x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് സുരക്ഷ പിന്‍വലിച്ചതിനാൽ; ഗു​രു​ത​ര​ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് രാഹുൽ

സ്വന്തം ലേഖകൻ
Published: November 25, 2026 02:49 AM IST | Updated: November 25, 2026 02:49 AM IST

"ബി​ലോം​ഗിം​ഗ്: എ ​ജേ​ർ​ണി ഓ​ഫ് ല​വ് ' എ​ന്ന പു​സ്ത​ക​ത്തെ​ക്കു​റി​ച്ചുള്ള വീഡിയോ സംഭാഷണത്തിൽ സോ​ണി​യ​യ്ക്കും സ​ഹോ​ദ​രി പ്രി​യ​ങ്കയ്ക്കു​മൊ​പ്പം രാഹുൽ ഗാന്ധി.

ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്ത​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. സു​ര​ക്ഷ യാ​ദൃ​ച്ഛി​ക​മാ​യി നീ​ക്കി​യ​ത​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്‌​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

അ​മ്മ സോ​ണി​യ ഗാ​ന്ധി​യു​ടെ ഓ​ർ​മ​ക്കു​റി​പ്പാ​യ ബി​ലോം​ഗിം​ഗ്: എ ​ജേ​ർ​ണി ഓ​ഫ് ല​വ് എ​ന്ന പു​സ്ത​ക​ത്തെ​ക്കു​റി​ച്ച് സോ​ണി​യ​യ്ക്കും സ​ഹോ​ദ​രി പ്രി​യ​ങ്ക ഗാ​ന്ധി വാ​ദ്ര​യ്ക്കു​മൊ​പ്പം ന​ട​ത്തി​യ വീ​ഡി​യോ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് രാ​ഹു​ൽ ​ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

രാ​ജീ​വ് ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രിപ​ദ​മൊ​ഴി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് 1990 ഫെ​ബ്രു​വ​രി​യി​ൽ വി.​പി. സിം​ഗ് സ​ർ​ക്കാ​രാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​സ്പി​ജി സു​ര​ക്ഷ പി​ൻ​വ​ലി​ക്കു​ക​യും, ഡ​ൽ​ഹി​ക്ക് പു​റ​ത്തു​ള്ള സു​ര​ക്ഷാ ചു​മ​ത​ല അ​ത​ത് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് കൈ​മാ​റു​ക​യും ചെ​യ്ത​ത്. തു​ട​ർ​ന്ന് ത​മി​ഴ്‌​നാ​ട്ടി​ൽ രാ​ഷ്‌​ട്ര​പ​തി ഭ​ര​ണം നി​ല​നി​ന്നി​രു​ന്ന 1991 മേ​യ് 21ന് ​ശ്രീ​പെ​രും​പു​ത്തൂ​രി​ൽ​വ​ച്ച് എ​ൽ​ടി​ടി​ഇ ചാ​വേ​ർ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ അ​ദ്ദേ​ഹം കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​നു മു​മ്പ് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ൽ രാ​ജീ​വ് ഗാ​ന്ധി​ക്കു നേ​രേ അ​തി​ക്ര​മ ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യും വീ​ഡി​യോ​യി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്. രാ​ജീ​വ് ഗാ​ന്ധി​യു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹ​വു​മാ​യി താ​ൻ പ​ല​പ്പോ​ഴാ​യി ത​ർ​ക്കി​ച്ചി​രു​ന്ന​താ​യും രാ​ഹു​ൽ പ​റ​ഞ്ഞു.

സോ​ണി​യ​യു​ടെ പു​സ്ത​ക​ത്തി​ൽ പ​രാ​മ​ർ​ശി​ക്കാ​ത്ത പ​ല കാ​ര്യ​ങ്ങ​ളും താ​ൻ അ​മ്മ​യ്ക്കും സ​ഹോ​ദ​രി​ക്കു​മൊ​പ്പം ച​ർ​ച്ച ചെ​യ്തു എ​ന്ന കു​റി​പ്പോ​ടെ രാ​ഹു​ലി​ന്‍റെ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടി​ലാ​ണ് വീ​ഡി​യോ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ ക​ഷ്‌​ട​പ്പെ​ട്ട പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ഓ​ർ​ത്ത​പ്പോ​ഴാ​ണ് 2004ൽ ​പ്ര​ധാ​ന​മ​ന്ത്രി പ​ദം ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ധി​കാ​ര ആ​ക​ർ​ഷ​ണം തോ​ന്നി​യ​തെ​ന്നും സോ​ണി​യ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്.

വെ​യി​ലും മ​ഴ​യും വ​ക​വ​യ്ക്കാ​തെ, വി​ശ​പ്പു​പോ​ലും മ​റ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​ർ പാ​ർ​ട്ടി​ക്കാ​യി അ​ധ്വാ​നി​ച്ച​ത്. അ​വ​രെ നി​രാ​ശ​പ്പെ​ടു​ത്തി മാ​റി​നി​ൽ​ക്കു​ന്ന​ത് അ​വ​രെ ച​തി​ക്കു​ന്ന​തി​ന് തു​ല്യ​മാ​കു​മോ എ​ന്ന് അ​ന്ന് ചി​ന്തി​ച്ചി​രു​ന്നു. പ​ക്ഷേ, താ​ൻ അ​ധി​കാ​രം ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ലെ​ന്നും, പ​ദ​വി സ്വീ​ക​രി​ക്കാ​ൻ സ്വ​യം ക​ണ്ടെ​ത്തി​യ ഒ​രു കാ​ര​ണം മാ​ത്ര​മാ​യി​രു​ന്നി​രി​ക്കാം അ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഒ​ടു​വി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​ദം വേ​ണ്ടെ​ന്നു​വ​ച്ച് മ​ൻ​മോ​ഹ​ൻ സിം​ഗി​നെ ആ ​സ്ഥാ​ന​ത്തേ​ക്ക് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സോ​ണി​യ വ്യ​ക്ത​മാ​ക്കി.

Tags : Rajiv Gandhi security withdrawn Rahul serious allegation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up