x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​ഭാ​ഷ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; പ്ലാ​സ്റ്റി​ക് സ​ർ​ജ​ന് വ​ധ​ശി​ക്ഷ

പി.​പി. ചെ​റി​യാ​ൻ
Published: November 24, 2026 08:02 AM IST | Updated: November 24, 2026 10:15 AM IST

ഡോ. ​തോ​മാ​സ് കൊ​സോ​വ്സ്ക്

ഫ്ലോ​റി​ഡ: ഫ്ലോ​റി​ഡ​യി​ൽ അ​ഭി​ഭാ​ഷ​ക​ൻ സ്റ്റീ​വ​ൻ കോ​സി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ലാ​സ്റ്റി​ക് സ​ർ​ജ​ൻ ഡോ. ​തോ​മാ​സ് കൊ​സോ​വ്സ്കി​ക്ക് കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു.

2023 മാ​ർ​ച്ചി​ൽ കോ​സി​യു​ടെ നി​യ​മ​സ്ഥാ​പ​ന​ത്തി​ലെ ശു​ചി​മു​റി​യി​ൽ വച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. മെ​ഡി​ക്ക​ൽ ബി​ല്ലിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം എ​വ​ർ​ഗ്ലേ​ഡ്സി​ലെ മാ​ലി​ന്യ ക​ണ്ടെ​യ്ന​റി​ൽ ത​ള്ളി​യ​താ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യ​ത്. മാ​ലി​ന്യം കോം​പാ​ക്ട് ചെ​യ്യു​ന്ന കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​തി​നാ​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

ശു​ചി​മു​റി​യി​ലും കൊ​സോ​വ്സ്കി​യു​ടെ വീ​ടി​ന്‍റെ ഗാ​രേ​ജി​ലും നി​ന്ന് ല​ഭി​ച്ച ര​ക്ത​വും ഡി​എ​ൻ​എ പ​രി​ശോ​ധ​നാ​ഫ​ല​വും കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യി.

വി​ചാ​ര​ണ​യ്ക്കി​ടെ സ്വ​യം വാ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച കൊ​സോ​വ്സ്കി​യെ നേ​ര​ത്തെ കോ​ട​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

കു​റ്റ​കൃ​ത്യം അ​തീ​വ ആ​സൂ​ത്രി​ത​വും ക്രൂ​ര​വു​മാ​യി​രു​ന്നു​വെ​ന്ന് നി​രീ​ക്ഷി​ച്ച പി​നെ​ല്ലാ​സ് സ​ർ​ക്യൂ​ട്ട് ജ​ഡ്ജി ജോ​സ​ഫ് ബ​ലോ​ൺ വ​ധ​ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റ് സ​മ​യ​ത്ത് കൊ​സോ​വ്സ്കി​യു​ടെ പ​ക്ക​ൽ നി​ന്ന് 2,80,000 ഡോ​ള​ർ പ​ണ​വും മ​യ​ക്കു​മ​രു​ന്നും ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Tags : murder case Deepika DeepikaNewspaper BreakingNews Death sentence for plastic surgeon lawyer murder case

Recent News

Corehub Up