കേരള ഹൈക്കോടതി
കൊച്ചി: പ്രായപൂര്‍ത്തിയായെന്നു കണക്കാക്കേണ്ടത് 18 വയസാകുമ്പോഴല്ലെന്നും ഏതു വയസിലാണോ പ്രായപൂര്‍ത്തിയാകുന്നത് അതിനാണു പ്രാധാന്യം നല്‍കേണ്ടതെന്നും ഹൈക്കോടതി.
പ്രായപൂര്‍ത്തിയാകുന്നത് 16ലാണെങ്കില്‍ അതാണു പ്രായപൂര്‍ത്തിയായ പ്രായം എന്നാക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കണം. സൂര്യന് ഉദിക്കുന്നിടത്തെ കിഴക്കെന്നു വിളിക്കുകയാണു വേണ്ടത്. കിഴക്ക് സൂര്യന് ഉദിക്കുന്നുവെന്നല്ല പറയേണ്ടത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അനുകൂലമായ നിയമപഴുതുകളറിയാവുന്ന കുറ്റം ചെയ്യുന്ന 18ല്‍ താഴെ പ്രായമുള്ള കുട്ടികളെ പ്രായപൂര്‍ത്തിയായവരായി കാണാത്തതെന്തെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ ചോദിച്ചു.
നെടുമ്പാശേരിയിയില് മൂന്നുപേരുടെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്ന 19 കാരന് പല ബാറുകളില്‍നിന്നും മദ്യപിച്ചിരുന്നുവെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
രാജ്യത്തു 18 വയസില്‍ താഴെയുള്ളവരുടെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് തടയുന്ന കാര്യത്തില്‍ സംസ്ഥാനം മാതൃകയാകണമെന്നു കോടതി പറഞ്ഞു.
19കാരന് മദ്യം നല്കിയ ബാറുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതടക്കം നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഉടന്‍ പ്രഖ്യാപിക്കുന്ന പുതിയ മദ്യനയത്തില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് മദ്യം നല്‍കുന്നത് തടയാനുള്ള നടപടികളും ഉള്‍പ്പെടുത്തുമെന്ന് കോടതിയുടെ ചോദ്യത്തിനു മറുപടിയായി സര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്ന് വിഷയം രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി.
Tags : Nedumbassery Accident Bail Petition alcohol Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash