാ​​​നാ​​​യി​​​ല്ല. കൊണാ​​​ട്ട് പ്ലേ​​​സി​​​ന​​​ടു​​​ത്ത് ഭ​​​ക്ഷ​​​ണം ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു മ​​​ണി​​​യോ​​​ടെ കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ന്‍ മ​​​ല്ലി​​​കാ​​​ര്‍ജു​​​ന്‍ ഖാ​​​ര്‍ഗെ അ​​​ട​​​ക്ക​​​മു​​​ള്ള എം​​​പി​​​മാ​​​ര്‍ മൂ​​​ന്നു ബ​​​സു​​​ക​​​ളി​​​ലാ​​​യ തി​​​രി​​​ച്ച​​​പ്പോ​​​ള്‍ മാ​​​ത്ര​​​മാ​​​ണു പൊലിസ് സം​​​ശ​​​യി​​​ച്ച​​​ത്. വി​​​ന്‍ഡ്‌​​​സ​​​ര്‍ പ്ലേ​​​സ് സ​​​ര്‍ക്കി​​​ളി​​​ല്‍ ബ​​​സു​​​ക​​​ള്‍ ത​​​ട​​​ഞ്ഞെ​​​ങ്കി​​​ലും രാ​​​ഹു​​​ലും പ്രി​​​യ​​​ങ്ക​​​യും നേ​​​രി​​​ട്ടി​​​റ​​​ങ്ങി​​​യ​​​തോ​​​ടെ പൊലിസ് വെ​​​ട്ടി​​​ലാ​​​യി. രാ​​​ഹു​​​ലി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത ശേ​​​ഷം പ​​​ഞ്ച​​​റാ​​​യ വാ​​​ഹ​​​നം മ​​​ണി​​​ക്കൂ​​​റോ​​​ളം പ്ര​​​ധാ​​​ന റോ​​​ഡി​​​ല്‍ കി​​​ട​​​ന്നു​​​വെ​​​ന്ന​​​തും പൊലിസി​​​നു നാ​​​ണ​​​ക്കേ​​​ടാ​​​യി. ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴു വ​​​രെ​​​യെ​​​ങ്കി​​​ലും രാ​​​ഹു​​​ലി​​​നെ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തു ത​​​ട​​​യാ​​​ന്‍ യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ്, എ​​​ന്‍എ​​​സ്‌​​​യു, മ​​​ഹി​​​ളാ കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ര്‍ത്ത​​​ക്കു ക​​​ഴി​​​ഞ്ഞു.

ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പൊ​​​ലി​​​സു​​​കാ​​​രെ​​​യും കേ​​​ന്ദ്ര​​​സേ​​​നാം​​​ഗ​​​ങ്ങ​​​ളെ​​​യും രം​​​ഗ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടും രാ​​​ഹു​​​ലും പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​രും സ​​​മ​​​ര​​​ല​​​ക്ഷ്യം ക​​​ണ്ടു. ബി​​​ജെ​​​പി​​​യി​​​ലെ​​​യും പൊലിസി​​​ലെ​​​യും ത​​​ന്ത്ര​​​ജ്ഞ​​​രു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ളെ​​​ല്ലാം പൊ​​​ളി​​​ഞ്ഞു.

ഭി​​​ന്നി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ ഒ​​​ന്നി​​​പ്പി​​​ച്ചു

കേ​​​ര​​​ളം ഉ​​​ള്‍പ്പടെ​​​യു​​​ള്ള നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ ഭി​​​ന്നി​​​ച്ചു നി​​​ന്നി​​​രു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ ഒ​​​ന്നി​​​പ്പി​​​ക്കാ​​​ന്‍ പു​​​തി​​​യ സ​​​മ​​​രപ​​​ര​​​മ്പ​​​ര​​​ക​​​ള്‍ക്കു ക​​​ഴി​​​ഞ്ഞു. കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​നും ചേ​​​ര്‍ന്നു വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക​​​യി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലും കൃ​​​ത്രി​​​മം കാ​​​ട്ടി ജ​​​ന​​​വി​​​ധി​​​ക​​​ള്‍ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ രാ​​​ജ്യ​​​ത്താ​​​കെ ജ​​​ന​​​വി​​​കാ​​​രം ഉ​​​ണ​​​ര്‍ത്താ​​​നും രാ​​​ഹു​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ നി​​​ശ്ച​​​യ​​​ദാ​​​ര്‍ഢ്യ​​​ത്തോ​​​ടെ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ള്‍ക്കു ക​​​ഴി​​​ഞ്ഞു.

 

National

ഗ്യാ​നേ​ഷി​നെ​തി​രേ ഒ​ന്നി​ച്ച് പ്രതിപക്ഷം

ന്യൂ​​ഡ​​ൽ​​ഹി: പ്ര​​തി​​പ​​ക്ഷ​നി​​ര​​യി​​ൽ വി​​ള്ള​​ലു​​ണ്ടാ​​ക്കാ​​ൻ ബി​​ജെ​​പി സ​​ജീ​​വ​ശ്ര​​മം തു​​ട​​രു​​മ്പോ​​ഴും വോ​​ട്ട​​ർ പ​​ട്ടി​​ക പ​​രി​​ഷ്ക​​ര​​ണ​​ത്തി​​ലെ ക്ര​​മ​​ക്കേ​​ടു​​ക​​ൾ​​ക്കെ​​തി​​രേ ഒ​​റ്റ​​ക്കെ​​ട്ടാ​​യി പൊ​​രു​​തി ഇ​​ന്ത്യാ​സ​​ഖ്യം.

കേ​​ന്ദ്ര​സ​​ർ​​ക്കാ​​രി​​നെ ല​​ക്ഷ്യ​​മി​​ട്ടു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​​മ്മി​​ഷ​​ണ​​ർ ഗ്യാ​​നേ​​ഷ് കു​​മാ​​റി​​നെ​​തി​​രേ ക​​ഴി​​ഞ്ഞ ര​​ണ്ടു ദി​​വ​​സ​​മാ​​യി തു​​ട​​രു​​ന്ന പ്ര​​തി​​ഷേ​​ധ സ​​മ​​ര​​ത്തി​​ൽ സ​​ഖ്യ​​നേ​​താ​​ക്ക​​ളും പ്ര​​വ​​ർ​​ത്ത​​ക​​രും ഒ​​ന്നി​​ച്ച​​ണി​​നി​​ര​​ന്നു.

തെ​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​നെ​​തി​​രേ ഇ​​ന്ത്യാ​സ​​ഖ്യം ഒ​​ന്നി​​ക്കു​​ന്ന ഇ​​തു ര​​ണ്ടാം ത​​വ​​ണ​​യാ​​ണ്. ബി​​ഹാ​​റി​​ലെ എ​​സ്ഐ​ആ​​ർ ന​​ട​​പ്പാ​​ക്ക​​ലി​​ലെ ക്ര​​മ​​ക്കേ​​ടു​​ക​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി 2025 ഓ​​ഗ​​സ്റ്റ് 11നാ​​യി​​രു​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​ക്ക​​ൾ ആ​​ദ്യ​​മാ​​യി തെ​​രു​​വി​​ലി​​റ​​ങ്ങി​​യ​​ത്.

അ​​ന്നു പാ​​ർ​​ല​​മെ​​ന്‍റി​ൽ​നി​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ൻ ആ​​സ്ഥാ​​ന​​ത്തേ​​ക്കു മാ​​ർ​​ച്ച് ന​​ട​​ത്തി​​യ​​വ​​രി​​ൽ പ​​ല​​രും ഇ​​ന്ന് മു​​ന്ന​​ണി​​ക്കൊ​​പ്പ​​മി​​ല്ല. എ​​ങ്കി​​ലും പോ​​രാ​​ട്ട​​വീ​​ര്യം ഒ​​ട്ടും ചോ​​രാ​​തെ​​യാ​​ണ് ഇ​​ത്ത​​വ​​ണ​​യും പ്ര​​തി​​പ​​ക്ഷം പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. അം​​ഗ​​സം​​ഖ്യ​​യി​​ൽ കു​​റ​​വു​​ണ്ടെ​​ങ്കി​​ലും സ​​മ​​ര​​ച്ചൂ​​ടി​​ൽ ത​​ങ്ങ​​ൾ ഒ​​പ്പ​​മു​​ണ്ടെ​​ന്ന ശ​​ക്ത​​മാ​​യ സ​​ന്ദേ​​ശ​​മാ​​ണ് ക​​ഴി​​ഞ്ഞ ര​​ണ്ടു ദി​​വ​​സ​​മാ​​യി ത​​ല​​സ്ഥാ​​ന​​ത്തു​നി​​ന്ന് ഉ​​യ​​ർ​​ന്നു​​കേ​​ൾ​​ക്കു​​ന്ന​​ത്.

രാ​​ഷ്‌​ട്രീ​​യ​കാ​​ര​​ണ​​ങ്ങ​​ളാ​​ൽ നി​​ല​​വി​​ൽ സ​​ഖ്യ​​ത്തി​​നു പു​​റ​​ത്തു​​ള്ള ഡി​എം​കെ​​യും ഗ്യാ​​നേ​​ഷ് കു​​മാ​​റി​​നെ​​തി​​രാ​​യ പ്ര​​തി​​ഷേ​​ധ​​ത്തി​​ന് പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യും ഇ​​ട​​തു​​പ​​ക്ഷ​​വും സ​​ഖ്യ​​ത്തി​​നൊ​​പ്പം ഉ​​റ​​ച്ചു​​നി​​ൽ​​ക്കു​​മ്പോ​​ൾ, ചി​​ല അ​​ഭി​​പ്രാ​​യ​​വ്യ​​ത്യാ​​സ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലും മ​​മ​​താ ബാ​​ന​​ർ​​ജി​​യു​​ടെ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സും സ​​മ​​ര​​ത്തി​​ന് പി​​ന്തു​​ണ​​യു​​മാ​​യു​​ണ്ട്. അ​​തേ​​സ​​മ​​യം, ആം ​​ആ​​ദ്മി പാ​​ർ​​ട്ടി സ്വ​​ന്തം നി​​ല​​യി​​ലാ​​ണു ക​​മ്മി​​ഷ​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധി​​ക്കു​​ന്ന​​ത്.

“വോ​​ട്ട് കൊ​​ള്ള’’ എ​​ന്ന ആ​​രോ​​പ​​ണം രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ​​യും കോ​​ൺ​​ഗ്ര​​സി​​ന്‍റെ​​യും മാ​​ത്രം സൃ​​ഷ്‌​ടി​​യാ​​ണെ​​ന്ന ധാ​​ര​​ണ​​യാ​​യി​​രു​​ന്നു ആ​​ദ്യ​ഘ​​ട്ട​​ത്തി​​ൽ മ​​റ്റു പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ൾ​​ക്കു​​ണ്ടാ​​യി​​രു​​ന്ന​​ത്.

എ​​ന്നാ​​ൽ, പ​​ര​​മ്പ​​രാ​​ഗ​​ത​​മാ​​യി ത​​ങ്ങ​​ൾ​​ക്കു സ്വാ​​ധീ​​ന​​മു​​ള്ള പ​​ല സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​യും നി​​യ​​മ​​സ​​ഭാ തെ​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ അ​​പ്ര​​തീ​​ക്ഷി​​ത തി​​രി​​ച്ച​​ടി നേ​​രി​​ട്ട​​തോ​​ടെ​​യാ​​ണു വി​​ഷ​​യം ത​​ങ്ങ​​ളെ​​യും ഗു​​രു​​ത​​ര​​മാ​​യി ബാ​​ധി​​ക്കു​​മെ​​ന്ന ബോ​​ധ്യം സ​​ഖ്യ​​ക​​ക്ഷി​​ക​​ൾ​​ക്കു​​ണ്ടാ​​യ​​ത്. ഇ​​താ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​നെ​​തി​​രേ ഒ​​ന്നി​​ച്ചു​പോ​​രാ​​ടാ​​ൻ പ്ര​​തി​​പ​​ക്ഷ​​ത്തെ പ്രേ​​രി​​പ്പി​​ച്ച​​ത്.

National

വി.​ഡി. സ​തീ​ശ​ന്‍റെ സ​ർ​പ്രൈ​സ് എ​ൻ​ട്രി​

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യാ​​​​ സ​​​​ഖ്യം ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ സ​​​​ർ​​​​പ്രൈ​​​​സ് എ​​​​ൻ​​​​ട്രി ന​​​​ട​​​​ത്തി കേ​​​​ര​​​​ള മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി.​​​​സ​​​​തീ​​​​ശ​​​​ൻ.

മൂ​​​​ന്ന് ബ​​​​സു​​​​ക​​​​ളി​​​​ലാ​​​​യി ഇ​​​​ന്ന​​​​ലെ ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ലേ​​​​ക്കു നീ​​​​ങ്ങി​​​​യ പ്ര​​​​തി​​​​പ​​​​ക്ഷ എം​​​​പി​​​​മാ​​​​രെ ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ന​​​​ടു​​​​ത്തു​​​​ള്ള ഷാം​​​​ഗ്രി-​​​​ലാ ഇ ​​​​റോ​​​​സ് ഹോ​​​​ട്ട​​​​ലി​​​​നു​​​​മു​​​​ന്നി​​​​ൽ ബാ​​​​രി​​​​ക്കേ​​​​ഡു​​​​ക​​​​ളി​​​​ട്ടു ത​​​​ട​​​​ഞ്ഞ​​​​പ്പോ​​​​ൾ ഇ​​​​വി​​​​ടെ​​​​നി​​​​ന്ന് 300 മീ​​​​റ്റ​​​​ർ മാ​​​​ത്രം മാ​​​​റി‌​​​​യു​​​​ള്ള കേ​​​​ര​​​​ള ഹൗ​​​​സി​​​​ലാ​​​​യി​​​​രു​​​​ന്നു വി.​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ൻ.

രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള നേ​​​​താ​​​​ക്ക​​​​ളെ ബാ​​​​രി​​​​ക്കേ​​​​ഡു​​​​ക​​​​ൾ നി​​​​ര​​​​ത്തി ത​​​​ട​​​​ഞ്ഞ​​​​പ്പോ​​​​ൾ കേ​​​​ര​​​​ള ഹൗ​​​​സി​​​​ൽ​​​​നി​​​​ന്ന് വി.​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ൻ കാ​​​​ൽ​​​​ന​​​​ട​​​​യാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധ​​​​സ്ഥ​​​​ല​​​​ത്തെ​​​​ത്തി.

രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത് ബാ​​​​ര​​​​കാം​​​​ബ പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യ​​​​പ്പോ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഇ​​​​വി​​​​ടേ​​​​ക്കു​​​​മെ​​​​ത്തി.

നേ​​​​താ​​​​ക്ക​​​​ളെ​​​​യാ​​​​രെ​​​​യും ക​​​​ട​​​​ത്തി​​​​വി​​​​ടി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പൊ​​​​ലി​​​​സി​​​​ന്‍റെ ആ​​​​ദ്യ​​​നി​​​​ല​​​​പാ​​​​ടെ​​​​ങ്കി​​​​ലും ഏ​​​​റെ​​​​നേ​​​​രം പൊ​​​​ലി​​​​സി​​​​നോ​​​​ടു ത​​​​ർ​​​​ക്കി​​​​ച്ച് വി.‌​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ൻ സ്റ്റേ​​​​ഷ​​​​ന​​​​ക​​​​ത്തേ​​​​ക്കു ക​​​​യ​​​​റി രാ​​​​ഹു​​​​ലി​​​​നെ കാ​​​​ണാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി നേ​​​​ടി.

 

National

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി; ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ മാ​ർ​ച്ച് ത​ട​ഞ്ഞ് പൊ​ലി​സ്; റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വ്യാ​പ​ക പ്ര​തി​ഷേ​ധം. ഇ​ന്ത്യാ സ​ഖ്യ എം​പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്തേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ആ​കാ​ശ​വാ​ണി ഭ​വ​ന് മു​ന്നി​ൽ പൊ​ലീ​സ് ത​ട​ഞ്ഞു. ഇ​തോ​ടെ നേ​താ​ക്ക​ളും എം​പി​മാ​രും റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ എ​സ്പി എം​പി​മാ​ർ ശ്ര​മി​ച്ച​തോ​ടെ പൊ​ലി​സു​മാ​യി ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച്. ബി​ജു ജ​ന​താ​ദ​ൾ നേ​താ​ക്ക​ളും അ​ഖി​ലേ​ഷ് യാ​ദ​വും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, പ്രി​യ​ങ്ക ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, കെ.​സി.​വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

മാ​ർ​ച്ച് ക​ണ​ക്കി​ലെ​ടു​ത്ത് ഡ​ൽ​ഹി​യി​ൽ പൊ​ലി​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ടു​മ്പോ​ൾ അ​മി​ത ബ​ല​പ്ര​യോ​ഗം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പൊ​ലി​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ സ​മ​രം കൂ​ടു​ത​ൽ വ്യാ​പി​ക്കു​ക​യാ​ണ്.

ഇ​ന്ന​ലെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി-​യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​ന്ന് കോ​ൺ​ഗ്ര​സും ഇ​ന്ത്യാ സ​ഖ്യ​വും നേ​രി​ട്ട് നേ​തൃ​ത്വം ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​യ​ത്.

ക​ന​ത്ത സു​ര​ക്ഷ, ഗ​താ​ഗ​ത​ക്കു​രു​ക്ക്

പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം നേ​രി​ടു​ന്ന​തി​നാ​യി ത​ല​സ്ഥാ​ന​ന​ഗ​ര പ്ര​ദേ​ശ​ത്തു നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ബി​എ​സ്എ​ഫ്, സി​ഐ​എ​സ്എ​ഫ്, റാ​പ്പി​ഡ് ആ​ക്‌​ഷ​ൻ ഫോ​ഴ്സ് അ​ട​ക്ക​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു സു​ര​ക്ഷാ സേ​ന​യെ​യാ​ണ് വ​ഴി​നീ​ളെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ൻ ഓ​ഫീ​സ്, പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ്, ജ​ന്ത​ർ മ​ന്ത​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ സെ​ൻ​ട്ര​ൽ ഡ​ൽ​ഹി​യി​ൽ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ജ​ന്ത​ർ മ​ന്ത​റി​നു സ​മീ​പം അ​ഞ്ചു ദി​വ​സ​മാ​യി തു​ട​രു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ, നി​രോ​ധ​നാ​ജ്ഞ ലം​ഘ​നം എ​ന്നി​വ​യ്ക്ക് പോ​ലീ​സ് ഒ​ന്പ​ത് എ​ഫ്ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​ട​ത് സം​ഘ​ട​ന​ക​ളാ​യ ഐ​സ, എ​സ്എ​ഫ്ഐ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ക​ര​ട​ക്കം 18 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും മു​ന്നൂ​റോ​ളം പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്നു​ള്ള പേ​ര് വെ​ട്ട​ലി​നും തൊ​ഴി​ല്ലാ​യ്മ​യ്ക്കു​മെ​തി​രേ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി പ​ത്തി​ന് ജ​ന്ത​ർ മ​ന്ത​റി​ൽ വ​ൻ പ്ര​തി​ഷേ​ധ സ​മ​രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Kerala

പാർക്കിംഗ് നിരക്ക് വർധന: തിരുവനന്തപുരം വിമാനത്താവളത്തിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വാഹന പാർക്കിംഗ് നിരക്കിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. ഇന്ന് രാവിലെ പാർക്കിംഗ് ഫീസ് പിരിക്കുന്ന ഗേറ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തുറന്നിടുകയും വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. പോലീസ് എത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞു.

വാഹന പാർക്കിംഗ് ഫീസ് 100 രൂപ മുതൽ 300 രൂപ വരെ വർധിപ്പിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് നേരത്തെ ഇടയാക്കിയിരുന്നു. ആദ്യ എട്ടു മിനിറ്റ് മാത്രമായിരുന്നു സൗജന്യമായി നൽകിയിരുന്നത്. അത് കഴിഞ്ഞാൽ 100 രൂപ മുതലാണ്.

ഐഎൻടിയുസി, എഐടിയുസി ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകളും ഇന്ന് വാഹന പാർക്കിംഗ് ഫീസ് വർധനയ്ക്കെതിരെ പ്രതിഷേധം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Kerala

ആ​ര്‍​എ​സ്എ​സു​മാ​യി സ​ഹ​ക​രി​ച്ച് സെ​മി​നാ​ര്‍; പ്ര​തി​ഷേ​ധ​വു​മാ​യി വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍

പെ​​​രി​​​യ: കേ​​​ര​​​ള കേ​​​ന്ദ്ര​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ഇ​​​ന്നും ബുധനാഴ്ച​​​യു​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന വ​​​ന്ദേ​​​മാ​​​ത​​​രം സെ​​​മി​​​നാ​​​ര്‍ വി​​​വാ​​​ദ​​​ത്തി​​​ല്‍. ഗ​​​വ​​​ര്‍​ണ​​​ര്‍ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് ആ​​​ര്‍​ലേ​​​ക്ക​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക്കെ​​​തി​​​രെ​​​യാ​​​ണു പ്ര​​​തി​​​ഷേ​​​ധ​​​മു​​​യ​​​ര്‍​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

ദേ​​​ശീ​​​യ​​​ഗീ​​​ത​​​മാ​​​യ വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ 150-ാം വാ​​​ര്‍​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​രി​​​പാ​​​ടി​​​യി​​​ല്‍ ആ​​​ര്‍​എ​​​സ്എ​​​സ് ആ​​​ശ​​​യ​​​ബ​​​ന്ധ​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യും വ്യ​​​ക്തി​​​ക​​​ളെ​​​യും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ് എ​​​സ്എ​​​ഫ്‌​​​ഐ, എ​​​ന്‍​എ​​​സ്‌​​​യു, എം​​​എ​​​സ്എ​​​ഫ് അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​സം​​​ഘ​​​ട​​​ന​​​ക​​​ള്‍ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.

കേ​​​ന്ദ്ര സാം​​​സ്‌​​​കാ​​​രി​​​ക മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ സാ​​​ഹി​​​ത്യ​​അ​​​ക്കാ​​​ദ​​​മി, അ​​​ഖി​​​ല ഭാ​​​ര​​​തീ​​​യ സാ​​​ഹി​​​ത്യ പ​​​രി​​​ഷ​​​ത്ത് എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​ണു പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

പ്ര​​​ജ്ഞാ പ്ര​​​വാ​​​ഹി​​​ന്‍റെ ദേ​​​ശീ​​​യ ക​​​ണ്‍​വീ​​​ന​​​ര്‍ ജെ. ​​​ന​​​ന്ദ​​​കു​​​മാ​​​റാ​​​ണ് ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലെ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ക​​​ന്‍. രാ​​​ജ്യ​​​ത്തെ മു​​​തി​​​ര്‍​ന്ന ആ​​​ര്‍​എ​​​സ്എ​​​സ് നേ​​​താ​​​ക്ക​​​ളി​​​ല്‍ ഒ​​​രാ​​​ളാ​​​ണ് ന​​​ന്ദ​​​കു​​​മാ​​​ര്‍. അ​​​ഖി​​​ല ഭാ​​​ര​​​തീ​​​യ സാ​​​ഹി​​​ത്യ പ​​​രി​​​ഷ​​​ത്തും പ്ര​​​ജ്ഞാ പ്ര​​​വാ​​​ഹും ആ​​​ര്‍​എ​​​സ്എ​​​സി​​​ന്‍റെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട അ​​​നു​​​ബ​​​ന്ധ സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​ണ്.

വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​പ്രാ​​​ധാ​​​ന്യം അ​​​നു​​​സ്മ​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍ എ​​​തി​​​ര്‍​പ്പി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ല്‍ ആ​​​ര്‍​എ​​​സ്എ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യെ കാ​​​വി​​​വ​​​ത്ക​​​രി​​​ക്കാ​​​നു​​​ള്ള അ​​​ജ​​​ണ്ട​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും ഇ​​​തി​​​നെ​​​തി​​​രേ ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​മെ​​​ന്നും വി​​​ദ്യാ​​​ര്‍​ഥി​​​സം​​​ഘ​​​ട​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ അ​​​റി​​​യി​​​ച്ചു.

ഇ​​​ന്നു രാ​​​വി​​​ലെ 10നു ​​​ലൈ​​​ബ്ര​​​റി സെ​​​മി​​​നാ​​​ര്‍ ഹാ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി ത​​​മി​​​ഴ് എ​​​ഴു​​​ത്തു​​​കാ​​​ര​​​നും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​നു​​​മാ​​​യ മാ​​​ല​​​ന്‍ വി. ​​​നാ​​​രാ​​​യ​​​ണ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കേ​​​ന്ദ്ര സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ പ്ര​​​ഫ. സി​​​ദ്ദു പി. ​​​അ​​​ല്‍​ഗു​​​ര്‍ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​കും. നാ​​​ളെ രാ​​​വി​​​ലെ 11നു ​​​ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഗ​​​വ​​​ര്‍​ണ​​​ര്‍ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് ആ​​​ര്‍​ലേ​​​ക്ക​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി മ​​​ല​​​യാ​​​ളം അ​​​ഡ്വൈ​​​സ​​​റി ബോ​​​ര്‍​ഡ് ക​​​ണ്‍​വീ​​​ന​​​ര്‍ കെ.​​​പി. രാ​​​മ​​​നു​​​ണ്ണി സ​​​മാ​​​പ​​​ന​​​സ​​​ന്ദേ​​​ശം ന​​​ല്‍​കും. അ​​​ഖി​​​ല ഭാ​​​ര​​​തീ​​​യ സാ​​​ഹി​​​ത്യ പ​​​രി​​​ഷ​​​ത്ത് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പ​​​വ​​​ന്‍​പു​​​ത്ര ബാ​​​ദ​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

National

മുംബൈ വളഞ്ഞ് സിജെപി ശിവാജി പാർക്കിൽ ‘ജയിൽ ഭരോ’ പ്രക്ഷോഭം

മും​​​​​​​​​​​ബൈ: മു​​​​​​​​​​​ഖ്യ​​​​​​​​​​​ തെ​​​​​​​​​​​ര​​​​​​​​​​​ഞ്ഞെ​​​​​​​​​​​ടു​​​​​​​​​​​പ്പു ക​​​​​​​​​​​മ്മി​​​​​​​​​​​ഷ​​​​​​​​​​​ണ​​​​​​​​​​​ര്‍ ഗ്യാ​​​​​​​​​​​നേ​​​​​​​​​​​ഷ് കു​​​​​​​​​​​മാ​​​​​​​​​​​റി​​​​​​​​​​​നെ​​​​​​​​​​​തി​​​​​​​​​​​രേ കോ​​​​​​​​​​​ക്രോ​​​​​​​​​​​ച്ച് ജ​​​​​​​​​​​ന​​​​​​​​​​​താ പാ​​​​​​​​​​​ര്‍ട്ടി​​​​​​​​​​​യു​​​​​​​​​​​ടെ (സി​​​​​​​​​​​ജെ​​​​​​​​​​​പി) പ്ര​​​​​​​​​​​ക്ഷോ​​​​​​​​​​​ഭ​​​വും ചൂ​​​​​​​​​​​ടു​​​​​​​​​​​പി​​​​​​​​​​​ടി​​​​​​​​​​​ക്കു​​​​​​​​​​​ന്നു. ഗാ​​​​​​​ന്ധി​​​​​​​ജ​​​​​​​യ​​​​​​​ന്തി ​​​​ദി​​​​​​​ന​​​​​​​മാ​​​യ ഇ​​​ന്ന​​​ലെ മും​​​​​​​​​​​ബൈ​​​​​​​​​​​യി​​​​​​​​​​​ൽ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ പ്ര​​​​​​​ക്ഷോ​​​​​​​ഭ​​​​​​​ത്തി​​​​​​​ൽ പ​​​​​​​തി​​​​​​​നാ​​​​​​​യി​​​​​​​ര​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് അ​​​​​​​ണി​​​​​​​നി​​​​​​​ര​​​​​​​ന്ന​​​​​​​ത്.

വോ​​​​​​​​​​​ട്ട​​​​​​​​​​​ർ​​​​​​​​​​​പ​​​​​​​​​​​ട്ടി​​​​​​​​​​​ക​​​​​​​​​​​യി​​​​​​​​​​​ലും തീ​​​​​​​​​​​വ്ര​​​​​​​​​​​വോ​​​​​​​​​​​ട്ട​​​​​​​​​​​ർ പ​​​​​​​​​​​ട്ടി​​​​​​​​​​​ക പ​​​​​​​​​​​രി​​​​​​​​​​​ഷ്ക​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​​​​ത്തി​​​​​​​​​​​ലു​​​​​​​​​​​മു​​​​​​​​​​​ണ്ടാ​​​​​​​​​​​യ പാ​​​​​​​​​​​ളി​​​​​​​​​​​ച്ച​​​​​​​​​​​ക​​​​​​​​​​​ളു​​​​​​​​​​​ടെ പേ​​​​​​​​​​​രി​​​​​​​​​​​ൽ മു​​​​​​​ഖ്യ​​​​​​​ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു ക​​​​​​​മ്മി​​​​​​​ഷ​​​​​​​ണ​​​​​​​ർ ഗ്യാ​​​​​​​നേ​​​​​​​ഷ് കു​​​​​​​മാ​​​​​​​റി​​​​​​​ന്‍റെ രാ​​​​​​​ജി​​​​​​​യാ​​​​​​​ണ് പ്ര​​​​​​​ക്ഷോ​​​​​​​ഭ​​​​​​​ക​​​​​​​രു​​​​​​​ടെ ആ​​​​​​​വ​​​​​​​ശ്യം.

മും​​​​​​​​​​​ബൈ ശി​​​​​​​​​​​വാ​​​​​​​​​​​ജി​​​​​​​​ പാ​​​​​​​​​​​ർ​​​​​​​​​​​ക്കി​​​​​​​​​​​ൽ "ജ​​​​​​​​​​​യി​​​​​​​​​​​ൽ ഭ​​​​​​​​​​​രോ ആ​​​​​​​​​​​ന്ദോ​​​​​​​​​​​ള​​​​​​​​​​​ൻ'
(​​​ജ​​​​​​​യി​​​​​​​ൽ നി​​​​​​​റ​​​​​​​യ്ക്ക​​​​​​​ൽ) പ്ര​​​​​​​​​​​ഖ്യാ​​​​​​​​​​​പി​​​​​​​​​​​ച്ച് സി​​​​​​​​​​​ജെ​​​​​​​​​​​പി സ്ഥാ​​​​​​​​​​​പ​​​​​​​​​​​ക​​​​​​​​​​​ൻ അ​​​​​​​​​​​ഭി​​​​​​​​​​​ജീ​​​​​​​​​​​ത് ദീ​​​​​​​​​​​പ്കെ സ​​​​​​​മ​​​​​​​ര​​​​​​​ത്തി​​​​​​​നു നേ​​​​​​​തൃ​​​​​​​ത്വം ന​​​​​​​ൽ​​​​​​​കി.

ഇ​​​​​​ന്ന​​​​​​ലെ വൈ​​​​​​കു​​​​​​ന്നേ​​​​​​രം നാ​​​​​​ലോ​​​​​​ടെ പാ​​​​​​ർ​​​​​​ക്കി​​​​​​ന്‍റെ ആ​​​​​​റാം ന​​​​​​മ്പ​​​​​​ര്‍ ക​​​​​​വാ​​​​​​ട​​​​​​ത്തി​​​​​​നു സ​​​​​​മീ​​​​​​പ​​​​​​മാ​​​​​​ണ് പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ക​​​​​​ർ ഒ​​​​​​ത്തു​​​​​​ചേ​​​​​​ർ​​​​​​ന്ന​​​​​​ത്. വി​​​​​​​വി​​​​​​​ധ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​നി​​​​​​​ന്ന് ആ​​​​​​​യി​​​​​​​ര​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​നു​​​ പേ​​​​​​​ർ രാ​​​​​​വി​​​​​​ലെ​​​മു​​​​​​ത​​​​​​ൽ പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​വേ​​​​​​ദി​​​​​​യി​​​​​​ലേ​​​​​​ക്ക് എ​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു.

ശി​​​​​​​​​​വാ​​​​​​​​​​ജി പാ​​​​​​​​​​ര്‍ക്കി​​​​​​​​​​ല്‍ പ്ര​​​​​​​ക്ഷോ​​​​​​​ഭ​​​​​​​ത്തി​​​​​​​ന് പൊ​​​​​​​ലി​​​​​​​സ് അ​​​​​​​​​​നു​​​​​​​​​​മ​​​​​​​​​​തി നി​​​​​​​​​​ഷേ​​​​​​​​​​ധി​​​​​​​​​​ച്ച​​​​​​​​​​തോ​​​​​​​ടെ ലോ​​​​​​​​​​റി​​​​​​​​​​യി​​​​​​​​​​ല്‍ താ​​​​​​​​​​ത്കാ​​​​​​​​​​ലി​​​​​​​​​​ക വേ​​​​​​​​​​ദി നി​​​​​​​​​​ര്‍മി​​​​​​​​​​ച്ചാ​​​​​​​​​​ണു നേ​​​​​​​താ​​​​​​​ക്ക​​​​​​​ൾ അ​​​​​​​ണി​​​​​​​ക​​​​​​​ളെ അ​​​​​​​ഭി​​​​​​​സം​​​​​​​ബോ​​​​​​​ധ​​​​​​​ന ചെ​​​​​​​യ്തത്. ഗ്യാ​​​​​​​​​​നേ​​​​​​​​​​ഷ് കു​​​​​​​​​​മാ​​​​​​​​​​ര്‍ രാ​​​​​​​​​​ജി​​​​​​​​​​വ​​​​​​​​​​യ്ക്കു​​​​​​​​​​ന്ന​​​​​​​​​​തു​​​​​​​​​​വ​​​​​​​​​​രെ പ്ര​​​​​​​​​​തി​​​​​​​​​​ഷേ​​​​​​​​​​ധം തു​​​​​​​​​​ട​​​​​​​​​​രു​​​​​​​മെ​​​​​​​ന്നാ​​​​​​ണ് സി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം.

പ്ര​​​മു​​​ഖ ന​​​ട​​​ൻ ന​​​സറു​​​ദ്ദീ​​​ൻ ഷാ, ​​​പ്ര​​​കാ​​​ശ് രാ​​​ജ്, ന​​​ടി ഷ​​​ബാ​​​ന ആ​​​സ്മി, സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ വി​​​ശാ​​​ൽ ദാ​​​ദ്‌​​​ലാ​​​നി ഉ​​​​​​ൾ​​​​​​പ്പ​​​ടെ​​​യു​​​ള്ള പ്ര​​​​​​മു​​​​​​ഖ​​​​​​ർ സ​​​​​​മ​​​​​​ര​​​​​​വേ​​​​​​ദി​​​​​​യി​​​​​​ൽ എ​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു.മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ കൊ​​​ച്ചു​​​മ​​​ക​​​ൻ തു​​​ഷാ​​​ർ ഗാ​​​ന്ധി​​​യും നേ​​​രി​​​ട്ടെ​​​ത്തി പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി.

ഗോ​​​​​​​​​​വ, കോ​​​​​​​​​​ല്‍ക്ക​​​​​​​​​​ത്ത, ബം​​​​​​​​​​ഗ​​​​​​​​​​ളൂ​​​​​​​​​​രു എ​​​​​​​​​​ന്നി​​​​​​​​​​വി​​​​​​​​​​ട​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലും വ​​​​​​രും​​​​​​ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളി​​​​​​ൽ സ​​​​​​മ​​​​​​രം ന​​​​​​ട​​​​​​ക്കു​​​​​​മെ​​​​​​ന്ന് സി​​​​​​ജെ​​​​​​പി നേ​​​​​​തൃ​​​​​​ത്വം പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു.ഇ​​​​​​തി​​​​​​നു​​​​​​ശേ​​​​​​ഷം ഈ ​​​​​​​​​മാ​​​​​​​​​സം അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​ന​​​​​​​​​ത്തോ​​​​​​​​​ടെ പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ക​​​​​​ർ ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ലെ​​​​​​ത്തും. ഗ്യാ​​​​​​നേ​​​​​​ഷ് കു​​​​​​മാ​​​​​​റി​​​​​​ന്‍റെ രാ​​​​​​ജി​​​​​​വ​​​​​​രെ സ​​​​​​മ​​​​​​രം തു​​​​​​ട​​​​​​രു​​​​​​മെ​​​​​​ന്നാ​​​​​​ണ് സ​​​മ​​​​​​ര​​​​​​ക്കാ​​​​​​രു​​​​​​ടെ മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പ്.

സ​​​മ​​​രം ഗാ​​​​​​​​ന്ധി​​​​​​​​ജിയു​​​​​​​​ടെ ഇ​​​​​​​​ന്ത്യ​​​​​​​​യെ ര​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​ൻ: സി​​​​​​​ജെ​​​​​​​പി

മും​​​​​​​​ബൈ: മും​​​​​​​​ബൈ തെ​​​​​​​​രു​​​​​​​​വി​​​​​​​​ല്‍ ല​​​​​​​​ക്ഷ​​​​​​​​ക്ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​ന് ആ​​​​​​​​ളു​​​​​​​​ക​​​​​​​​ള്‍ ഒ​​​​​​​​ത്തു​​​​​​​​ചേ​​​​​​​​ര്‍ന്ന​​​​​​​​ത് ഒ​​​​​​​​രു ഫാ​​​​​​​​സി​​​​​​​​സ്റ്റി​​​​​​​​നെ നേ​​​​​​​​രി​​​​​​​​ടാ​​​​​​​​നാണെ​​​​​​​​ന്ന് സി​​​​​​​​ജെ​​​​​​​​പി നേ​​​​​​​തൃ​​​​​​​ത്വം. ജ​​​​​​​നം പി​​​​​​​​ന്നോ​​​​​​​​ട്ടി​​​​​​​​ല്ല.

ഗാ​​​​​​​​ന്ധി​​​​​​​​ജിയു​​​​​​​​ടെ ഇ​​​​​​​​ന്ത്യ​​​​​​​​യെ ര​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​ണീ ഒ​​​​​​​ത്തു​​​​​​​ചേ​​​​​​​ര​​​​​​​ൽ -​​​​​​​​ ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ള്‍ക്കു ഗാ​​​​​​​​ന്ധി​​​​​​​​ജ​​​​​​​​യ​​​​​​​​ന്തി ആ​​​​​​​​ശം​​​​​​​​സ​​​​​​​​ക​​​​​​​​ള്‍ അ​​​​​​​​ര്‍പ്പി​​​​​​​​ച്ച് സി​​​​​​​​ജെ​​​​​​​​പി നേ​​​​​​​​തൃ​​​​​​​​ത്വം പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ചു.
രാ​​​​​​​​ജ്യ​​​​​​​​ത്തി​​​​​​​​ന്‍റെ വി​​​​​​​​വി​​​​​​​​ധ ഭാ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ല്‍നി​​​​​​​​ന്ന് ആ​​​​​​​​ളു​​​​​​​​ക​​​​​​​​ള്‍ മും​​​​​​​​ബൈ​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക് എ​​​​​​​​ത്തു​​​​​​​​ക​​​​​​​​യാ​​​​​​​​ണെ​​​​​​​​ന്ന് സി​​​​​​​​ജെ​​​​​​​​പി സ്ഥാ​​​​​​​​പ​​​​​​​​ക​​​​​​​​ന്‍ അ​​​​​​​​ഭി​​​​​​​​ജി​​​​​​​​ത് ദീ​​​​​​​​പ്‌​​​​​​​​കെ പ​​​​​​റ​​​​​​ഞ്ഞു. ജ​​​​​​​​ന​​​​​​​​ക്കൂ​​​​​​​​ട്ട​​​​​​​​ത്തെ ഉ​​​​​​​​ള്‍ക്കൊ​​​​​​​​ള്ളാ​​​​​​​​ന്‍ പൊ​​​​​​​​ലി​​​​​​​​സ് ബാ​​​​​​​​രി​​​​​​​​ക്കേ​​​​​​​​ഡു​​​​​​​​ക​​​​​​​​ള്‍ക്ക് ക​​​​​​​​ഴി​​​​​​​​യാ​​​​​​​​തെ​​​​​ വ​​​​​​​​രും -​​​​​ദീ​​​​​പ്കെ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ൽ​​​​​കി.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ക്ര​​​​​മ​​​​​ക്കേ​​​​​ട് ന​​​​​ട​​​​​ന്നു​​​​​വെ​​​​​ന്നു ബോ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ണ് മും​​​​​ബൈ​​​​​യി​​​​​ല്‍ത്ത​​​​​ന്നെ സ​​​​​മ​​​​​ര​​​​​ത്തി​​​​​നു തു​​​​​ട​​​​​ക്കം​​​​​കു​​​​​റി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് സി​​​​​ജെ​​​​​പി നേ​​​​​തൃ​​​​​ത്വം വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്നു.

International

ഫ്രാൻസിൽ വിദ്യാർഥികളുടെ തെരുവുയുദ്ധം

പാ​​​രീ​​​സ്: ഫ്രാ​​​ൻ​​​സി​​​ൽ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ അ​​​പ​​​ര്യാ​​​പ്ത​​​തകൾ ക്കെ​​​തി​​​രേ ഹൈ​​​സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന പ്ര​​​ക്ഷോ​​​ഭം വ​​​ലി​​​യ അ​​​ക്ര​​​മസം​​​ഭ​​​വ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യാ​​​ക്കി. പ്ര​​​ക​​ട​​​ന​​​ങ്ങ​​​ൾ തെ​​​രു​​​വു​​​യു​​​ദ്ധ​​​മാ​​​യി മാ​​​റി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ 400 സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​ച്ചി​​​ട്ടു.

40 ഹെ​​​ഡ്മാ​​​സ്റ്റ​​​ർ​​​മാ​​​ർ അ​​​ട​​​ക്കം 65 സ്കൂ​​​ൾ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റെ​​​ന്നാ​​​ണു ഫ്ര​​​ഞ്ച് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ച​​​ത്. 15-18 പ്രാ​​​യ​​​മു​​​ള്ള 1949 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ വ്യാ​​​ഴാ​​​ഴ്ച ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യി. ഇ​​​തോ​​​ടെ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള മൊ​​​ത്തം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണം മൂ​​​വാ​​​യി​​​ര​​​ത്തി​​​ന​​​ടു​​​ത്താ​​​യി.

ആ​​​വ​​​ശ്യ​​​ത്തി​​​ന് അ​​​ധ്യാ​​​പ​​​ക​​​ർ ഇ​​​ല്ലാ​​​ത്ത​​​തു പ​​​രി​​​ഹ​​​രി​​​ക്കു​​​ക, അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ക, തി​​​ങ്ങി​​​ഞെ​​​രു​​​ങ്ങി​​​ ഇരി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ക്ലാ​​​സ് മുറിയിൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണു സ​​​മ​​​രം.

ഈ​​​യാ​​​ഴ്ച​​​യാ​​​ദ്യം പാ​​​രീ​​​സി​​​ൽ ആ​​​രം​​​ഭി​​​ച്ച പ്ര​​​ക്ഷോ​​​ഭം രാ​​​ജ്യ​​​മൊ​​​ട്ടാ​​​കെ പ​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പോ​​​ലീ​​​സും ത​​​മ്മി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ണ്ടാ​​​യി. പോ​​​ലീ​​​സ് ക​​​ണ്ണീ​​​ർ​​​വാ​​​ത​​​കം പ്ര​​​യോ​​​ഗി​​​ക്കു​​​ക​​​യും ലാ​​​ത്തി​​​ച്ചാ​​​ർ​​​ജ് ന​​​ട​​​ത്തു​​​ക​​​യു​​​മു​​​ണ്ടാ​​​യി.

ര​​​ണ്ടു സ്കൂ​​​ളു​​​ക​​​ൾ​​​ക്കു തീ​​​യി​​​ട്ട​​​താ​​​യും ഒ​​​രു അ​​​ധ്യാ​​​പ​​​ക​​​നുമേ​​​ൽ പെ​​​ട്രോ​​​ൾ ഒ​​​ഴി​​​ച്ച​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ചി​​​ല ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ റോ​​​ഡ് ഉ​​​പ​​​രോ​​​ധം ഗ​​​താ​​​ഗ​​​ത​​​ത്തി​​​നു ത​​​ട​​​സ​​​മാ​​​യി.

Kerala

മു​ഖ്യ​മ​ന്ത്രി​ക്കുനേ​രേ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

ആ​​​​ലു​​​​വ: ആ​​​​ലു​​​​വ​​​​യി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു​​​നേ​​​​രേ ക​​​​രി​​​​ങ്കൊ​​​​ടി പ്ര​​​​തി​​​​ഷേ​​​​ധം. ഇ​​​​ന്ന​​​​ലെ രാ​​​​ത്രി 8.45 ഓ​​​​ടെ ബൈ​​​​പാ​​​​സ് സി​‌​​​ഗ്‌​​​ന​​​ലി​​​​ലാ​​​​യി​​​​രു​​​​ന്നു യു​​​​വ​​​​മോ​​​​ർ​​​​ച്ച പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധം നടത്തിയത്.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ വാ​​​​ഹ​​​​ന​​​​ത്തി​​​​നു​​​നേ​​​​രേ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർഎ​​​​ത്തി​​​​യ​​​​തോ​​​​ടെ വാ​​​​ഹ​​​​ന​​​​വ്യൂ​​​​ഹം അ​​​ല്​​​​പ​​​​നേ​​​​രം ത​​​​ട​​​​സ​​​​പ്പെ​​​​ട്ടു. പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ പൊ​​​​ലി​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു നീ​​​​ക്കി.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കെ​​​​തി​​​​രേ പ്ര​​​​തി​​​​ഷേ​​​​ധം ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന വി​​​​വ​​​​ര​​​​ത്തെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​ലു​​​​വ​​​​യി​​​​ൽ യു​​​​വ​​​​മോ​​​​ർ​​​​ച്ച നേ​​​​താ​​​​ക്ക​​​​ളെ പൊ​​​​ലി​​​​സ് ക​​​​രു​​​​ത​​​​ൽ ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

District News

രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ​യ്ക്കു​നേ​രേ യു​വ​മോ​ർ​ച്ച​യു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

തൃ​ശൂ​ർ: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ​യ്ക്കു​നേ​രേ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. ഇ​ന്ന​ലെ രാ​വി​ലെ തൃ​ശൂ​ർ ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​ക്കു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം.

യു​വ​മോ​ർ​ച്ച ജി​ല്ലാ അ​ധ്യ​ക്ഷ​ൻ മ​നു പ​ള്ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ എം​എ​ൽ​എ​യു​ടെ വാ​ഹ​ന​ത്തി​നു​നേ​രേ ക​രി​ങ്കൊ​ടി വീ​ശി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും യു​വ​മോ​ർ​ച്ച നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​ഞ്ജ​ലി എ​ട​ക്കാ​ട്ടി​ൽ, അ​മൃ​ത തു​ട​ങ്ങി​യ വ​നി​താ പ്ര​വ​ർ​ത്ത​ക​രെ വ​നി​താ പൊ​ലി​സി​ന്‍റെ സാ​ന്നി​ധ്യ​മി​ല്ലാ​തെ​യാ​ണ് നീ​ക്കി​യ​തെ​ന്നു പ​രാ​തി​യു​ണ്ട്.

National

കർണാടകയിൽ വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുന്നു; ചീഫ് ഇലക്ടറൽ ഓഫീസിൽ ഡി.കെയുടെ കുത്തിയിരിപ്പ് സമരം

ബംഗളൂരു: കർണാടകയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ മറവിൽ ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ ഒഴിവാക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കർണാടക പിസിസി അധ്യക്ഷൻ ബി.കെ. ഹരിപ്രസാദും മന്ത്രിമാരും ചീഫ് ഇലക്ടറൽ ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

വോട്ടർമാരെ ഒഴിവാക്കാനായി ബിജെപി പ്രവർത്തകർ വ്യാപകമായി ഫോം 7 സമർപ്പിക്കുന്നുണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രധാന ആരോപണം. വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ച് ലക്ഷക്കണക്കിന് വോട്ടുകൾ വെട്ടിച്ചുരുക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ശിവകുമാർ ആരോപിച്ചു.

വോട്ടർമാരെ ഒഴിവാക്കാൻ അനധികൃതമായി ഫോം 7 സമർപ്പിക്കുന്ന ബിജെപി പ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് സമഗ്രമായ അന്വേഷണം നടത്തണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.

അനുകൂലമായ തീരുമാനമുണ്ടാകും വരെ ഓഫീസിൽ തന്നെ കുത്തിയിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും, വെള്ളിയാഴ്ച രാവിലെ വരെ സമയം വേണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അഭ്യർഥിച്ചു. തുടർന്ന് വൈകുന്നേരം അഞ്ചോടെ നേതാക്കൾ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.

എങ്കിലും കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ശിവകുമാർ വ്യക്തമാക്കി.

Kerala

കൊച്ചിയില്‍ വീണ്ടും സ്വകാര്യ ബസിന്‍റെ പരാക്രമം; ഡ്രൈവര്‍ക്കെതിരെയും ബസ് തടഞ്ഞവര്‍ക്കെതിരെയും കേസ്

കൊച്ചി: ഇടപ്പള്ളിയില്‍ ബൈക്ക് യാത്രികരെ ബസ് ഇടിച്ച സംഭവത്തില്‍ പൊലിസ് കേസ് എടുത്തു. ബസ് ഡ്രൈവര്‍ക്കെതിരെയും ബസ് തടഞ്ഞവര്‍ക്കെതിരെയും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അമിത വേഗത്തിലെത്തിയ ബസ് ബൈക്കില്‍ ഇടിക്കുകയും പരാക്രമം കാട്ടുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

നരഹത്യാശ്രമത്തിനാണ് ബസ് ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തത്. ബസ് ഇടിച്ചതിന് പിന്നാലെ ബൈക്ക് യാത്രികരായ യുവാവും യുവതിയും ബസ് തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇവര്‍ക്കെതിരെ ബസ് തടഞ്ഞതിന് കേസ് എടുത്തു.

വഹ്ബിയ എന്ന ബസാണ് അപകടമുണ്ടാക്കിയത്. ബസുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടമുണ്ടാക്കിയതെന്നാണ് ആരോപണം. പൊലിസ് എത്തിയാണ് ഇവരെ അനുനയിപ്പിച്ചത്.

National

ഒറ്റക്കെട്ട് ! ഗ്യാനേഷ് കുമാറിനെതിരേ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യാ സഖ്യം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി പ്ര​തി​പ​ക്ഷ ഇ​ന്ത്യാ സ​ഖ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം അ​ഞ്ച് മ​ഹാ​റാ​ലി​ക​ള്‍ ന​ട​ത്തും.

ഈ​മാ​സം ആ​റി​ന് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി എം​പി​മാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍ ആ​സ്ഥാ​ന​ത്തേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്നും ഡ​ൽ​ഹി​യി​ലെ കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബ്ബി​ൽ ന​ട​ന്ന ഇ​ന്ത്യാ​സ​ഖ്യം യോ​ഗ​ത്തി​നു​ശേ​ഷം നേ​താ​ക്ക​ൾ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത്ഷാ​​​​യും ചേ​​​​ര്‍​ന്ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​നെ ക​​​​ളി​​​​പ്പാ​​​​വ​​​​യാ​​​​ക്കി മാ​​​​റ്റി​​​​യെ​​​​ന്നും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ ഒ​​​​ന്നി​​​​ച്ചു​​​​നീ​​​​ങ്ങാ​​​​നാ​​​​ണ് സ​​​​ഖ്യ​​​​ത്തി​​​​ലെ എ​​​​ല്ലാ പാ​​​​ര്‍​ട്ടി​​​​ക​​​​ളും തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തെ​​​​ന്നും ഇ​​​​വി​​​​എ​​​​മ്മി​​​​നു പ​​​​ക​​​​രം ബാ​​​​ല​​​​റ്റ് പേ​​​​പ്പ​​​​റു​​​​ക​​​​ളി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങ​​​​ണ​​​​മെ​​​​ന്നും യോ​​​ഗ​​​തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ന്‍ മ​​​​ല്ലി​​​​കാ​​​​ര്‍​ജു​​​​ന്‍ ഖാ​​​​ര്‍​ഗെ പ​​​​റ​​​​ഞ്ഞു.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ കൈ​​​​യ​​​​ട​​​​ക്കു​​​​ന്ന രീ​​​​തി​​​​യെ​​​​ക്കു​​​​റി​​​​ച്ച് രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യെ ധ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഈ​​​​മാ​​​​സം ര​​​​ണ്ടാം വാ​​​​ര​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​ക്ക​​​​ള്‍ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്ക് സ​​​​മ​​​​യം തേ​​​​ടും.

ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഗാ​​​​ന്ധി​​​​ജ​​​​യ​​​​ന്തി ദി​​​​ന​​​​മാ​​​​യ നാ​​​​ളെ​​​​മു​​​​ത​​​​ല്‍ എ​​​​ട്ടു​​​​വ​​​​രെ ഇ​​​​ന്ത്യാ​​​സ​​​ഖ്യം രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളി​​​​ലും ജ​​​​നാ​​​​ധി​​​​പ​​​​ത്യ സം​​​​ര​​​​ക്ഷ​​​​ണ മാ​​​​ർ​​​​ച്ച് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​നെ​​​​തി​​​​രേ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​മെ​​​​ന്നും ന​​​​വം​​​​ബ​​​​ര്‍ ഒ​​​​ന്നി​​​​ന് ഡ​​​​ല്‍​ഹി​​​​യി​​​​ലെ രാം​​​​ലീ​​​​ല മൈ​​​​താ​​​​ന​​​​ത്ത് ജ​​​​നാ​​​​ധി​​​​പ​​​​ത്യ സം​​​​ര​​​​ക്ഷ​​​​ണ റാ​​​​ലി ന​​​​ട​​​​ത്തു​​​​മെ​​​​ന്നും ഗാ​​​ർ​​​ഗെ പ​​​​റ​​​​ഞ്ഞു.

കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ, സോ​​​​ണി​​​​യ ഗാ​​​​ന്ധി, ലോ​​​​ക്സ​​​​ഭ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി, തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി എ​​​​ന്നി​​​​വ​​​​ർ​​​​ക്കു​​​​പു​​​​റ​​​​മെ സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി, സി​​​​പി​​​​എം, സി​​​​പി​​​​ഐ, എ​​​​ൻ​​​​സി​​​​പി (ശ​​​​ര​​​​ദ് പ​​​​വാ​​​​ർ), ശി​​​​വ​​​​സേ​​​​ന (യു​​​​ബി​​​​ടി) തു​​​​ട​​​​ങ്ങി​​​​യ 20 രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ പ്ര​​​​മു​​​​ഖ നേ​​​​താ​​​​ക്ക​​​​ളും സ്വ​​​​ത​​​​ന്ത്ര രാ​​​​ജ്യ​​​​സ​​​​ഭാ എം​​​​പി ക​​​​പി​​​​ൽ സി​​​​ബ​​​​ലും യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

Kerala

മ​ന്ത്രി കെ.​എം. ഷാ​ജി​യെ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു; ഓ​ട്ടോ​യി​ൽ ക​യ​റി​യി​ട്ടും ര​ക്ഷ​യി​ല്ല, ഓ​ട്ടോ​യും ത​ട​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​എം. ഷാ​ജി​യെ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്തി​ന് സ​മീ​പം വാ​ൻ​റോ​സ് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. മ​ന്ത്രി​യു​ടെ വാ​ഹ​നം പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​തോ​ടെ അ​ദ്ദേ​ഹം ഓ​ട്ടോ​യി​ൽ ക​യ​റി യാ​ത്ര തു​ട​രാ​ൻ ശ്ര​മി​ച്ചു.

എ​ന്നാ​ൽ മ​ന്ത്രി​യു​മാ​യി പോ​യ ഓ​ട്ടോ​യും പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​തോ​ടെ മ​ന്ത്രി വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്നു. മ​ന്ത്രി​ക്ക് പൈ​ല​റ്റും എ​സ്കോ​ർ​ട്ടും ഇ​ല്ലാ​തി​രു​ന്ന​ത് സു​ര​ക്ഷാ വീ​ഴ്ച​യാ​ണെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നു. ത​ല​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സ്-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ത്രി​യെ ത​ട​ഞ്ഞ സം​ഭ​വം.

കൊ​ല്ല​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​യ​ത്. തു​ട​ർ​ന്ന് ബി​ജെ​പി​യും പോ​ഷ​ക സം​ഘ​ട​ന​ക​ളും വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​ന്ത്രി​മാ​ർ​ക്കെ​തി​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

ഇ​തി​നി​ടെ തി​രു​വ​ന​ന്ത​പു​രം ഡി​സി​സി ഓ​ഫീ​സി​ന് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തി​ന് പി​ന്നാ​ലെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്തു.

Kerala

പ്രി​യ​ദ​ർ​ശി​നി ബ​സ് സ​ർ​വീ​സി​നെ​തി​രെ പ്ര​തി​ഷേ​ധം; സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​ക്കെ​തി​രെ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. ഈ ​മാ​സം 14ന് ​ബ​സ് ഉ​ട​മ​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ്രി​യ​ദ​ർ​ശി​നി ബ​സു​ക​ളു​ടെ സ​ർ​വീ​സ് ആ​രം​ഭി​ച്ച​തോ​ടെ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. സ്വ​കാ​ര്യ ബ​സു​ക​ൾ വാ​ട​ക​യ്‌​ക്കെ​ടു​ത്ത് സ​ർ​വീ​സ് ന​ട​ത്താ​മെ​ന്ന വി​ദ​ഗ്ധ സ​മി​തി​യു​ടെ ശി​പാ​ർ​ശ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

50,000ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യെ​യും ഗ​താ​ഗ​ത മ​ന്ത്രി​യെ​യും നേ​രി​ൽ ക​ണ്ട് കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും സം​ഘ​ട​നാ നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ നി​രാ​ഹാ​ര സ​മ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Kerala

മുണ്ടംവേലി ലൈഫ് ഫ്‌ളാറ്റ് ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം; സ്വാഗതം ചെയ്ത് സമരസമിതി

കൊച്ചി: മുണ്ടംവേലി ലൈഫ് ഫ്‌ളാറ്റ് നിര്‍മാണത്തിലെ ക്രമക്കേടില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുത്ത് പ്രാഥമിക അന്വേഷണം നടത്താനുള്ള അനുമതിയാണ് ആഭ്യന്തര വകുപ്പ് നല്‍കിയിട്ടുള്ളത്.

വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് ഫ്‌ളാറ്റ് നിവാസികളുടെ സമരസമിതി സ്വാഗതം ചെയ്തു. അന്വേഷണത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് സമരസമിതി പറഞ്ഞു. അതേസമയം, 2024ല്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഫ്‌ലാറ്റ് സമുച്ചയത്തിലാണ് ഗുരുതരമായ നിര്‍മാണ തകരാറുകള്‍ കണ്ടെത്തിയത്.

നിര്‍മാണത്തിലെ അപാകതയും ശോചനീയാവസ്ഥയും കാരണം മൂന്നു വര്‍ഷത്തിലേറെയായി ദുരിതം അനുഭവിക്കുകയാണ് ഫ്ലാറ്റ് നിവാസികള്‍. ഒരു ചടങ്ങില്‍ പ്രസംഗിക്കവെ ഫ്ലാറ്റ് പൊളിച്ചു പണിയുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ, ഭരണം മാറിയപ്പോള്‍ താമസക്കാര്‍ ഒതളങ്ങ പോലെ തിരിഞ്ഞു എന്ന് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ.ജെ. മാക്സി പറഞ്ഞത് വിവാദമായിരുന്നു. കെ.ജെ. മാക്സി പരസ്യമായി മാപ്പ് പറയണമെന്നാണ് സമരസമിതിയുടെ ആവശ്യം.

സൗത്ത് റെയില്‍വേയ്ക്ക് സമീപം പേരണ്ടൂര്‍ കനാലിന്‍റെ കൈവരിയ്ക്കരികെ താമസിച്ചിരുന്ന പി ആന്‍ഡ് ടി കോളനി നിവാസികള്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യം ഒരുക്കാനായി ജിസിഡിഎ സൗജന്യമായി വിട്ടുനല്‍കിയ സ്ഥലത്ത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് ഫ്ലാറ്റ് നിര്‍മിച്ചത്. എന്നാല്‍ സ്റ്റീല്‍ സ്ട്രക്ചറില്‍ നിര്‍മിച്ച കെട്ടിടത്തിന് വ്യാപകമായി വിള്ളല്‍ രൂപപ്പെട്ടു.

മുകളിലുള്ള അപ്പാര്‍ട്ട്മെന്‍റിലെ കക്കൂസ് മലിനജലം താഴേ നിലയിലുള്ളവരുടെ അടുക്കളയിലേക്കും കിടപ്പുമുറികളിലേക്കുമാണ് ഒലിച്ചിറങ്ങിയത്. മഴക്കാലത്ത് ചോര്‍ച്ച വ്യാപകമായി. പരിശോധനകള്‍ നടന്നെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം ഫ്ലാറ്റ് നിവാസികള്‍ ജിസിഡിഎ ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. പിന്നാലെയാണ് ഫ്ലാറ്റ് പൊളിച്ചു പണിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

National

റോഡ് വികസനം: ഉജ്ജയിനിൽ മോസ്ക് പൊളിക്കുന്നതിൽ പ്രതിഷേധിച്ച് കല്ലേറ്

ഉ​​​ജ്ജ​​​യി​​​ൻ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഉ​​​ജ്ജ​​​യിനി​​​ൽ റോ​​​ഡ് വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മോ​​സ്ക് പൊ​​​ളി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ക​​​ല്ലേ​​​റു​​​ണ്ടാ​​​യ​​​തോ​​​ടെ ജ​​​ന​​​ക്കൂ​​​ട്ട​​​ത്തെ പി​​​രി​​​ച്ചു​​​വി​​​ടാ​​​ൻ പൊലിസ് ക​​​ണ്ണീ​​​ർ​​​വാ​​​ത​​​കം പ്ര​​​യോ​​​ഗി​​​ച്ചു.

സിം​​​ഹ​​​സ്ഥ കും​​​ഭ​​​മേ​​​ള​​​യ്ക്കു മു​​​ന്നോ​​​ടി​​​യാ​​​യി തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​ടെ സൗ​​​ക​​​ര്യാ​​​ർ​​​ഥ​​​മാ​​​ണ് 900 മീ​​​റ്റ​​​ർ റോ​​​ഡ് വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി ഷാ​​​ഹി മ​​​സ്ജി​​​ദി​​​ന്‍റെ ഒ​​​രു ഭാ​​​ഗം പൊ​​​ളി​​​ച്ചു​​​നീ​​​ക്കേ​​​ണ്ടി​​​വ​​​രും.

മോ​​സ്ക് പൊ​​ളി​​ക്കു​​ന്ന​​തി​​നെ​​തി​​രേ സ​​മ​​ർ​​പ്പി​​ച്ച ഹ​​ർ​​ജി മ​​​ധ്യ​​​പ്ര​​​ദേ​​​ശ് ഹൈ​​​ക്കോ​​​ട​​​തി ത​​ള്ളി​​യി​​രു​​ന്നു. ക​​​ന്താ​​​ൾ ക്രോ​​​സിം​​​ഗ് മു​​​ത​​​ൽ ഗോ​​​പാ​​​ൽ മ​​​ന്ദി​​​ർ​​​ വ​​​രെ​​​യു​​​ള്ള ഭാ​​​ഗ​​​മാ​​​ണ് 15 മീ​​​റ്റ​​​റാ​​​യി വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ഒ​​​രുവി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ൾ മ​​​നഃ​​​പൂ​​​ർ​​​വം പ്ര​​​ശ്ന​​​മു​​​ണ്ടാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നും ഇ​​​വ​​​രെ ചെ​​​റി​​​യ രീ​​​തി​​​യി​​​ൽ സേ​​​ന​​​യെ ഉ​​​പ​​​യോ​​​ഗി​​​ച്ച് പി​​​രി​​​ട്ടു​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നും എ​​​സ്പി പ്ര​​​ദീ​​​പ് ശ​​​ർ​​​മ പ​​​റ​​​ഞ്ഞു.

ബൃ​​​ഹ​​​ത് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് റോ​​​ഡ് വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും ജാ​​​തി​​​മ​​​ത ഭേ​​​ദ​​​മ​​​ന്യേ എ​​​ല്ലാ​​​വ​​​രും ത​​​ന്നെ ഇ​​​തി​​​നാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​ജ്ജ​​​യി​​​ൻ ക​​​ള​​​ക്ട​​​ർ റോ​​​ഷ​​​ൻ സിം​​​ഗ് പ​​​റ​​​ഞ്ഞു. ദു​​​രാ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ വി​​​ശ്വ​​​സി​​​ച്ച് ആ​​​രും പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കാ​​​ൻ ഇ​​​റ​​​ങ്ങി​​​പ്പു​​​റ​​​പ്പെ​​​ട​​​രു​​​ന്ന​​​തെ​​​ന്ന് ഉ​​​ജ്ജ​​​യ്​​​ൻ ഷ​​​ഹ​​​ർ ഖാ​​​സി ഖു​​​റെ റ​​​ഹ്മാ​​​നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Business

കെജിഎസ്എംഎ ധര്‍ണ 15ന്

കൊ​​​ച്ചി: യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ക്ക് ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള നി​​​ര​​​ക്കു​​​ക​​​ള്‍ പി​​​ന്‍വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ര​​​ള ഗോ​​​ള്‍ഡ് ആ​​​ന്‍ഡ് സി​​​ല്‍വ​​​ര്‍ മ​​​ര്‍ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ (കെ​​​ജി​​​എ​​​സ്എം​​​എ) നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഒ​​​ക്ടോ​​​ബ​​​ര്‍ 15ന് ​​​കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ള്‍ക്കു​​​ മു​​​ന്നി​​​ല്‍ ധ​​​ര്‍ണ ന​​​ട​​​ത്തു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​രേ​​​ന്ദ്ര​​​ന്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. എ​​​സ്. അ​​​ബ്‌​​​ദു​​​ള്‍ നാ​​​സ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.

യു​​​പി​​​ഐ നി​​​ര​​​ക്കു​​​ക​​​ള്‍ പി​​​ന്‍വ​​​ലി​​​ക്കു​​​ക, ചെ​​​റു​​​കി​​​ട ഇ​​​ട​​​ത്ത​​​രം വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ള്‍ സം​​​ര​​​ക്ഷി​​​ക്കു​​​ക, അ​​​ധി​​​കച്ചെ​​​ല​​​വി​​​ല്ലാ​​​തെ ഡി​​​ജി​​​റ്റ​​​ല്‍ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ത്താ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ഉ​​​റ​​​പ്പാ​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചാ​​​ണു ധ​​​ര്‍ണ.

സ്വ​​​ര്‍ണ​​​വി​​​ല കു​​​തി​​​ച്ചു​​​യ​​​രു​​​ന്ന​​​തി​​​നൊ​​​പ്പം വ്യാ​​​പാ​​​ര​​​ച്ചെ​​​ല​​​വു​​​ക​​​ളും വ​​​ര്‍ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ യു​​​പി​​​ഐ നി​​​ര​​​ക്കു​​​ക​​​ള്‍ സ്വ​​​ര്‍ണ​​​വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യ്ക്ക് ഇ​​​ര​​​ട്ടപ്ര​​​ഹ​​​ര​​​മാ​​​ണ്. വി​​​ല​​​വ​​​ര്‍ധ​​​ന​​​കൊ​​​ണ്ടു വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ ലാ​​​ഭം വ​​​ര്‍ധി​​​ക്കു​​​ന്നി​​​ല്ല.

ഉ​​​യ​​​ര്‍ന്ന മൂ​​​ല​​​ധ​​​ന​​​നി​​​ക്ഷേ​​​പം, വി​​​ല​​​യി​​​ലെ ചാ​​​ഞ്ചാ​​​ട്ടം, വി​​​പ​​​ണി​​​യി​​​ലെ മാ​​​ന്ദ്യം എ​​​ന്നി​​​വ​​​യ്‌​​​ക്കൊ​​​പ്പം യു​​​പി​​​ഐ നി​​​ര​​​ക്കു​​​ക​​​ള്‍കൂ​​​ടി ചു​​​മ​​​ത്തു​​​ന്ന​​​ത് ചെ​​​റു​​​കി​​​ട- ഇ​​​ട​​​ത്ത​​​രം ജ്വ​​​ല്ല​​​റി​​​ക​​​ളു​​​ടെ നി​​​ല​​​നി​​​ല്പി​​​നെ​​​ത്ത​​​ന്നെ ബാ​​​ധി​​​ക്കും.

ഉ​​​യ​​​ര്‍ന്ന മൂ​​​ല്യ​​​മു​​​ള്ള സ്വ​​​ര്‍ണാ​​​ഭ​​​ര​​​ണ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ല്‍ ചെ​​​റി​​​യ നി​​​ര​​​ക്കു​​​ക​​​ള്‍പോ​​​ലും വ​​​ലി​​​യ സാ​​​മ്പ​​​ത്തി​​​ക​​​ബാ​​​ധ്യ​​​ത​​​യാ​​​യി മാ​​​റു​​​ന്നു​​​വെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ സ്വ​​​ര്‍ണ​​​വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യെ കൂ​​​ടു​​​ത​​​ല്‍ സാ​​​മ്പ​​​ത്തി​​​ക​​​ഭാ​​​ര​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ടു​​​ന്ന യു​​​പി​​​ഐ നി​​​ര​​​ക്കു​​​ക​​​ള്‍ പി​​​ന്‍വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും കെ. ​​​സു​​​രേ​​​ന്ദ്ര​​​നും അ​​​ഡ്വ. എ​​​സ്. അ​​​ബ്‌​​​ദു​​​ള്‍ നാ​​​സ​​​റും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

'പരസ്യമായി മാപ്പ് പറയണം': കെ.ജെ. മാക്‌സിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് മുണ്ടംവേലി ഫ്‌ളാറ്റ് നിവാസികള്‍

കൊച്ചി: മുണ്ടംവേലിയിലെ പി ആന്‍ഡ് ടി കോളനി ഫ്‌ളാറ്റ് നിവാസികളെ അവഹേളിച്ച സംഭവത്തില്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ.ജെ. മാക്‌സിക്കെതിരെ ഫ്‌ളാറ്റ് നിവാസികള്‍. അവഹേളന പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് കെ.ജെ. മാക്‌സി പറഞ്ഞെങ്കിലും പരസ്യമായി മാപ്പ് പറയണമെന്ന ആവശയത്തിലാണ് ഫ്‌ളാറ്റ് നിവാസികള്‍.

നിര്‍മാണത്തിലെ അപാകതയും ശോചനീയാവസ്ഥയും കാരണം മൂന്നു വര്‍ഷത്തിലേറെയായി ദുരിതം അനുഭവിക്കുകയാണ് മുണ്ടംവേലിയിലെ ഫ്‌ളാറ്റ് നിവാസികള്‍. ഒരു ചടങ്ങില്‍ പ്രസംഗിക്കവെ ഫ്‌ളാറ്റ് പൊളിച്ചു പണിയുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു, ഭരണം മാറിയപ്പോള്‍ താമസക്കാര്‍ ഒതളങ്ങ പോലെ തിരിഞ്ഞു എന്ന് കെ.ജെ. മാക്‌സി പറഞ്ഞത്.

ഈ പരാമര്‍ശം പിന്‍വലിക്കുന്നതായി കെ.ജെ. മാക്‌സി മാധ്യമങ്ങളിലൂടെ പറഞ്ഞെങ്കിലും പരസ്യമായി മാപ്പ് പറയണമെന്നാണ് മുണ്ടംവേലി ഫ്‌ളാറ്റ് നിവാസികളുടെ സമരസമിതിയുടെ ആവശ്യം. ഇല്ലെങ്കില്‍ മാക്‌സിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് സമരസമിതിയുടെ നീക്കം.

സൗത്ത് റെയില്‍വേയ്ക്ക് സമീപം പേരണ്ടൂര്‍ കനാലിന്‍റെ കൈവരിയ്ക്കരികെ താമസിച്ചിരുന്ന പി ആന്‍ഡ് ടി കോളനി നിവാസികള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കാനായി ജിസിഡിഎ സൗജന്യമായി വിട്ടുനല്‍കിയ സ്ഥലത്ത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് ഫ്‌ളാറ്റ് നിര്‍മിച്ചത്. എന്നാല്‍ സ്റ്റീല്‍ സ്ട്രക്ചറില്‍ നിര്‍മിച്ച കെട്ടിടത്തിന് വ്യാപകമായി വിള്ളല്‍ രൂപപ്പെട്ടു.

മുകളിലുള്ള അപ്പാര്‍ട്ട്‌മെന്‍റിലെ കക്കൂസ് മലിനജലം താഴേ നിലയിലുള്ളവരുടെ അടുക്കളയിലേക്കും കിടപ്പുമുറികളിലേക്കുമാണ് ഒലിച്ചിറങ്ങിയത്. മഴക്കാലത്ത് ചോര്‍ച്ച വ്യാപകമായി. പരിശോധനകള്‍ നടന്നെങ്കിലും പരിഹാരമുണ്ടായില്ല. യുഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം ഫ്‌ളാറ്റ് നിവാസികള്‍ ജിസിഡിഎ ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. പിന്നാലെയാണ് ഫ്‌ളാറ്റ് പൊളിച്ചു പണിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

National

മുഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണർക്കെതിരേ പ്ര​​​​തി​​​​ഷേ​​​​ധം തെ​​​​രു​​​​വി​​​ലേ​​​ക്ക്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​സ്ഐ​​​​ആ​​​​ർ സം​​​​ബ​​​​ന്ധി​​​​ച്ച് ഉ​​​​യ​​​​രു​​​​ന്ന ഗു​​​​രു​​​​ത​​​​ര ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധം തെ​​​​രു​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കു വ്യാ​​​​പി​​​​പ്പി​​​​ച്ച് പ്ര​​​​തി​​​​പ​​​​ക്ഷം. എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ആ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ വ​​​​ൻ ജ​​​​ന​​​​പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്.

രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ൻ ആ​​​​സ്ഥാ​​​​ന​​​​ത്തി​​​​നു മു​​​​ന്നി​​​​ല​​​​ട​​​​ക്കം വ്യ​​​​ത്യ​​​​സ്ത പ്ര​​​​തി​​​​ഷേ​​​​ധപ​​​​ര​​​​മ്പ​​​​ര​​​​ക​​​​ൾ അ​​​​ര​​​​ങ്ങേ​​​​റി. രാ​​​​ഷ്‌​​​​ട്രീ​​​​യ​​​പി​​​​ന്തു​​​​ണ​​​​യി​​​​ല്ലാ​​​​തെ സ​​​​ന്ന​​​​ദ്ധ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ഉ​​​​ൾ​​​​പ്പ​​​​ടെ തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി​​​​യാ​​​​ണ് ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച​​​​ത്.

ഒ​​​ക്‌​​​ടോ​​​ബ​​​ർ ര​​​ണ്ടി​​​ന് പീ​​​പ്പി​​​ൾ​​​സ് യൂ​​​ണി​​​യ​​​ൻ ഫോ​​​ർ സി​​​വി​​​ൽ ലി​​​ബ​​​ർ​​​ട്ടി അ​​​ട​​​ക്ക​​​മു​​​ള്ള സി​​​വി​​​ൽ സൊ​​​സൈ​​​റ്റി സം​​​ഘ​​​ട​​​ന​​​ക​​​ളും സി​​​ജെ​​​പി​​​യും തെ​​​രു​​​വി​​​ലി​​​റ​​​ങ്ങു​​​ന്ന​​​തോ​​​ടെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നും കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​കും. ഇ​​​തി​​​നി​​​ടെ, ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ർ​​​ജി സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു​​​മെ​​​ത്തി.

ഭി​​​​ന്ന​​​​ത പ​​​​ര​​​​സ്യ​​​​മാ​​​​ക്കി ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ൾ

ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ മ​​​​റ്റു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​ർ​​​​ക്ക് വി​​​​യോ​​​​ജി​​​​പ്പു​​​​ണ്ടെ​​​​ന്ന വാ​​​​ർ​​​​ത്ത​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ, വി​​​​ഷ​​​​യ​​​​ത്തി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ബി​​​​ജെ​​​പി​​​​യു​​​​ടെ പ്ര​​​​മു​​​​ഖ സ​​​​ഖ്യ​​​​ക​​​​ക്ഷി നേ​​​​താ​​​​ക്ക​​​​ൾ പ​​​​ര​​​​സ്യ​​​​മാ​​​​യി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. കേ​​​​വ​​​​ലം പ്ര​​​​തി​​​​പ​​​​ക്ഷ ആ​​​​രോ​​​​പ​​​​ണം എ​​​​ന്ന​​​​തി​​​​ന​​​​പ്പു​​​​റം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ന്‍റെ വി​​​​ശ്വാ​​​​സ്യ​​​​ത​​​​യെ​​​​യും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ സ്വ​​​​യം​​​​ഭ​​​​ര​​​​ണാ​​​​വ​​​​കാ​​​​ശ​​​​ത്തെ​​​​യും ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന ത​​​​ല​​​​ത്തി​​​​ലേ​​​​ക്ക് വി​​​​ഷ​​​​യം ഉ​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണു ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി മു​​​​ന്ന​​​​ണി​​​​ക്കു​​​​ള്ളി​​​​ൽ പു​​​​ക​​​​ച്ചി​​​​ൽ ശ​​​​ക്ത​​​​മാ​​​​യ​​​​ത്.

കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യും എ​​​​ൽ​​​ജെ​​​പി അ​​​​ധ്യ​​​​ക്ഷ​​​​നു​​​​മാ​​​​യ ചി​​​​രാ​​​​ഗ് പ​​​​സ്വാ​​​​ൻ, ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി എ​​​​ൻ. ച​​​​ന്ദ്ര​​​​ബാ​​​​ബു നാ​​​​യി​​​​ഡു​​​​വി​​​​ന്‍റെ തെ​​​​ലു​​​​ങ്കു​​​​ദേ​​​​ശം പാ​​​​ർ​​​​ട്ടി (ടി​​​ഡി​​​പി), ഉ​​​​പേ​​​​ന്ദ്ര കു​​​​ശ്വാ​​​​ഹ​​​​യു​​​​ടെ രാ​​​​ഷ്‌​​​ട്രീ​​​​യ ലോ​​​​ക് മോ​​​​ർ​​​​ച്ച എ​​​​ന്നി​​​​വ​​​​രാ​​​​ണ് പ​​​​ര​​​​സ്യപ്ര​​​​തി​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ക്രി​​​​യ​​​​യു​​​​ടെ നി​​​​ഷ്പ​​​​ക്ഷ​​​​ത​​​​യെ​​​​ക്കു​​​​റി​​​​ച്ച് ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് സം​​​​ശ​​​​യ​​​​മു​​​​ണ്ടാ​​​​കു​​​​ന്ന​​​​ത് ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന് അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​ൻ ക​​​​മ്മി​​​​ഷ​​​​ൻ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും ചി​​​​രാ​​​​ഗ് പ​​​​സ്വാ​​​​നും ടി​​​ഡി​​​​പി​​​​യും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഉ​​​​ത്ത​​​​രം മു​​​​ട്ടി സ​​​​ർ​​​​ക്കാ​​​​രും ക​​​​മ്മി​​​​ഷ​​​​നും; പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കി

ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ ഉ​​​​യ​​​​ർ​​​​ന്ന ഗു​​​​രു​​​​ത​​​​ര ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് കൃ​​​​ത്യ​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കാ​​​​ൻ കേ​​​​ന്ദ​​​സ​​​​ർ​​​​ക്കാ​​​​രി​​​​നോ ബി​​​ജെ​​​പി​​​​ക്കോ ഇ​​​​നി​​​യും സാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല. ഹ​​​​രി​​​​യാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു പി​​​​ന്നാ​​​​ലെ പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ന്ന​​​​യി​​​​ച്ച​​​​പ്പോ​​​​ൾ ഉ​​​​ട​​​​ന​​​​ടി വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​നം വി​​​​ളി​​​​ച്ച് മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി​​​​യ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ർ, ഇ​​​​പ്പോ​​​​ൾ സ്വ​​​​ന്തം സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ൽനി​​​​ന്നു​​​ത​​​​ന്നെ എ​​​​തി​​​​ർ​​​​പ്പു​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ലാ​​​​യി. മാ​​​​ധ്യ​​​​മ​​​വി​​​​ഭാ​​​​ഗം ഇ​​​​റ​​​​ക്കി​​​​യ ല​​​​ളി​​​​ത​​​​മാ​​​​യ ഒ​​​​രു വാ​​​​ർ​​​​ത്താ​​​​ക്കു​​​​റി​​​​പ്പി​​​​ൽ മാ​​​​ത്ര​​​​മാ​​​​യി ക​​​​മ്മി​​​​ഷ​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം ഒ​​​​തു​​​​ങ്ങി.

പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ടെ ആ​​​​ഴം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ ബി​​​എ​​​​ൽ​​​​ഒ​​​മാ​​​​ർ​​​​ക്കാ​​​​യി ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന പ​​​​രി​​​​പാ​​​​ടി അ​​​​വ​​​​സാ​​​​ന​​​​നി​​​​മി​​​​ഷം മാ​​​​റ്റി​​​​വ​​​​ച്ച​​​​ത്. വേ​​​​ദി ല​​​​ഭ്യ​​​​മ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ലും സ​​​​മ​​​​യ​​​​ക്ര​​​​മ​​​​ത്തി​​​​ലെ ത​​​​ട​​​​സ​​​​ങ്ങ​​​​ൾ കാ​​​​ര​​​​ണ​​​​വു​​​​മാ​​​​ണ് പ​​​​രി​​​​പാ​​​​ടി മാ​​​​റ്റി​​​​യ​​​​തെ​​​​ന്നാ​​​​ണു ക​​​​മ്മി​​​​ഷ​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

ഇം​​​​പീ​​​​ച്ച്‌​​​​മെ​​​​ന്‍റ് നോ​​​​ട്ടീ​​​​സി​​​​ന് നീ​​​​ക്കം

സി​​​ഇ​​​സി​​​​യെ സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്ന് നീ​​​​ക്കംചെ​​​​യ്യാ​​​​നും വി​​​​ചാ​​​​ര​​​​ണ ചെ​​​​യ്യാ​​​​നു​​​​മാ​​​​യി പാ​​​​ർ​​​​ല​​​​മെ​​​ന്‍റി​​​ന്‍റെ ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും പു​​​​തി​​​​യ നോ​​​​ട്ടീ​​​​സു​​​​ക​​​​ൾ ന​​​​ൽ​​​​കാ​​​​നും ഇ​​​​തി​​​​നാ​​​​യി അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ​​​​മ്മേ​​​​ള​​​​നം വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ക്കാ​​​​നും പ്ര​​​തി​​​പ​​​ക്ഷ ഇ​​​ന്ത്യാ​​​ സ​​​ഖ്യം സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​മേ​​​​ൽ സ​​​​മ്മ​​​​ർ​​​​ദം ശ​​​​ക്ത​​​​മാ​​​​ക്കി. നി​​​​ല​​​​വി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള ഇം​​​​പീ​​​​ച്ച്‌​​​​മെ​​​​ന്‍റ് ഹ​​​​ർ​​​​ജി​​​​ക​​​​ളി​​​​ലും നോ​​​​ട്ടീ​​​​സു​​​​ക​​​​ളി​​​​ലും അ​​​​നി​​​​ശ്ചി​​​​ത​​​​ത്വം തു​​​​ട​​​​രു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷം പു​​​​തി​​​​യ രാ​​​​ഷ്‌​​​ട്രീ​​​​യ​​​നീ​​​​ക്ക​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ന്ന​​​​ത്.

District News

യു​പി​ഐ അ​മി​ത ഫീ​സ്: പ്ര​തി​ഷേ​ധി​ച്ച് ഇ ​മെ​യി​ൽ ച​ല​ഞ്ച്

മ​ക്ക​ര​പ്പ​റ​ന്പ്: യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് അ​മി​ത ഫീ​സ് ഈ​ടാ​ക്കു​ന്ന ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് മ​ക്ക​ര​പ്പ​റ​ന്പ് യൂ​ണി​റ്റ് ഇ ​മെ​യി​ൽ ച​ല​ഞ്ച് ന​ട​ത്തി. യൂ​ത്ത് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ക്രം ചു​ണ്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റും മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​നീ​സ് മു​ല്ല​പ്പ​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​സ്വാ​ൻ, യൂ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ഖ് പു​ത്ത​ന​ങ്ങാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ർ​ഷ​ദ് ഡാ​നീ​സ്, വ​നി​താ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ബി​ദ കൂ​രി, വ​നി​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജ്ന, ഫാ​സി​ൽ ഫോ​ണോ, റ​സി​യ, അ​സ്റാ​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധ കാ​ർ​ഡ്

പ​ത്ത​നം​തി​ട്ട: 14 ചോ​ദ്യ​ങ്ങ​ളു​മാ​യി ത​യാ​റാ​ക്കി​യ പ്ര​തി​ഷേ​ധ കാ​ര്‍​ഡു​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​യ​ച്ചു. വോ​ട്ട​ര്‍​പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ തി​രി​മ​റി​ക​ള്‍, വി​വി​പാ​റ്റ് പ​രി​ശോ​ധ​ന, വെ​ബ് കാ​സ്റ്റിം​ഗ്, ഇ​വി​എം പ​രാ​തി​ക​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് കാ​ര്‍​ഡി​ല്‍ ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​ത്. 14 ഭീ​മ​ന്‍ കാ​ര്‍​ഡു​ക​ള്‍ ക​മ്മീ​ഷ​നി​ലേ​ക്ക് അ​യ​ച്ചു.

പ​ത്ത​നം​തി​ട്ട ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​ഹാ​സ് പ​ത്ത​നം​തി​ട്ട ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ല പു​ന​ര്‍​നി​ര്‍​ണ​യ​വും ബൂ​ത്ത് വി​ഭ​ജ​ന​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ഉ​യ​രു​ന്ന സം​ശ​യ​ങ്ങ​ള്‍​ക്ക് വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നും, തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍​ക്ക് ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ആ​രി​ഫ് ഖാ​ന്‍, ഫി​റോ​സ് മീ​രാ​ന്‍, മു​ഹ​മ്മ​ദ് റാ​ഫി, ഇ​ജാ​സ് ഖാ​ന്‍, സു​ഹൈ​ല്‍ ന​ജീ​ബ്, അ​ജ്മ​ല്‍​അ​ലി, നി​ഷാ​ല്‍ വ​ലഞ്ചു​ഴി,മാ​രി ക​ണ്ണ​ന്‍, അ​ജ്മ​ല്‍ ക​രീം, മു​ഹ​മ്മ​ദ് അ​ര്‍​ഫാ​ന്‍, ഫാ​യി​ദ് അ​യ്മ​ന്‍ എ​ന്നി​വ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി

District News

ബാ​ങ്ക് പ​ണി​മു​ട​ക്ക്: ജീ​വ​ന​ക്കാ​ര്‍ ധ​ര്‍​ണ ന​ട​ത്തി

തൊ​ടു​പു​ഴ: ബാ​ങ്കു​ക​ളി​ല്‍ പ​ഞ്ച​ദി​ന പ്ര​വൃത്തി​വാ​രം ന​ട​പ്പാ​ക്കു​ക, കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഏ​ക​പ​ക്ഷീ​യ​വും വി​വേ​ച​ന​പ​ര​വു​മാ​യ പി​എ​ല്‍​ഐ പ​ദ്ധ​തി പി​ന്‍​വ​ലി​ക്കു​ക, വാ​ഗ്ദാ​ന​ങ്ങ​ളും ക​രാ​റു​ക​ളും പാ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 28, 29, 30 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന ബാ​ങ്ക് പ​ണി​മു​ട​ക്കി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ സം​ഘ​ടി​പ്പി​ച്ചു.

തൊ​ടു​പു​ഴ എ​സ്ബി​ഐ റീ​ജ​ണ​ല്‍ ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ന്ന ധ​ര്‍​ണ​യി​ല്‍ എ.​ബി. കൃ​ഷ്ണ​ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ര്യാ​ച്ച​ന്‍ മ​ന​യാ​നി, എ​സ്. അ​നി​ല്‍​കു​മാ​ര്‍, ആ​ര്‍. രാ​ജേ​ഷ്, അ​നീ​ഷ് ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ടി​മാ​ലി​യി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ​യി​ല്‍ ജോ​മോ​ന്‍ ജോ​ര്‍​ജ്, മ​നു രാ​മ​സ്വാ​മി, ജോ​ഷി പി. ​ജോ​ര്‍​ജ്, ദി​വേ​ഷ് പി. ​ജോ​യ്, ക​ട്ട​പ്പ​ന​യി​ല്‍ ജി​ജി വി. ​ജോ​സ​ഫ്, ജെ​സ് സ​ണ്ണി, അ​ജി​ന്‍ കെ. ​ജോ​സ​ഫ് എ​ന്നി​വ​രും ചെ​റു​തോ​ണി​യി​ല്‍ കെ.​ജെ. സാ​ജു, സി.​ആ​ര്‍. രാ​ജേ​ഷ്, സി. ​കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.

District News

ഗു​രു​വാ​യൂ​രിൽ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലിൽ പ്ര​തി​ഷേ​ധ​ം

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ 28ന് ​വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന യോ​ഗം ബ​ഹി​ഷ്ക​രി​ക്കാ​ൻ ഭൂ​മി​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ക്ഷേ​ത്ര ന​ഗ​ര​വി​ക​സ​ന​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.
മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കാ​തെ​യാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്നാ​രോ​പി​ച്ചാ​ണ് ബ​ഹി​ഷ്ക​ര​ണ തീ​രു​മാ​നം. ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​ല്ലെ​ന്നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും ഡെ​പ്യൂ​ട്ടി ക​ള​ക്ട​റെ രേ​ഖാ​മൂ​ലം അ​റി​യി​ക്കും. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് മു​മ്പ് സ​മ​ഗ്ര​മാ​യ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്ക​ണ​മെ​ന്നാ​ണ് വി​ക​സ​ന​സ​മി​തി​യു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

നേ​ര​ത്തെ വി​വി​ധ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഏ​റ്റെ​ടു​ത്ത ഭൂ​മി​ക​ൾ പി​ന്നീ​ട് അ​തേ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​തെ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടു​ണ്ട്.

ഇ​ത്ത​ര​ത്തി​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് മു​മ്പ് വ്യ​ക്ത​മാ​യ വി​ക​സ​ന​രേ​ഖ​യും സ​മ​യ​ബ​ന്ധി​ത​മാ​യ പ​ദ്ധ​തി​യും ത​യാ​റാ​ക്ക​ണ​മെ​ന്നാ​ണ് സ​മി​തി​യു​ടെ ആ​വ​ശ്യം. വീ​ടു​ക​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ഉ​പ​ജീ​വ​ന​മാ​ർ​ഗ​വും ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​തെ​യും പ​ദ്ധ​തി​യു​ടെ വ്യ​ക്ത​മാ​യ രൂ​പ​രേ​ഖ പു​റ​ത്തു​വി​ടാ​തെ​യും ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നെ​തിരേയാ​ണ് പ്ര​തി​ഷേ​ധം. വി​പു​ല​മാ​യ പ്ര​തി​ഷേ​ധ​യോ​ഗം സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

സ​മി​തി ചെ​യ​ർ​മാ​ൻ ജി.​കെ. പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​എ​ൻ. മു​ര​ളി, ട്ര​ഷ​റ​ർ ടി. ​നി​രാ​മ​യ​ൻ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ ശോ​ഭ ഹ​രി​നാ​രാ​യ​ണ​ൻ, ബി​ന്ദു നാ​രാ​യ​ണ​ൻ, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ ഒ.​കെ.​ആ​ർ. മ​ണി​ക​ണ്ഠ​ൻ, മോ​ഹ​ന​കൃ​ഷ്ണ​ൻ ഓ​ട​ത്ത്, അ​ഡ്വ.​ര​വി ച​ങ്ക​ത്ത്, മോ​ഹ​ൻ​ദാ​സ് ചേ​ല​നാ​ട്, പി.​എ. അ​ര​വി​ന്ദ​ൻ, ബാ​ല​ൻ വാ​റ​ണാ​ട്ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

District News

പ​രി​ശീ​ല​ന​ത്തി​ന് സ്ഥ​ലം​ന​ൽ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം: സ്കൂ​ളി​ന് മു​ന്നി​ൽ കാ​യി​കവി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം

എ​രു​മ​പ്പെ​ട്ടി: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മു​ന്നി​ൽ റെ​സ്‌​ലിം​ഗ് കാ​യി​ക​വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം. പ​രി​ശീ​ല​ന​ത്തി​ന് സ്ഥ​ലം​ന​ൽ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മെ​ഡ​ലു​ക​ളു​മാ​യി പ്ര​തി​ഷേ​ധം​ന​ട​ത്തി​യ​ത്. സ്കൂ​ൾ അ​ധി​കൃ​ത​ർ ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് റെ​സ്‌​ലിം​ഗ് വി​ദ്യാ​ർ​ഥി​ക​ളോ​ട് കാ​ണി​ക്കു​ന്ന​തെ​ന്ന് ര​ക്ഷി​താ​ക്ക​ളും പ​രാ​തി​പ്പെ​ടു​ന്നു.

റെ​സ്‌​ലിം​ഗ് മ​ത്സ​ര​ത്തി​ൽ സം​സ്ഥാ​ന, ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ എ​രു​മ​പ്പെ​ട്ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ട്ട​ന​വ​ധി നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യതാ​ര​ങ്ങ​ളാ​യ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ലു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണം, വെ​ള്ളി, വെ​ങ്ക​ല മെ​ഡ​ലു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ പ​രി​ശീ​ല​ന​ത്തി​ന് സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തു​ൾ​പ്പ​ടെ​യു​ള​ള ഒ​രു സൗ​ക​ര്യ​വും സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ൽ​കു​ന്നി​ല്ല എ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പ​രാ​തി. പ​ത്തു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സ്കൂ​ളി​ൽ റ​സ്‌​ലിം​ഗ് പ​രി​ശീ​ല​നം ന​ട​ക്കു​ന്നു​ണ്ട്. പ​ഴ​യ ക്ലാ​സ് മു​റി​ക​ളി​ൽ മാ​റ്റ് വി​രി​ച്ചാ​ണ് പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യ​തി​നെ തു​ട​ർ​ന്ന് റ​സ്‌​ലിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം​ന​ട​ത്താ​ൻ സ്ഥ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​രി​ശീ​ല​നം​ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും എ​സ്പി​സി, എ​ൻ​സി​സി പ​രി​ശീ​ല​നം ഇ​വി​ടെ ന​ട​ക്കു​ന്ന​തി​നാ​ൽ റ​സ്‌​ലിം​ഗ്‌ പ​രി​ശീ​ല​നം ന​ട​ത്താ​ൻ​ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.
കൃ​ത്യ​മാ​യി പ​രി​ശീ​ല​നം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ സം​സ്ഥാ​ന, ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തു​വാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ അ​ടു​ത്തി​ടെ ന​ട​ക്കു​വാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ കാ​യി​ക​താ​ര​ങ്ങ​ൾ സൗ​ജ​ന്യ​മാ​യാ​ണ് റ​സ്‌​ലിം​ഗ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. മ​ത്സ​ര​ത്തി​ന് പോ​കു​വാ​നു​ള്ള യാ​ത്ര, താ​മ​സം, ഭ​ക്ഷ​ണ ചെ​ല​വു​ക​ൾ വ​ഹി​ക്കു​ന്ന​തും ര​ക്ഷി​താ​ക്ക​ളാ​ണ്. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മീ​ന സാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ഗി​രീ​ഷ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി സ്കൂ​ൾ അ​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി.

സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​ത്തി​നാ​യി താ​ത്കാ​ലി​ക സം​വി​ധാ​ന​മൊ​രു​ക്കി ന​ൽ​കാ​മെ​ന്ന ഉ​റ​പ്പി​ന്മേ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​യി​ക​മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന്‍റെ ഓ​ഫീ​സ് ഡി​ഡി​യോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

National

ഇഡിക്കു നേരെ പ്രതിഷേധം; വാഹനങ്ങൾ തകർത്ത് ആം ആദ്മി പാർട്ടി പ്രവർത്തകർ

മൊഹാലി: പഞ്ചാബിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനിടെ ആം ആദ്മി പാർട്ടി പ്രവർത്തകരുടെ പ്രതിഷേധവും അക്രമവും. ഗ്രേറ്റർ മൊഹാലി ഏരിയ ഡെവലപ്‌മെന്‍റ് അതോറിറ്റിയുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയ്ക്കിടെയാണ് മൊഹാലിയിൽ സംഘർഷാവസ്ഥയുണ്ടായത്.

പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പ്രതിഷേധക്കാരായ പാർട്ടി പ്രവർത്തകർ അടിച്ചുതകർത്തു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി ഔദ്യോഗിക വിവരമില്ല.

അക്രമികൾ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിക്കുന്നതിന്‍റെയും പൊലിസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിന്‍റെയും വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് പിണറായി വിജയന്‍റെ വസതിക്ക് മുന്നിൽ ഇഡി പരിശോധനയ്ക്ക് എത്തിയതിനെത്തുടർന്ന് സമാനമായ രീതിയിൽ പ്രതിഷേധവും സംഘർഷങ്ങളും ഉണ്ടായിരുന്നു.

District News

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ബി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധം

നെ​യ്യാ​റ്റി​ന്‍​ക​ര : പ​വ​ർ​ക​ട്ടി​നെ​തിരേ ബി​ജെ​പി നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി വി ​ഡി സ​തീ​ശ​നു മു​ന്നി​ൽ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ റാ​ന്ത​ലും മെ​ഴു​കു​തി​രി​യും ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ചു.

ബി​ജെ​പി നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​രു​മ്പി​ൽ രാ​ജീ​വ്‌, ജി​ല്ലാ ട്ര​ഷ​റ​ർ തി​രു​പു​റം മ​ധു, നെ​യ്യാ​റ്റി​ൻ​ക​ര ഏ​രിയാ പ്ര​സി​ഡ​ന്‍റ് മ​ണ​ലൂ​ർ ശി​വ​പ്ര​സാ​ദ്, അ​ജി​ത്, യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചൂ​ണ്ടി​ക്ക​ൽ ഹ​രി, യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശി​വ​ൻ, അ​ന​ന്തു, ന​ന്ദു, ഗോ​വി​ന്ദ്, സാ​ജ​ൻ, ജി​ല്ലാ സോ​ഷ്യ​ൽ മീ​ഡി​യ ക​ൺ​വീ​ന​ർ ജി.​എ​സ് രാ​ജീ​വ്‌, മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ബി.​എ​സ് ശ്യാം ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലൂ​ടെ ക​ട​ന്നു​പോ​ക​വെ പാ​ത​യോ​ര​ത്തു നി​ന്നാ​യി​രു​ന്നു ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം.

മു​ഖ്യ​മ​ന്ത്രി​യു​ടെ വഴിതടയുന്ന രീതിയിൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വർ അറസ്റ്റിൽ

ക​ഴ​ക്കൂ​ട്ടം: മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്രാ​വ​ഴി​യി​ൽ തടസം സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത പി​ക്ക​പ്പ് ഡ്രൈ​വ​റെ മം​ഗ​ല​പു​രം പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പു​ത്ത​ൻ​തോ​പ്പ് ക​ലാ​ഭ​വ​നി​ൽ നീ​ക്ലി​ൻ ഫെ​ർ​ണാ​ണ്ട​സാ​ണ് (50) പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12.10ഓ​ടെ ക​ഴ​ക്കൂ​ട്ടം-​ആ​റ്റി​ങ്ങ​ൽ ദേ​ശീ​യ​പാ​ത​യി​ൽ പ​ള്ളി​പ്പു​റം തോ​ന്ന​ൽ ദേ​വീ​ക്ഷേ​ത്ര​ത്തിനു സ​മീ​പ​മായിരുന്നു സം​ഭ​വം. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു​പോ​കു​ന്ന​തി​നാ​യി സു​ര​ക്ഷാ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലി സ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​തി​യാ​യ സി​ഗ്ന​ൽ ന​ൽ​കി​യി​ട്ടും പി​ക്ക​പ്പ് വാ​ഹ​നം അ​ണ്ടൂ​ർ​ക്കോ​ണം റോ​ഡി​ലേ​ക്കു തി​രി​ച്ച് മെ​യി​ൻ റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

National

സിജെപി പ്രതിഷേധം; ടെലിവിഷൻ മാധ്യമം പ്രാധാന്യം കുറച്ചെന്നു റിപ്പോർട്ട്

ന്യൂ​ഡ​ൽ​ഹി: കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ ജ​ന്ത​ർ മ​ന്ത​ർ പ്ര​തി​ഷേ​ധ​ത്തി​ന് മു​ഖ്യ​ധാ​രാ ടെ​ലി​വി​ഷ​ൻ മാ​ധ്യ​മ​ങ്ങ​ൾ അ​ർ​ഹ​മാ​യ പ്രാ​ധാ​ന്യം ന​ൽ​കി​യി​ല്ലെ​ന്നു എ​ഡി​റ്റേ​ഴ്സ് ​ഗി​ൾ​ഡ് ഓ​ഫ് ഇ​ന്ത്യ​യു​ടെ റി​പ്പോ​ർ​ട്ട്.

മു​ഖ്യ​ധാ​രാ ടി​വി മാ​ധ്യ​മ​ങ്ങ​ൾ പ്ര​തി​ഷേ​ധം അ​ണ്ട​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു​വെ​ന്നും പ്ര​തി​ഷേ​ധ​ത്തി​ന്‍റെ സാ​ധു​ത​യെ ചോ​ദ്യം ചെ​യ്തെ​ന്നും എ​ഡി​റ്റേ​ഴ്സ് ഗി​ൾ​ഡ് ഓ​ഫ് ഇ​ന്ത്യ​യു​ടെ "സ്റ്റേ​റ്റ് ഓ​ഫ് മീ​ഡി​യ’ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ൾ സ​മ​ര​ത്തി​ന്‍റെ നാ​ൾ​വ​ഴി​ക​ൾ, വ്യ​ക്തി​ഗ​ത അ​നു​ഭ​വ​ങ്ങ​ൾ ഇവ റി​പ്പോ​ർ​ട്ട് ചെ​യ്തു​കൊ​ണ്ട് സ​മ​ര​ത്തി​നു സാ​ധു​ത ന​ൽ​കി​യെ​ന്നും എ​ഡി​റ്റേ​ഴ്സ് ഗി​ൾ​ഡ് ഓ​ഫ് ഇ​ന്ത്യ പ​റ​യു​ന്നു.

National

മ​ണി​പ്പു​രി​ൽ കു​ക്കി​ക​ളു​ടെ പ്ര​തി​ഷേ​ധം

ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പു​​​​രി​​​​ലെ കാം​​​​ഗ്പോ​​​​ക്പി ജി​​​​ല്ല​​​​യി​​​​ൽ സു​​​​ര​​​​ക്ഷാ സേ​​​​ന ഏ​​​​ഴു ​​പേ​​​​രെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് കു​​​​ക്കി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധം.

പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ റോ​​​​ഡു​​​​ക​​​​ൾ ഉ​​​​പ​​​​രോ​​​​ധി​​​​ക്കു​​​​ക​​​​യും സ​​​​ർ​​​​ക്കാ​​​​ർ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു നേരേ ക​​​​ല്ലെ​​​​റി​​​​യു​​​​ക​​​​യും ചെ​​​​യ്തു. മോ​​​​ട്ബം​​​​ഗി​​​​ലും സ​​​​മീ​​​​പ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​വ​​​​രെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ തു​​​​ട​​​​ർ​​​​ന്നു.

ഖോ​​​​ല​​​​നി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഏ​​​​ഴു ഗ്രാ​​​​മീ​​​​ണ​​​​രെ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളൊ​​​​ന്നു​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​ണ് സു​​​​ര​​​​ക്ഷാ സേ​​​​ന ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​തെ​​​​ന്നു പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ പ​​​​റ​​​​യു​​​​ന്നു. ജി​​​​ല്ല​​​​യി​​​​ലെ നാ​​​​ഗ ഭൂ​​​​രി​​​​പ​​​​ക്ഷ പ്ര​​​​ദേ​​​​ശ​​​​മാ​​​​യ ച​​​​വാം​​​​ഗ്കി​​​​നിം​​​​ഗി​​​​ന് സ​​​​മീ​​​​പം സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന ഖോ​​​​ല​​​​ൻ ഗ്രാ​​​​മ​​​​ത്തി​​​​നു നേ​​​​ർ​​​​ക്ക് അ​​​​ടു​​​​ത്തി​​​​ടെ സാ​​​​യു​​​​ധ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്നി​​​​രു​​​​ന്നു.

പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്ക് നേ​​​​രേ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ക​​​​ണ്ണീ​​​​ർ​​​​വാ​​​​ത​​​​കം പ്ര​​​​യോ​​​​ഗി​​​​ച്ചു. പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ ഇം​​​​ഫാ​​​​ൽ-​​​​ദി​​​​മാ​​​​പു​​​​ർ ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ വ​​​​ലി​​​​യ കു​​​​ഴി​​​​ക​​​​ളെ​​​​ടു​​​​ത്ത് ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി. പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​നി​​​​ടെ ഏ​​​​താ​​​​നും പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​വ​​​​രെ സ​​​​മീ​​​​പ​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

District News

ധ​ര്‍​ണ നടത്തി

അ​ഞ്ച​ല്‍: ഇ​ട​മു​ള​ക്ക​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ന​ട​ന്ന സ​ഹ​ക​ര​ണ ക്കൊള്ള​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രി​ല്‍​നി​ന്നും ബാ​ങ്കി​ന്‍റെ തു​ക തി​രി​ച്ച് പി​ടി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കോ​ണ്‍​ഗ്ര​സ് ഇ​ട​മു​ള​ക്ക​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ന്നി​ല്‍ ന​ട​ന്ന ധ​ര്‍​ണ സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സൂ​ര​ജ് ര​വി ഉ​ദ്ഘാ​ട​നം പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ത്ത​രം അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന ന​യ​മ​ല്ല യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റേ തെ​ന്നും മ​റി​ച്ച് സ​ഹ​ക​ര​ണ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന ന​യ​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റേ​തെ​ന്ന് സൂ​ര​ജ് ര​വി പറഞ്ഞു.

ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​രി​ല്‍​നി​ന്നും പ​ണം ക​ണ്ടെ​ത്തി നി​ക്ഷേ​പ​ക​ര്‍​ക്ക് പ​ണം കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ബാ​ങ്കി​ന്‍റെ പൊ​തു​യോ​ഗം നി​യ​മാ​നു​സൃ​ത​മാ​യി വി​ളി​ച്ചു ചേ​ര്‍​ക്കു​ക, റി​പ്പോ​ര്‍​ട്ടു​ക​ള്‍ സ​ഹ​കാ​രി​ക​ള്‍​ക്കു ല​ഭ്യ​മാ​ക്കു​ക, മെ​മ്പ​ര്‍​ഷി​പ്പ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ക്കു​ക, സ​ഹ​കാ​രി​ക​ളു​ടെ പ്ര​മാ​ണ​ങ്ങ​ളും രേ​ഖ​ക​ളും നി​യ​മാ​നു​സൃ​ത​മാ​യി തി​രി​കെ ന​ല്‍​കു​ക, ബാ​ങ്കി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളെ കു​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ക, തു​ട​ങ്ങി നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഇ​ട​മു​ള​ക്ക​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് ന​ട​ന്ന മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി​യ​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജു​ആ​ലു​വി​ള അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ​പി​സി​സി​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ​ക്കേ​റ്റ് സൈ​മ​ണ്‍ അ​ല​ക്‌​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പു​ത്ത​ന്‍ വീ​ട്ടി​ല്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​വി. വേ​ണു​ഗോ​പാ​ല്‍, അ​മ്മി​ണി രാ​ജ​ന്‍, ക​ട​യി​ല്‍​ ബാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പ്രേം​രാ​ജ്, ബാ​ങ്ക് മു​ന്‍ പ്ര​സി​ഡന്‍റ് കെ.​സി. ഏ​ബ്ര​ഹാം, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ദി​വ്യാ സു​മ​ന്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി​മാ​രാ​യ കോ​ടി​യാ​ട്ടു പ്ര​സാ​ദ്, ബു​ഖാ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

പ്ര​തി​ഷേ​ധ മാ​ർ​ച്ച്‌ സം​ഘ​ടി​പ്പി​ച്ചു

കൂ​രാ​ച്ചു​ണ്ട്: ക​രി​യാ​ത്തും​പാ​റ, തോ​ണി​ക്ക​ട​വ് ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രെ രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​യി പി​രി​ച്ചു​വി​ടാ​നു​ള്ള യു​ഡി​എ​ഫി​ന്‍റെ നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം കൂ​രാ​ച്ചു​ണ്ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച്‌ സം​ഘ​ടി​പ്പി​ച്ചു.

സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​പി. പ്രേ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ജെ. സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു ഏ​രി​യ പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്. അ​തു​ൽ, കെ.​ജി. അ​രു​ൺ, എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

സെ​ക്രട്ടേറിയറ്റ് മാ​ർ​ച്ചും ധ​ർ​ണ​യും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് വാ​ഹ​ന​വ്യാ​പാ​ര മേ​ഖ​ല​നേ​രി​ടു​ന്ന വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​സ്ഡ് വെ​ഹി​ക്കി​ൾ​സ് ഡീ​ലേ​ഴ്സ് ആ​ന്‍റ് ബ്രോ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​മാ​സം മു​പ്പ​തി​ന് സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ്ണ​യും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഭ​ര​ണ​പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ ത​ട​‌​സ​ങ്ങ​ൾ പ​രി​ഹ​രി​ച്ച് വാ​ഹ​ന വ്യാ​പാ​രി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സേ​വ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​വാ​ഹ​ൻ സൈ​റ്റി​ലെ​യും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ലെ​യും സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച് സേ​വ​നം ഉ​റ​പ്പാ​ക്കു​ക, വാ​ഹ​ന​വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്ന​ പരിഹാരത്തിനു നോ​ഡ​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്കു​ക ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യു​മെ​ന്ന് ഭാരവാഹികൾ പറഞ്ഞു.

District News

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​തി​ഷേ​ധം

ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​നു മു​ക​ളി​ല്‍
കെഎ​സ്‌​യു; താഴെ എസ്എഫ്ഐ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലെ കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചെ​ന്നാ​രോ​പി​ച്ച് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​നു മു​ക​ളി​ല്‍ ക​യ​റി പ്ര​തി​ഷേ​ധി​ച്ചു.

എ​ന്നാ​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ലെ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജ്, കാ​ഞ്ഞി​രം​കു​ളം കെഎ​ന്‍എം കോ​ള​ജ്, മാ​ര്‍ ഈ​വാ​നി​യോ​സ് കോ​ള​ജ്, ക​ല്ല​മ്പ​ലം കെ​ടി​സി​ടി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ണി​വേ​ഴ്‌​സി​റ്റി ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​നു താ​ഴെ സം​ഘ​ടി​ച്ച​ത്. നി​ര്‍​ബ​ന്ധി​ച്ച് താ​ഴെ​യി​റ​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍​നി​ന്ന് ചാ​ടു​മെ​ന്ന് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​തോ​ടെ പൊലിസും അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി സു​ര​ക്ഷ​യൊ​രു​ക്കി. ര​ജി​സ്ട്രാ​ര്‍ നേ​രി​ട്ടെ​ത്തി പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​വ​ശ്യം.

കെ​എ​സ്‌​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. അ​ഭി​ജി​ത്ത്, യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റും സെ​ന​റ്റ് അം​ഗ​വു​മാ​യ എ.​എ​സ്. സി​ദ്ധി, സെ​ക്ര​ട്ട​റി കേ​സി​യ മ​രി​യ ടോ​മി, മു​ഹ​മ്മ​ദ് ഷി​നാ​സ്, അ​ഭി​ഷേ​ക് ആ​നാ​ട്, അ​മീ​ഷ, അ​ജി​ല്‍ തു​ട​ങ്ങി​യ​വ​രാ​ണ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ ക​യ​റി പ്ര​തി​ഷേ​ധി​ച്ച​ത്. കെ​എ​സ്‌​യു പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് കു​ടി​വെ​ള്ളം ന​ല്‍​കു​ന്ന​തി​നാ​യി കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് ക​യ​റാ​ന്‍ ശ്ര​മി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും പൊ​ലിസ് ത​ട​ഞ്ഞു. വൈ​കു​ന്നേ​ര​ത്തോ​ടെ കെ​എ​സ്‌​യു ഉ​ന്ന​യി​ച്ച ക്ര​മ​ക്കേ​ടു​ക​ള്‍ രേ​ഖാ​മൂ​ലം പ​രി​ശോ​ധി​ക്കാ​മെ​ന്നു സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച് താ​ഴെ​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ആ​റ്റി​ങ്ങ​ൽ പോ​ളി​ടെ​ക്നി​കിൽ സംഘർഷം; ര​ണ്ട് പോ​ലീ​സു​കാ​ർ
ഉ​ൾ​പ്പെ​ടെ ഏഴുപേ​ർ​ക്ക് പരിക്ക്


ആ​റ്റി​ങ്ങ​ൽ: ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ളജി​ൽ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ ഏഴു പേ​ർ​ക്ക്. യൂ​ണി​യ​ൻ തെര​ഞ്ഞെ​ടു​പ്പി​ൽ കെഎ​സ്‌യു വി​ജ​യി​ച്ചി​രു​ന്നു. കെഎ​സ്‌യു​വി​ന്‍റെ വി​ജ​യ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്ത് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​മാ​യി ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും സം​ഘ​ർ​ഷത്തിൽ കലാശിക്കുകയും ചെ​യ്തു.

കോ​ളജി​ന​ക​ത്ത് നി​ന്നു​ള്ള വി​ദ്യാ​ർ​ഥിക​ൾ​ക്കു പു​റ​മേ പു​റ​ത്തു​നി​ന്നു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ കൂ​ടി ഇ​ട​പെ​ട്ട​തോ​ടെ സം​ഘ​ർ​ഷം മൂ​ർ​ച്ഛി​ച്ചു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പൊലിസ് സം​ഘം ഇ​ട​പെ​ട്ടു​വെ​ങ്കി​ലും പൊലിസു​കാ​ർ​ക്കും മ​ർ​ദനം ഏ​റ്റു. തു​ട​ർ​ന്ന് കൂ​ടു​ത​ൽ പൊലി​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യാ​ണ് സ്ഥി​തി പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ര​ണ്ട് കെഎ​സ്‌യു പ്ര​വ​ർ​ത്ത​ക​ർ​ക്കും മൂന്ന് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കും ര​ണ്ട് പൊലിസു​കാ​ർ​ക്കും ആ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥിക​ളെ ആ​റ്റി​ങ്ങ​ൽ വ​ലി​യ​കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​വി​ടെ കൂ​ടു​ത​ൽ പൊലിസി​നെ വി​ന്യ​സി​ച്ചു. തു​ട​ർ​ന്ന് പ​രു​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

കാഞ്ഞി​രം​കു​ളം കെഎ​ൻഎം കോ​ളജി​ൽ സം​ഘ​ർ​ഷം
വി​ഴി​ഞ്ഞം: കാ​ഞ്ഞി​രം​കു​ളം കെ​എ​ൻ​എം ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ൽ കെ​എ​സ് - എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം.​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മൂ​ന്ന് കോ​ൺ​ഗ്ര​സു​കാ​ർ ഉ​ൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന നി​ര​വ​ധി പേ​ർ​ക്കെ​തി​രെ കാ​ഞ്ഞി​രം​കു​ളം പൊ​ലി​സ് കേ​സെ​ടു​ത്തു. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ചു.

വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് കോ​ള​ജ് കാ​മ്പ​സി​ൽ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. തി​രു​ത്ത​ലു​ക​ളോ​ടെ സ​മ​ർ​പ്പി​ച്ച എ​സ്എ​ഫ്ഐ സ്ഥാ​നാ​ർ​ഥി​യു​ടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ത​ള്ളി​യ​താ​ണ് ത​ർ​ക്ക​ങ്ങ​ൾ​ക്കും തു​ട​ർ​ന്നു​ള്ള അ​ക്ര​മ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ പു​റ​ത്തു​നി​ന്നെ​ത്തി​യ കോ​ൺ​ഗ്ര​സ്, ഇ​ട​തു​പ​ക്ഷ അ​നു​കൂ​ലി​ക​ളും എ​ത്തി​യ​ത് രം​ഗം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കി .
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലും ഇ​ന്ന​ലെ പ​ക​ൽ പ​ല പ്രാ​വ​ശ്യ​വും വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​തും പോ​ലീ​സി​ന് ത​ല​വേ​ദ​ന​യാ​യി. തു​ട​ർ​ന്ന് തെര​ഞ്ഞെ​ടു​പ്പ് താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​വെ​ച്ചു. കോ​ള​ജ് കാ​മ്പ​സി​ലും പ​രി​സ​ര​ത്തും നി​ല​വി​ൽ പൊ​ലി​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

District News

പ​വ​ർ​ക​ട്ടി​നെ​തി​രേ പ്ര​തി​ഷേ​ധം

മ​ല​പ്പു​റം: ജ​ന​ജീ​വി​തം ഇ​രു​ട്ടി​ലാ​ക്കു​ന്ന യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ​വ​ർ​ക​ട്ടി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​ഐ. ജി​ല്ല​യി​ലെ വി​വി​ധ കെ​എ​സ്ഇ​ബി ഓ​ഫി​സു​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

അ​പ്ര​ഖ്യാ​പി​ത പ​വ​ർ​ക​ട്ടി​നെ​തി​രേ പ​ല​യി​ട​ങ്ങ​ളി​ലും ചൂ​ട്ടു​മാ​യാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് പ്ര​വ​ർ​ത്ത​ക​രെ​ത്തി​യ​ത്. പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മൊ​യ്തീ​ൻ​കോ​യ, ജി. ​സു​രേ​ഷ് കു​മാ​ർ, പി. ​മോ​ഹ​ന​ൻ, സ​ക്ക​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ളി​കാ​വ് എ​ൽ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ളി​കാ​വ് കെ​എ​സ്ഇ​ബി ഓ​ഫി​സി​ലേ​ക്ക് ന​ട​ന്ന ധ​ർ​ണാ സ​മ​രം സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗം വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം ഇ​രു​ന്പ​ൻ സൈ​ത​ല​വി, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ത​ള​സി​ദാ​സ് പി. ​മേ​നോ​ൻ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി. ​മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൊ​ന്നാ​നി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം അ​ജി​ത്ത് കോ​ളാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​സി സെ​ക്ര​ട്ട​റി എ​വ​റ​സ്റ്റ് ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ. പി.​പി. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ദീ​ഖ് മേ​ലാ​റ്റൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ എം.​എ. അ​ജ​യ​കു​മാ​ർ, മു​ഹ​മ്മ​ദ്, വാ​സു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എം.​എ. റ​സാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​പി.​എം. ആ​ഷി​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മു​സ്ത​ഫ കൂ​ത്രാ​ട​ൻ, ഷം​സു കാ​ട്ടു​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​ക്ക​ര​പ്പ​റ​ന്പ് : യു​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​യ പ​വ​ർ​ക​ട്ടി​നെ​തി​രേ സി​പി​എം ക​ണി​പ​റ​ന്പ, ചെ​ട്ട്യാ​ര​ങ്ങാ​ടി ബ്രാ​ഞ്ചു​ക​ൾ സം​യു​ക്ത​മാ​യി ചൂ​ട്ട് ക​ത്തി​ച്ച് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

കെ​എ​സ്കെ​ടി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷി​നി​മോ​ൾ, മ​ക്ക​ര​പ്പ​റ​ന്പ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം പ്ര​കാ​ശ് അ​ന്പാ​ടി, ബൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

വൈ​ദ്യു​തി മു​ട​ക്ക​ത്തി​ല്‍ വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധം

വ​ണ്ടൂ​ര്‍: രാ​പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ​യു​ള്ള വൈ​ദ്യു​തി മു​ട​ക്ക​ത്തി​നെ​തി​രേ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ പ്ര​തി​ഷേ​ധം.
അ​നി​യ​ന്ത്രി​ത​മാ​യ വൈ​ദ്യു​തി മു​ട​ക്കം​കാ​ര​ണം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ്യാ​പാ​രി​ക​ളു​ടെ പ്ര​യാ​സ​ത്തി​ല്‍ സ​ര്‍​ക്കാ​രും വൈ​ദ്യു​തി ബോ​ര്‍​ഡും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി.​കെ അ​ശോ​ക​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഐ.​വി സ​മീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി സു​ല്‍​ഫി​ക്ക​ര്‍ അ​ലി, സ​ക്കീ​ര്‍ വാ​ണി​യ​മ്പ​ലം, അ​ബ്ബാ​സ് തു​ള്ളി​ശേ​രി, കു​ഞ്ഞാ​പ്പ ഹാ​ജി ക​രു​വാ​ര​കു​ണ്ട്. സ​ലീം എ​ട​വ​ണ്ണ. ഉ​ണ്ണി പോ​രൂ​ര്‍, സു​രേ​ഷ് വ​ണ്ടൂ​ര്‍, മു​ജീ​ബ് തി​രു​വാ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധം

പേ​രാ​മ്പ്ര: വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​യ​തോ​ടെ വ്യാ​പാ​ര മേ​ഖ​ല ഇ​രു​ട്ടി​ലാ​യെ​ന്നാ​രോ​പി​ച്ച് പേ​രാ​മ്പ്ര​യി​ൽ വ്യാ​പാ​രി​ക​ൾ തെ​രു​വി​ലി​റ​ങ്ങി. കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പേ​രാ​മ്പ്ര ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ട​ണ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് പൊ​ലി​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ഓ​ഫീ​സി​ന് മു​ന്നി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.

സം​ഘ​ട​ന പേ​രാ​മ്പ്ര ഏ​രി​യ സെ​ക്ര​ട്ട​റി ബി.​എം. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഏ​രി​യ പ്ര​സി​ഡ​ന്‍റ് എ.​എം. കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​മ​ച​ന്ദ്ര​ൻ ഗു​ഡ്‌​വി​ൽ, വി.​കെ. ഭാ​സ്ക​ര​ൻ, നാ​രാ​യ​ണ​ൻ എ​സ്‌​ക്വ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ര​വ​ധി വ്യാ​പാ​രി​ക​ളും ചെ​റു​കി​ട വ്യ​വ​സാ​യി​ക​ളും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

District News

ഗ​വ. ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി മാ​റ്റി​യ​തി​ല്‍ പ്ര​തി​ഷേ​ധം

ക​ട്ട​പ്പ​ന: ഈ​ട്ടി​ത്തോ​പ്പി​ലെ ഗ​വ. ഹോ​മി​യോ ഡി​സ്പെ​ന്‍​സ​റി ഇ​ര​ട്ട​യാ​റി​ലേ​ക്ക് മാ​റ്റി​യ പ​ഞ്ചാ​യ​ത്തി​നെ​തി​രേ ഈ​ട്ടി​ത്തോ​പ്പ് ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ല്‍ സ​മ​ര​ത്തി​ന്. 16ന് ​രാ​വി​ലെ 11ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തും. ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​സ​ഫ് പാ​റ​ക്ക​ട​വി​ല്‍ ഉ​ദ്ഘാ​ട​നം​ചെ​യ്യും. നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഈ​ട്ടി​ത്തോ​പ്പി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഡി​സ്‌​പെ​ന്‍​സ​റി ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഇ​ര​ട്ട​യാ​ര്‍ ടൗ​ണി​ലെ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി​യ​ത്.

നാ​ട്ടു​കാ​രെ​യോ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ​യോ അ​റി​യി​ക്കാ​തെ​യാ​യി​രു​ന്നു നീ​ക്കം. ഇ​ര​ട്ട​യാ​ര്‍, വാ​ത്തി​ക്കു​ടി, നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ രോ​ഗി​ക​ള്‍ ഇ​വി​ടെ ചി​കി​ത്സ​തേ​ടി​യി​രു​ന്നു. കെ​ട്ടി​ടം പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മ​ല്ലെ​ന്നു​കാ​ട്ടി​യാ​ണ് ഇ​ര​ട്ട​യാ​റി​ലേ​ക്ക് മാ​റ്റി​യ​ത്. പ​ക​രം കെ​ട്ടി​ടം കു​റ​ഞ്ഞ വാ​ട​ക​യ്ക്ക് ന​ല്‍​കാ​മെ​ന്ന് അ​റി​യി​ച്ച് നാ​ട്ടു​കാ​ര്‍ ര​ണ്ടു​മാ​സം​മു​മ്പ് ക​ത്ത് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ല്‍ പ​രി​ഗ​ണി​ക്കു​ക​യോ മ​റു​പ​ടി ന​ല്‍​കു​ക​യോ ചെ​യ്തി​ല്ല.

മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ന് കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്ന് ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഇ​വി​ടെ​നി​ന്നു മ​രു​ന്നു​ക​ള്‍ ക​ട​ത്തി. 42 വ​ര്‍​ഷം​മു​മ്പ് നാ​ട്ടു​കാ​ര്‍ പി​രി​വെ​ടു​ത്ത് സ്ഥ​ലം​വാ​ങ്ങി നി​ര്‍​മി​ച്ച കെ​ട്ടി​ട​മാ​ണ് പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​ന​ല്‍​കി​യ​ത്. സ്ഥാ​പ​നം മാ​റ്റാ​ന്‍ നീ​ക്കം ന​ട​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​യ​തോ​ടെ, 500 പേ​ര്‍ ഒ​പ്പി​ട്ട നി​വേ​ദ​നം എം​എ​ല്‍​എ​യ്ക്കു ന​ല്‍​കി​യി​രു​ന്നു.

സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച എം​എ​ല്‍​എ സ്ഥാ​പ​നം മാ​റ്റി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു. പ്ര​തി​ദി​നം 70 പേ​ര്‍ വ​രെ ഇ​വി​ടെ ചി​കി​ത്സ​തേ​ടി​യി​രു​ന്നു.

ഡി​സ്പെ​ന്‍​സ​റി മാ​റ്റി​യ​തോ​ടെ രോ​ഗി​ക​ള്‍ ബു​ദ്ധി​മു​ട്ടി​ലാ​ണെ​ന്ന് ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ ശ്രീ​കാ​ന്ത് പെ​ങ്ങാ​ട്ട്തെ​ക്കേ​ല്‍, ബെ​ന്നി കു​ഴി​കോ​ടി​യി​ല്‍, രാ​ജ​ന്‍ വെ​ള്ളാ​പ്പ​ള്ളി, സോ​ജ​ന്‍ മാ​ളി​യേ​ക്ക​ല്‍, മി​നി പ്ര​തീ​ഷ്, ആ​ന​ന്ദ് സു​നി​ല്‍​കു​മാ​ര്‍, മി​നി സു​കു​മാ​ര​ന്‍, ജി​ഷ ഷാ​ജി, ഷാ​ജി പു​ളി​ക്ക​ത്തൊ​ട്ടി​യി​ല്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

National

ചേരികൾ മറച്ചുകെട്ടിയതിൽ വ്യാപക പ്രതിഷേധം

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി ഭാ​​​ര​​​ത് മ​​​ണ്ഡ​​​പ​​​ത്തി​​​ൽ ന​​​ട​​​ന്ന ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പാ​​​ത​​​ക​​​ളി​​​ലെ ചേ​​​രി​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ മ​​​റ​​​ച്ചു​​​കെ​​​ട്ടി​​​യ ന​​​ട​​​പ​​​ടി വി​​​വാ​​​ദ​​​ത്തി​​​ൽ. ദ​​​ക്ഷി​​​ണ ഡ​​​ൽ​​​ഹി​​​യി​​​ലെ വ​​​സ​​​ന്ത് വി​​​ഹാ​​​ർ, ആ​​​ർ.​​​കെ. പു​​​രം തു​​​ട​​​ങ്ങി​​​യ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ‘കൂ​​​ലി ക്യാ​​​മ്പ്’ അ​​​ട​​​ക്ക​​​മു​​​ള്ള ചേ​​​രി​​​ക​​​ളാ​​​ണ് ഉ​​​യ​​​ര​​​മു​​​ള്ള പ​​​ച്ച​​​യും വെ​​​ള്ള​​​യും നി​​​റ​​​ങ്ങ​​​ളി​​​ലു​​​ള്ള സ്ക്രീ​​​നു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് മ​​​റ​​​ച്ച​​​ത്.

ദാ​​​രി​​​ദ്ര്യം ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം വി​​​ദേ​​​ശ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ക​​​ണ്ണി​​​ൽ​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ രാ​​​ജ്യ​​​ത്തെ സാ​​​മൂ​​​ഹി​​​ക യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ൾ മ​​​റ​​​ച്ചു​​​വ​​​യ്ക്കു​​​ക​​​യാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രും പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​വും ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളും പ്ര​​​തി​​​പ​​​ക്ഷ​​​ പാ​​​ർ​​​ട്ടി​​​ക​​​ളും ആ​​​രോ​​​പി​​​ച്ചു.

2023ലെ ​​​ജി20 ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ സ​​​മ​​​യ​​​ത്തും സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ൽ ചേ​​​രി​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കു ചു​​​റ്റും മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്നു. മ​​​റ​​​ക​​​ൾ ഉ​​​യ​​​ർ​​​ന്ന​​​തോ​​​ടെ ഗ​​​താ​​​ഗ​​​ത​​​വും ദൈ​​​നം​​​ദി​​​ന ഉ​​​പ​​​ജീ​​​വ​​​ന​​​വും ത​​​ട​​​സ​​​പ്പെ​​​ട്ട​​​താ​​​യും പ്ര​​​ദേ​​​ശ​​​ത്തെ നി​​​ർ​​​മാ​​​ണ-​​​ശു​​​ചീ​​​ക​​​ര​​​ണ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ആ​​​രോ​​​പി​​​ച്ചു.

ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​ന്ത്ര​​​​ണം വ​​​​രു​​​​മാ​​​​ന​​​​ത്തെ ബാ​​​​ധി​​​​ച്ചു: തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബ്രി​​​​ക്സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് മൂ​​​​ന്നു ദി​​​​വ​​​​സ​​​​മാ​​​​യി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ക​​​​ന​​​​ത്ത ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ൽ വ​​​​ല​​​​ഞ്ഞ് സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ.

നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ കാ​​​​ര​​​​ണം ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ യാ​​​​ത്ര​​​​ക​​​​ളും ഡെ​​​​ലി​​​​വ​​​​റി ഓ​​​​ർ​​​​ഡ​​​​റു​​​​ക​​​​ളും വ​​​​ൻ​​​​തോ​​​​തി​​​​ൽ കു​​​​റ​​​​ഞ്ഞ​​​​താ​​​​യി ഓ​​​​ട്ടോ​​​റി​​​​ക്ഷ, ഡെ​​​​ലി​​​​വ​​​​റി തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഇ​​​​ത് ത​​​​ങ്ങ​​​​ളു​​​​ടെ ദി​​​​വ​​​​സ​​​വ​​​​രു​​​​മാ​​​​ന​​​​ത്തെ സാ​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ച്ച​​​​താ​​​​യും തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു.

 

National

ഷി ചിന്‍പിംഗിനെതിരേ പ്രതിഷേധം; 64 ടിബറ്റന്‍ വംശജർ കസ്റ്റഡിയിൽ

ന്യൂ​ഡ​ല്‍ഹി: ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​ക്കെ​ത്തി​യ ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ന്‍പിം​ഗി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച 64 ടി​ബ​റ്റ​ന്‍ യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര ശ​നി​യാ​ഴ്ച രാ​ത്രി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഭാ​ര​ത് മ​ണ്ഡ​പ​ത്തി​നു സ​മീ​പ​മു​ള്ള ഭൈ​രോ​ണ്‍ മാ​ര്‍ഗി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ടി​ബ​റ്റ​ന്‍കാ​രെ ഡ​ല്‍ഹി പൊലിസ്‌​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ടി​ബ​റ്റ​ന്‍ ദേ​ശീ​യ​പ​താ​ക​യു​മേ​ന്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധ​ക്കാ​രെ പൊലിസ് വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.

District News

പ​വ​ര്‍​ക​ട്ടി​നെ​തി​രേ വൈ​ദ്യു​തി ഭ​വ​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധം

തിരുവനന്തപുരം‍: പൊ​തു​ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന അ​പ്ര​ഖ്യാ​പി​ത പ​വ​ര്‍​ക്ക​ട്ടി​നെ​തി​രേ പ​ട്ടം വൈ​ദ്യു​തി ഭ​വ​നു​മു​ന്നി​ല്‍ ബി​ജെ​പി പ​ട്ടം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം സി​റ്റി ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ മെ​ഴു​കു​തി​രി കൊ​ളു​ത്തി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം ക​രി​ക്ക​കം മ​ണി​ക​ണ്ഠ​ന്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി. ​മ​ഹാ​ദേ​വ​ന്‍, മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ര്‍, കി​സാ​ന്‍ മോ​ര്‍​ച്ച ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജെ. ​വി​ഷ്ണു, മ​ഹി​ള മോ​ര്‍​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സം​ഗീ​ത, കേ​ശ​വ​ദാ​സ​പു​രം ഏ​രി​യ പ്ര​സി​ഡ​ന്‍റ് സൂ​ര്യ ദേ​വ​ന്‍ ത​മ്പി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സി​ന്‍റെ പോ​സ്റ്റ് ഓ​ഫീ​സ് ധ​ര്‍​ണ

കോ​ട്ട​യം: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തു​ട​ര്‍​ച്ച​യാ​യി രാ​സ​വ​ള​ത്തി​ന്‍റെ വി​ല വ​ര്‍​ധി​പ്പി​ച്ച​തി​ലും 2021 മു​ത​ല്‍ കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​ട്ടു​ള്ള ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കാ​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചു ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ട​യം ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ധ​ര്‍​ണ ന​ട​ത്തി.

കെ​പി​സി​സി രാ​ഷ്‌​ട്രീ​യകാ​ര്യ​ സ​മി​തി അം​ഗം കെ.​സി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി മ​ണ​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ എം.​പി. സ​ന്തോ​ഷ് കു​മാ​ര്‍, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജി ​ഗോ​പ​കു​മാ​ര്‍, ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ര്‍​ജ് ജേ​ക്ക​ബ്, അ​നി​ല്‍ മ​ല​രി​ക്ക​ല്‍, സ​ന്തോ​ഷ് ചാ​ന്നാനി​ക്കാ​ട്, റെ​ജി​മോ​ന്‍ വാ​ഴ​യി​ല്‍, റോ​യി ഇ​ട​യ​ത്ത​റ, റ​ഷി​ദ് ഈ​രാ​റ്റു​പേ​ട്ട, റെ​ജി ത​മ്പു​രാ​ന്‍, ടോ​മി തോ​മ​സ്, പ​ള്ളം ജോ​ര്‍​ജ്, ര​ജീ​ഷ് തി​രു​മേ​നി, ര​മേ​ശ​ന്‍ കാ​ണ​ക്കാ​രി, ഷൈ​ന്‍ പ്ര​കാ​ശ്, വ​ര്‍​ക്കി​ച്ച​ന്‍ മു​തി​രേ​നി​ക്ക​ല്‍, സാ​ബു മ​ടു​ക്കാ​വു​ങ്ക​ല്‍, ജോ​ഷി ഇ​ട​പ്പാ​ടി ക​രോ​ട്ട്, ബേ​ബി​ച്ച​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

മുന്നറിയിപ്പില്ലാതെ പവര്‍കട്ട്; കെഎസ്ഇബി ഓഫീസില്‍ ചൂട്ടുകത്തിച്ച് പ്രതിഷേധം

കൂത്താട്ടുകുളം: മുന്നറിയിപ്പില്ലാതെ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂത്താട്ടുകുളം കെഎസ്ഇബി ഓഫീസില്‍ ചൂട്ടുകത്തിച്ച് പ്രതിഷേധം. രാത്രി ഏഴരയോടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ്ഇബി ഓഫീസിലേക്ക് എത്തിയത്.

രാപ്പകലില്ലാതെ വൈദ്യുതി തടസപ്പെടുന്നത് ജനജീവിതത്തെയും വ്യാപാര-വ്യവസായ മേഖലകളെയും കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ.ടി. അഖില്‍ദാസ് ഉദ്ഘാടനം ചെയ്തു.

സാധാരണക്കാരായ ഉപഭോക്താക്കളെ വലയ്ക്കുന്ന കെഎസ്ഇബിയുടെ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിക്കണമെന്നും വൈദ്യുതി മുടങ്ങുന്നതിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഡിവൈഎഫ്‌ഐ മുന്നറിയിപ്പ് നല്‍കി.

 

District News

അ​ഖി​ലേ​ന്ത്യാ ബാ​ങ്ക് പ​ണി​മു​ട​ക്ക്: ജീ​വ​ന​ക്കാ​ര്‍ റാ​ലി​യും ധ​ര്‍ണ​യും ന​ട​ത്തി

കോ​ട്ട​യം: ബാ​ങ്കു​ക​ളി​ല്‍ പ​ഞ്ച​ദി​ന പ്ര​വൃത്തി​വാ​രം ന​ട​പ്പി​ലാ​ക്കു​ക, സ​ര്‍ക്കാ​രി​ന്‍റെ ഏ​ക​പ​ക്ഷീ​യ​വും വി​വേ​ച​ന​പ​ര​വു​മാ​യ പി​എ​ല്‍ഐ പ​ദ്ധ​തി പി​ന്‍വ​ലി​ക്കു​ക, വാ​ഗ്ദാ​ന​ങ്ങ​ളും ക​രാ​റു​ക​ളും പാ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍സി (യു​എ​ഫ്ബി​യു) ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഖി​ലേ​ന്ത്യാ ബാ​ങ്ക് പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​യ​ത്ത് ജീ​വ​ന​ക്കാ​ര്‍ പ്ര​തി​ഷേ​ധ റാ​ലി​യും ധ​ര്‍ണ​യും ന​ട​ത്തി.

തി​രു​ന​ക്ക​ര എ​സ്ബി​ഐ ടൗ​ണ്‍ ശാ​ഖ​യു​ടെ മു​ന്‍പി​ല്‍നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ റാ​ലി ബേ​ക്ക​ര്‍ ജം​ഗ്ഷ​ന്‍ ചു​റ്റി തി​രി​ച്ച് എ​സ്ബി​ഐ ടൗ​ണ്‍ ശാ​ഖ​യു​ടെ മു​ന്‍പി​ല്‍ സ​മാ​പി​ച്ചു. തു​ട​ര്‍ന്ന് ന​ട​ന്ന ധ​ര്‍ണ എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ണ്‍ വി. ​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​എ​ഫ്ബി​യു ജി​ല്ലാ ക​ണ്‍വീ​ന​ര്‍ ജോ​ര്‍ജി ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​ബി​ഒ​സി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് പി. ​ചി​റ്റാ​ട്ടു​കു​ളം, എ​ഐ​ബി​ഇ​എ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ന്‍, എ​ന്‍സി​ബി​ഇ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധീ​ഷ് കു​മാ​ര്‍, ബി​ഇ​എ​ഫ്‌​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ബി​നു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല പ്ര​തി​ഷേ​ധം; 17 എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം

കൊ​ച്ചി: കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാലയി​ലെ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 17 എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു. ഹൈ​ക്കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം ന​ൽ​കി​യ​ത്. വി​സി​ക്ക് എ​തി​രാ​യ സ​മ​ര​ത്തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

ഓ​ഗ​സ്റ്റ് 13ന് ​ക്യാ​മ്പ​സി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ആ​ദ്യ​മെ​ടു​ത്ത കേ​സി​ൽ ഗു​രു​ത​ര കു​റ്റ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ മൂ​ന്ന് ദി​വ​സം ക​ഴി​ഞ്ഞ് ഇ​തേ സം​ഭ​വ​ത്തി​ൽ വി​സി സി​സ തോ​മ​സി​ന്‍റെ പ​രാ​തി​യി​ൽ വീ​ണ്ടും എ​ഫ്ഐ​ആ​ർ ഇ​ട്ട​ത് നി​യ​മ​പ​ര​മ​ല്ലെ​ന്നു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. വി​സി​യു​ടെ പ്ര​തീ​കാ​ത്മ​ക ശ​വ​സം​സ്കാ​രം ന​ട​ത്തി എ​ന്ന​ത​ട​ക്കം തെ​റ്റാ​ണെ​ന്ന് തെ​ളി​യി​ക്കാ​നു​ള്ള ദൃ​ശ്യ​ങ്ങ​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം വൈ​കി​യ​ത് ഉ​ൾ​പ്പെ​ടെ 18 ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം ന​ട​ത്തി​യ​ത്. ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ കൈ​യേ​റ്റം ചെ​യ്തെ​ന്ന് കാ​ട്ടി താ​ത്കാ​ലി​ക വി​സി സി​സ തോ​മ​സ് നേ​രി​ട്ട് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സ​മ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡി​ജി​പി​യെ നേ​രി​ട്ട് വി​ളി​പ്പി​ച്ച് ശ​ക്ത​മാ​യ ന​ട​പ​ടി​ക്ക് ഗ​വ​ർ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

Latest News

Corehub Up