Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Security

നീ​റ്റ് പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ത്തി​രു​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് യാ​ത്രാ ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും മ​ട​ങ്ങു​ന്ന​ത് വൈ​കി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 1:15 ഓ​ടെ ഡ​ൽ​ഹി​യി​ൽ തി​രി​ച്ചെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്ക് ഉ​ട​ൻ മ​ട​ങ്ങു​ന്ന​തി​ന് പ​ക​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ന്നെ തു​ട​രാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ച്ച​യ്ക്ക് 2 മ​ണി​ക്ക് നീ​റ്റ് പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ, വി​വി​ഐ​പി യാ​ത്രാ പ്രോ​ട്ടോ​ക്കോ​ൾ കാ​ര​ണം റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കാ​നും വി​ദ്യാ​ർ​ത്ഥി​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്താ​ൻ വൈ​കാ​നും സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു. ഇ​ത് മു​ന്നി​ൽ​ക്ക​ണ്ടാ​ണ് പ​രീ​ക്ഷാ​ർ​ത്ഥി​ക​ളു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ മ​ട​ക്കം വൈ​കി​പ്പി​ച്ച​തെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

National

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ന് ശേ​ഷം ഐ​എ​സ്ഐ ചാ​ര​പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കി; രാ​ജ്യ​ത്തു​ട​നീ​ളം 457 പേ​ർ പി​ടി​യി​ൽ

ച​ണ്ഡീ​ഗ​ഢ്: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ലെ സൈ​നി​ക പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​യ്‌​ക്കെ​തി​രെ പാ​കി​സ്ഥാ​ൻ ചാ​ര​പ്ര​വ​ർ​ത്ത​നം തീ​വ്ര​മാ​ക്കി​യ​താ​യി പ​ഞ്ചാ​ബ് പോ​ലീ​സ് റി​പ്പോ​ർ​ട്ട്. 17 സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 457 പാ​ക് ഏ​ജ​ന്‍റു​മാ​രെ​യും അ​വ​ർ​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്ന​വ​രെ​യും പി​ടി​കൂ​ടി​യ​ത്.

ഭ​ര​ണ​പ​ര​മാ​യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന​തി​നും സൈ​നി​ക നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും ഐ​എ​സ്ഐ പു​തി​യ മാ​ർ​ഗ്ഗ​ങ്ങ​ൾ അ​വ​ലം​ബി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്കും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കും സ​മീ​പം സിം ​കാ​ർ​ഡ് വ​ഴി പ്ര​വ​ർ​ത്തി​ക്കു​ന്ന സോ​ളാ​ർ സി​സി​ടി​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തേ​ക്ക് ദൃ​ശ്യ​ങ്ങ​ൾ കൈ​മാ​റാ​ൻ ഐ​എ​സ്ഐ ശ്ര​മി​ച്ചു. 2026 മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​ബ് പോ​ലീ​സി​ന്‍റെ കൗ​ണ്ട​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ ക​ണ്ടെ​ത്തി ത​ക​ർ​ത്തു.

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യു​ള്ള ഹ​ണി​ട്രാ​പ്പു​ക​ളി​ലൂ​ടെ​യും പ​ണം വാ​ഗ്ദാ​നം ചെ​യ്തു​മാ​ണ് ചാ​ര​സം​ഘ​ട​ന ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​ത്. ഹ​വാ​ല ഇ​ട​പാ​ടു​ക​ളി​ലൂ​ടെ​യും എ​ൻ​ക്രി​പ്റ്റ​ഡ് ആ​പ്പു​ക​ളി​ലൂ​ടെ​യു​മാ​ണ് ഇ​വ​ർ​ക്ക് പ​ണം കൈ​മാ​റു​ന്ന​ത്. പ​ഞ്ചാ​ബ് ഡി​ജി​പി ഗൗ​ര​വ് യാ​ദ​വ് ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ പ്ര​കാ​രം, പ​ഞ്ചാ​ബ് പോ​ലീ​സ് ന​ൽ​കി​യ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളി​ലും ഇ​ത്ര​യ​ധി​കം പേ​രെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ച​ത്. 2025-ൽ 457 ​പേ​രും 2026 മാ​ർ​ച്ച് വ​രെ 17 പേ​രും പാ​ക് ഏ​ജ​ന്‍റു​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ പേ​രി​ൽ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

ഐ​എ​സ്ഐ​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​യി പ​ഞ്ചാ​ബ് തു​ട​രു​ക​യാ​ണെ​ന്നും എ​ന്നാ​ൽ പോ​ലീ​സി​ന്‍റെ​യും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ​യും ജാ​ഗ്ര​ത മൂ​ലം പ​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളും ചോ​രു​ന്ന​ത് ത​ട​യാ​ൻ സാ​ധി​ച്ചു​വെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

District News

സ്ട്രോം​ഗ് റൂ​മു​ക​ളു​ടെ സു​ര​ക്ഷാ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി

ക​ണ്ണൂ​ർ: നാ​ലി​ന് ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ പ്ര​ധാ​ന വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. ചാ​ല​യി​ലെ ചി​ന്മയ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, ത​ല​ശേ​രി ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള സ്ട്രോം​ഗ് റൂ​മു​ക​ളി​ലെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘം നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്തി.

ജി​ല്ലാ ക​ള​ക്‌​ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ, ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി. ​നി​ധി​ൻ​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ത​ലശേ​രി സ​ബ് ക​ള​ക്‌​ട​ർ കാ​ർ​ത്തി​ക് പാ​ണി​ഗ്ര​ഹി, ക​ണ്ണൂ​ർ സി​റ്റി അ​ഡീ​ഷ​ണ​ൽ എ​സ്പി എ.​പി. ച​ന്ദ്ര​ൻ, ത​ല​ശേ​രി എ​എ​സ്പി ഡോ. ​എം. ന​ന്ദ​ഗോ​പ​ൻ, ഇ​ല​ക്‌ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ർ ഡോ. ​സി​ബി, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സി​പി എ.​വി. ജോ​ൺ തു​ട​ങ്ങി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് സൗ​ക​ര്യം ഒ​രു​ക്കി

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​ർ, ക​ല്ല്യാ​ശേ​രി, ത​ളി​പ്പ​റ​മ്പ്, ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ടെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ ത​ളി​പ്പ​റ​മ്പ് സ​ർ സ​യ്യി​ദ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി ആ​ർ​ഡി​ഒ അ​റി​യി​ച്ചു. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ലു​ള്ള കേ​യി സാ​ഹി​ബ് ട്രെ​യി​നിം​ഗ് കോ​ള​ജ് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി. ക​രി​മ്പം ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ മു​ത​ൽ സ​ർ സ​യ്യി​ദ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വ​രെ​യു​ള്ള റോ​ഡി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​പ്പി​ക്കി​ല്ല.

പ​യ്യ​ന്നൂ​ർ, പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തുനി​ന്നും ആ​ല​ക്കോ​ട് ഭാ​ഗ​ത്തുനി​ന്നും ശ്രീ​ക​ണ്ഠാ​പു​രം, ഇ​രി​ക്കൂ​ർ ഭാ​ഗ​ത്തുനി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ യാ​ത്ര​ക്കാ​രെ ക​രി​മ്പം ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ ഇ​റ​ക്കി മ​ന്ന സ​യ്യി​ദ് ന​ഗ​റി​ലോ മ​ഴൂ​ർ പൂ​മം​ഗ​ലം റോ​ഡി​ലോ ഉള്ള പാ​ർ​ക്കിം​ഗിൽ നിർത്തണം. ക​ണ്ണ​പു​രം, ക​ല്ല്യാ​ശേ​രി ഭാ​ഗ​ത്തുനി​ന്നും മ​യ്യി​ൽ ഭാ​ഗ​ത്തുനി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ യാ​ത്ര​ക്കാ​രെ സ​ർ സ​യ്യി​ദ് കോ​ള​ജി​ന് തെ​ക്ക് ഭാ​ഗ​ത്തു​ള്ള പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലൂ​ടെ സ​ർ സ​യ്യി​ദ് കോ​ള​ജി​ന് അ​ക​ത്തു​ള്ള പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ച് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത് യാ​ത്ര​ക്കാ​ർ സ​ർ സ​യ്യി​ദ് കോ​ള​ജി​ന് വ​ട​ക്കു ഭാ​ഗ​ത്തു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലൂ​ടെ ന​ട​ന്ന് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചേ​ര​ണം.
കൗ​ണ്ടിം​ഗ് ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ബാ​രി​ക്കേ​ഡ് ചെ​ക്കിം​ഗ് പോ​യി​ന്‍റ് വ​ഴി സ​ർ സ​യ്യി​ദ് റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച് സ​ർ സ​യ്യി​ദ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. കൗ​ണ്ടിം​ഗ് ഡ്യൂ​ട്ടി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ (വ​ര​ണാ​ധി​കാ​രി​യു​ടെ ജീ​വ​ന​ക്കാ​ർ) ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ക​രി​മ്പം ബാ​രി​ക്കേ​ഡ് പോ​യി​ന്‍റി​ന് ഇ​ട​ത് വ​ശ​ത്തു​ള്ള ഒ​ഴി​ഞ്ഞ സ്ഥ​ലം, കേ​യി സാ​ഹി​ബ് ട്രെ​യി​നിം​ഗ് കോ​ള​ജി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​നു വ​ട​ക്കു വ​ശ​ത്താ​യു​ള്ള ഒ​ഴി​ഞ്ഞ സ്ഥ​ലം, മാ​ലി​ക് ദീ​നാ​ർ ഹോ​സ്റ്റ​ൽ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം.

Kerala

കറന്‍റ് പോകുമ്പോള്‍ ജനങ്ങളുടെ പ്രതിഷേധം; ജീവന് സുരക്ഷ ആവശ്യപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പരാതി

കൊച്ചി: കെഎസ്ഇബി ജീവനക്കാരുടെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി. ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് വെസ്റ്റ് സെക്ഷന്‍ അധികൃതര്‍ കത്തു നല്‍കിയത്. ലോഡ് ഷെഡിംഗ് ഉണ്ടാവുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് പരാതി എത്തിയിരിക്കുന്നത്.

വേനല്‍ ചൂട് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാത്രി ഒമ്പതിനു ശേഷം വൈദ്യുതി വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങുന്നുണ്ട്.

കൂടാതെ സബ്‌സ്റ്റേഷനില്‍ നിന്നുള്ള 11 കെ വി ഫീഡറില്‍ ലോഡ് ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ ഈ ഫീഡറുകള്‍ തനിയെ ട്രിപ്പാകുന്നത് മൂലവും വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ട്. ഇത്തരം സമയങ്ങളില്‍ പൊതുജനം ഓഫീസില്‍ വരികയും ഡ്യൂട്ടിയിലുള്ള ജീവനക്കാരോട് കയര്‍ത്ത് സംസാരിക്കുകയും അസഭ്യം പറയുകയും ആക്രമിക്കാന്‍ മുതിരുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതിനാല്‍ രാത്രികാലങ്ങളില്‍ ആലുവ തോട്ടക്കാട്ടുകര ഓള്‍ഡ് ദേശം റോഡില്‍ സ്ഥിതിചെയ്യുന്ന കെഎസ്ഇബി വെസ്റ്റ് സെക്ഷന്‍ ഓഫീസിനും നൈറ്റ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും മതിയായ സുരക്ഷ ഒരുക്കണം എന്നാണ് പരാതിയില്‍ പറയുന്നത്.

Kerala

ശബരിമലയിലെ ഹെലികോപ്റ്റർ പറത്തൽ; ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമലയിലെ സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്. എഡിജിപി എസ്. ശ്രീജിത് തയാറാക്കിയ റിപ്പോർട്ട് ഇന്ന് സ്‌പെഷൽ കമ്മീഷണർക്ക് കൈമാറും.

കൊടിമരത്തിന് തൊട്ടുമുകളിൽ വരെ ഹെലികോപ്റ്റർ പറന്നു. കാലാവസ്ഥാ പ്രശ്‌നമെന്ന കോസ്റ്റ്ഗാർഡിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

എയർട്രാഫിക് കൺട്രോൾ റൂമിൽ നിന്നും വിശദാംശങ്ങൾ ശേഖരിക്കണമെന്നും റിപ്പോർട്ടിലുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ ആ ദിവസത്തെ റിപ്പോർട്ട് പരിഗണിക്കണമെന്നും ഹെലികോപ്റ്റർ പറത്തിയ പൈലറ്റുമാരുടെ മൊഴിയെടുക്കണമെന്നും റിപ്പോർട്ടില്‍ ആവശ്യപ്പെടുന്നു.

National

രാ​ഘ​വ് ഛദ്ദ​യു​ടെ സു​ര​ക്ഷ പ​ഞ്ചാ​ബ് പി​ൻ​വ​ലി​ച്ചു; തൊ​ട്ടു​പി​ന്നാ​ലെ 'ഇ​സ​ഡ്' കാ​റ്റ​ഗ​റി സു​ര​ക്ഷ​യു​മാ​യി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി​യും എം​പി രാ​ഘ​വ് ഛദ്ദ​യും ത​മ്മി​ലു​ള്ള ഭി​ന്ന​ത പു​തി​യ ത​ല​ത്തി​ലേ​ക്ക്. രാ​ഘ​വ് ഛദ്ദ​യ്ക്ക് ന​ൽ​കി​യി​രു​ന്ന സെ​ഡ് പ്ല​സ് സു​ര​ക്ഷ പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ ബു​ധ​നാ​ഴ്ച പി​ൻ​വ​ലി​ച്ചു. എ​ന്നാ​ൽ, പ​ഞ്ചാ​ബ് സു​ര​ക്ഷ പി​ൻ​വ​ലി​ച്ച​തി​ന് പി​ന്നാ​ലെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ദ്ദേ​ഹ​ത്തി​ന് രാ​ജ്യ​വ്യാ​പ​ക​മാ​യി സു​ര​ക്ഷ അ​നു​വ​ദി​ച്ചു.

ഛദ്ദ​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ഉ​ട​ന​ടി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പ​ഞ്ചാ​ബ് പോ​ലീ​സ് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഡ​ൽ​ഹി​യി​ലും പ​ഞ്ചാ​ബി​ലും ഛദ്ദ​യ്ക്ക് 'ഇ​സ​ഡ്' കാ​റ്റ​ഗ​റി സു​ര​ക്ഷ​യും, രാ​ജ്യ​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ 'വൈ' ​കാ​റ്റ​ഗ​റി സു​ര​ക്ഷ​യും കേ​ന്ദ്രം അ​നു​വ​ദി​ച്ച​ത്. രാ​ജ്യ​സ​ഭ​യി​ലെ പാ​ർ​ട്ടി​യു​ടെ ഡെ​പ്യൂ​ട്ടി ലീ​ഡ​ർ സ്ഥാ​ന​ത്തു​നി​ന്ന് ഏ​പ്രി​ൽ ര​ണ്ടി​ന് ഛദ്ദ​യെ നീ​ക്കി​യി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യും സ​ഭ​യി​ൽ ശ​ബ്ദ​മു​യ​ർ​ത്തു​ന്നി​ല്ലെ​ന്നും, പ​ക​രം വ്യ​ക്തി​പ​ര​മാ​യ പ്ര​ശ​സ്തി​ക്കാ​യി "സോ​ഫ്റ്റ് പി​ആ​ർ" പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്നു​വെ​ന്നു​മാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ ആ​രോ​പ​ണം. സ്വാ​തി മ​ലി​വാ​ളി​ന് ശേ​ഷം നേ​തൃ​ത്വ​വു​മാ​യി അ​ക​ലു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​മു​ഖ രാ​ജ്യ​സ​ഭാ എം​പി​യാ​ണ് ഛദ്ദ.

​പാ​ർ​ട്ടി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ നു​ണ​യാ​ണെ​ന്ന് ഛദ്ദ ​പ്ര​തി​ക​രി​ച്ചു. താ​ൻ സ​ഭ​യി​ൽ പോ​കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നാ​ണെ​ന്നും അ​ല്ലാ​തെ ബ​ഹ​ളം വെ​ക്കാ​ന​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ, "താ​ൻ നി​ശ​ബ്ദ​നാ​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്, പ​ക്ഷേ തോ​റ്റി​ട്ടി​ല്ല" എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

Kerala

റെ​യി​ല്‍ വ​ണ്‍ ആ​പ്പി​ലെ സു​ര​ക്ഷാ വീ​ഴ്ച;ടി​ക്ക​റ്റി​ല്ലാ യാ​ത്രി​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു

പ​​​​ര​​​​വൂ​​​​ര്‍: സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ഏ​​​​കീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി റെ​​​​യി​​​​ല്‍​വേ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ റെ​​​​യി​​​​ല്‍ വ​​​​ണ്‍ ആ​​​​പ്പി​​​​ലെ ത​​​​ക​​​​രാ​​​​ര്‍ അ​​​​ധി​​​​കൃ​​​​ത​​​​ര്‍​ക്ക് വ​​​​ന്‍ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി. ആ​​​​പ്പി​​​​ലെ ജി​​​​യോ-​​​​ഫെ​​​​ന്‍​സിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ പാ​​​​ളി​​​​ച്ച റെ​​​​യി​​​​ല്‍​വേ​​​​യ്ക്ക് വ​​​​ന്‍ ത​​​​ല​​​​വേ​​​​ദ​​​​ന​​​​യാ​​​​യി മാ​​​​റി​​​​യി​​​​ട്ടു​​​​ണ്ട്.

സ്റ്റേ​​​​ഷ​​​​ന്‍ പ​​​​രി​​​​സ​​​​ര​​​​ത്തി​​​​ന് പു​​​​റ​​​​ത്തു​​​​നി​​​​ന്നു മാ​​​​ത്രം ടി​​​​ക്ക​​​​റ്റ് ബു​​​​ക്ക് ചെ​​​​യ്യാ​​​​നാ​​​​വൂവെ​​​​ന്ന സാ​​​​ങ്കേ​​​​തി​​​​ക സു​​​​ര​​​​ക്ഷാ ക​​​​വ​​​​ചം ത​​​​ക​​​​ര്‍​ന്ന​​​​തോ​​​​ടെ, ട്രെ​​​​യി​​​​നി​​​​നു​​​​ള്ളി​​​​ല്‍ ഇ​​​​രു​​​​ന്നു​​​​പോ​​​​ലും ടി​​​​ക്ക​​​​റ്റ് എ​​​​ടു​​​​ക്കാ​​​​മെ​​​​ന്ന സ്ഥി​​​​തി​​​​യാ​​​​ണ് നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​ത്. ഇ​​​​ത് ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്ത് ടി​​​​ക്ക​​​​റ്റി​​​​ല്ലാ​​​​തെ ട്രെ​​​​യി​​​​നി​​​​ല്‍ ക​​​​യ​​​​റു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം വ​​​​ര്‍​ധി​​​​ക്കു​​​​ന്ന​​​​ത് റെ​​​​യി​​​​ല്‍​വേ​​​​യ്ക്ക് വ​​​​ലി​​​​യ സാ​​​​മ്പ​​​​ത്തി​​​​ക ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്നു.

സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി യു​​​​ടി​​​​എ​​​​സ് ആ​​​​പ്പി​​​​ലും പു​​​​തി​​​​യ റെ​​​​യി​​​​ല്‍ വ​​​​ണ്‍ ആ​​​​പ്പി​​​​ലും ട്രെ​​​​യി​​​​നി​​​​നു​​​​ള്ളി​​​​ല്‍ വ​​​​ച്ച് ടി​​​​ക്ക​​​​റ്റ് ബു​​​​ക്ക് ചെ​​​​യ്യാ​​​​ന്‍ സാ​​​​ധി​​​​ക്കി​​​​ല്ല. ട്രാ​​​​ക്കി​​​​ല്‍ നി​​​​ന്നും പ്ലാ​​​​റ്റ്ഫോ​​​​മി​​​​ല്‍ നി​​​​ന്നും നി​​​​ശ്ചി​​​​ത ദൂ​​​​ര​​​​പ​​​​രി​​​​ധി​​​​ക്ക് പു​​​​റ​​​​ത്തു​​​​നി​​​​ന്നാ​​​​ല്‍ മാ​​​​ത്ര​​​​മേ ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗ് അ​​​​നു​​​​വ​​​​ദി​​​​ക്കൂ.

എ​​​​ന്നാ​​​​ല്‍ ആ​​​​പ്പി​​​​ലെ ത​​​​ക​​​​രാ​​​​ര്‍ കാ​​​​ര​​​​ണം ഓ​​​​ടു​​​​ന്ന ട്രെ​​​​യി​​​​നി​​​​ലി​​​​രു​​​​ന്നും ഇ​​​​പ്പോ​​​​ള്‍ അ​​​​ണ്‍​റി​​​​സ​​​​ര്‍​വ്ഡ് ടി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍ ബു​​​​ക്ക് ചെ​​​​യ്യാം. ടി​​​​ക്ക​​​​റ്റി​​​​ല്ലാ​​​​തെ ട്രെ​​​​യി​​​​നി​​​​ല്‍ ക​​​​യ​​​​റു​​​​ന്ന​​​​വ​​​​ര്‍ ടി​​​​ടി​​​​ഇ വ​​​​രു​​​​ന്ന​​​​ത് ക​​​​ണ്ടാ​​​​ല്‍ മാ​​​​ത്രം ആ​​​​പ്പ് വ​​​​ഴി ടി​​​​ക്ക​​​​റ്റ് എ​​​​ടു​​​​ക്കു​​​​ന്ന രീ​​​​തി​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ പി​​​​ന്തു​​​​ട​​​​രു​​​​ന്ന​​​​ത്. ഇ​​​​ത് ടി​​​​ക്ക​​​​റ്റ് പ​​​​രി​​​​ശോ​​​​ധ​​​​നാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യും കു​​​​ഴ​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്.

മാ​​​​ര്‍​ച്ച് ആ​​​​ദ്യം മു​​​​ത​​​​ല്‍ ഈ ​​​​സാ​​​​ങ്കേ​​​​തി​​​​ക പ്ര​​​​ശ്‌​​​​നം ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പ്പെ​​​​ട്ട​​​​താ​​​​യാ​​​​ണ് റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ള്‍. മും​​​​ബൈ സ​​​​ബ​​​​ര്‍​ബ​​​​ന്‍ റെ​​​​യി​​​​ല്‍ ശൃം​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണ് ഇ​​​​ത് ഏ​​​​റ്റ​​​​വും അ​​​​ധി​​​​കം പ്ര​​​​തി​​​​ഫ​​​​ലി​​​​ക്കു​​​​ന്ന​​​​ത്. എ​​​​സി ലോ​​​​ക്ക​​​​ല്‍ ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ല്‍ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​മ്പോ​​​​ള്‍ യാ​​​​ത്ര​​​​യ്ക്കി​​​​ട​​​​യി​​​​ല്‍ ടി​​​​ക്ക​​​​റ്റ് എ​​​​ടു​​​​ത്ത നി​​​​ര​​​​വ​​​​ധി പേ​​​​രെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ പി​​​​ടി​​​​കൂ​​​​ടി. സെ​​​​ന്‍റ​​​​ര്‍ ഫോ​​​​ര്‍ റെ​​​​യി​​​​ല്‍​വേ ഇ​​​​ന്‍​ഫ​​​​ര്‍​മേ​​​​ഷ​​​​ന്‍ സി​​​​സ്റ്റം​​​​സ് (ക്രി​​​​സ്) വി​​​​ക​​​​സി​​​​പ്പി​​​​ച്ച ഈ ​​​​ആ​​​​പ്പ് ഐ​​​​ആ​​​​ര്‍​സി​​​​ടി​​​​സി, യു​​​​ടി​​​​എ​​​​സ് എ​​​​ന്നീ ആ​​​​പ്പു​​​​ക​​​​ള്‍​ക്ക് പ​​​​ക​​​​ര​​​​മാ​​​​യാ​​​​ണ് റെ​​​​യി​​​​ല്‍​വേ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

റി​​​​സ​​​​ര്‍​വ്ഡ്, അ​​​​ണ്‍​റി​​​​സ​​​​ര്‍​വ്ഡ് ടി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍​ക്ക് പു​​​​റ​​​​മെ പ്ലാ​​​​റ്റ്ഫോം ടി​​​​ക്ക​​​​റ്റ്, സീ​​​​സ​​​​ണ്‍ ടി​​​​ക്ക​​​​റ്റ്, ട്രെ​​​​യി​​​​ന്‍ ട്രാ​​​​ക്കിം​​​​ഗ്, ഭ​​​​ക്ഷ​​​​ണം തു​​​​ട​​​​ങ്ങി​​​​യ സ​​​​ക​​​​ല സേ​​​​വ​​​​ന​​​​ങ്ങ​​​​ളും ഒ​​​​രി​​​​ട​​​​ത്ത് ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​മാ​​​​യി​​​​രു​​​​ന്നു റെ​​​​യി​​​​ല്‍ വ​​​​ണ്‍.

എ​​​​ന്നാ​​​​ല്‍ സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലെ ഈ ​​​​ത​​​​ക​​​​രാ​​​​ര്‍ പ​​​​രി​​​​ഹ​​​​രി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ല്‍ വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ ടി​​​​ക്ക​​​​റ്റി​​​​ല്ലാ​​​​ത്ത യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണം ഇ​​​​നി​​​​യും വ​​​​ര്‍​ധി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ആ​​​​ശ​​​​ങ്ക. സെ​​​​ന്‍​ട്ര​​​​ല്‍ റെ​​​​യി​​​​ല്‍​വേ​​​​യി​​​​ലെ പ​​​​ല സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും ഇ​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ച് ക​​​​ര്‍​ശ​​​​ന പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് റെ​​​​യി​​​​ല്‍​വേ നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്. സാ​​​​ങ്കേ​​​​തി​​​​ക പി​​​​ഴ​​​​വ് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് ഐ​​​​ടി വി​​​​ഭാ​​​​ഗം.

Kerala

പ​യ്യ​ന്നൂ​രി​ല്‍ സു​ര​ക്ഷ​യ്ക്ക് നാ​ലു ക​മ്പ​നി കേ​ന്ദ്ര​സേ​ന​യും

പ​​​യ്യ​​​ന്നൂ​​​ര്‍: സം​​​ഘ​​​ര്‍​ഷ സാ​​​ധ്യ​​​ത നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന പ​​​യ്യ​​​ന്നൂ​​​ര്‍ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യി​​​ലാ​​​കും വോ​​​ട്ടെ​​​ടു​​​പ്പ്. കേ​​​ര​​​ള പോ​​​ലീ​​​സി​​​ന് പു​​​റ​​മേ കേ​​​ന്ദ്ര​​​സേ​​​ന​​​യു​​​ടെ നാ​​​ലു ക​​​ന്പ​​​നി​​​ക​​​ളെ​​​യും വി​​​ന്യ​​​സി​​​ച്ചു.

ര​​​ണ്ട് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍​ക്ക് ഒ​​​രു ഡി​​​വൈ​​​എ​​​സ്പി എ​​​ന്ന നി​​​ല​​​യി​​​ൽ പ്ര​​​ത്യേ​​​ക ഡി​​​വി​​​ഷ​​​നു​​​ക​​​ളു​​​ണ്ടാ​​​ക്കി​​​യാ​​​ണ് സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളൊ​​​രു​​​ക്കി​​​യ​​​ത്. പ​​​ട്രോ​​​ളിം​​​ഗ്, ഫ്ല​​​യിം​​​ഗ് സ്‌​​​ക്വാ​​​ഡ് എ​​​ന്നി​​​വ​​​യ്ക്കാ​​​യി നി​​​ര​​​വ​​​ധി വാ​​​ഹ​​​ന​​​ങ്ങ​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

വ്യാ​​​ജ ഐ​​​ഡി കാ​​​ര്‍​ഡ് ആ​​​രോ​​​പ​​​ണം: അ​​​ര്‍​ധ​​​രാ​​​ത്രി​ റെ​​​യ്ഡ്

പ​​​യ്യ​​​ന്നൂ​​​ര്‍: വ്യാ​​​ജ ഐ​​​ഡി കാ​​​ര്‍​ഡ് നി​​​ര്‍​മി​​​ക്കു​​​ന്ന​​​താ​​​യു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ തു​​​ട​​​ര്‍​ന്ന് സ്വാ​​​മി​​​മു​​​ക്കി​​​ലു​​​ള്‍​പ്പെ​​​ടെ ര​​​ണ്ടി​​​ട​​​ങ്ങ​​​ളി​​​ല്‍ പോ​​​ലീ​​​സ് റെ​​​യ്ഡ് ന​​​ട​​​ത്തി. ചൊ​​​വ്വാ​​​ഴ്ച അ​​​ര്‍​ധ​​​രാ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്. സ്വാ​​​മി​​​മു​​​ക്കി​​​ലെ ഒ​​​രു വീ​​​ട്ടി​​​ലും മ​​​റ്റൊ​​​രു വീ​​​ട്ടി​​​ലു​​​മാ​​​യാ​​​ണ് ഡി​​​വൈ​​​എ​​​സ്പി​​​യു​​​ടെ പ്ര​​​ത്യേ​​​ക സ്‌​​​ക്വാ​​​ഡ് റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്.

ലാ​​​പ്‌​​​ടോ​​​പ്പ് ഉ​​​ള്‍​പ്പെ​​​ടെ പ​​​രി​​​ശോ​​​ധി​​​ച്ച​​​താ​​​യാ​​​ണ് വി​​​വ​​​രം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​ല്ല. സി​​​പി​​​എം ര​​​ഹ​​​സ്യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍​നി​​​ന്ന് വ്യാ​​​ജ ഐ​​​ഡി കാ​​​ര്‍​ഡു​​​ക​​​ള്‍ നി​​​ര്‍​മി​​​ക്കു​​​ന്ന​​​താ​​​യി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.

Kerala

സുരക്ഷാ ഉദ്യോ​​ഗസ്ഥരുടെ മുന്നറിയിപ്പ് കേട്ടില്ല, ഡാമിൽ കുളിക്കാനിറങ്ങിയ റെയിൽവേ ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

കൊല്ലം: തെന്മല ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങിമരിച്ചു. തമിഴ്നാട് വിരുദനഗര്‍ സ്വദേശിയും റെയില്‍വേ ഉദ്യോഗസ്ഥനുമായ തവമണി (34) ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയോടെ തെന്മല പരപ്പാര്‍ ഡാം റിസര്‍വോയറിന് സമീപമുള്ള കളക്കുന്നിലായിരുന്നു സംഭവം. തമിഴ്നാട്ടില്‍ നിന്ന് മുപ്പതംഗ വിനോദ സഞ്ചാര സംഘത്തോടൊപ്പമാണ് തവമണി തെന്മലയിലെത്തിയത്.

കളക്കുന്നില്‍ ജീപ്പ് സവാരിക്ക് എത്തിയ സംഘം റിസര്‍വോയറിലെ കാഴ്ചകള്‍ കാണുന്നതിനിടയില്‍ തവമണിയും മറ്റൊരാളും വെള്ളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദ്ദേശം അവഗണിച്ചാണ് ഇറങ്ങിയത്.

അപകടത്തില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ ചാടി രണ്ടുപേരെയും കരയ്‌ക്കെത്തിച്ചു. ഒപ്പമുള്ളയാളെ രക്ഷിക്കാനായെങ്കിലും തവമണിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തെന്മല സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

Business

റിപ്പോര്‍ട്ടര്‍ ടിവിയുടെ സെക്യൂരിറ്റി ക്ലിയറന്‍സ് പിന്‍വലിച്ചെന്ന് കേന്ദ്രം

കൊ​​ച്ചി: റി​​പ്പോ​​ര്‍ട്ട​​ര്‍ ടി​​വി ചാ​​ന​​ലി​​ന്‍റെ സെ​​ക്യൂ​​രി​​റ്റി ക്ലി​​യ​​റ​​ന്‍സ് പി​​ന്‍വ​​ലി​​ച്ചെ​​ന്ന് കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യം ഹൈ​​ക്കോ​​ട​​തി​​യെ വാ​​ക്കാ​​ല്‍ അ​​റി​​യി​​ച്ചു.

ച​​ട്ടം മ​​റി​​ക​​ട​​ന്ന് ചാ​​ന​​ലി​​ന്‍റെ ലൈ​​സ​​ന്‍സ് കൈ​​മാ​​റി എ​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച ഹ​​ര്‍ജി​​യി​​ലാ​​ണ് ഇ​​ക്കാ​​ര്യം കേ​​ന്ദ്രം അ​​റി​​യി​​ച്ച​​ത്. ലൈ​​സ​​ന്‍സ് കൈ​​മാ​​റ്റം ബ​​ന്ധ​​പ്പെ​​ട്ട വ​​കു​​പ്പി​​നെ അ​​റി​​യി​​ച്ചി​​ല്ലെ​​ന്ന് ഹ​​ര്‍ജി​​ക്കാ​​ര​​നാ​​യ സാ​​ബു എം. ​​ജേ​​ക്ക​​ബ് കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു.

ബ​​ന്ധ​​പ്പെ​​ട്ട പ​​രാ​​തി​​യി​​ല്‍ ലൈ​​സ​​ന്‍സ് ഉ​​ട​​മ​​യോ​​ട് വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി​​യി​​ട്ടു​​ണ്ടെ​​ന്ന് കേ​​ന്ദ്ര വാ​​ർ​​ത്താ വി​​ത​​ര​​ണ പ്ര​​ക്ഷേ​​പ​​ണ മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി.

വി​​ശ​​ദീ​​ക​​ര​​ണം പ​​രി​​ശോ​​ധി​​ച്ച​​ശേ​​ഷം ലൈ​​സ​​ന്‍സ് റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​ത്തി​​ല്‍ നി​​യ​​മാ​​നു​​സൃ​​ത ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​നും കേ​​ന്ദ്ര​​ത്തി​​ന് കോ​​ട​​തി നി​​ര്‍ദേ​​ശം ന​​ല്‍കി.

Movies

ഓ​സ്ക​ർ ച​ട​ങ്ങു​ക​ൾ​ക്ക് ഇ​റാ​ൻ ഡ്രോ​ൺ ഭീ​ഷ​ണി; ക​ന​ത്ത സു​ര​ക്ഷ  

ലോ​സ് ആ​ഞ്ച​ലി​സി​ലെ ഡോ​ൾ​ബി തി​യ​റ്റ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന 98-ാമ​ത് ഓ​സ്ക​ർ പു​ര​സ്കാ​ര ച​ട​ങ്ങി​നെ ല​ക്ഷ്യം​വെ​ച്ച് ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്ന് സു​ര​ക്ഷ ശ​ക്ത​മാ​ക്കി യു​എ​സ്. മാ​ർ​ച്ച് 15-നാ​ണ് ഓ​സ്ക​ർ പ്ര​ഖ്യാ​പ​നം.

യു​എ​സ് വെ​സ്റ്റ് കോ​സ്റ്റ് ല​ക്ഷ്യ​മാ​ക്കി ഇ​ത്ത​രം ഭീ​ഷ​ണി​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് എ​ഫ്ബി​ഐ ഔ​ദ്യോ​ഗി​ക​മാ​യി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഓ​സ്ക​ർ ച​ട​ങ്ങി​ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

പൊ​തു​ജ​ന സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഉ​യ​ർ​ന്ന സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണെ​ന്നും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യും ലോ​സ് ആ​ഞ്ച​ലി​സ് കൗ​ണ്ടി ഷെ​രീ​ഫ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

റെ​ഡ് കാ​ർ​പെ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ​രി​പാ​ടി​ക​ളും അ​തീ​വ ര​ഹ​സ്യ​വും ക​ർ​ശ​ന​വു​മാ​യ സു​ര​ക്ഷാ വ​ല​യ​ത്തി​ലാ​യി​രി​ക്കും ന​ട​ക്കു​ക. അ​മേ​രി​ക്ക​ൻ സ​മ​യം മാ​ർ​ച്ച് 15-നാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്.​ഇ​ന്ത്യ​യി​ലു​ള്ള​വ​ർ​ക്ക് മാ​ർ​ച്ച് 16-ന് ​പു​ല​ർ​ച്ചെ ജി​യോ ഹോ​ട്ട്സ്റ്റാ​ർ വ​ഴി ഈ ​പു​ര​സ്കാ​ര നി​ശ ത​ത്സ​മ​യം കാ​ണാം.

Kerala

ചാടരുത്, ഷോക്കടിക്കും...,ജയില്‍സുരക്ഷയ്ക്ക് 4.79 കോടി രൂപയുടെ വൈദ്യുത വേലി സംവിധാനം

കോ​​​ഴി​​​ക്കോ​​​ട്: ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യ്ക്കി​​​ട​​​യി​​​ലും കു​​​പ്ര​​​സി​​​ദ്ധ കു​​​റ്റ​​​വാ​​​ളി ഗോ​​​വി​​​ന്ദ​​​ച്ചാ​​​മി അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​ക​​​ള്‍ ജ​​​യി​​​ലി​​​ല്‍നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ര്‍ന്ന് സം​​​സ്ഥാ​​​ന​​​ത്തെ ജ​​​യി​​​ലു​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ന​​​വീ​​​ക​​​രി​​​ക്കു​​​ന്നു.

ജ​​​യി​​​ലു​​​ക​​​ളി​​​ല്‍ വൈ​​​ദ്യു​​​ത വേ​​​ലി സ്ഥാ​​​പി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. അ​​​തി​​​നാ​​​യി 4.79 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക്കു സ​​​ര്‍ക്കാ​​​ര്‍ അ​​​നു​​​മ​​​തി ന​​​ല്‍കി. സു​​​ര​​​ക്ഷാ മ​​​തി​​​ലു​​​ക​​​ള്‍ക്ക് മു​​​ക​​​ളി​​​ല്‍ വൈ​​​ദ്യു​​​ത വേ​​​ലി സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കാ​​​നാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന്‍റെ നി​​​ര്‍ദേ​​​ശം. 2025 ജൂ​​​ലൈ​​​യി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍ന്ന യോ​​​ഗ​​​ത്തി​​​ലെ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​ര​​​മാ​​​ണ് ജ​​​യി​​​ല്‍ സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ വ​​​ര്‍ധി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ജ​​​യി​​​ല്‍ ഡി​​​ജി​​​പി സ​​​മ​​​ര്‍പ്പി​​​ച്ച 24.81 കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​മ​​​ഗ്ര സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​യി​​​ല്‍നി​​​ന്നാ​​​ണു വൈ​​​ദ്യു​​​ത വേ​​​ലി​​​ക്കാ​​​യി തു​​​ക അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​നാ​​​യി​​​രി​​​ക്കും പ​​​ദ്ധ​​​തി​​​യു​​​ടെ നി​​​ർ​​​മാ​​​ണ ചു​​​മ​​​ത​​​ല. കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ​​​യും മ​​​തി​​​ലു​​​ക​​​ളു​​​ടെ​​​യും നി​​​ർ​​​മാ​​​ണ​​​ത്തി​​​ല്‍ സു​​​ര​​​ക്ഷ​​​യും ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ സാ​​​ങ്കേ​​​തി​​​ക അ​​​നു​​​മ​​​തി​​​ക്ക് മു​​​മ്പാ​​​യി വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും സ​​​ര്‍ക്കാ​​​ര്‍ നി​​​ര്‍ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

പ​​​ദ്ധ​​​തി​​​യി​​​ലെ ബാ​​​ക്കി പ്ര​​​വൃ​​​ത്തി​​​ക​​​ള്‍ 2026-27 വ​​​ര്‍ഷ​​​ത്തെ പ്ലാ​​​ന്‍ സ്‌​​​കീ​​​മി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ ജ​​​യി​​​ല്‍ ഡി​​​ജി​​​പി​​​ക്ക് സ​​​ര്‍ക്കാ​​​ര്‍ നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്.

National

ഡൽഹിയിൽ എംബസിയടക്കമുള്ള അമേരിക്കൻ സ്ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നു

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ജാ​ഗ്രത വർധിപ്പിച്ച് ഡൽഹി പോലീസ്. എംബസിയടക്കമുള്ള അമേരിക്കൻ സ്ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിക്കാനും സിസിടിവി നീരീക്ഷണം കാര്യക്ഷമമാക്കാനും ഡൽഹി പോലീസ് കമ്മീഷണർ നിർദേശം നൽകി. ‌‌‌

തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പരിശോധന കർശനമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ദിവസേന റിപ്പോർട്ട് സമർപ്പിക്കാനാണ് സ്പെഷൽ കമ്മീഷണർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.

വിശാഖപട്ടണത്ത് സംയുക്തനാവിക അഭ്യാസത്തിന് എത്തിയ ഇറാന്‍റെ ഒരു കപ്പൽ കൊച്ചിയിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഐആർഐഎസ് ലാവൻ എന്ന കപ്പലാണ് കൊച്ചിയിൽ അടുപ്പിക്കാൻ ഇന്ത്യ അനുവാദം നൽകിയത്.

ഇസ്രയേലും യുഎസും ചേർന്ന് ഇറാനെ ആക്രമിച്ച ഫെബ്രുവരി 28നാണ് ഇറാന്‍റെ കപ്പൽ ഇന്ത്യയിൽ അടുപ്പിക്കാൻ അനുവാദം തേടിയത്. മാർച്ച് ഒന്നിന് ഇന്ത്യ അനുവാദം നൽകിയെന്നും കപ്പൽ നാലിന് കൊച്ചിയിൽ അടുപ്പിച്ചെന്നും സർക്കാർ വ്യത്തങ്ങൾ അറിയിച്ചിരുന്നു.

National

സമുദ്രസുരക്ഷയ്ക്കും പ്രതിരോധത്തിനും 5083 കോടിയുടെ കരാറിൽ ഒപ്പിട്ടു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ സ​മു​ദ്ര​സു​ര​ക്ഷ​യും പ്ര​തി​രോ​ധ​ശേ​ഷി​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 5083 കോ​ടി രൂ​പ​യു​ടെ ര​ണ്ട് ക​രാ​റു​ക​ളി​ൽ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഒ​പ്പു​വ​ച്ചു.

ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡി​നാ​യി ആ​റ് അ​ത്യാ​ധു​നി​ക അ​ഡ്വാ​ൻ​സ്ഡ് ലൈ​റ്റ് ഹെ​ലി​കോ​പ്റ്റ​റു​ക​ളും ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്കാ​യി റ​ഷ്യ​ൻ നി​ർ​മി​ത ഷി​ൽ മി​സൈ​ലു​ക​ളു​മാ​ണ് ഈ ​ക​രാ​റി​ലൂ​ടെ ല​ഭി​ക്കു​ക.

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഹി​ന്ദു​സ്ഥാ​ൻ ഏ​റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡു​മാ​യാ​ണ് (എ​ച്ച്എ​എ​ൽ) 2901 കോ​ടി രൂ​പ​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ക​രാ​ർ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ര​ട്ട എ​ൻ​ജി​നു​ള്ള ഈ ​ഹെ​ലി​കോ​പ്റ്റ​റു​ക​ൾ തീ​ര​ദേ​ശ നി​രീ​ക്ഷ​ണ​ത്തി​നും ക​ട​ലി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കും. ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ വ്യോ​മ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി 2182 കോ​ടി രൂ​പ​യു​ടെ ര​ണ്ടാ​മ​ത്തെ ക​രാ​ർ റ​ഷ്യ​ൻ ഏ​ജ​ൻ​സി​യാ​യ റോ​സോ​ബോ​റോ​ണെ​ക്സ്പോ​ർ​ട്ടു​മാ​യി ഒ​പ്പി​ട്ടു.

ഉ​പ​രി​ത​ല​ത്തി​ൽ​നി​ന്ന് വാ​യു​വി​ലേ​ക്ക് ലം​ബ​മാ​യി വി​ക്ഷേ​പി​ക്കാ​വു​ന്ന ഷി​ൽ മി​സൈ​ലു​ക​ൾ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്ന് നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ലു​ക​ളെ സം​ര​ക്ഷി​ക്കും. ഏ​ത് കാ​ലാ​വ​സ്ഥ​യി​ലും അ​തി​വേ​ഗ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​യാ​ണി​ത്.

National

തു​ട​ർ​ച്ച​യാ​യ ബോം​ബ് ഭീ​ഷ​ണി; ഡ​ൽ​ഹി​യി​ലെ പ്ര​ധാ​ന​സ്ഥ​ല​ങ്ങ​ളി​ൽ അ​തീ​വ സു​ര​ക്ഷ

 ന്യൂഡൽഹി: തു​ട​ർ​ച്ച​യാ​യ ബോം​ബ് ഭീ​ഷ​ണി ല​ഭി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ഡ​ൽ​ഹി​യി​ലെ എ​ല്ലാ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലും സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ഡ​ൽ​ഹി സെ​ക്ര​ട്ടേ​റി​യ​റ്റ്, ഡ​ൽ​ഹി അ​സം​ബ്ലി, ചെ​ങ്കോ​ട്ട, ര​ണ്ട് സ്‌​കൂ​ളു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​മെ​യി​ൽ വ​ഴി ബോം​ബ് ഭീ​ഷ​ണി ല​ഭി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത് വ്യാ​ജ​മാ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി.

ബോം​ബ് ഭീ​ഷ​ണി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു. "ഡ​ൽ​ഹി ബ​നേ​ഗ ഖാ​ലി​സ്ഥാ​ൻ' എ​ന്ന് എ​ഴു​തി​യ ഇ​മെ​യി​ലു​ക​ളും അ​ടു​ത്ത മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ഡ​ൽ​ഹി ആ​ർ​മി സ്കൂ​ൾ, ചെ​ങ്കോ​ട്ട, മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​രു​ന്നു.

ചെ​ങ്കോ​ട്ട​യി​ൽ രാ​വി​ലെ 9.11ന്, ​ആ​ർ​മി സ്കൂ​ളി​ൽ ഉ​ച്ച​യ്ക്ക് 1.11 ന്, ​വി​ധാ​ൻ സ​ഭ​യി​ൽ ഉ​ച്ച​യ്ക്ക് 3.11 ന് ​എ​ന്നി​ങ്ങ​നെ സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ക്കു​മെ​ന്നും സ​ന്ദേ​ശ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ലെ എ​ല്ലാ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലും ഡ​ൽ​ഹി പോ​ലീ​സ് സു​ര​ക്ഷാ വി​ന്യാ​സം ശ​ക്ത​മാ​ക്കി.

"ന​ഗ​ര​ത്തി​ലു​ട​നീ​ളം അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ല്ലാ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലും സു​പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ധി​ക സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. അ​ട്ടി​മ​റി വി​രു​ദ്ധ പ​രി​ശോ​ധ​ന​ക​ളും റാ​ൻ​ഡം പ​രി​ശോ​ധ​ന​ക​ളും ന​ട​ക്കു​ന്നു​ണ്ട്'.-​ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

ചെ​ങ്കോ​ട്ട, ഡ​ൽ​ഹി സെ​ക്ര​ട്ടേ​റി​യ​റ്റ്, നി​യ​മ​സ​ഭാ സ​മു​ച്ച​യം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ബോം​ബ് സ്‌​ക്വാ​ഡി​നെ​യും ഡോ​ഗ് സ്‌​ക്വാ​ഡി​നെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​ര​ക്ഷാ ത​യാ​റെ​ടു​പ്പു​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി ഡ​ൽ​ഹി മെ​ട്രോ​യി​ലെ​യും മ​റ്റ് ഏ​ജ​ൻ​സി​ക​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഏ​കോ​പ​ന യോ​ഗ​ങ്ങ​ൾ ന​ട​ത്തി​യ​താ​യി മ​റ്റൊ​രു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Kerala

ഡോവൽ തിരുവനന്തപുരത്ത് എത്തിയത് അതീവരഹസ്യമായി, സുരക്ഷയ്ക്ക് നാല് പോലീസുകാർ മാത്രം

തിരുവനന്തപുരം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തിരുവനന്തപുരത്ത് എത്തിയത് അതീവരഹസ്യമായി. സംസ്ഥാന ഇന്‍റലിജന്‍സ് അറിയാതെയാണ് തിരുവനന്തപുരത്ത് വിഎസ്എസ് സിയില്‍ എത്തി അജിത് ഡോവൽ യോഗങ്ങളില്‍ പങ്കെടുത്ത് മടങ്ങിയത്.

ആറോളം യോഗങ്ങളില്‍ പങ്കെടുത്ത ഡോവല്‍ ജനുവരി 22, 23 തീയതികളിലാണ് കേരളത്തിലെത്തിയത്. വിവേകാനന്ദ പാറയിലേക്കുള്ള സന്ദര്‍ശനം എന്ന് ഇന്‍റലിജന്‍സിനെ അറിയിച്ചായിരുന്നു വരവ്.

നാല് പോലീസുകാര്‍ മാത്രമാണ് ഡോവലിന്‍റെ സുരക്ഷയ്ക്ക് ഉണ്ടായിരുന്നത്. മഫ്തിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മതിയെന്ന നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. പിഎസ്എല്‍വി വിക്ഷേപണത്തില്‍ തുടര്‍ച്ചയായ ഉണ്ടായ പരാജയങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് ഡോവല്‍ എത്തിയതെന്നാണ് സൂചന.
 
അതീവ രഹസ്യമായി തലസ്ഥാനത്തെത്തി മടങ്ങാനായിരുന്നു തീരുമാനം. ചാര്‍ട്ടേഡ് വിമാനം ഒഴിവാക്കി ഇന്‍ഡിഗോ വിമാനത്തിലായിരുന്നു ഡോവലിന്‍റെ കേരളത്തിലേക്കുള്ള യാത്ര. 22ന് വിഎസ്എസിസിയില്‍ എത്തിയ അദ്ദേഹം അവിടെ തങ്ങിയാണ് യോഗങ്ങളില്‍ പങ്കെടുത്തത്.

National

റിപ്പബ്ലിക് ദിന സുരക്ഷ: സ്മാർട്ട് ഗ്ലാസുകളുമായി ഡൽഹി പോലീസ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തു റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​ന ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളി​​​​ലെ സു​​​​ര​​​​ക്ഷ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി​​​​യി​​​​ൽ അ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യ സ്മാ​​​​ർ​​​​ട്ട് ഗ്ലാ​​​​സു​​​​ക​​​​ൾ ആ​​​​ദ്യ​​​​മാ​​​​യി വി​​​​ന്യ​​​​സി​​​​ക്കാ​​​​ൻ ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ്.

ക​​​​ണ്ണി​​​​ൽ വ​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞാ​​​​ൽ സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യ ആ​​​​ളു​​​​ക​​​​ളെ ആ​​​​ൾ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന​​​​താ​​​​ണ് സ്മാ​​​​ർ​​​​ട്ട് ഗ്ലാ​​​​സു​​​​ക​​​​ൾ. മു​​​​ഖം തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന ഒ​​​​രു സോ​​​​ഫ്റ്റ്‌​​​​വേ​​​​റും തെ​​​​ർ​​​​മ​​​​ൽ ഇ​​​​മേ​​​​ജിം​​​​ഗ് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യും വ​​​​ഴി​​​​യാ​​​​ണ് സ്ഥി​​​​രം കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളാ​​​​യ ആ​​​​ളു​​​​ക​​​​ളെ ആ​​​​ൾ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്താ​​​​ൻ സ്മാ​​​​ർ​​​​ട്ട് ഗ്ലാ​​​​സു​​​​ക​​​​ൾ പോ​​​​ലീ​​​​സി​​​​നെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​ത്.

ഒ​​​​രു ഇ​​​​ന്ത്യ​​​​ൻ ക​​​​ന്പ​​​​നി രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത ഈ ​​​​ഗ്ലാ​​​​സു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ത കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യ കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും രേ​​​​ഖ​​​​ക​​​​ള​​​​ട​​​​ങ്ങു​​​​ന്ന പോ​​​​ലീ​​​​സി​​​​ന്‍റെ ഡാ​​​​റ്റാ​​​​ബേ​​​​സു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​യാ​​​​ണ്.

ഫീ​​​​ൽ​​​​ഡി​​​​ൽ വി​​​​ന്യ​​​​സി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ളു​​​​മാ​​​​യി ക​​​​ണ്ണ​​​​ട​​​​ക​​​​ളെ ബ​​​​ന്ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഒ​​​​രാ​​​​ളെ സ്കാ​​​​ൻ ചെ​​​​യ്യു​​​​ന്പോ​​​​ൾ അ​​​​വ​​​​രു​​​​ടെ മു​​​​ഖം പോ​​​​ലീ​​​​സ് ഡാ​​​​റ്റാ​​​​ബേ​​​​സു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്താ​​​​ണ് ഉ​​​​പ​​​​ക​​​​ര​​​​ണം കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്തു​​​​ക.

ക്രി​​​​മി​​​​ന​​​​ൽ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​മു​​​​ള്ള ഒ​​​​രാ​​​​ളു​​​​ടെ മു​​​​ഖ​​​​വു​​​​മാ​​​​യു​​​​ള്ള പൊ​​​​രു​​​​ത്തം 60 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലാ​​​​ണെ​​​​ങ്കി​​​​ൽ സി​​​​സ്റ്റം ചു​​​​വ​​​​പ്പ് സി​​​​ഗ്‌​​​​ന​​​​ലിലൂ​​​​ടെ പോ​​​​ലീ​​​​സി​​​​ന് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കും. ക്രി​​​​മി​​​​ന​​​​ൽ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​മി​​​​ല്ലാ​​​​ത്ത ആ​​​​ളാ​​​​ണെ​​​​ങ്കി​​​​ൽ പ​​​​ച്ച നി​​​​റ​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും സി​​​​ഗ്‌​​​​ന​​​​ൽ.

District News

സെ​ക്യൂ​രി​റ്റി കാ​ബി​ന്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി

പേ​രൂ​ര്‍​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് സി​വി​ല്‍​സ്റ്റേ​ഷ​നി​ലെ സെ​ക്യൂ​രി​റ്റി കാ​ബി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചു. ക​ള​ക്ട​റേ​റ്റി​ല്‍ ജോ​ലി ചെ​യ്യു​ന്ന നാ​ലു സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള വി​ശ്ര​മ​കേ​ന്ദ്രം എ​ന്ന നി​ല​യി​ലാ​ണ് സെ​ക്യൂ​രി​റ്റി കാ​ബി​ന്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

ക​ള​ക്ട​റേ​റ്റ് പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പ​ത്താ​യാ​ണു കാ​ബി​ൽ നി​ർ​മി​ച്ച​ത്. വി​ശ്ര​മ​സ​ങ്കേ​ത​ത്തി​ല്‍ ഫാ​നും ആ​ഹാ​ര സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​നും ചാ​യ, കോ​ഫി എ​ന്നി​വ നി​ര്‍​മി​ക്കു​ന്ന​തി​നു​മാ​യു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക​ള​ക്ട​റേ​റ്റി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പം ഒ​രു മേ​ശ​യും ക​സേ​ര​യും മാ​ത്ര​മാ​യി​രു​ന്നു ഇ​തു​വ​രെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​ശ്ര​യ​മാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. പ​കു​തി​വ​ഴി​യി​ല്‍ നി​ര്‍​മാ​ണം നി​ല​ച്ചി​രു​ന്ന കാ​ബി​ന്‍റെ നി​ർ​മാ​ണം ഒ​രാ​ഴ്ച മു​മ്പാ​ണ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

District News

നഗരത്തിൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന; ക്രി​മി​ന​ല്‍​ക്കേ​സ് പ്ര​തി​ക​ള്‍ പി​ടി​യി​ല്‍

പേ​രൂ​ര്‍​ക്ക​ട: സു​ര​ക്ഷാ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക്രി​മി​ന​ല്‍​ക്കേ​സ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യി.

സ്റ്റേ​ഷ​നു​ക​ളു​ടെ അ​തി​ര്‍​ത്തി​ക​ള്‍, കോ​ള​നി​ക​ള്‍, ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ള്‍, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍, ഹോ​ട്ട​ലു​ക​ള്‍ തു​ട​ങ്ങി​യ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. 49 വാ​റ​ണ്ടു കേ​സ് പ്ര​തി​ക​ളും 21 എ​ല്‍​പി വാ​റ​ണ്ട് കേ​സ് പ്ര​തി​ക​ളും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ല​ഹ​രി​വി​ല്‍​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 42 കേ​സു​ക​ളും അ​ബ്കാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള 57 കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ല്‍ 915 വാ​ഹ​ന​ങ്ങ​ളും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

District News

മ​ക​ര​വി​ള​ക്ക്: സു​ര​ക്ഷാക്ര​മീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

ഇ​ടു​ക്കി: ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ക​ള​ക്ട​ർ ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ട് അ​റി​യി​ച്ചു. തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ 1500ൽ ​അ​ധി​കം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഗ​താ​ഗ​ത നി​യ​ന്ത്ര​ണം, അ​ടി​യ​ന്ത​ര സേ​വ​നം, ശു​ചി​ത്വം, ആ​രോ​ഗ്യ സൗ​ക​ര്യ​ങ്ങ​ൾ, കു​ടി​വെ​ള്ളം എ​ന്നി​വ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​റ​പ്പാ​ക്കി.

ഗ​താ​ഗ​ത​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ കു​മ​ളി, ക​ന്പം​മെ​ട്ട് പാ​ത​ക​ളി​ൽ ഓ​രോ ജം​ഗ്ഷ​നി​ലും കൂ​ടു​ത​ൽ പോ​ലീ​സി​നെ നി​യോ​ഗി​ക്കും. പു​ല്ലു​മേ​ട് ഭാ​ഗ​ത്ത് അ​പ​ക​ട​ക​ര​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഭ​ക്ത​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കൂ​ടു​ത​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കും. റ​വ​ന്യു വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ക്സ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കും. കോ​ഴി​ക്കാ​നം, പു​ല്ലു​മേ​ട് ഭാ​ഗ​ത്ത് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ക്കും. കാ​ന​ന പാ​ത​യി​ൽ ഓ​രോ കി​ലോ​മീ​റ്റ​റി​ലും പോ​യി​ന്‍റ് ഡ്യൂ​ട്ടി​ക്കാ​യി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും പു​ല്ലു​മേ​ട്, കോ​ഴി​ക്കാ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ലി​ഫ​ന്‍റ് സ്ക്വാ​ഡി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

അ​പ​ക​ട​ക​ര​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഉ​റ​പ്പു​ള്ള ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു. സ്ട്രീ​റ്റ് ലൈ​റ്റ്, കു​ടി​വെ​ള്ളം, ശു​ചി​മു​റി സൗ​ക​ര്യം എ​ന്നി​വ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

കു​മ​ളി, വ​ണ്ടി​പ്പെ​രി​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. സു​ഗ​മ​മാ​യ യാ​ത്രാ​സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നും തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നും എ​ൻ​എ​ച്ച്, പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. മ​ക​ര​വി​ള​ക്ക് ദി​വ​സ​മാ​യ ഇ​ന്ന് കു​മ​ളി- കോ​ഴി​ക്കാ​നം റൂ​ട്ടി​ൽ രാ​വി​ലെ ആ​റു മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തും. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ത്തെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​ക​ര​വി​ള​ക്ക് ഡ്യൂ​ട്ടി​ക്ക് എ​ത്തു​ന്ന വി​വി​ധ വ​കു​പ്പു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. സു​ഗ​മ​മാ​യ ദ​ർ​ശ​ന​ത്തി​ന് തീ​ർ​ഥാ​ട​ക​ർ സേ​നാം​ഗ​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

District News

ഉ​ന്ന​തി ജ​ൽ സു​ര​ക്ഷ പ​ദ്ധ​തി പ​ഞ്ചാ​യ​ത്തുത​ല വി​വ​ര ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ജി​ല്ല​യി​ലെ തി​രു​നെ​ല്ലി, നൂ​ൽ​പ്പു​ഴ എ​ന്നീ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള​മി​ല്ലാ​ത്ത ആ​ദി​വാ​സി ഭ​വ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​യ ഉ​ന്ന​തി ജ​ൽ സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ നൂ​ൽ​പ്പു​ഴ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്ത​ല വി​വ​ര ശേ​ഖ​ര​ണം ആ​ഭി​ച്ചു.

വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കു​മി​ഴി ഉ​ന്ന​തി​യി​ൽ നൂ​ൽ​പ്പു​ഴ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ജ​യ നി​ർ​വ​ഹി​ച്ചു. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മൂ​ന്ന് വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ നൂ​ൽ​പ്പു​ഴ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ മാ​യി​ക്ക​ര, മാ​ട​കു​ന്ന്, അ​ബേ​ദ്ക​ർ മ​ണ​ലി​മൂ​ല, മാ​ട​പ്പു​ര, ഓ​ടാ​ൻ​കൊ​ല്ലി, കോ​ളൂ​ർ എ​ന്നീ ഉ​ന്ന​തി​ക​ളി​ലാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക.


കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് പു​റ​മെ പ​രി​ശീ​ല​ന​ങ്ങ​ൾ, വ​രു​മാ​ന വ​ർ​ധ​ക പ​രി​പാ​ടി​ക​ൾ, ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി വ്യാ​പ​നം, ഉ​ന്ന​തി​ക​ളി​ലെ മ​ലി​ന​ജ​ല സം​സ്ക​ര​ണം എ​ന്നി​വ​യും ന​ട​പ്പാ​ക്കും. ഈ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​യും ഉ​ന്ന​തി​ക​ളു​ടെ​യും വി​വ​ര ശേ​ഖ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്.

വി​വ​ര ശേ​ഖ​ര​ണ​ത്തി​ന് നൂ​ൽ​പ്പു​ഴ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, സീ​നി​യ​ർ എ​ൻ​ജ​നീ​യ​ർ തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ, ടീം ​ലീ​ഡ​ർ ദീ​പു ജോ​സ​ഫ്, നൂ​ൽ​പ്പു​ഴ പ്രോ​ജ​ക്ട് ഹെ​ഡ് കെ.​സി. ബി​ജു, ജൂ​ണി​യ​ർ എ​ൻ​ജി​നീ​യ​ർ നീ​ര​ജ സു​രേ​ന്ദ്ര​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ക​മ്മ്യൂ​ണി​റ്റി ഫെ​സി​ലി​റ്റേ​റ്റ​ർ നി​മി​ഷ മോ​ൻ​സി, ലി​ജ കു​ര്യാ​ക്കോ​സ് എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

നീ​രു​റ​വ സു​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്ത് സോ​ഷ്യ​ൽ ഓ​ഡി​റ്റ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു. പ​ദ്ധ​തി​യു​ടെ കാ​ര്യ​ക്ഷ​മ​വും സു​താ​ര്യ​വു​മാ​യ നി​ർ​വ​ഹ​ണം ല​ക്ഷ്യം വ​ച്ചാ​ണ് സോ​ഷ്യ​ൽ സോ​ഷ്യ​ൽ ഓ​ഡി​റ്റ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്.

ബോ​ർ​ഡി​ന്‍റെ അ​നാ​ച്ഛാ​ദ​നം മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​നാ​ക്ഷി രാ​മ​ൻ, ന​ബാ​ർ​ഡ് ജി​ല്ലാ മാ​നേ​ജ​ർ ആ​ർ. ആ​ന​ന്ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ൽ​സ​ണ്‍ തൂ​പ്പും​ക​ര, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, ജി​ല്ലാ മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് സീ​നി​യ​ർ സ​യ​ന്‍റി​സ്റ്റ് എം. ​ര​വി, എ​ട​വ​ക ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷി​ൽ​സ​ണ്‍ മാ​ത്യു, ജെ​സി വ​ർ​ഗീ​സ്, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, ജി​ല്ലാ മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ് പി. ​അ​ഖി​ൽ, ഫീ​ൽ​ഡ് അ​സോ​സി​യേ​റ്റ് പി.​പി. ആ​ന്‍റ​ണി, പു​ലി​ക്കാ​ട് നീ​ർ​ത്ത​ട വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​ജെ. വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി പി.​ജെ. സി​നോ​ജ്, കൃ​ഷി​വ​കു​പ്പ് റി​ട്ട. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​മ​മ്മൂ​ട്ടി, മ​ധു​വ​നം ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ചെ​യ​ർ​മാ​ൻ എ​ൻ.​ജെ. ചാ​ക്കോ, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ദീ​പു ജോ​സ​ഫ്, ജാ​ൻ​സി ജി​ജോ, അ​ശ്വി​ൻ പീ​റ്റ​ർ, നീ​ർ​ത്ത​ട വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ, നീ​ർ​ത്ത​ട സ​മൂ​ഹം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

അർത്തുങ്കൽ തിരുനാൾ: സുരക്ഷയ്ക്ക് മഫ്തി പോലീസിനെ വിന്യസിക്കും

ആലപ്പുഴ: അർത്തുങ്കൽ സെന്‍റ് ആൻഡ്രൂസ് ബസിലിക്കയിലെ തിരുനാളിനോടനുബന്ധിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ എഡിഎം ആശാ സി. ഏബ്രഹാമിന്‍റെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ തീരുമാനം.

ജനുവരി 10 മുതൽ 27 വരെയാണ് തിരുനാൾ. ഈ ദിവസങ്ങളിൽ ബീച്ചിലും പരിസരങ്ങളിലും സുരക്ഷയ്ക്കായി മഫ്തി പോലീസിനെ വിന്യസിക്കാനും വ്യാപാരികൾക്കായി പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് എഡിഎം നിർദ്ദേശം നൽകി.

തിരക്ക് നിയന്ത്രിക്കുന്നതിന് ചേർത്തലയിൽ നിന്നും വരുന്ന വാഹനങ്ങൾ പിഎച്ച്സിയുടെ മുന്നിലുള്ള മൈതാനത്തും ആലപ്പുഴയിൽ നിന്നു വരുന്ന വാഹനങ്ങൾ സെന്‍റ് ജോർജ് പള്ളി മൈതാനത്തും പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും. തീർഥാടകരുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ പ്രതിദിന അണുനശീകരണവും ഫോഗിംഗും നടപ്പാക്കും.

പ്രധാന തിരുനാൾ ദിനങ്ങളായ ജനുവരി ഒമ്പത്, 17, 18, 19, 20, 27 എന്നീ ദിവസങ്ങളിൽ റവന്യൂ, പോലീസ്, എക്സൈസ്, ഹെൽത്ത്, കെഎസ്ആർടിസി, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഫയർ ഫോഴ്സ്, ലൈഫ് ഗാർഡ് എന്നിവ ഉൾപ്പെടുത്തി രൂപീകരിച്ച ഏകോപന സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനും തീരുമാനിച്ചു.

Kerala

ആ​ഘോ​ഷ ല​ഹ​രി​യി​ല്‍ കൊ​ച്ചി; അ​തീ​വ സു​ര​ക്ഷ​യൊ​രു​ക്കി പോ​ലീ​സ്

കൊ​ച്ചി: കൊ​ച്ചി​ക്ക് ഇ​ന്ന് ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​വ്. സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പു​തു​വ​ര്‍​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ഘോ​ഷം ന​ട​ക്കു​ന്ന ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. കൊ​ച്ചി​ന്‍ കാ​ര്‍​ണി​വ​ലി​ന് എ​ത്തു​ന്ന​വ​ര്‍​ക്കാ​യി അ​തീ​വ സു​ര​ക്ഷ​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സ്. 1,200 ഓ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​ന്ന് ഡ്യൂ​ട്ടി​ക്ക് ഇ​റ​ങ്ങു​ന്ന​ത്. ഇ​തി​ല്‍ 13 ഡി​വൈ​എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും 28 ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രും ഉ​ള്‍​പ്പെ​ടും.

കൊ​ച്ചി​ന്‍ കാ​ര്‍​ണി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി പ​രേ​ഡ് ഗ്രൗ​ണ്ട്, വെ​ളി ഗ്രൗ​ണ്ട് പ​രി​സ​ര​ത്ത് പാ​ര്‍​ക്കിം​ഗ് നി​രോ​ധി​ക്കും. ഇ​ന്ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് ശേ​ഷം ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടി​ല്ല. റോ​ഡു​ക​ളി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കി നി​ര്‍​ദി​ഷ്ട പാ​ര്‍​ക്കിം​ഗ് മേ​ഖ​ല​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യ​ണ​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പു​ട്ട വി​മ​ലാ​ദി​ത്യ അ​റി​യി​ച്ചു. ഫോ​ര്‍​ട്ട്‌​കൊ​ച്ചി​ക്ക് പു​റ​മേ ആ​ഘോ​ഷം ന​ട​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലെ​ല്ലാം സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

കൊ​ച്ചു​കു​ട്ടി​ക​ളെ കാ​ര്‍​ണി​വ​ലി​ന് കൊ​ണ്ടു​വ​രു​മ്പോ​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പോ​ലീ​സി​ന്‍റെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍ പ​റ​ഞ്ഞു. കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍, അ​ഗ്‌​നി ര​ക്ഷാ​സേ​ന, ആ​രോ​ഗ്യ​വ​കു​പ്പ്, കെ​എ​സ്ആ​ര്‍​ടി​സി, പ്രൈ​വ​റ്റ് ബ​സ് ഉ​ട​മ​ക​ള്‍, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, കെ​എ​സ്ഇ​ബി, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, ആ​ര്‍​ടി​ഒ, വാ​ട്ട​ര്‍ മെ​ട്രോ തു​ട​ങ്ങി നി​ര​വ​ധി വ​കു​പ്പു​ക​ള്‍ കൂ​ട്ടാ​യാ​ണ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​ത്.

വൈ​പ്പി​ന്‍ ഭാ​ഗ​ത്തു നി​ന്നും റോ​റോ ജ​ങ്കാ​ര്‍ വ​ഴി ഫോ​ര്‍​ട്ട്‌​കൊ​ച്ചി​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ വൈ​കി​ട്ട് നാ​ല് വ​രെ​യും ആ​ളു​ക​ളെ ഏ​ഴ് വ​രെ​യും മാ​ത്ര​മേ ക​ട​ത്തി​വി​ടു​ക​യു​ള്ളൂ. അ​തി​നു​ശേ​ഷം ഫോ​ര്‍​ട്ട്‌​കൊ​ച്ചി​യി​ല്‍ നി​ന്നും മ​ട​ങ്ങു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മേ റോ-​റോ ജ​ങ്കാ​ര്‍ സൗ​ക​ര്യം ഉ​ണ്ടാ​വു​ക​യു​ള്ളൂ. വൈ​പ്പി​നി​ല്‍ നി​ന്നും ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ല്‍ നി​ന്നും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ബ​സ് സ​ര്‍​വീ​സു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ബ​സു​ക​ള്‍ പു​ല​ര്‍​ച്ചെ മൂ​ന്നു വ​രെ സ​ര്‍​വീ​സ് ന​ട​ത്തും. മെ​ട്രോ റെ​യി​ല്‍ പു​ല​ര്‍​ച്ചെ ര​ണ്ട് വ​രെ​യും വാ​ട്ട​ര്‍ മെ​ട്രോ പു​ല​ര്‍​ച്ചെ നാ​ലു​വ​രെ​യും പ്ര​വ​ര്‍​ത്തി​ക്കും. കൂ​ടാ​തെ കൊ​ച്ചി ഫീ​ഡ​ര്‍ ബ​സു​ക​ളു​ടെ സേ​വ​ന​വും ല​ഭ്യ​മാ​യി​രി​ക്കും. തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ബ​യോ ടോ​യ്‌​ല​റ്റ് സം​വി​ധാ​ന​ങ്ങ​ളും മെ​ഡി​ക്ക​ല്‍ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

District News

"പ​ത​ങ്ക​യ​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കും'

കോ​ട​ഞ്ചേ​രി: പ​ത​ങ്ക​യം വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ അ​പ​ക​ട​ത്തി​ൽപ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ പ​റ​ഞ്ഞു.

പു​തു​താ​യി പ​രി​ശീ​ല​നം ന​ൽ​കി​യ ലൈ​ഫ് ഗാ​ർ​ഡു​ക​ളെ നി​യ​മി​ക്കാ​നും പു​ഴ​യി​ൽ ഇ​റ​ങ്ങു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് ലൈ​ഫ് ജാ​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കാ​നും വേ​ണ്ട ന​ട​പ​ടി​ക​ൾ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്ന് അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ പ​ത​ങ്ക​യം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ച​ശേ​ഷം പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് മെംബ​ർ​മാ​രാ​യ ശി​വ​ദാ​സ​ൻ താ​ഴെ പാ​ലാ​ട്ട്, വി​ൻ​സ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, വി​ൽ​സ​ൺ ത​റ​പ്പേ​ൽ, ജി​ജി എ​ലു​വാ​ലു​ങ്ക​ൽ, മി​നി സ​ണ്ണി, റീ​ന ക​ക്കു​ഴി, പ്ര​ദേ​ശ​വാ​സി​ക​ളാ​യ ജയിം​സ് കി​ഴ​ക്കും​ക​ര, ബെ​ന്നി മ​റ്റ​പ്പ​ള്ളി, മാ​ത്തു​ക്കു​ട്ടി പ​ന്തം​മാ​ക്ക​ൽ, ബാ​ബു കോ​ഴാ​മ​ല എ​ന്നി​വ​ർ പ്ര​സി​ഡ​ന്‍റി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

International

ബം​ഗ്ലാ​ദേ​ശി​ലെ ഇ​ന്ത്യ​ൻ നയതന്ത്ര സ്ഥാപനങ്ങൾക്ക് സുരക്ഷ കൂട്ടി

ധാ​​​​ക്ക: ഇ​​​​ന്ത്യാ വി​​​​രു​​​​ദ്ധ​​​​നും വി​​​​ദ്യാ​​​​ർ​​​​ഥി നേ​​​​താ​​​​വു​​​​മാ​​​​യ ഷ​​​​രീ​​​​ഫ് ഉ​​​​സ്മാ​​​​ൻ ഹാ​​​​ദി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തെ തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ ക​​​​ലാ​​​​പ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ സി​​​​ൽ​​​​ഹെ​​​​റ്റി​​​​ലു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സി​​​​നും വീ​​​​സ കേ​​​​ന്ദ്ര​​​​ത്തി​​​​നും സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കി.

സാ​​​​ഹ​​​​ച​​​​ര്യം ചൂ​​​​ഷ​​​​ണം ചെ​​​​യ്യാ​​​​ൻ മൂ​​​​ന്നാ​​​​മ​​​​തൊ​​​​രു ക​​​​ക്ഷി​​​​യെ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നാ​​​​ണ് സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് സി​​​​ൽ​​​​ഹെ​​​​റ്റ് മെ​​​​ട്രോ​​​​പൊ​​​​ളി​​​​റ്റ​​​​ൻ പോ​​​​ലീ​​​​സ് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ (മീ​​​​ഡി​​​​യ) സൈ​​​​ഫു​​​​ൽ ഇ​​​​സ്‌​​​​ലാം പ​​​​റ​​​​ഞ്ഞു.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ വ​​​​സ​​​​തി​​​​ക്കും സു​​​​ര​​​​ക്ഷ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​ങ്ക്വി​​​​ലാ​​​​ബ് മ​​​​ഞ്ച നേ​​​​താ​​​​വ് ഹാ​​​​ദി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഓ​​​​ഫീ​​​​സ് ഉ​​​​പ​​​​രോ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് ഗാ​​​​നോ ഒ​​​​ധി​​​​ക​​​​ർ പ​​​​രി​​​​ഷ​​​​ത്ത് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

ഇ​​​​തി​​​​നി​​​​ടെ ചി​​​​റ്റ​​​​ഗോം​​​​ഗി​​​​ലെ ഇ​​​​ന്ത്യ​​​​ൻ വീ​​​​സ അ​​​​പേ​​​​ക്ഷാ കേ​​​​ന്ദ്രം (ഐ​​​​വി​​​​എ​​​​സി) പ്ര​​​​വ​​​​ർ​​​​ത്ത​​​​നം നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു. സു​​​​ര​​​​ക്ഷാ സാ​​​​ഹ​​​​ച​​​​ര്യം മു​​​​ൻ​​​​നി​​​​ർ​​​​ത്തി​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി. സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ നി​​​​രീ​​​​ക്ഷി​​​​ച്ച ശേ​​​​ഷം വീ​​​​സ സെ​​​​ന്‍റ​​​​ർ വീ​​​​ണ്ടും തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് ഐ​​​​വി​​​​എ​​​​സി പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

ധാ​​​​ക്ക, ഖു​​​​ൽ​​​​ന, രാ​​​​ജ്ഷാ​​​​ഹി എ​​​​ന്നീ അ​​​​ഞ്ച് കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും, ചാ​​​​റ്റ​​​​ഗോം​​​​ഗ്, സി​​​​ൽ​​​​ഹെ​​​​റ്റ് എ​​​​ന്നീ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​മാ​​​​ണ് ഐ​​​​വി​​​​എ​​​​സി ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം അ​​​​ട​​​​ച്ച ധാ​​​​ക്ക​​​​യി​​​​ലെ വീ​​​​സ അ​​​​പേ​​​​ക്ഷാ കേ​​​​ന്ദ്രം പ്ര​​​​വ​​​​ർ​​​​ത്ത​​​​നം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചു.

Kerala

ശ​ബ​രി​മ​ല​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി

ശ​​ബ​​രി​​മ​​ല: ശ​​ബ​​രി​​മ​​ല​​യി​​ൽ സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ശ​​ക്ത​​മാ​​ക്കി. ഇ​​തി​ന്‍റെ ഭാ​​ഗ​​മാ​​യി കേ​​ര​​ള പോ​​ലീ​​സ്, സി​​ആ​​ർ​​പി​​എ​​ഫ് - ആ​​ർ​​എ​​എ​​ഫ്, എ​​ൻ​​ഡി​​ആ​​ർ​​എ​​ഫ് , ആ​​ന്‍റി സ​​ബോ​​ട്ടേ​​ജ് ചെ​​ക്ക് ടീം, ​​ബോം​​ബ് ഡി​​റ്റ​​ക്ഷ​​ൻ ആ​​ൻ​​ഡ് ഡി​​സ്പോ​​സ​​ൽ സ്ക്വാ​​ഡ്, സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച് എ​​ന്നീ സേ​​നാ വി​​ഭാ​​ഗ​​ങ്ങ​​ൾ സം​​യു​​ക്ത​​മാ​​യി റൂ​​ട്ട് മാ​​ർ​​ച്ച് ന​​ട​​ത്തി. ചി​​ല സം​​ഘ​​ട​​ന​​ക​​ൾ ബാ​​ബ​​റി ദി​​നാ​​ച​​ര​​ണം ആ​​ഹ്വാ​​നം ചെ​​യ്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ.      

ഇ​​ന്ന​​ലെ​​യും ഇ​​ന്നു​​മാ​​യാ​​ണ് അ​​ധി​​ക സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളെ​​ന്ന്  പോ​​ലീ​​സ് സ്പെ​​ഷ​ൽ ഓ​​ഫീ​​സ​​ർ ആ​​ർ. ശ്രീ​​കു​​മാ​​ർ അ​​റി​​യി​​ച്ചു. രാ​​ത്രി ന​​ട അ​​ട​​ച്ചു ക​​ഴി​​ഞ്ഞാ​​ൽ ഭ​​ക്ത​​രെ പ​​തി​​നെ​​ട്ടാം പ​​ടി ക​​യ​​റാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ല. ന​​ട​​യ​​ട​​ച്ച ശേ​​ഷം വ​​രു​​ന്ന ഭ​​ക്ത​​ർ​​ക്ക് ന​​ട​​പ്പ​​ന്ത​​ലി​​ലെ ക്യൂ​​വി​​ൽ കാ​​ത്തു​​നി​​ൽ​​ക്കാം, പി​​റ്റേ​​ന്ന് രാ​​വി​​ലെ മാ​​ത്ര​​മേ പ​​ടി ക​​യ​​റാ​​ൻ സാ​​ധി​​ക്കൂ എ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

 

International

സുരക്ഷ പോരാ! ലൂവ്റിലെ സുരക്ഷ പോരെന്ന് സെനറ്റർമാരുടെ സംഘം

പാ​​​രീ​​​സ്: രാ​​​ജ്യ​​​ത്തെ ലൂ​​​വ്റ് മ്യൂ​​​സി​​​യ​​​ത്തി​​​ലെ സു​​​ര​​​ക്ഷാ സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ആ​​​ധു​​​നി​​​ക കാ​​​ല​​​ത്തി​​​ന് ചേ​​​ർ​​​ന്ന​​​വ​​​യ​​​ല്ലെ​​​ന്ന് സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ച ഫ്ര​​​ഞ്ച് സെ​​​ന​​​റ്റ​​​ർ​​​മാ​​​രു​​​ടെ സം​​​ഘം. 21-ാം നൂ​​​റ്റാ​​​ണ്ടി​​​നു പാ​​​ക​​​മാ​​​കുംവി​​​ധം സു​​​ര​​​ക്ഷാ​​​സ​​​ന്നാ​​​ഹ​​​ങ്ങ​​​ൾ ന​​​ന്നാ​​​കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും അ​​​വ​​​ർ നി​​​രീ​​​ക്ഷി​​​ച്ചു.

ഈ ​​​മാ​​​സം 19ന് ​​​മ്യൂ​​​സി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന മോ​​​ഷ​​​ണ​​​ത്തി​​​ൽ, 88 മി​​​ല്യ​​​ൺ യൂ​​​റോ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന ര​​​ത്ന​​​ങ്ങ​​​ൾ കൈ​​​ക്ക​​​ലാ​​​ക്കാ​​​ൻ മോ​​​ഷ്ടാ​​​ക്ക​​​ൾ​​​ക്കു വേ​​​ണ്ടി​​​വ​​​ന്ന​​​ത് വെ​​​റും എ​​​ട്ട് മി​​​നി​​​റ്റാ​​​യി​​​രു​​​ന്നു.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഞാ​​​യ​​​റാ​​​ഴ്ച അ​​​റ​​​സ്റ്റി​​​ലാ​​​യ ര​​​ണ്ടു പേ​​​രെ പോ​​​ലീ​​​സ് ചോ​​​ദ്യം ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണ്. ഔ​​​ട്ട്ഡോ​​​ർ കാ​​​മ​​​റ​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ പോ​​​രാ​​​യ്മ​​​ക​​​ളു​​​ണ്ടാ​​​യെ​​​ന്നും ര​​​ഹ​​​സ്യാ​​​ത്മ​​​ക​​​ത നി​​​ല​​​നി​​​ർ​​​ത്തേ​​​ണ്ട​​​തി​​​നാ​​​ൽ കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ക​​​ട​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും സെ​​​ന​​​റ്റ​​​ർ ലോ​​​റ​​​ന്‍റ് ല​​​ഫൊ​​​ൺ പ​​​റ​​​ഞ്ഞു. മ്യൂ​​​സി​​​യം പു​​​തു​​​ക്കി​​​പ്പ​​​ണി​​​യാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നും സം​​​ഘം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ​​​ത്ത് വ​​​ർ​​​ഷം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ‘ലൂ​​​വ്റ് ന്യൂ ​​​റി​​നൈ​​സ​​​ൻ​​​സ്’ പ​​​ദ്ധ​​​തി ഈ ​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. 800 മി​​​ല്യ​​​ൺ യൂ​​​റോ ചെ​​​ല​​​വു​​​ വ​​​രു​​​ന്ന ന​​​വീ​​​ക​​​ര​​​ണ പ്ര​​​വൃ​​​ത്തി​​​ക​​​ളാ​​​ണ് 2031ഒാ​​​ടെ പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ൽ വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

National

സു​ര​ക്ഷാ വീ​ഴ്ച; വി​ജ​യ്‌​യു​ടെ ചെ​ന്നൈ വ​സ​തി​യി​ല്‍ യു​വാ​വ് അ​തി​ക്ര​മി​ച്ച് ക​യ​റി

 

 

ചെ​ന്നൈ: ന​ട​നും രാ​ഷ്ട്രീ​യ നേ​താ​വു​മാ​യ വി​ജ​യ്‌​യു​ടെ ചെ​ന്നൈ​യി​ലെ വ​സ​തി​യി​ല്‍ ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ​വീ​ഴ്ച. വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ ഭേ​ദി​ച്ച് യു​വാ​വ് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി. സ​മീ​പ​ത്തെ മ​ര​ത്തി​ല്‍ ക​യ​റി​യാ​ണ് യു​വാ​വ് വീ​ടി​ന്‍റെ ടെ​റ​സി​ലെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ടെ​റ​സി​ലെ​ത്തി​യ വി​ജ​യ് ത​ന്നെ​യാ​ണ് അ​തി​ക്ര​മി​ച്ചു ക​യ​റി​യ യു​വാ​വി​നെ ആ​ദ്യം ക​ണ്ട​ത്. വി​ജ​യ് ഉ​ട​ന്‍ ത​ന്നെ യു​വാ​വി​നെ താ​ഴേ​ക്ക് ഇ​റ​ക്കി പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ബോം​ബ് സ്‌​ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി.

അ​തി​ക്ര​മി​ച്ചു ക​യ​റി​യ​ത് മ​ധു​രാ​ന്ത​കം സ്വ​ദേ​ശി​യാ​യ രാ​ജ​യു​ടെ മ​ക​നാ​യ അ​രു​ണ്‍ എ​ന്ന യു​വാ​വാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ഇ​യാ​ളെ കൂ​ടു​ത​ല്‍ ചി​കി​ത്സ​യ്ക്കാ​യി കി​ഴ്‌​പോ​ക്ക് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

 

National

സു​ര​ക്ഷാ വീ​ഴ്ച; പാ​ർ​ല​മെ​ന്‍റി​ന്‍റെ മ​തി​ൽ ചാ​ടി അ​ക​ത്തു പ്ര​വേ​ശി​ച്ച യു​വാ​വ് പി​ടി​യി​ൽ

 

ന്യൂ​ഡ​ൽ​ഹി: പാ​ര്‍​ല​മെ​ന്‍റി​ൽ സു​ര​ക്ഷാ​വീ​ഴ്ച. മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് പാ​ർ​ല​മെ​ന്‍റ് വ​ള​പ്പി​ൽ പ്ര​വേ​ശി​ച്ച യു​വാ​വി​നെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി. ഇ​ന്നു പു​ല​ർ​ച്ചെ 5.50 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

യു​വാ​വ് മ​ര​ത്തി​ൽ ക​യ​റി​യ​ശേ​ഷം മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഗ​രു​ഡ ഗേ​റ്റി​ലെ​ത്തി​യ​പ്പോ​ള്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​യാ​ളെ പി​ടി​കൂ​ടി​യെ​ന്നാ​ണ് വി​വ​രം.

റെ​യി​ൽ ഭ​വ​ന്‍റെ ഭാ​ഗ​ത്തു നി​ന്നാ​ണ് ഇ​യാ​ൾ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന​തെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ 20 വ​യ​സു​കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഗു​ജ​റാ​ത്തി​ലെ ഒ​രു ക​ട​യി​ൽ ജോ​ലി​ക്കാ​ര​നാ​ണ്. ഇ​യാ​ളു​ടെ കൈ​വ​ശം ആ​യു​ധ​ങ്ങ​ളോ മ​റ്റു സം​ശ​യാ​സ്പ​ദ​മാ​യ വ​സ്തു​ക്ക​ളോ ഇ​ല്ലാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി മാ​ന​സ്സി​ക പ്ര​ശ്ന​മു​ള്ള​യാ​ളാ​ണെ​ന്ന് സം​ശ​യ​മു​ള്ള​താ​യും ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

Latest News

Corehub Up