x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​​വം​​ബ​​റി​​ൽ നി​​ക്ഷേ​​പ​​ക​​രു​​ടെ സ​​മ്പത്തിൽ വൻ കുതിപ്പ്

വെബ് ഡെസ്ക്
Published: November 24, 2026 11:00 PM IST | Updated: November 24, 2026 11:00 PM IST

പ്രതീകാത്മക ചിത്രം

മും​​ബൈ: ശ​​ക്ത​​മാ​​യ വി​​ദേ​​ശ നി​​ക്ഷേ​​പം, ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ലു​​ണ്ടാ​​യ ഇ​​ടി​​വ്, പ്ര​​തീ​​ക്ഷി​​ച്ച​​തി​​ലും മി​​ക​​ച്ച ര​​ണ്ടാം​​പാ​​ദ ക​​ന്പ​​നി ഫ​​ല​​ങ്ങ​​ൾ, ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ എ​​ഐ അ​​നു​​ബ​​ന്ധ ഓ​​ഹ​​രി​​ക​​ളി​​ലു​​ണ്ടാ​​യ വി​​ൽ​​പ​​ന സ​​മ്മ​​ർ​​ദം എ​​ന്നി​​വ​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഈ ​​മാ​​സം ഓ​​ഹ​​രി​​വി​​പ​​ണി വ​​ൻ കു​​തി​​പ്പ് ന​​ട​​ത്തി. ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 11 ശ​​ത​​മാ​​ന​​ത്തോ​​ളം ഉ​​യ​​ർ​​ന്ന​​തോ​​ടെ ഓ​​ഹ​​രി നി​​ക്ഷേ​​പ​​ക​​രു​​ടെ ആ​​സ്തി​​യി​​ൽ 34.61 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ (34.61 ട്രി​​ല്യ​​ണ്‍ രൂ​​പ) വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി.

ന​​വം​​ബ​​ർ 23 വ​​രെ​​യു​​ള്ള ക​​ണ​​ക്കി​​ൽ 30 ഓ​​ഹ​​രി​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 7976.46 പോ​​യി​​ന്‍റ് (10.71%) ഉ​​യ​​ർ​​ന്നു. ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളി​​ലു​​ണ്ടാ​​യ കു​​തി​​പ്പി​​നെ​​ത്തു​​ട​​ർ​​ന്ന് ഈ ​​മാ​​സം ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത മൊ​​ത്തം ക​​ന്പ​​നി​​ക​​ളു​​ടെ വി​​പ​​ണി​​മൂ​​ല്യം 34.61 ട്രി​​ല്യ​​ണ്‍ രൂ​​പ ഉ​​യ​​ർ​​ന്ന് 5,08,98,444.87 കോ​​ടി രൂ​​പ​​യാ​​യി (5.48 ട്രി​​ല്യ​​ണ്‍ ഡോ​​ള​​ർ) ഉ​​യ​​ർ​​ന്നു.

വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ തി​​രി​​ച്ചു​​വ​​ര​​വ്

വി​​ദേ​​ശനി​​ക്ഷേ​​പ​​ക​​രു​​ടെ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലു​​ണ്ടാ​​യ ശ​​ക്ത​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വാ​​ണ് കു​​തി​​പ്പി​​നു പ്ര​​ധാ​​ന കാ​​ര​​ണം. ന​​വം​​ബ​​ർ ഇ​​തു​​വ​​രെ ഇ​​വ​​രു​​ടെ നി​​ക്ഷേ​​പം ഒ​​രു ല​​ക്ഷം കോ​​ടി ക​​ട​​ന്ന് 1.27 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ലെ​​ത്തി. ഒ​​രു മാ​​സ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ക്ഷേ​​പ​​മാ​​ണി​​ത്.

നാ​​ഷ​​ണ​​ൽ സെ​​ക്യൂ​​രി​​റ്റീ​​സ് ഡി​​പ്പോ​​സി​​റ്റ​​റി ലി​​മി​​റ്റ​​ഡി​​ന്‍റെ (എ​​ൻ​​എ​​സ്ഡി​​എ​​ൽ) ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, ഒ​​ക് ടോ​​ബ​​റി​​ൽ 34,843 കോ​​ടി രൂ​​പ​​യും സെ​​പ്റ്റം​​ബ​​റി​​ൽ 35,861 കോ​​ടി രൂ​​പ​​യും വി​​ദേ​​ശനി​​ക്ഷേ​​പ സ്ഥാ​​പ​​ന​​ങ്ങ​​ൾ പി​​ൻ​​വ​​ലി​​ച്ച​​തി​​നു​​ശേ​​ഷ​​മാ​​ണ് ഈ ​​ശ​​ക്ത​​മാ​​യ നി​​ക്ഷേ​​പ​​മു​​ണ്ടാ​​യ​​ത്.

ഈ ​​വ​​ർ​​ഷം ഒ​​ക്‌ടോ​​ബ​​ർ ഒ​​ന്നി​​ന് 71,292.88 എ​​ന്ന ഒ​​രു വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യി​​ലേ​​ക്ക് വീ​​ണ​​തി​​ന് ശേ​​ഷ​​മു​​ള്ള വി​​പ​​ണി​​യു​​ടെ ഈ ​​ശ​​ക്ത​​മാ​​യ കു​​തി​​പ്പ് ശ്ര​​ദ്ധേ​​യ​​മാ​​ണ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഡി​​സം​​ബ​​ർ ഒ​​ന്നി​​ന് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 86,159.02 എ​​ന്ന എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന നി​​ല​​വാ​​ര​​ത്തി​​ൽ​​നി​​ന്നും 3,723 പോ​​യി​​ന്‍റ് മാ​​ത്രം അ​​ക​​ലെ​​യാ​​ണ് നി​​ല​​വി​​ൽ ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ്.

ക​​ഴി​​ഞ്ഞ ആ​​ഴ്ച ബി​​എ​​സ്ഇ സൂ​​ചി​​ക 2,327.26 പോ​​യി​​ന്‍റ് അ​​ഥ​​വാ 2.85 ശ​​ത​​മാ​​ന​​വും നി​​ഫ്റ്റി 656.3 പോ​​യി​​ന്‍റ് അ​​ഥ​​വാ 2.61 ശ​​ത​​മാ​​ന​​വും ഉ​​യ​​ർ​​ന്നി​​രു​​ന്നു.

എ​​ന്നാ​​ൽ, തു​​ട​​ർ​​ച്ച​​യാ​​യ നാ​​ല് ആ​​ഴ്ച​​ത്തെ മു​​ന്നേ​​റ്റ​​ത്തി​​ന് ശേ​​ഷം തി​​ങ്ക​​ളാ​​ഴ്ച വി​​പ​​ണി​​യി​​ൽ ശ​​ക്ത​​മാ​​യ ലാ​​ഭ​​മെ​​ടു​​പ്പ് ഉ​​ണ്ടാ​​യ​​തോ​​ടെ സൂ​​ചി​​ക​​ക​​ൾ ഏ​​ക​​ദേ​​ശം ര​​ണ്ട് ശ​​ത​​മാ​​ന​​ത്തോ​​ളം ഇ​​ടി​​ഞ്ഞു.

Tags : crude oil price wealth Investors NSE BSE Sensex global markets Business

Recent News

Corehub Up