x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കറന്‍റ് പോകുമ്പോള്‍ ജനങ്ങളുടെ പ്രതിഷേധം; ജീവന് സുരക്ഷ ആവശ്യപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പരാതി

കൊച്ചി ബ്യൂറോ
Published: April 29, 2026 12:07 PM IST | Updated: April 29, 2026 01:21 PM IST

കൊച്ചി: കെഎസ്ഇബി ജീവനക്കാരുടെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി. ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് വെസ്റ്റ് സെക്ഷന്‍ അധികൃതര്‍ കത്തു നല്‍കിയത്. ലോഡ് ഷെഡിംഗ് ഉണ്ടാവുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് പരാതി എത്തിയിരിക്കുന്നത്.

വേനല്‍ ചൂട് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാത്രി ഒമ്പതിനു ശേഷം വൈദ്യുതി വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങുന്നുണ്ട്.

കൂടാതെ സബ്‌സ്റ്റേഷനില്‍ നിന്നുള്ള 11 കെ വി ഫീഡറില്‍ ലോഡ് ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ ഈ ഫീഡറുകള്‍ തനിയെ ട്രിപ്പാകുന്നത് മൂലവും വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ട്. ഇത്തരം സമയങ്ങളില്‍ പൊതുജനം ഓഫീസില്‍ വരികയും ഡ്യൂട്ടിയിലുള്ള ജീവനക്കാരോട് കയര്‍ത്ത് സംസാരിക്കുകയും അസഭ്യം പറയുകയും ആക്രമിക്കാന്‍ മുതിരുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതിനാല്‍ രാത്രികാലങ്ങളില്‍ ആലുവ തോട്ടക്കാട്ടുകര ഓള്‍ഡ് ദേശം റോഡില്‍ സ്ഥിതിചെയ്യുന്ന കെഎസ്ഇബി വെസ്റ്റ് സെക്ഷന്‍ ഓഫീസിനും നൈറ്റ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും മതിയായ സുരക്ഷ ഒരുക്കണം എന്നാണ് പരാതിയില്‍ പറയുന്നത്.

Tags : Load shedding protest KSEB complaint security

Recent News

Corehub Up