പ്രതീകാത്മക ചിത്രം
മുംബൈ: സംഘടിതമായി ചോദ്യപേപ്പർ ചോർത്തുന്നതുപോലെ പൊതുപരീക്ഷകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കു കടുത്ത ശിക്ഷ നിർദേശിച്ച് മഹാരാഷ്ട്ര സർക്കാരിന്റെ ഉന്നതതല സമിതി.
ചോദ്യപേപ്പർ ചോർത്തുന്ന സംഘങ്ങൾക്കു കുറഞ്ഞത് പത്തുവർഷം തടവും പത്തുകോടി രൂപ പിഴയും നൽകണമെന്നാണ് സമിതി റിപ്പോർട്ടിൽ നിർദേശിക്കുന്നത്. ക്രമക്കേടിൽ പങ്കാളികളാകുന്ന വിദ്യാർഥികൾക്ക് എട്ടുവർഷം വരെ തടവും അഞ്ചുകോടി രൂപ പിഴയും നൽകണം.
മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കണം അന്വേഷണം. വിദ്യാർഥികളുടെ താത്പര്യവും പരീക്ഷയുടെ സുതാര്യതയും ഉറപ്പാക്കാനുള്ള ഒട്ടേറെ നിർദേശങ്ങളും സമിതി മുന്നോട്ടു വച്ചിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം സെപ്റ്റംബർ നാലിനാണ് സംസ്ഥാന സർക്കാർ സമിതിയെ നിയോഗിച്ചത്.
Tags : Maharashtra Punishment Question Paper Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash