x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാൻസർ ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു; ചികിത്സ നിഷേധിച്ച അമ്മയ്ക്കെതിരേ കൊലപാതകക്കുറ്റം

പി.​പി. ചെ​റി​യാ​ൻ
Published: November 24, 2026 08:09 AM IST | Updated: November 24, 2026 10:14 AM IST

ഡെസ്റ്റിനി ഷ്ലീഫെർട്ട്

മി​സോ​റി: കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​നാ​യ മൂ​ന്ന് വ​യ​സു​കാ​ര​ന് വ​ർ​ഷ​ങ്ങ​ളോ​ളം ചി​കി​ത്സ നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​മ്മ​യ്ക്കെ​തി​രേ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി. അ​മേ​രി​ക്ക​യി​ലെ മി​സോ​റി​യി​ലു​ള്ള ഡെ​സ്റ്റി​നി ഷ്ലീ​ഫെ​ർ​ട്ട് എ​ന്ന യു​വ​തി​ക്കെ​തി​രെ​യാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.

കു​ട്ടി​യെ പ​രി​ച​രി​ക്കാ​ൻ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഡെ​ബി സ്യൂ ​പോ​ട്ട​ർ എ​ന്ന സ്ത്രീ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. 2024 മാ​ർ​ച്ചി​ലാ​ണ് കു​ട്ടി​ക്ക് കാ​ൻ​സ​ർ (ന്യൂ​റോ​ബ്ലാ​സ്റ്റോ​മ) സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് യാ​തൊ​രു​വി​ധ ചി​കി​ത്സ​യും ന​ൽ​കാ​ൻ അ​മ്മ ത​യാ​റാ​യി​ല്ല.

മ​രി​ക്കു​മ്പോ​ൾ കു​ട്ടി​ക്ക് വെ​റും 10.8 കി​ലോ (24 പൗ​ണ്ട്) മാ​ത്ര​മാ​യി​രു​ന്നു ഭാ​രം. ശ​രീ​ര​മാ​സ​ക​ലം മു​ഴ​ക​ൾ വ​ള​രു​ക​യും ഭ​ക്ഷ​ണം ക​ഴി​ക്കാ​നോ ന​ട​ക്കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​വു​ക​യും ചെ​യ്തി​ട്ടും കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​ല്ല.

വീ​ടി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ അ​ധി​കൃ​ത​ർ ക​ണ്ടാ​ൽ മ​റ്റ് മ​ക്ക​ളെ ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ഭ​യ​ത്താ​ലാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​തി​രു​ന്ന​തെ​ന്ന് ഡെ​സ്റ്റി​നി പൊ​ലി​സി​നോ​ട് സ​മ്മ​തി​ച്ചു. കൃ​ത്യ​മാ​യ ചി​കി​ത്സ ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ കു​ട്ടി ര​ക്ഷ​പ്പെ​ടു​മാ​യി​രു​ന്നു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി.

കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​ന് പു​റ​മെ കു​ട്ടി​ക​ളോ​ടു​ള്ള ക്രൂ​ര​ത, മൃ​ഗ​ങ്ങ​ളോ​ടു​ള്ള അ​വ​ഗ​ണ​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളും ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ണ്ട്.

Tags : Cancer treatment Deepika DeepikaNewspaper denied to three-year-old

Recent News

Corehub Up