Business
മുംബൈ: മുൻ സെഷനിലെ കനത്ത ഇടിവിനുശേഷം ഇന്ത്യൻ ഓഹരിവിപണിയുടെ പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റി50യും ഇന്നലെ ഉയർന്നു. വാല്യു ബയിംഗ് ഉയർന്നതാണ് ഇന്നലെ വിപണിയുടെ തിരിച്ചുവരവിനിടയാക്കിയത്.
സെൻസെക്സ് 315 പോയിന്റ് ഉയർന്ന് 73,896ലും നിഫ്റ്റി 77 പോയിന്റ് നേട്ടത്തിൽ 23,141ലും ക്ലോസ് ചെയ്തു.
വിപണിയുടെ നേട്ടത്തിനു പിന്നിൽ
മുൻ സെഷനിലെ കുത്തനെയുള്ള ഇടിവിനുശേഷം വാല്യൂ ബയിംഗിന് നിക്ഷേപകർ കടന്നതാണ് വിപണിയെ സഹായിച്ചത്. ക്രൂഡ് ഓയിൽ വില ഉയർന്നതിനെയും യുഎസ് ട്രഷറി ബോണ്ട് യീൽഡ് 19 വർഷത്തെ ഉയർന്ന നിരക്കിലെത്തിയതിനെയും തുടർന്ന വ്യാഴാഴ്ച സെൻസെക്സും നിഫ്റ്റിയും 10 ആഴ്ചയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ശതമാനം ഇടിവ് നേരിട്ടിരുന്നു.ക്രൂഡ് ഓയിൽ വിലയിലുണ്ടായ ചെറിയ കുറവും വിപണിയെ സ്വാധീനിച്ചു.
ഡോളറിനെതിരേ രൂപയുടെ മൂല്യം 19 പൈസ നേട്ടത്തോടെ 95.80ലെത്തി. ആഗോള വിപണിയിലെ അനുകൂല ഘടകങ്ങളും റിസർവ് ബാങ്കിന്റെ ഇടപെടലുമാണ് രൂപയ്ക്കു തുണയായത്.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണിക്ക് ഇന്നലെ കനത്ത ഇടിവ്. യുഎസ് ട്രഷറി ബോണ്ട് യീൽഡ് 2007നുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയതും ക്രൂഡ് ഓയിൽ വില 100 ഡോളറിനു മുകളിലെത്തിയതും തിരിച്ചടിയായതോടെ സെൻസെക്സും നിഫ്റ്റി 50യും 1.6 ശതമാനത്തിലധികം ഇടിഞ്ഞു.
സെൻസെക്സ് 1248 പോയിന്റ് (1.67 %) താഴ്ന്ന് 73,581ലും നിഫ്റ്റി 384 പോയിന്റ് (1.64 %) നഷ്ടത്തിൽ 23,063 ലും വ്യാപാരം പൂർത്തിയാക്കി. ഇതിനൊപ്പം വിശാല വിപണികളിൽ ഇടിവ് പ്രകടമായി. നിഫ്റ്റി മിഡ്കാപ് 100 സൂചിക രണ്ടു ശതമാനത്തിനു മുകളിലും നിഫ്റ്റി സ്മോൾകാപ് 100 സൂചിക 1.5 ശതമാനവും താഴ്ന്നു.
ഓഹരിവിപണിയിലെ അസ്ഥിരതയുടെ അളവുകോലായ ഇന്ത്യ വിക്സ് 22 ശതമാനത്തിലേറെ കുതിച്ചുയർന്നു. എല്ലാ മേഖലാ സൂചികകളും വൻ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് നാലു ശതമാനത്തിലധികം ഇടിഞ്ഞു. വിപണിയിൽ മൊത്തത്തിൽ ഇടിവ് പ്രകടമായിരുന്നു. എൻഎസ്ഇയിൽ 943 ഓഹരികൾ മാത്രം നേട്ടമുണ്ടാക്കിയപ്പോൾ 2587 എണ്ണം നഷ്ടത്തിലേക്കു വീണു. 99 ഓഹരികൾക്കു മാറ്റമുണ്ടായില്ല.
വിപണിയുടെ നഷ്ടത്തിനു കാരണങ്ങൾ
1. ബോണ്ട് യീൽഡുകൾ
19 വർഷത്തെ ഉയർന്ന നിരക്കിക്കിൽ സെപ്റ്റംബറിൽ യുഎസ് ബിസിനസ് രംഗം അഞ്ചു വർഷത്തിലേറെക്കാലത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയെന്ന വിവരങ്ങൾ പുറത്തുവന്നതോടെ 10 വർഷത്തെ യുഎസ് ട്രഷറി ബോണ്ട് യീൽഡുകൾ 2007 നുശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്കു കുതിച്ചുയർന്നു.
2. ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടുമെന്ന പ്രതീക്ഷകൾ
യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ വൻ വർധന വരുത്തുമെന്ന പ്രതീക്ഷകൾ പെട്ടെന്ന് ഉയർന്നത് ഓഹരിവിപണിയിലെ തകർച്ചയ്ക്ക് ആക്കം കൂട്ടി. സെപ്റ്റംബറിൽ യുഎസ് ബിസിനസ് പ്രവർത്തനം അഞ്ചു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ഈ മാറ്റം.
3. ഓയിൽ വില ഉയർന്നു
യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിലെ അനിശ്ചിതത്വം വീണ്ടും ഉയർന്നതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 102 ഡോളറിനു മുകളിലെത്തി. യുഎസിന്റെ സമ്മർദങ്ങൾക്ക് ഇറാൻ വഴങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ യുഎൻ പൊതുസഭ സമ്മേളനത്തിൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് അസംസ്കൃത എണ്ണ വില കുതിച്ചുകയറിയത്. ഇരു രാജ്യങ്ങളും ചർച്ചയ്ക്കു തയാറാകുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ കഴിഞ്ഞ ദിവസം എണ്ണ വില ബാരലിനു 99 ഡോളറിനു താഴേക്കു പതിച്ചിരുന്നു.
4. രൂപയുടെ ഇടിവ്
അസംസ്കൃത എണ്ണ വില കുതിച്ചുയർന്നതും യുഎസ് ഡോളർ ശക്തിപ്രാപിച്ചതും കാരണം ഡോളറിനെതിരേ രൂപയുടെ മൂല്യം 23 പൈസ ഇടിഞ്ഞ് 95.96 എന്ന നിലയിലെത്തി.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് വിപണിയിൽ 95.84 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ അമേരിക്കൻ നാണയത്തിനെതിരേ മൂല്യം ഏറ്റവും കുറഞ്ഞ നിരക്കായ 95.98 എന്ന നില വരെയെത്തി. ഒടുവിൽ മുൻ ദിവസത്തേക്കാൾ 23 പൈസയുടെ കുറവിൽ 95.96ൽ വ്യാപാരം പൂർത്തിയാക്കി. ബുധനാഴ്ച 11 പൈസ നഷ്ടത്തിൽ 95.73ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തലേദിവസം 16 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു.
Business
നിക്ഷേപ മേഖലയില് മൗനം തളംകെട്ടി നില്ക്കുന്നു. തുടര്ച്ചയായ ആറാം വാരത്തിലും ഇന്ത്യന് മാര്ക്കറ്റിന് തിരിച്ചുവരവിന് അവസരം നല്കാതെ വിദേശ ഇടപാടുകാര് വില്പനയ്ക്ക് മത്സരിച്ചത് സൂചികകളെ പിടിച്ചുലച്ചു.
ആറാഴ്ചകളില് നിഫ്റ്റി സൂചിക 1,224 പോയിന്റും സെന്സെക്സ് 4,204 പോയിന്റും ഇടിഞ്ഞു. പശ്ചിമേഷ്യന് സംഘര്ഷാവസ്ഥയും ക്രൂഡ് ഓയില് വിലക്കയറ്റവും വിദേശ ഓപ്പറേറ്റര്മാരെ വില്പനയില് പിടിമുറുക്കാന് പ്രേരിപ്പിച്ചു.
റഷ്യന് ക്രൂഡ് ഓയില് ഇറക്കുമതി വിഷയത്തില് നൂറ് ശതമാനം നികുതി ഏര്പ്പെടുത്താന് അമേരിക്ക ഒരുങ്ങിയത് ഏഷ്യന് മാര്ക്കറ്റുകളെ പിരിമുറുക്കത്തിലാക്കാം. പ്രതിസന്ധിക്ക് മറുമരുന്നുമായി വിദേശകാര്യമന്ത്രിയുടെ യുഎസ് സന്ദര്ശനം അനുകൂല ഫലം ഉളവാക്കിയാല് ഒരു പുള്ബാക്ക് റാലി പ്രതീക്ഷിക്കാം. അതേസമയം, യുഎസ് കടുത്ത നിലപാടില് തുടര്ന്നാല് കഴിഞ്ഞ വര്ഷം തുടക്കംകുറിച്ച പുതിയ വ്യാപാരക്കരാര് ചര്ച്ചയുടെ ഭാവി കൈയാലപ്പുറത്തെ തേങ്ങയാകും.
സെന്സെക്സ് 486 പോയിന്റും നിഫ്റ്റി സൂചിക 51 പോയിന്റും പ്രതിവാര തളര്ച്ചയിലാണ്. ഫെഡ് റിസര്വ് 2023 ജൂലൈക്കുശേഷം ആദ്യമായി പലിശനിരക്ക് ഉയര്ത്തി. അടിസ്ഥാന പലിശനിരക്കില് 25 ബേസിസ് പോയിന്റ് വര്ധിപ്പിച്ച് പണപ്പെരുപ്പം പിടിച്ചുനിര്ത്താനുള്ള ശ്രമത്തിലാണ്. ഇതോടെ ആഗോള ബോണ്ട് യീല്ഡുകള് അഞ്ച് ശതമാനം പരിധിയിലേക്ക് അടുക്കുന്നത് വിപണികളില്നിന്ന് നിക്ഷേപം പിന്വലിക്കാനുള്ള പ്രവണത രാജ്യാന്തര ഫണ്ടുകളില് വര്ധിപ്പിക്കാം.
പണപ്പെരുപ്പ സമ്മര്ദം മറികടക്കാന് ബാങ്ക് ഓഫ് ജപ്പാന് ഉള്പ്പെടെയുള്ള വിവിധ കേന്ദ്രബാങ്കുകള് പലിശനിരക്ക് ഉയര്ത്തി. ജാപ്പനീസ് കേന്ദ്രബാങ്ക് പലിശനിരക്ക് 31 വര്ഷത്തിനിടയിലെ ഏറ്റവും ഉയര്ന്ന തലത്തിലെത്തിച്ചു.
രൂപ
മാസാരംഭത്തില് രൂപ രണ്ടു മാസത്തെ മികച്ച നിലവാരമായ 94.37ലേക്ക് കരുത്ത് കാണിച്ചപ്പോള്, ദീര്ഘകാലയളവിലേക്ക് വീക്ഷിച്ചാല് വീണ്ടും രൂപ ദുര്ബലമാകുമെന്ന സൂചന നല്കിയിരുന്നു. ക്രൂഡ് ഓയില് രൂപയെ പിരിമുറുക്കത്തിലാക്കുന്നു. പിന്നിട്ട വാരം രൂപയുടെ മൂല്യം 95.43ല്നിന്ന് 96.09ലേക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 95.54ലാണ്. മേയില് രൂപ 96.93ലേക്ക് റിക്കാര്ഡ് താഴ്ചയെ അഭിമുഖീകരിച്ചു. സാങ്കേതികമായി വിപണി ഓവര്ബോട്ടായതിനാല് ചെറിയതോതിലുള്ള തിരിച്ചുവരവ് ഈ വാരം പ്രതീക്ഷിക്കാം. 2026 സാമ്പത്തികവര്ഷത്തില് രൂപയുടെ മൂല്യം ഏകദേശം പത്ത് ശതമാനം ഇടിഞ്ഞു.
നിഫ്റ്റി
നിഫ്റ്റി സൂചിക 23,398ല്നിന്ന് ഓപ്പണിംഗ് വേളയില് 23,592 വരെ മുന്നേറിയതിനിടയില് ഫണ്ടുകള് ബ്ലൂചിപ്പ് ഓഹരികളില് വില്പനയ്ക്ക് മത്സരിച്ചു. മുന്വാരം സൂചിപ്പിച്ച 23,122ലെ താങ്ങ് തകര്ത്ത് സൂചിക 23,116ലേക്ക് ഇടിഞ്ഞു. സൂചികയില് 476 പോയിന്റിന്റെ ചാഞ്ചാട്ടം ദൃശ്യമായി. വ്യാപാരാന്ത്യം നിഫ്റ്റി 23,346 പോയിന്റിലാണ്.
വിപണിയിലെ പ്രതിദിന ചലനങ്ങള് നിരീക്ഷിച്ചാല്, ഈ വാരം 23,110 പോയിന്റിലെ ആദ്യ സപ്പോര്ട്ട് നിലനിര്ത്താനായാല് തിരിച്ചുവരവില് 23,586-23,827 റേഞ്ചിലേക്ക് മുന്നേറാം. അതേസമയം, വിദേശത്തുനിന്ന് പ്രതികൂല വാര്ത്തകള് വന്നാല് ആദ്യ താങ്ങ് തകര്ത്ത് 22,875-22,397 പോയിന്റിലേക്ക് പരീക്ഷണം നടത്താം. 200 ആഴ്ചകളിലെ നിര്ണായക സപ്പോര്ട്ട് മേഖലയായ 23,000ല് പിടിച്ചുനില്ക്കാനായില്ലെങ്കില് അതിശക്തമായ സാങ്കേതിക തിരുത്തലിന് സാധ്യത. പ്രതിവാര ചാര്ട്ടില് എംഎസിഡിയില് നെഗറ്റീവ് ക്രോസ്ഓവര് ദൃശ്യമാകുന്നതും സിഗ്നല് ലൈനിന് താഴെ തുടരുന്നതും വിപണിയുടെ ദുര്ബലാവസ്ഥയെ വ്യക്തമാക്കുന്നു.
നിഫ്റ്റി സെപ്റ്റംബര് ഫ്യൂച്ചര് 23,485ല്നിന്ന് 23,379ലേക്ക് ഇടിഞ്ഞു. ഇതിനിടയില് വിപണിയിലെ ഓപ്പണ് ഇന്ററസ്റ്റ് 180 ലക്ഷം കരാറുകളില്നിന്ന് വാരാന്ത്യം 174 ലക്ഷമായി കുറഞ്ഞു. വിലയില് ഇടിവ് സംഭവിക്കുന്ന സന്ദര്ഭങ്ങളില് ഓപ്പണ് ഇന്ററസ്റ്റ് കുറയുന്നത് ഒരു വിഭാഗം ഇടപാടുകാര് ലോംഗ് പൊസിഷനുകള് ഒഴിവാക്കിയതിന്റെ സൂചനയാണ്. അതേസമയം, ഊഹക്കച്ചവടക്കാര് പുതിയ ഷോര്ട്ട് പൊസിഷനുകള്ക്ക് അവസരം പ്രയോജനപ്പെടുത്തി.
സെന്സെക്സ്
സെന്സെക്സ് 74,781 പോയിന്റില്നിന്ന് തുടക്കത്തില് 75,000ലെ പ്രതിരോധം തകര്ത്ത് 75,436 വരെ മുന്നേറി. വിദേശ ഫണ്ടുകള് വീണ്ടും ബ്ലൂചിപ്പ് ഓഹരികളില് സൃഷ്ടിച്ച വില്പനതരംഗത്തില് സൂചിക ഒരുവേള 73,981 വരെ ഇടിഞ്ഞെങ്കിലും ക്ലോസിങ്ങില് 74,294.96 പോയിന്റിലാണ്.
ഈ വാരം സെന്സെക്സിന് 73,704-73,115ലെ സപ്പോര്ട്ടുണ്ട്. തുടര്ച്ചയായ ആറാഴ്ചകളിലെ വിപണിയുടെ തകര്ച്ചയില് പല ഓഹരിവിലകളും ആകര്ഷകമായത് ഓപ്പറേറ്റര്മാരെ ആകര്ഷിക്കും. പുതിയ വാങ്ങലുകാര് രംഗത്തിറങ്ങിയാല് തിരിച്ചുവരവില് സെന്സെക്സ് 75,159-76,025നെ ഉറ്റുനോക്കാം.
ക്രൂഡ് ഓയില്
ആഗോള ക്രൂഡ് ഓയില് വില ബാരലിന് 104.60 ഡോളറില്നിന്ന് 101.53 ഡോളര് വരെ താഴ്ന്നെങ്കിലും വാരാന്ത്യം 103.90 ഡോളറിലാണ്. മുന്വാരം സൂചന നല്കിയതുപോലെ തിരുത്തല് 99 ഡോളറിലേക്ക് അടുത്താല് പുതിയ ബയിങ്ങിന് ഫണ്ടുകള് നീക്കം നടത്താമെന്നതാണ് വിലയിരുത്തല്. അത്തരം ഒരു സാഹചര്യം ഉള്ളതിനാല് വില 115-118 ഡോളറിലേക്ക് ഹ്രസ്വകാലയളവില് സഞ്ചരിക്കാം.
സ്വര്ണം
ന്യൂയോര്ക്കില് സ്വര്ണം ട്രോയ് ഔണ്സിന് 4,347 ഡോളറില്നിന്ന് മുന്വാരം വ്യക്തമാക്കിയ ആദ്യ സപ്പോര്ട്ടായ 4,250 ഡോളറിലേക്കുള്ള തിരുത്തലില് 4,247 ഡോളര് വരെ ഇടിഞ്ഞു. ഈ അവസരത്തില് അമേരിക്ക പലിശനിരക്കില് വരുത്തിയ മാറ്റം സ്വര്ണവിലയെ 4,397 ഡോളറിലേക്ക് ഉയര്ത്തി. വാരാന്ത്യം 4,377 ഡോളറിലാണ്. പ്രതിദിന ചാര്ട്ടില് മഞ്ഞലോഹം സെല്ലിങ് മൂഡിലായതിനാല് 4591ലെ പ്രതിരോധം മറികടന്നാല് മാത്രമേ വന് റാലിക്ക് അവസരം തെളിയൂ. നിലവില് 4214ല് സപ്പോര്ട്ട് പ്രതീക്ഷിക്കാം.
Business
ലോക വിപണിയിൽ ക്രൂഡ് ഓയിൽ കത്തിക്കയറിയതോടെ ഇന്ത്യൻ ഓഹരി ഇൻഡക്സുകൾ തുടർച്ചയായ അഞ്ചാം വാരവും നഷ്ടത്തിൽ. ഈ കാലയളവിൽ മുൻനിര സൂചികകൾക്ക് അഞ്ച് ശതമാനം തകർച്ച സംഭവിച്ചു.
പ്രതികൂല സാഹചര്യം മുൻനിർത്തി വിദേശ ധനകാര്യ സ്ഥാപനങ്ങൾ വില്പനയ്ക്കു തിടുക്കം കാട്ടിയത് ഓഹരി വിലകളെ മാത്രമല്ല, രൂപയുടെ മൂല്യത്തകർച്ചയ്ക്കും കാരണമായി. സെൻസെക്സ് 1485 പോയിന്റും നിഫ്റ്റി സൂചിക 480 പോയിന്റും ഇടിഞ്ഞു. പിന്നിട്ട അഞ്ചാഴ്ചകളിൽ ഇവ യഥാക്രമം 2979 പോയിന്റും 948 പോയിന്റും താഴ്ന്നു.
ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ ദേശീയ കറൻസികളുടെ ഉപയോഗം വർധിപ്പിക്കാനുള്ള നീക്കം ഇന്ത്യൻ രൂപയ്ക്ക് ശക്തിപകരുന്ന പ്രധാന ഘടകമാണ്. ഡോളറിനെ ആശ്രയിക്കാതെ ഇടപാടുകൾ ദീർഘകാലയളവിലേക്കു വീക്ഷിക്കുമ്പോൾ അനുകൂലമാണ്. നിലവിൽ ക്രൂഡ് ഓയിൽ നൂറ് ഡോളറിനു മുകളിലാണു സഞ്ചരിക്കുന്നത്.
അടിക്കടിയുള്ള കേന്ദ്രബാങ്ക് ഇടപെടലുകൾ ഒഴിവാക്കാനാകുമെന്നതിലുപരി രൂപയുടെ മൂല്യത്തിലെ വൻ ചാഞ്ചാട്ടങ്ങളെയും നിയന്ത്രിക്കാനാകും. ഭാവിയിൽ ബ്രിക്സ് പേമെന്റ് സംവിധാനം വികസിച്ചാൽ ആ രാജ്യങ്ങളിൽ നിന്നുള്ള ഫണ്ടുകൾക്ക് പരസ്പരം ഡോളറിനെ ഒഴിവാക്കി സ്വന്തം നാണയത്തിൽ ഓഹരി വ്യാപാരത്തിനും വഴി തെളിയും. എന്നാൽ, ഇതിനു മൂന്നോ നാലോ വർഷം വേണ്ടിവരും. അതിനു മുന്നോടിയായി ഇന്ത്യൻ ഓഹരിവിപണിയിൽ വിദേശ നിക്ഷേപകർക്കുള്ള നിയമപരമായ സംവിധാനങ്ങളിൽ ഭേദഗതികൾ വരുത്തേണ്ടതായി വരും. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിലവിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപത്തിനു പ്രത്യേക സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ നാല് മാസത്തെ ഉയർന്ന നിരക്കായ 110 ഡോളർ ദർശിച്ചശേഷം വാരാന്ത്യം 104.60 ഡോളറിലാണ്. 101 ഡോളറിലെ പ്രതിരോധം ഭേദിച്ചതിനാൽ എണ്ണ അവധികൾ പുതിയ ഉണർവിനു ശ്രമിക്കാം. അതായത് സാങ്കേതികമായി 115–118 ഡോളർ റേഞ്ചിലേക്ക് ഹ്രസ്വകാലയളവിൽ ക്രൂഡ് സഞ്ചരിക്കാം. ഈ വാരം 99 ഡോളറിലേക്കു താഴ്ന്നാൽ ഫണ്ടുകളുടെ വാങ്ങൽതാത്പര്യം ഇരട്ടിക്കാം. ഓഗസ്റ്റ് അവസാനം ബാരലിന് 88 ഡോളറിൽ നീങ്ങിയ എണ്ണവില ചുരുങ്ങിയ ദിവസങ്ങളിൽ ഏകദേശം 22 ശതമാനം മുന്നേറി.
98–100 ഡോളർ മേഖലയിൽ തിരുത്തൽ ഉണ്ടായാൽ അത് അടുത്ത വാങ്ങലിന് അവസരമാക്കാം. എന്നാൽ, 110 ഡോളർ മറികടന്നാൽ 115ലേക്കുള്ള അടുത്ത കുതിപ്പിനു വേഗത കൂടും. ജൂൺ മധ്യം എണ്ണവില 68 ഡോളറായിരുന്നു. മൂന്നു മാസങ്ങളിൽ 40 ഡോളർ വർധന. സൗദിയിൽനിന്നും ചെങ്കടൽ വഴിയുള്ള എണ്ണനീക്കത്തിനായുള്ള പൈപ്പ്ലൈൻ കഴിഞ്ഞ ദിവസം അടച്ചത് നിരക്ക് കുതിച്ചുയരാൻ ഇടയാക്കാം.
നിഫ്റ്റിയിലും സെൻസെക്സിലും വില്പന സമ്മർദം
നിഫ്റ്റി സൂചിക 23,398ൽനിന്നും കൂടുതൽ കരുത്തിന് അവസരം നൽകാതെ ഫണ്ടുകൾ ഉയർന്ന തലത്തിൽ വില്പനയ്ക്ക് മത്സരിച്ചു. മുൻവാരങ്ങളിലെന്ന പോലെ വീണ്ടും ആടിയുലഞ്ഞ് സൂചിക 23,286ലെ താങ്ങ് തകർത്ത് 23,231ലേക്ക് ഇടിഞ്ഞു. വ്യാപാരാന്ത്യം 23,398 പോയിന്റിലാണ്.
വിപണിയിലെ ചലനങ്ങൾ വിലയിരുത്തിയാൽ 23,122ൽ ഈ വാരം സപ്പോർട്ടുണ്ട്. ഇതു നിലനിർത്തി ഒരു തിരിച്ചുവരവിന് അവസരം ലഭിച്ചില്ലെങ്കിൽ നിഫ്റ്റി 22,654–22,188 റേഞ്ചിലേക്ക് തിരിയാം. വിദേശത്തുനിന്നുള്ള അനുകൂല വാർത്തകൾക്ക് സൂചികയെ 23,781–24,165 പോയിന്റിലേക്ക് ഉയർത്താനാവും. മുൻവാരം സൂചിപ്പിച്ച പോലെ തന്നെ നിഫ്റ്റിക്ക് അതിന്റെ 20, 50 ഡിഎംഎയ്ക്ക് മുകളിൽ തിരിച്ചെത്താൻ കഴിയാഞ്ഞത് ദുർബലാവസ്ഥ രൂക്ഷമാക്കാം.
നിഫ്റ്റി സെപ്റ്റംബർ ഫ്യൂച്ചേഴ്സ് 24,048ൽനിന്നും വാരാവസാനം 23,485ലേക്ക് താഴ്ന്നു. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് ഏഴ് ശതമാനം ഉയർന്ന് 180 ലക്ഷം കരാറായി. തളർച്ചയ്ക്കിടെ ഓപ്പൺ ഇന്ററസ്റ്റിലെ വർധന നൽകുന്ന സൂചന പുതിയ ഷോർട്ട് പൊസിഷനുകൾ സൃഷ്ടിച്ചതായാണ്. അതായത് താഴ്ന്ന റേഞ്ചിലേക്കു വീണ്ടും പരീക്ഷണങ്ങൾക്കു സാധ്യത. ഓഗസ്റ്റ് മുതൽ തന്നെ നിഫ്റ്റി ഫ്യൂച്ചേഴ്സിൽ ഷോർട്ട് പൊസിഷനുകൾ വർധിക്കുന്ന പ്രവണതയായിരുന്നു.
ബോംബെ സൂചിക 76,515 പോയിന്റിൽനിന്നും തളർച്ചയോടെയാണ് ഇടപാടുകൾക്കു തുടക്കം കുറിച്ചത്. ബ്ലൂചിപ്പ് ഓഹരികളിലെ വില്പന സമ്മർദത്തിൽ സൂചിക 74,543ലെ താങ്ങും തകർത്ത് 74,160ലേക്ക് ഇടിഞ്ഞെു. വ്യാപാരാന്ത്യം അല്പം മികവ് കാണിച്ച് 74,781 പോയിൻറ്റിലാണ്.
വില്പന തുടർന്നാൽ ഈ വാരം സെൻസെക്സ് 73,801ലേക്കും തുടർന്ന് 72,822ലേക്കും പരീക്ഷണം നടത്താം. അതേസമയം അഞ്ചാഴ്ചയായി തുടരുന്ന കനത്ത തകർച്ച പല ഓഹരികളുടെ വിലയും ആകർഷകമാക്കുന്നു. പുതിയ നിക്ഷേപങ്ങൾക്ക് ഇത് അവസരമാക്കി ഒരു വിഭാഗം ഫണ്ടുകൾ രംഗത്തിറങ്ങിയാൽ തിരിച്ചുവരവിൽ 76,118–77,456 റേഞ്ചിലേക്കു മുന്നേറാം.
ആശ്വാസമായി മ്യൂച്വൽ ഫണ്ടുകൾ
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകന്റെ താത്പര്യം കാത്തുസൂക്ഷിച്ചത് പ്രാദേശിക ഇടപാടുകാരുടെ ആത്മവിശ്വാസം നിലനിർത്തി. മൊത്തം 6419.46 കോടി രൂപയുടെ ഓഹരികൾ അവർ വാങ്ങി. ഇതോടെ ഈ മാസത്തെ മൊത്തം നിക്ഷേപം 24,575.84 കോടി രൂപയായി. വിദേശ ഫണ്ടുകൾ തുടക്കത്തിൽ 280.13 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ അവർ 1795.19 കോടിയുടെ ബാധ്യതകൾ ഒഴിവാക്കി.
സ്വർണവിലയിൽ ചാഞ്ചാട്ടം
ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഔൺസിന് 4427 ഡോളറിൽനിന്നും 4488 ഡോളർ വരെ ഉയർന്നു. പിന്നീട് അനുഭവപ്പെട്ട വില്പനസമ്മർദത്തിൽ സ്വർണം 4291ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 4347 ഡോളറിലാണ്. ഈ വാരം 4300ലെ സപ്പോർട്ട് നിലനിർത്തിയാൽ തിരിച്ചുവരവിൽ 4450–4580 ഡോളർ വരെ സ്വർണം തിളങ്ങാം. ആദ്യ സപ്പോർട്ട് നഷ്ടമായാൽ 4250–4224 റേഞ്ചിലേക്ക് തിരിയാം.
Business
മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമായതിനെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളറിലേക്ക് ഉയർന്നതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്.
തുടർച്ചയായ മൂന്നാം ദിവസവും നഷ്ടം നേരിട്ട പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റിയും മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി.
ഐടി ഓഹരികളിലെ വിറ്റഴിക്കലും വിദേശ നിക്ഷേപം പിൻവലിച്ചതും വിപണിയിലെ തകർച്ചയ്ക്ക് ആക്കം കൂട്ടി.ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ ബിഎസ്ഇ സെൻസെക്സ് 813.35 പോയിന്റ് (1.08 ശതമാനം) താഴ്ന്ന് 74,764. 23ലും എൻഎസ്ഇ നിഫ്റ്റി 203.60 പോയിന്റ് (0.86 ശതമാനം) ഇടിഞ്ഞ് 23,431.50ലുമാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇയിൽ 1,805 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 2,382 ഓഹരികൾ നഷ്ടം നേരിട്ടു. 173 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല. നിഫ്റ്റി സ്മോൾക്യാപ് സൂചിക 0.48 ശതമാനവും മിഡ്ക്യാപ് സൂചിക 0.51 ശതമാനവും താഴ്ന്നു.
പ്രധാന കാരണങ്ങൾ
ക്രൂഡ് ഓയിൽ വിലക്കയറ്റം: ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് ബാരലിന് 100 ഡോളർ കടന്നത് ജൂലൈക്ക് ശേഷം ഇതാദ്യമാണ്. പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായതും മിസൈൽ ആക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകളും ആഗോള ഊർജ വിതരണത്തിൽ ആശങ്ക സൃഷ്ടിച്ചു. ക്രൂഡ് ഓയിൽ വില ഉയരുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി വർധിപ്പിക്കാനും പണപ്പെരുപ്പത്തിനു വഴിവയ്ക്കാനും ഇടയാക്കും.
ദുർബലമായ ആഗോള വിപണി: ജപ്പാന്റെ നിക്കി, ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് തുടങ്ങിയ ഏഷ്യൻ സൂചികകളും അമേരിക്കൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഉയർത്തുന്ന റിസ്ക് പ്രീമിയം കാരണം വിപണിയിലെ അനിശ്ചിതത്വം തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ: വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഓഹരികൾ വ്യാപകമായി വിറ്റഴിക്കാൻ തുടങ്ങിയത് വിപണിയിലെ പണലഭ്യതയെ ബാധിച്ചു. സെപ്റ്റംബർ എട്ടിന് മാത്രം 123.19 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്.
രൂപയുടെ മൂല്യത്തകർച്ച: യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 21 പൈസ ഇടിഞ്ഞ് 94.95ലേക്കു താഴ്ന്നു.
ഐടി ഓഹരികളിലെ വീഴ്ച: ഐടി സൂചികയിൽ മൂന്നു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ഇന്റേണൽ ഓഡിറ്റിലെ ചില കണ്ടെത്തലുകളെത്തുടർന്ന് ചെയർമാൻ ഓം പ്രകാശ് ഭട്ട് രാജി സമർപ്പിച്ചതോടെ കോഫോർജ് (Coforge) ഓഹരികൾ ആറു ശതമാനം ഇടിഞ്ഞു. അതേസമയം, ആഗോളതലത്തിൽ ഉത്പന്ന വില വർധിപ്പിച്ചതിനെ തുടർന്ന് ഗ്രാഫൈറ്റ് ഇന്ത്യ ഓഹരികൾ 13 ശതമാനത്തിലധികം മുന്നേറി.
Business
മുംബൈ: ക്രൂഡ് ഓയിൽ വില വർധന, യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്നത്, യുഎസ് പലിശനിരക്ക് ഉയർത്തിയേക്കാമെന്ന ആശങ്ക എന്നിവ നിക്ഷേപരുടെ ആത്മവിശ്വാസത്തെ ബാധിച്ചതിനെത്തുടർന്ന് പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റി50യും ഇടിഞ്ഞു.
സാന്പത്തിക-കോർപറേറ്റ് വരുമാന പ്രവണതകൾ അനുകൂലമായി തുടരുന്പോഴും സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ നാലാം ആഴ്ചയും നഷ്ടം രേഖപ്പെടുത്തി.
സെൻസെക്സ് 383 പോയിന്റ് താഴ്ന്ന് 76,133ലും നിഫ്റ്റി 119 പോയിന്റ് നഷ്ടത്തിൽ 23,779ലും ക്ലോസ് ചെയ്തു. യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായതിനെത്തുർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയാണ് പ്രധാനമായും വിപണിക്ക് തിരിച്ചടിയായത്.
നാലു ശതമാനത്തോളം താഴ്ന്ന് ഇൻഫോസിസ് ഓഹരികൾ സെൻസെക്സിലെ ഏറ്റവും വലിയ നഷ്ടത്തിലായി. ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസെർവ് ഓഹരികൾ ഏകദേശം രണ്ടു ശതമാനം താഴ്ന്നു. അൾട്രാ ടെക്, ടിസിഎസ്, ട്രെന്റ്, ഏഷ്യൻ പെയിന്റ്സ്, എസ്ബിഐ, അദാനി പോർട്സ്, റിലയൻസ്, എച്ച്സിഎൽ ടെക് എന്നീ ഓഹരികൾക്കും നഷ്ടമായിരുന്നു. എന്നാൽ, പൊതുവായ ട്രെൻഡിനു വിപരീതമായി എൽആൻഡ് ടി, ഭാരതി എയർടെൽ എന്നിവ നേട്ടമുണ്ടാക്കി.
വിശാല സൂചികകളിലെ പ്രകടനം സമ്മിശ്രമായിരുന്നു. നിഫ്റ്റി മിഡ്കാപ്100 ഏകദേശം 0.5 ശതമാനവും നിഫ്റ്റി സ്മോൾകാപ് 100 സൂചിക നേരിയ നേട്ടത്തോടെയും ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
മേഖലാ സൂചികകളിൽ നിഫ്റ്റി ഐടിക്കും (2.86 %)നിഫ്റ്റി മീഡിയയ്ക്കും (2.28 %) വലിയ നഷ്ടം നേരിട്ടു. മെറ്റൽ, പൊതുമേഖല ബാങ്ക്, റിയൽറ്റി എന്നിവയും നഷ്ടത്തിലാണ് കലാശിച്ചത്. നിഫ്റ്റി ഫാർമ, ഫെൽത്ത്കെയർ എന്നിവ നേട്ടമുണ്ടാക്കി.
Business
കൊച്ചി: നിക്ഷേപക വിദ്യാഭ്യാസം, സാമ്പത്തിക സാക്ഷരത, നിക്ഷേപക സംരക്ഷണം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന സമയത്ത് പുന്നമട കായലിൽ പ്രത്യേക ഇൻവെസ്റ്റർ അവെയർനസ് പവലിയൻ ഒരുക്കി സെബിയും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും.
പവലിയനിൽ ഒരുക്കിയ സ്പിൻ ദി വീൽ വഴി ഓഹരിവിപണിയെക്കുറിച്ചുള്ള അറിവ് പരീക്ഷിക്കാനും സ്കാം നോ ഗെയിമിലൂടെ തട്ടിപ്പുകൾ തിരിച്ചറിയാനും അവെയർനസ് ഡാർട്സ്, പ്രൊട്ടക്ഷൻ ബാസ്കറ്റ്സ്, ഇൻവെസ്റ്റ് സേഫ് ലുഡോ തുടങ്ങിയ കളികളിലൂടെ നിക്ഷേപ സംരക്ഷണ പാഠങ്ങൾ പഠിക്കാനും പൊതുജനത്തിന് അവസരമൊരുക്കിയിരുന്നു.
Business
പശ്ചിമേഷ്യൻ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമായതിനിടയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതും ആഗോള ബോണ്ട് യീൽഡുകൾ ഉയർന്ന തലത്തിൽ നീങ്ങിയതും വിദേശ ഓപ്പറേറ്റർമാരുടെ വില്പന ശക്തമാക്കി.
ലോംഗ് ടേം ചാർട്ടിൽ സെൻസെക്സിനും നിഫ്റ്റിക്കും ട്രെൻഡ്ലൈൻ സപ്പോർട്ട് നഷ്ടപ്പെട്ടാൽ മാസമധ്യം വിപണി സമ്മർദത്തിലാകും. തുടർച്ചയായ നാലാം വാരത്തിലും നഷ്ടത്തിലാണ് ഇന്ത്യൻ വിപണി. ബോംബെ സൂചിക 749 പോയിന്റും നിഫ്റ്റി 278 പോയിന്റും താഴ്ന്നു. നാലാഴ്ചകളിൽ ബിഎസ്ഇ സൂചിക 1494 പോയിന്റും എൻഎസ്ഇ 468 പോയിന്റും ഇടിഞ്ഞു.
രൂപ നേട്ടത്തിൽ
ഓഹരി സൂചിക ആടിയുലയുകയാണെങ്കിലും ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപ വീണ്ടും നേട്ടം കൈവരിച്ചുവെന്ന് മാത്രമല്ല, രണ്ട് മാസത്തെ മികച്ച നിലവാരത്തിലുമെത്തി. 95.36ൽ ഇടപാടുകൾ തുടങ്ങിയ രൂപ 94.27 വരെ കരുത്ത് കാണിച്ചു. ഡോളറിനു മുന്നിൽ 88 പൈസയുടെ നേട്ടത്തിൽ വാരാന്ത്യം 94.48ലാണ്. ഒറ്റ ആഴ്ചയിൽ രൂപയുടെ മൂല്യം ഒരു ശതമാനം വർധിച്ചു. പത്ത് ആഴ്ചളിലെ ഏറ്റവും ശക്തമായ ക്ലോസിംഗ്. ഏഷ്യൻ കറൻസികളിൽ ദക്ഷിണ കൊറിയൻ നാണയമായ വോണിനു പിന്നിൽ ഏറ്റവും മികച്ച പ്രകടനം രൂപ കാഴ്ചവച്ചു.
നിലവിൽ യുഎസ് ഡോളറിനു മുന്നിൽ 95ൽ താഴ്ന്നത് ഹ്രസ്വകാലയളവിൽ രൂപയുടെ തിളക്കം വർധിപ്പിക്കാമെങ്കിലും ദീർഘകാലയളവിലേക്ക് വീക്ഷിച്ചാൽ വീണ്ടും ദുർബലമാകാം. ഓയിൽ വില ഉയരുന്നത് രൂപയെ പിരിമുറുക്കത്തിലാക്കാം.
ഓഹരിവിപണിയിൽ വില്പന സമ്മർദം
ഓഹരി വിപണിയിലേക്ക് തിരിഞ്ഞാൽ നിഫ്റ്റിക്ക് മുൻ വാരം സൂചിപ്പിച്ച സപ്പോർട്ട് വില്പന സമ്മർദത്തിൽ നഷ്ടപ്പെട്ടു. മുൻവാരത്തിലെ 24,175ൽനിന്നും കൂടുതൽ കരുത്തിനുള്ള അവസരം ലഭിക്കാതെ ആടിയുലഞ്ഞ സൂചിക 23,919 ലെ സപ്പോർട്ട് തകർത്ത് 23,801ലേക്ക് ഇടിഞ്ഞു. വ്യാപാരാന്ത്യം സൂചിക 23,897 പോയിന്റിലാണ്.
നിഫ്റ്റിയുടെ സാങ്കേതികചലനങ്ങൾ വീക്ഷിച്ചാൽ ഈ വാരം 23,755ലെ ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ 23,614–23,286 റേഞ്ചിലേക്ക് സഞ്ചരിക്കാം. അതേസമയം, മുന്നേറാൻ ശ്രമം നടത്തിയാൽ 24,083 – 24,270 പോയിന്റിൽ പ്രതിരോധമുണ്ട്. നിഫ്റ്റിക്ക് അതിന്റെ 20, 50 ഡിഎംഎ ആയ 24,205 റേഞ്ചിനു മുകളിൽ ഇടം പിടിക്കാൻ കഴിയാഞ്ഞത് ദുർബലാവസ്ഥയ്ക്ക് ഇടയാക്കാം. എംഎസിഡി, പാരാബോളിക് എഎആർ അടക്കമുള്ള സിഗ്നലുകൾ തളർച്ചയിലേക്ക് മുഖംതിരിച്ചപ്പോൾ സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ നാലാഴ്ചകളിലെ തുടർച്ചയായ വില്പനയിൽ ഓവർസോൾഡായി. സാങ്കേതിക വശങ്ങളിലൂടെ വീക്ഷിക്കുമ്പോൾ ഒരു ടെക്നിക്കൽ ബൗൺസിന് ഇത് വഴിയൊരുക്കാമെങ്കിലും ഒരു ബുൾ റാലിക്ക് അവസരമൊരുക്കില്ല.
നിഫ്റ്റി ഫ്യൂച്ചേഴ്സ് സെപ്റ്റംബർ 24,342ൽനിന്നും വാരാന്ത്യം 24,048ലേക്ക് ഇടിഞ്ഞു. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് പിന്നിട്ട വാരം 155 ലക്ഷം കരാറുകളിൽ നിന്ന് ഒമ്പത് ശതമാനം വർധിച്ച് 168 ലക്ഷമായി. വീണ്ടും നിരക്ക് താഴ്ന്നതിനൊപ്പം ഓപ്പൺ ഇന്ററസ്റ്റ് ഉയർന്നത് വില്പനക്കാരുടെ സ്വാധീനം വ്യക്തമാക്കുന്നു.
സെൻസെക്സ് മുൻവാരത്തിലെ 77,364 പോയിന്റിൽനിന്നും തളർന്നാണ് ട്രേഡിംഗ് ആരംഭിച്ചത്. ഉയർന്ന നിലവാരമായ 77,226 ൽ നിന്നും ശക്തമായ വില്പന സമ്മർദത്തിൽ സൂചിക കഴിഞ്ഞ ലക്കം സൂചിപ്പിച്ച സപ്പോർട്ട് തകർത്ത് 76,178ലേക്ക് ഇടിഞ്ഞു. വ്യാപാരാന്ത്യം സെൻസെക്സ് 76,515 പോയിന്റിലാണ്.
ബ്ലൂചിപ്പ് ഓഹരികളിലെ വില്പന തുടർന്നാൽ സൂചിക 76,053ലേക്കു പരീക്ഷണം നടത്തും. ഈ അവസരത്തിൽ വില്പന തരംഗം അനുഭവപ്പെട്ടാൽ മാസമധ്യത്തിൽ 75,591–74,543 റേഞ്ചിലേക്കു തിരുത്തൽ സാധ്യത. പുതിയ നിക്ഷേപകർ രംഗത്തിറങ്ങിയാൽ 77,101ലെ പ്രതിരോധ മേഖലയിലേക്ക് ഉയരാമെങ്കിലും നിലവിലെ സാഹചര്യത്തിൽ 77,687 പോയിന്റിലേക്ക് ചുവടുവയ്ക്കാൻ സാധ്യത കുറവ്.
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 23,156.38 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. വിദേശ നിക്ഷേപകർ രണ്ട് ദിവസങ്ങളിലായി 7831.75 കോടി രൂപ നിക്ഷേപിച്ചു. മറ്റ് ദിവസങ്ങളിലായി അവർ 13,443.69 കോടി രൂപയുടെ വില്പനയും നടത്തി.
ക്രൂഡ് ഓയിൽ വില കുതിക്കുന്നു
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ കുതിപ്പ്. പിന്നിട്ട വാരം എണ്ണ വില ഏകദേശം ഏഴ് ശതമാനം ഉയർന്നത് ഇന്ത്യയെ സംബന്ധിച്ച് കനത്ത ആഘാതമാണ്. എണ്ണ വില ബാരലിനു 100 ഡോളറിലേക്ക് നീങ്ങുന്നു. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് 96 ഡോളർ കടന്നു. ജൂലൈ രണ്ടാം പകുതിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര മുന്നേറ്റമാണിത്.
ഇറക്കുമതിയെ വലിയ അളവിൽ ആശ്രയിക്കുന്നതിനാൽ ക്രൂഡ് വിലക്കയറ്റം ഇറക്കുമതി ബിൽ, രൂപയുടെ മൂല്യം, പണപ്പെരുപ്പം, കോർപറേറ്റ് മേഖലയിലെ ചെലവുകൾ എന്നിവയിലും സമ്മർദം ഉളവാക്കും. എണ്ണവിലക്കയറ്റം ഓഹരി സൂചികകളുടെ ദിശ നിർണയിക്കുന്ന പ്രധാന ഘടകമാണ്. യുഎസ്–ഇറാൻ സംഘർഷവും യുക്രെയ്ൻ–റഷ്യൻ യുദ്ധവും എണ്ണ വിതരണത്തെ ബാധിച്ചു. ആഗോള ലഭ്യതയിൽ പ്രതിദിനം ഏകദേശം 8–10 മില്യൺ ബാരലിന്റെ കുറവുണ്ടായി.
ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഔൺസിനു 4,453 ഡോളറിൽ നിന്നും മുൻവാരം സൂചിപ്പിച്ച 4356 ഡോളറിലെ സപ്പോർട്ട് തകർത്ത് 4284ലേക്ക് ഇടിഞ്ഞു. ഈ അവസരത്തിൽ ഫണ്ടുകൾ നിക്ഷേപത്തിന് തിരികെ എത്തിയതോടെ നിരക്ക് 4511 ഡോളർ വരെ മുന്നേറി. വാരാന്ത്യം സ്വർണം 4427 ഡോളറിലാണ്.
Business
മുംബൈ: ഓഹരി വിപണിയുടെ നിയന്ത്രിതാവായ സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഒാഫ് ഇന്ത്യ(സെബി) ഒടുവിൽ അനുമതി നൽകിയതോടെ ഏവരും കാത്തുകാത്തിരുന്ന നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) ഐപിഒ എത്തുന്നു.
പ്രാഥമിക വിപണിയിൽനിന്നും ഏറ്റവുമധികം പണം സമാഹരിക്കുമെന്ന് കരുതുന്ന ഐപിഒയുടെ പ്രൈസ് ബാൻഡ് അടക്കമുള്ള കാര്യങ്ങളിൽ വരുന്ന ആഴ്ചയിൽ തീരുമാനമാകുമെന്നാണ് അറിയുന്നത്.
സെപ്റ്റംബർ 15ഓടെ സബ്സ്ക്രിപ്ഷൻ ആരംഭിക്കുമെന്നാണ് കരുതുന്നത്. ജൂണോടുകൂടി തന്നെ എൻഎസ്ഇ രേഖകൾ സെബിക്ക് സമർപ്പിച്ചിരുന്നു. ഒരു രൂപ മുഖവിലയുള്ള 148.9 മില്യൺ ഓഹരികൾ അല്ലെങ്കിൽ എൻഎസ്ഇയുടെ പെയ്ഡ് അപ് ക്യാപ്പിറ്റലിന്റെ ആറുശതമാനം വിപണിയിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഐപിഒ ഏകദേശം 30,000 കോടി രൂപയ്ക്കു മുകളിൽ സമാഹരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അടുത്തിടെ ഹ്യൂണ്ടായ് ഇന്ത്യ 2024ൽ വിപണിയിൽ നിന്നു സമാഹരിച്ച 28,000 കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ ഇത് റിക്കാർഡ് രേഖപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്.
National
മുംബൈ: ഓഗസ്റ്റിൽ ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐ) 29,631 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഇത് 23 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ അറ്റ നിക്ഷേപമാണ്.
2024 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ നിക്ഷേപമാണിത്. കൂടാതെ, നാല് മാസത്തെ വിറ്റഴിക്കലിന് ശേഷം വിദേശ നിക്ഷേപകർ തുടർച്ചയായ രണ്ടാം മാസമാണ് ഓഹരികൾ വാങ്ങുന്നത്.
ഈ വർഷത്തിൽ ആദ്യമായാണ് വിദേശ നിക്ഷേപകർ തുടർച്ചയായി രണ്ട് മാസം ഇന്ത്യൻ ഓഹരികളുടെ വാങ്ങലുകാരാകുന്നത്. ജൂലൈയിൽ എഫ്ഐഐകൾ 20,200 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചു.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ നിക്ഷേപങ്ങൾ ഒരുമിച്ച് കണക്കാക്കുന്പോൾ ഇന്ത്യൻ ഓഹരി വിപണിയിലെ എഫ്ഐഐ നിക്ഷേപം ആകെ 49,831 കോടി രൂപയിലെത്തി. ഇത് ജൂണിൽ രേഖപ്പെടുത്തിയ 49,340 കോടി രൂപയുടെ പിൻവലിക്കലിനെ നേരിടാൻ സഹായിച്ചു.
മ്യൂച്ചൽ ഫണ്ടുകളിൽ നേട്ടം
മ്യൂച്ചൽ ഫണ്ടുകളും വാങ്ങലുകാരായി തുടർന്നു. ജൂലൈയിലെ 61 കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ ഓഗസ്റ്റിൽ 125 കോടി രൂപയുടെ നിക്ഷേപം നടന്നു.രൂപയുടെ മൂല്യം നിലനിർത്തുന്നതിനും കടപ്പത്ര വിപണിയിലേക്ക് വിദേശ മൂലധനം ആകർഷിക്കുന്നതിനുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എടുത്ത നടപടികളും അതിനൊപ്പം ഒന്നാം പാദത്തിൽ (ജൂണ് പാദം) കന്പനികൾ കൈവരിച്ച മികച്ച ലാഭവും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.
കടപ്പത്ര വിപണിയിൽ മങ്ങൽ
എന്നിരുന്നാലും, കഴിഞ്ഞ രണ്ട് മാസങ്ങളിൽ കടപ്പത്ര വിപണിയിൽ ദൃശ്യമായ ശക്തമായ മുന്നേറ്റം ഓഗസ്റ്റിൽ നിലനിർത്താനായില്ല. കഴിഞ്ഞ രണ്ടു മാസങ്ങളിലായി 58,000 കോടി രൂപയിലധികം വരുന്ന നിക്ഷേപം രേഖപ്പെടുത്തിയശേഷം ഓഗസ്റ്റിൽ എഫ്ഐഐകൾ ജനറൽ ലിമിറ്റഡ് കടപ്പത്രങ്ങൾ വിറ്റഴിക്കാൻ തുടങ്ങുകയും 2,224 കോടി രൂപയുടെ വിൽപന നടത്തുകയും ചെയ്തു.
ഫുള്ളി ആക്സസിബിൾ റൂട്ട് (എഫ്എആർ) വഴിയുള്ള സർക്കാർ സെക്യൂരിറ്റികളിലെ വിദേശ നിക്ഷേപക താൽപര്യവും കുത്തനെ കുറഞ്ഞു. ജൂണിൽ 21,652 കോടി രൂപയായിരുന്ന എഫ്എആർ ബോണ്ടുകളിലെ എഫ്ഐഐ നിക്ഷേപം ഓഗസ്റ്റിൽ വെറും 264 കോടി രൂപയായി താഴ്ന്നു.
കടപ്പത്ര നിക്ഷേപങ്ങളിൽ കുറവുണ്ടായിട്ടും മൊത്തത്തിലുള്ള എഫ്ഐഐ നിക്ഷേപം തുടർച്ചയായ മൂന്നാം മാസവും പോസിറ്റീവായി തുടർന്നു. ജൂലൈയിലെ 40,031 കോടി രൂപയിൽനിന്ന് കുറഞ്ഞ് ഓഗസ്റ്റിൽ എഫ്ഐഐകളുടെ അറ്റ നിക്ഷേപം 25,492 കോടി രൂപയായി.
ഓഗസ്റ്റ് 29 വരെയുള്ള കണക്കനുസരിച്ച്, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) 30,918 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഇതിൽ 18,790 കോടി രൂപ എക്സ്ചേഞ്ചുകൾ വഴിയും 12,128 കോടി രൂപ ‘പ്രൈമറി മാർക്കറ്റ് ആൻഡ് അദർസ്’ വിഭാഗത്തിലൂടെയുമാണ് എത്തിയത്. എഫ്പിഐകൾ ഇന്ത്യയിൽ വാങ്ങലുകാരാകുന്ന തുടർച്ചയായ രണ്ടാം മാസമാണിത്.
Business
മൂംബൈ: യുഎസ് എഫ്ഒഎംസി യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവരുന്നതിനു മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചതോടെ ഇന്ത്യയുടെ പ്രധാന ഓഹരി സൂചികകൾ ഇന്നലെയും ഇടിവിൽ വ്യാപാരം പൂർത്തിയാക്കി. തുടർച്ചയായ ഏഴാം ദിവസമാണ് ഓഹരിവിപണി നഷ്ടം രേഖപ്പെടുത്തുന്നത്.
പണപ്പെരുപ്പത്തിനെതിരേയുള്ള യുഎസ് ഫെഡറൽ ബാങ്കിന്റെ പോരാട്ടം തുടരുമെന്ന നിക്ഷേപകരുടെ ആശങ്കയാണ് വിപണിയെ സ്വാധീനിച്ചത്. ഓഗസ്റ്റ് 11 മുതൽ നിഫ്റ്റി 50 സൂചിക തുടർച്ചയായ ഏഴു സെഷനുകളിലായി നഷ്ടത്തിലാണ്. ഓഗസ്റ്റ് 14 മുതലാണ് സെൻസെക്സ് ഇടിവ് നേരിടുന്നത്.
ഇന്നലെ സെൻസെക്സ് 325.78 പോയിന്റ് താഴ്ന്ന് 76,909ലും നിഫ്റ്റി 76.60 പോയിന്റ് നഷ്ടത്തിൽ 24,078ലും വ്യാപാരം പൂർത്തിയാക്കി.
വിശാല വിപണി സൂചികകളിൽ നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് സൂചികകൾ യഥാക്രമം 0.21 %, 0.51 % വീതം ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
മേഖലാ സൂചികകൾ പൊതുവെ നഷ്ടത്തിലായിരുന്നപ്പോൾ ഇതിനെ പ്രതിരോധിച്ചത് ഐടി മാത്രമായിരുന്നു. 0.73 ശതമാനം നേട്ടമുണ്ടാക്കി.
വിപണിയുടെ പൊതുസ്വഭാവം നഷ്ടത്തിന്റേതായിരുന്നു. എൻഎസ്ഇയിൽ 2173 ഓഹരികൾ നഷ്ടത്തിലായപ്പോൾ 1320 എണ്ണം നേട്ടമുണ്ടാക്കി. 116 ഓഹരികളിൽ മാറ്റമുണ്ടായില്ല.
Business
മുംബൈ: പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുന്നതിലെ അനിശ്ചിതത്വവും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും മൂലം ഇന്ത്യൻ ഓഹരിവിപണിയിലെ പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റി 50യും ഇന്നലെ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് വിപണിയിൽ നഷ്ടമുണ്ടാകുന്നത്.
സെൻസെക്സ് 281 പോയിന്റ് താഴ്ന്ന് 77728ലും നിഫ്റ്റി 78 പോയിന്റ് നഷ്ടത്തിൽ 24287ലും വ്യാപാരം പൂർത്തിയാക്കി. എന്നാൽ, ഇതിനു വിപരീതമായി വിശാല വിപണിയിലെ നിഫ്റ്റി സ്മോൾകാപ്, നിഫ്റ്റി മിഡ്കാപ് സൂചികകൾ ഉയർന്നാണ് ക്ലോസ് ചെയ്തത്.
മേഖലാ സൂചികകളിൽ നിഫ്റ്റി ഐടി (1.75 %) ആണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു. എഫ്എംസിജി ഒരു ശതമാനത്തിനു മുകളിൽ താഴ്ന്നു. നിഫ്റ്റി മെറ്റൽ, നിഫ്റ്റി റിയൽറ്റി എന്നിവ ഒരു ശതമാനത്തിനു മുകളിൽ നേട്ടമുണ്ടാക്കി.
എൻഎസ്ഇയിൽ 1683 ഓഹരികൾ ഉയരുകയും 115 ഓഹരികളിൽ മാറ്റമില്ലാതെ തുടരുകയും ചെയ്തപ്പോൾ 1825 എണ്ണത്തിൽ നഷ്ടം നേരിട്ടു. ഇതോടെ വിപണിയുടെ പൊതുവായ തരംഗം നിഷേധാത്മകമായി തുടർന്നു.
വിപണിയുടെ തകർച്ചയ്ക്കു കാരണങ്ങൾ
അസംസ്കൃത എണ്ണവില ഉയർച്ച: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ യുഎസും ഇറാനും സമാധാന ധാരണകളൊന്നും ഉണ്ടാകാത്ത പശ്ചാത്തലത്തിലും വാരാന്ത്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ടാങ്കർ ഗതാഗതം മന്ദഗതിയിലായതിനെത്തുടർന്നും ഇന്നലെ ക്രൂഡ് ഓയിൽ വില ഒരു ശതമാനം വർധിച്ചു.
ഐടി ഓഹരികളിൽ തിരിച്ചടി: ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര എന്നിവയുടെ ഓഹരികൾക്ക് നഷ്ടം നേരിട്ടു. ബുധനാഴ്ച പുറത്തുവരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവിന്റെ ജൂലൈ മാസത്തെ യോഗത്തിലെ തീരുമാനങ്ങൾ വരാനിരിക്കേ ഈ ഇടിവ്.
Business
ക്രൂഡ് ഓയിൽ വിലക്കയറ്റം ഓഹരി നിക്ഷേപകരെ വീണ്ടും ആശങ്കയിലാക്കി. എണ്ണ വില ചൂടു പിടിക്കുന്നതിന്റെ പരിണിതഫലം ഓഹരി സൂചികയിൽ വിള്ളലുളവാക്കുമെന്നു ഭയന്നു പുതിയ ബാധ്യതകളിൽനിന്നും പലരും പിൻതിരിഞ്ഞു. ഒരു വിഭാഗം നിക്ഷേപകർ ലാഭമെടുപ്പിന് ഉത്സാഹിച്ചത് ഇൻഡക്സുകളെ തളർത്തി. രണ്ടാഴ്ചത്തെ മികച്ച പ്രകടനത്തിനു ശേഷമാണു വിപണി നഷ്ടത്തിലേക്ക് തിരിഞ്ഞത്. സെൻസെക്സ് 490 പോയിന്റും നിഫ്റ്റി സൂചിക 240 പോയിന്റും കുറഞ്ഞു.
യുഎസ് – ഇറാൻ സമാധാന കരാർ സംബന്ധിച്ച അനിശ്ചിതത്വം, ക്രൂഡ് ഓയിൽ വിലക്കയറ്റവും ബോണ്ട് യീൽഡുകളിലെ വർധനയും പണപ്പെരുപ്പം ഉയരുമെന്ന ആശങ്കയുമെല്ലാം നിക്ഷേപ മനോഭാവത്തിൽ മാറ്റം വരുത്തി. പശ്ചിമേഷ്യൻ സംഘർഷാവസ്ഥ ലാർജ് ക്യാപ് ഓഹരികളുടെ മുന്നേറ്റത്തിനു തടസമായി. മികച്ച വരുമാന സാധ്യതകൾ മിഡ്ക്യാപ് സൂചികയ്ക്ക് കരുത്തു പകർന്നു. കൺസ്യൂമർ ഡ്യൂറബിൾസ്, റിയാലിറ്റി, ബാങ്കിംഗ് ഓഹരികളിലും വാങ്ങൽ താത്പര്യം ദൃശ്യമായി.
സെൻസെക്സിനും നിഫ്റ്റിക്കും പിന്നിട്ടവാരം സൂചിപ്പിച്ച പ്രതിരോധങ്ങൾ തകർക്കാനായില്ല. മുൻവാരം സൂചന നൽകിയതാണു പ്രതിരോധം മറികടന്നാൽ ഹ്രസ്വകാലയളവിൽ വിപണി സാങ്കേതികമായി ബുള്ളിഷ് മൂഡിൽ സഞ്ചരിക്കാമെന്ന്. നിഫ്റ്റിക്ക് സൂചിപ്പിച്ച 24,749ലെ ആദ്യ പ്രതിരോധം മറികടക്കാനുള്ള ശ്രമം 24,610ൽ അവസാനിച്ചു. ഇതിനിടയിലെ വിൽപ്പന സമ്മർദവും ലാഭമെടുപ്പം മൂലം സൂചിക 24,417 ലെ ആദ്യ സപ്പോർട്ട് തകർത്ത് 24,268ലേക്ക് ഇടിഞ്ഞു. മാർക്കറ്റ് ക്ലോസിംഗിൽ നിഫ്റ്റി 24,366 പോയിന്റിലാണ്. ഈവാരം 24,219 ലെ ആദ്യ താങ്ങിൽ പിടിച്ചു നിൽക്കാനായില്ലെങ്കിൽ 24,072ലേക്കും തുടർന്ന് 24,001ലേക്കും പരീക്ഷണങ്ങൾ നടത്താം. മികവിനു മുതിർന്നാൽ 24,561 - 24,756നെ ലക്ഷ്യമാക്കും.
നിഫ്റ്റി ഓഗസ്റ്റ് സീരീസ് 24,655ൽനിന്നും 24,450ലേക്ക് ഇടിഞ്ഞതിനിടയിൽ ഓപ്പൺ ഇന്ററസ്റ്റ് 120.5 ലക്ഷം കരാറുകളിൽനിന്ന് 127.3 ലക്ഷമായി ഉയർന്നു. വില ഇടിയുന്ന വേളയിൽ ഓപ്പൺ ഇന്ററസ്റ്റിലുണ്ടായ വർധന പുതിയ ഷോർട്ട് പൊസിഷനുകളിലേക്കാണു വിരൽ ചൂണ്ടുന്നത്. അതായത്, ഊഹക്കച്ചവടക്കാർ ഒരു തിരുത്തൽ സാധ്യത മുന്നിൽ കാണുന്നതായി വേണം വിലയിരുത്താൻ.
ബോംബെ സെൻസെക്സ് 78,499 പോയിന്റിൽനിന്നും തുടക്കത്തിൽ 78,650 വരെ കയറിയെങ്കിലും കഴിഞ്ഞവാരം വ്യക്തമാക്കിയ 79,000ലെ ആദ്യ പ്രതിരോധം തകർക്കാനായില്ല. മുൻനിര ഓഹരികളിൽ അലയടിച്ച വിൽപ്പന സമ്മർദം പിന്നീട് സൂചികയെ 77,500ലേക്ക് തളർത്തിയെങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ സെൻസെക്സ് 78,009 പോയിന്റിലാണ്. സൂചികയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 78,606ലെ പ്രതിരോധത്തിലേക്കു മുന്നേറാൻ ശ്രമം നടത്താം, ഈ തടസം മറികടന്നാൽ 79,203 - 80,353നെ ലക്ഷ്യമാക്കും. എന്നാൽ, വിൽപ്പനസമ്മർദം തുടർന്നാൽ സാങ്കേതിക തിരുത്തലിൽ 77,456 – 76,903 പോയിന്റിൽ പരീക്ഷണം നടത്താം.
വിദേശ ഓപ്പറേറ്റർമാർ 2741.43 കോടി രൂപയുടെ നിക്ഷേപം നടത്തി, രണ്ട് ദിവസങ്ങളിലായി അവർ 1513.19 കോടി രൂപയുടെ ഓഹരി വിറ്റു. ആഭ്യന്തര ഫണ്ടുകൾ 10,575.92 കോടി രൂപ വാങ്ങലും 1290.29 കോടിയുടെ വിൽപ്പനയും നടത്തി.
രണ്ടാഴ്ചത്തെ മികവിന് ശേഷം രൂപയ്ക്ക് തിരിച്ചടി. ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 95.21ൽനിന്നും 95.17- 95.44 റേഞ്ചിൽ ചാഞ്ചാടി ശേഷം 20 പൈസയുടെ നഷ്ടത്തിൽ 95.41ലാണ്. ക്രൂഡ് ഓയിൽ വിലക്കയറ്റവും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും രൂപയ്ക്ക് മേൽ സമ്മർദമുളവാക്കി. എണ്ണ വിലക്കയറ്റം ഇറക്കുമതി ചെലവ് ഉയർത്തുമെന്നത് ഡോളറിന് ഡിമാൻഡ് വർധിപ്പിക്കും. ഹോർമുസ് വിഷയത്തിൽ യുഎസ്- ഇറാൻ ധാരണയാവും വരെ ക്രൂഡ് ഓയിൽ വില ഉയരാം. പോയവാരം എണ്ണ വില നാലര ശതമാനം കയറി.
ഇതിനിടയിൽ അമേരിക്കയുടെ എണ്ണ കരുതൽ ശേഖരം നാലു പതിറ്റാണ്ടിനിടയിലെ താഴ്ന്ന തലത്തിൽ. ഇത് കടുത്ത സാന്പത്തിക പ്രതിസന്ധിയിലേക്ക് ഫെഡ് റിസർവിനെ എത്തിക്കാം. ക്രൂഡ് ഓയിൽ കരുതൽ ശേഖരം 300 ദശലക്ഷം ടണ്ണിൽ കുറഞ്ഞതിനാൽ അവർ കരുതൽ ശേഖരം ഉയർത്താൻ നിർബന്ധിതരാകും. എണ്ണ കയറ്റുമതി കുറച്ചാൽ സ്വാഭാവികമായും രാജ്യാന്തര മാർക്കറ്റിൽ വില കത്തിക്കയറും. ഇതിനിടയിൽ ഡോളർ സൂചികയ്ക്ക് തിരിച്ചടി നേരിടാനുള്ള സാധ്യത വർഷാന്ത്യം ഇന്ത്യൻ രൂപയുടെ മികവിനു വഴി തെളിക്കാം.
ക്രൂഡ് വില ബാരലിന് 86 ഡോളറിൽനിന്നും 90 ഡോളർ വരെ കയറിയെങ്കിലും 91ലെ പ്രതിരോധം തകർക്കാനായില്ല. ഈ വാരം ബ്രെൻഡ് ക്രൂഡ് ഓയിൽ 83 - 91 ഡോളറിൽ നീങ്ങാം. 91 ഡോളർ മറികടന്നാൽ 98 വരെ കത്തിക്കയറാം, 83ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 79ലേക്ക് താഴാം.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിനു 4371 ഡോളറിൽനിന്ന് 4426 ഡോളർ വരെ കയറി. വിലക്കയറ്റത്തിനിടയിൽ ഫണ്ടുകൾ ലാഭമെടുപ്പ് നടത്തിയതോടെ ക്ലോസിംഗിൽ നിരക്ക് 4376 ഡോളറായി കുറഞ്ഞു. തൊട്ട് മുൻവാരത്തിലെ ക്ലോസിംഗിനു മുകളിൽ ഇടംപിടിച്ചത് ബുൾ ഓപ്പറേറ്റർമാരുടെ ആത്മവിശ്വാസം ഉയർത്തും. കേന്ദ്ര ബാങ്കുകൾ കരുതൽ ശേഖരം ഉയർത്തുന്നത് വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കുന്നു. തുടർച്ചയായ 21 ഒന്നാം മാസത്തിലും ചൈനീസ് കേന്ദ്ര ബാങ്ക് സ്വർണം വാങ്ങി. ജൂലൈയിൽ അവർ ഏകദേശം 20 ടൺ സ്വർണം ശേഖരിച്ചു.
Business
മുംബൈ: അസംസ്കൃത എണ്ണ വിലയിലുണ്ടായ കുത്തനെയുള്ള വർധന പണപ്പെരുപ്പത്തെക്കുറിച്ചും ഉൗർജ വിതരണത്തെക്കുറിച്ചുമുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയതിനെത്തുടർന്ന് ഇന്നലെ ഓഹരിവിപണികൾ നഷ്ടത്തിൽ കലാശിച്ചു. ശക്തമായ ത്രൈമാസ സാന്പത്തികഫലങ്ങളും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും നല്കിയ പിന്തുണയെ മറികടന്നാണ് വിപണിയിൽ നഷ്ടമുണ്ടായത്.
ബിഎസ്ഇ സെൻസെക്സ് 388 പോയിന്റ് താഴ്ന്ന് 78,154ലും 50 ഓഹരികളുടെ നിഫ്റ്റി 112 പോയിന്റ് നഷ്ടത്തിൽ 24,472ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഉയരുന്ന അസംസ്കൃത എണ്ണ വില നിക്ഷേപകരുടെ വാങ്ങൽ താത്പര്യത്തിനു മങ്ങലേൽപ്പിച്ചതിനെത്തുടർന്ന് താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച സൂചികകൾ സെഷന്റെ ഭൂരിഭാഗം സമയവും സമ്മർദത്തിലായിരുന്നു.
രൂപയും നഷ്ടത്തിൽ
ഡോളറിനെതിരേ രൂപ 13 പൈസ നഷ്ടത്തിൽ 95.43ൽ ക്ലോസ് ചെയ്തു. യുഎസ്-ഇറാൻ കരാറിലൂടെ സംഘർഷത്തിന് പരിഹാരമാകുമെന്നും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന പ്രതീക്ഷകൾ മങ്ങിയതോടെ ഉയർന്ന എണ്ണ വില രൂപയ്ക്കുമേൽ സമ്മർദമുയർത്തി.
അസംസ്കൃത എണ്ണ വീണ്ടും സമ്മർദമുയർത്തുന്നു
ബ്രെന്റ് ക്രൂഡ് ഓയിൽ, ഡബ്ല്യുടിഐ ക്രൂഡ് എന്നിവയുടെ വില വീണ്ടും ഉയർന്നിരിക്കുകയാണ്. രാജ്യത്തിന്റെ അസംസ്കൃത എണ്ണ ആവശ്യങ്ങൾക്കായി ഇറക്കുമതിയെ കൂടുതൽ ആശ്രയിക്കുന്ന ഇന്ത്യക്ക് എണ്ണ വിലയിലുണ്ടാകുന്ന വർധന ആശങ്ക ഉയർത്തി.
ഉയർന്ന എണ്ണ വില രാജ്യത്തിന്റെ ഇറക്കുമതി ചെലവ് വർധിപ്പിക്കാനും പണപ്പെരുപ്പ സമ്മർദമുയർത്താനും സാധ്യതയുണ്ട്. കൂടാതെ കന്പനികളുടെ ലാഭവിഹിതത്തെയും ഇത് പ്രതികൂലമായി ബാധിക്കാം. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിലെ അനിശ്ചിതത്വവും യുഎസ്-ഇറാൻ ചർച്ചകളും വിപണികളിൽ സമ്മർദം ചെലുത്തുന്നതിനിടയിലാണ് എണ്ണ വില ഉയരുന്നത്.
മേഖലാ സൂചികകളുടെ പ്രകടനം
മേഖലാ സൂചികകളിലെ പ്രകടനം സമ്മിശ്രമായിരുന്നു. പ്രധാന മേഖലകളിലെല്ലാം വില്പന സമ്മർദത്തിൽ പെട്ടു. 1.02 % ഉയർന്ന് നിഫ്റ്റി ഫാർമയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. നിഫ്റ്റി ഐടി 0.61 ശതമാനത്തിൽ മുന്നേറി. നിഫ്റ്റി ഹെൽത്ത്കെയർ 0.32 ശതമാനവും നിഫ്റ്റി കണ്സ്യൂമർ ഡ്യൂറബിൾസ് 0.15 ശതമാനവും ഉയർന്നു.
മറുവശത്ത് നിഫ്റ്റി എഫ്എംസിജി 1.17 ശതമാനത്തിലെത്തി മേഖലയിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടു. നിഫ്റ്റി മെറ്റൽ 0.95 ശതമാനവും നിഫ്റ്റി റിയൽറ്റി 0.99 ശതമാനവും കുറഞ്ഞു. ഓട്ടോ (0.55%), പ്രൈവറ്റ് ബാങ്ക് (0.56%), ഫിനാൻഷൽ സർവീസസ് (0.36%) എന്നിവയും നഷ്ടത്തിലായി.
Business
സാമ്പത്തിക മേഖലയിൽനിന്നുളള അനുകൂല വാർത്തകൾ ഓഹരി സൂചികയ്ക്ക് രണ്ടാം വാരവും നേട്ടം പകർന്നു. വിദേശ ധനകാര്യസ്ഥാപനങ്ങൾക്കൊപ്പം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളും വിപണിയോട് കാണിച്ച ഉത്സാഹം മുൻ നിര, രണ്ടാം നിര ഓഹരികളുടെ കുതിപ്പിനു വഴിയൊരുക്കി. കേന്ദ്ര ബാങ്ക് പലിശ നിരക്കുകൾ സ്റ്റെഡിയായി നിലനിർത്തിയതും രൂപയുടെ തിരിച്ചുവരവും സൂചിക അവസരമാക്കി. സെൻസെക്സ് 404 പോയിന്റും നിഫ്റ്റി സൂചിക 187 പോയിന്റും വർധിച്ചു.
വായ്പ അവലോകനത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്തിയത് സാമ്പത്തിക മേഖലയ്ക്ക് ഊർജം പകർന്നു. വിലക്കയറ്റം പിടിച്ചുനിർത്താനും സാമ്പത്തിക വളർച്ചയ്ക്ക് വേഗത പകരാനുമുള്ള നീക്കം ഓഹരി വിപണിക്ക് അനുകൂലമായി. വിദേശ ഓപ്പറേറ്റർമാർ 3848.97 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ഇതിനിടയിൽ അവർ 961.28 കോടി രൂപയുടെ വില്പനയും നടത്തി. ആഭ്യന്തര ഫണ്ടുകൾ 8703.51 കോടി രൂപ നിക്ഷേപിച്ചു. 936.14 കോടിയുടെ ഓഹരികൾ വിറ്റു.
മാസത്തിന്റെ ആദ്യവാരം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ നമ്മുടെ വിപണിയിൽ കനത്ത വാങ്ങലുകൾക്ക് മത്സരിച്ചു. ഓഹരി, കടപ്പത്രം, മ്യൂച്വൽ ഫണ്ട് ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലായി 12,290.68 കോടി രൂപയുടെ നിക്ഷേപം ഓഗസ്റ്റ് ആദ്യവാരം നടത്തി. വിദേശ പോർട്ട്ഫോളിയോ നിക്ഷേപ മനോഭാവം തുടർന്നാൽ ഓഹരി വിപണിക്ക് അടുത്ത ഘട്ടത്തിൽ കൂടുതൽ കരുത്ത് കൈവരിക്കാനാകും.
സെൻസെക്സും നിഫ്റ്റിയും അവയുടെ സപ്പോർട്ട് നിലവാരത്തിനും മുകളിൽ സഞ്ചരിക്കുന്നതു മികവിനു വഴിയൊരുക്കാം. അതുകൊണ്ടുതന്നെ സൂചികകൾ നേട്ടം നിലനിർത്താൻ ശ്രമിക്കും. പ്രതിരോധങ്ങൾ തകർക്കാനുള്ള കരുത്ത് കൈവരിച്ചാൽ ഹ്രസ്വകാലയളവിൽ വിപണി സാങ്കേതികമായി ബുള്ളിഷ് മൂഡിൽ സഞ്ചരിക്കാം.
നിഫ്റ്റി സൂചിക 24,383 പോയിന്റിൽ നിന്നും മികവോടെയാണ് ഇടപാടുകൾ ആരംഭിച്ചത്. ബ്ലൂചിപ്പ് ഓഹരികളിലെ വാങ്ങൽ താത്പര്യം ശക്തമായതോടെ നിഫ്റ്റിക്ക് കഴിഞ്ഞ ലക്കം സൂചിപ്പിച്ച രണ്ടാം പ്രതിരോധമായ 24,769 മറികടന്ന് 24,776 വരെ കയറി. ഇതിനിടയിൽ ഫണ്ടുകൾ ലാഭമെടുപ്പിനു കാണിച്ച തിടുക്കം സൂചികയെ 24,444 പോയിന്റിലേക്ക് തളർത്തിയെങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ നിഫ്റ്റി 24,570 പോയിന്റിലാണ്.
നിഫ്റ്റി ആദ്യ പ്രതിരോധമായ 24,749 മറികടന്നാൽ 24,928- 25,260 പോയിന്റിനെ വിപണി ലക്ഷ്യമാക്കാം. അതേസമയം, ഉയർന്ന റേഞ്ചിൽ ഫണ്ടുകൾ ലാഭമെടുപ്പിനു രംഗത്തിറങ്ങിയാൽ 24,417- 24,264 പോയിന്റിൽ താങ്ങുണ്ട്. രണ്ടാം സപ്പോർട്ട് നഷ്ടപ്പെടുന്ന സാഹചര്യം ഉടലെടുത്താൽ 24,001ലേക്ക് സാങ്കേതിക പരീക്ഷണങ്ങൾ നടത്താം.
നിഫ്റ്റി ഓഗസ്റ്റ് ഫ്യൂച്ചേഴ്സ് 24,453ൽ നിന്നും 24,758ലേക്ക് ഉയർന്നെങ്കിലും വ്യാപാരാന്ത്യം മികവ് നിലനിർത്താനാവാതെ 24,655ലാണ്. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 131 ലക്ഷം കരാറുകളിൽ നിന്നും 120 ലക്ഷമായി കുറഞ്ഞു. നിരക്ക് ഉയർന്നതിനൊപ്പം ഓപ്പൺ ഇന്ററസ്റ്റ് കുറഞ്ഞത് ഷോർട്ട് കവറിംഗിലേക്കാണു വിരൽ ചൂണ്ടുന്നത്. മുൻവാരത്തിൽ തന്നെ സൂചന നൽകിയതാണ് അമേരിക്കയിൽനിന്നും അടിക്കടി പുറത്തുവരുന്ന വ്യത്യസ്ത നിലപാടുകൾ വിപണിയ സ്വാധീനിക്കുമെന്ന്. ഓഗസ്റ്റ് ഫ്യൂച്ചേഴ്സ് ഹ്രസ്വകാലയളവിലേക്ക് ബുള്ളിഷ് സൂചന നൽകുമ്പോഴും വാങ്ങൽ താത്പര്യം ശക്തമല്ല.
സെൻസെക്സ് 78,094 പോയിന്റിൽനിന്നും 78,729ലെ പ്രതിരോധം തകർത്ത് 79,125 വരെ ഉയർന്നങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച 79,364 പോയിന്റിലെ തടസം മറികടക്കാനായില്ല. ഇതിനിടയിൽ ഫണ്ടുകൾ ലാഭമെടുപ്പിലേക്ക് ചുവടു മാറ്റിയതിനാൽ ക്ലോസിംഗിൽ സൂചിക 78,499 പോയിന്റിലാണ്. വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 79,000ൽ പ്രതിരോധമുണ്ട്, ഇത് മറികടന്നാൽ 79,502 - 80,381നെ സെൻസെക്സ് ഉറ്റുനോക്കാം. തിരുത്തലിനു നീക്കം നടന്നാൽ 77,744 – 76,671 പോയിന്റിൽ താങ്ങുണ്ട്.
ഡോളറിനു മുന്നിൽ രൂപ തുടർച്ചയായ രണ്ടാം വാരത്തിലും നേട്ടത്തിൽ. 95.39ൽ നിന്നും 94.32ലേക്ക് ശക്തിപ്രാപിച്ച ശേഷം പതിനേഴ് പൈസയുടെ മികവിൽ വാരാന്ത്യം രൂപ 95.21ലാണ്. വിദേശ നിക്ഷേപകരുടെ വരവും കേന്ദ്ര ബാങ്കിന്റെ നയപ്രഖ്യാപനവും സ്ഥിതിഗതികൾ അനുകൂലമാക്കി.
ആഭ്യന്തര സ്വർണ വില കയറി. എംസിഎക്സിൽ പത്ത് ഗ്രാം സ്വർണ വില അഞ്ചര ശതമാനം വർധിച്ചു. വിപണി 21, 50 ദിവസങ്ങളിലെ ശരാശരിക്ക് മുകളിൽ ഇടം പിടിച്ചത് ബുള്ളിയൻ മാർക്കറ്റിൽ ബുൾ ഓപ്പറേറ്റർമാരെ ആകർഷിക്കും. ഹ്രസ്വകാലയളവിൽ മുന്നേറ്റ സാധ്യത. അതേസമയം, പെട്ടെന്നുള്ള മുന്നേറ്റമെന്ന നിലയ്ക്ക് ലാഭമെടുപ്പിനും സാധ്യത. വാരാന്ത്യം പത്ത് ഗ്രാം 1,51,820 രൂപയിലാണ്.
Business
മുംബൈ: ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതും, കമ്പനികളുടെ ഒന്നാം പാദത്തിൽ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട സാമ്പത്തിക ഫലങ്ങളും ഇന്ത്യൻ ഓഹരി വിപണിക്കു തുണയായി.
ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ബിഎസ്ഇ സെൻസെക്സ് 373.76 പോയിന്റ് (0.48 %) ഉയർന്ന് 78,954.76ലും എൻഎസ്ഇ നിഫ്റ്റി 50 11.35 പോയിന്റ് (0.05%) നേട്ടത്തോടെ 24,636.00ലും വ്യാപാരം അവസാനിപ്പിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നുവെന്ന വാർത്തകളെ തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിനു താഴെയെത്തിയത് വിപണിക്ക് അനുകൂല അന്തരീക്ഷമൊരുക്കി.
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിൽ നടന്ന വൻകിട ബ്ലോക്ക് ഡീലുകളെ തുടർന്ന് കമ്പനിയുടെ ഓഹരിവില 3.52 ശതമാനം ഉയർന്നത് ബെഞ്ച്മാർക്ക് സൂചികകളെ പ്രധാനമായും താങ്ങിനിർത്തി.
ബാങ്കിംഗ് മേഖലയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (2.84 %), ഐസിഐസിഐ ബാങ്ക് (2%) എന്നിവ മികച്ച നേട്ടമുണ്ടാക്കി. ലാഭം ഇരട്ടിയാക്കിയ നവീൻ ഫ്ലൂറിൻ, ന്യൂലാൻഡ് ലബോറട്ടറീസ്, ഹോണ്ടയുമായി പങ്കാളിത്തത്തിലായ ടാറ്റ ടെക്നോളജീസ് എന്നിവയും നേട്ടത്തിലാണ്.
Business
പശ്ചിമേഷ്യയെ പ്രതിസന്ധിലാക്കി യുഎസ്എ ആഗോള ഓഹരി വിപണികളെ അമ്മാനമാടുന്നു. കനത്ത തകർച്ചയിൽ നിന്നും ഇന്ത്യൻ മാർക്കറ്റ് പിന്നിട്ടവാരം ശക്തമായ തിരിച്ചുവരവ് കാഴ്ച്ചവച്ചു, നാലു മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലാണു സൂചികകൾ. ജപ്പാൻ, കൊറിയ, സിംഗപ്പുർ, ചൈനീസ് മാർക്കറ്റുകളം മികവ് തെളിയിച്ചു. തൊട്ട് മുൻ വാരം ഏതാണ്ട് എല്ലാ വിപണികളും കനത്ത തകർച്ചയിലായിരുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ വെടിനിർത്തലിനും പിന്നീട് ആക്രമണങ്ങൾക്കും മുതിരുന്ന യുഎസ് നിലപാട് നിക്ഷേപകരെ മുൾമുനയിലാക്കി. ഇന്ത്യൻ മാർക്കറ്റ് രണ്ടര ശതമാനം മികവിലാണ്. സെൻസെക്സ് 2035 പോയിന്റും നിഫ്റ്റി സൂചിക 617 പോയിന്റും വർധിച്ചു.
വാരാന്ത്യം വിപണികളിൽ ഉണർവ് കണ്ട് രംഗം വിട്ട നിക്ഷേപകരെ ഞെട്ടിക്കും വിധംപുതിയ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് രംഗത്ത് എത്തി. ഹോർമൂസ് തുറന്നില്ലെങ്കിൽ മഹായുദ്ധമെന്ന പുതിയ നീക്കം ഷോർട്ട് പൊസിഷനുകളിൽ നിലകൊള്ളുന്ന യു എസ് ഫണ്ടുകൾക്ക് പണം വാരാനുള്ള തന്ത്രമായും വിലയിരുത്താം. കുളം കലക്കി മീൻപിടിക്കുന്ന പഴയ തന്ത്രം ഇറക്കുന്നതിനാൽ കരുതലോടെ വിപണിയെ സമീപിക്കുന്നതാവും പ്രാദേശിക നിക്ഷേപകർക്കു ഗുണകരം.
നാഴികയ്ക്ക് നാല്പതു വട്ടം വാക്ക് മാറ്റുന്നവർക്കിടയിൽ വിപണിയിൽ പയറ്റാൻ ഇറങ്ങുമ്പോൾ ചങ്കുറപ്പ് മാത്രം പോരാതാവും. അതേസമയം, ഒന്ന് ഇരുട്ടി വെളുത്തപ്പോൾ ഇറാന് എതിരായ ആക്രമണങ്ങൾ റദ്ദാക്കിയെന്ന യു എസ് പ്രസിഡന്റിന്റെ പുതിയ പ്രസ്താവന താൻ ഇപ്പോഴും ഒരു ഊഹക്കച്ചവടക്കാനെന്നു വ്യക്തമാക്കുന്നു.
ഇന്ത്യൻ മാർക്കറ്റ് ജൂലൈയിൽ നേട്ടം നിലനിർത്തി. കാലവർഷം അല്പം വൈകിയത് കാർഷിക മേഖലയിൽ ആശങ്കപരത്തി. എന്നാൽ, മുൻനിര ഇൻഡക്സുകൾ രണ്ട് ശതമാനം പ്രതിമാസ മികവിലാണ്. കോർപറേറ്റ് മേഖലയിൽ നിന്നുള്ള ഒന്നാം പാദ റിപ്പോർട്ടുകളുടെ തിളക്കവും ക്രൂഡ് ഓയിൽ വില കുറയുന്നതും രൂപയുടെ തിരിച്ചുവരവും ഉത്സവ സീസണിൽ വിപണിയെ സജീവമാക്കാം.
കഴിഞ്ഞ പതിനൊന്ന് വർഷങ്ങളിലെ ചരിത്രം വിലയിരുത്തിയാൽ ആറ് തവണ ഓഗസ്റ്റിൽ നേട്ടം കൈവരിക്കാൻ സെൻസെക്സിനും നിഫ്റ്റിക്കുമായി. ഓരോ ഓഗസ്റ്റിലും മൂന്ന് ശതമാനം സൂചിക വർധിച്ചു. തിരിച്ചടി നേരിട്ട വർഷങ്ങളിൽ സൂചിക രണ്ടര ശതമാനം കുറഞ്ഞു. കാലവർഷം കനിഞ്ഞത് കണക്കിലെടുത്താൽ 20 വർഷങ്ങളിൽ 13 വർഷവും എഫ്എംസിജി, ഓട്ടോമൈാബെൽ വിഭാഗം ഓഹരികൾ തിളങ്ങി.
ഗ്രാമീണ മേഖലയുടെ വരുമാനം ഉയരുന്നത് കാലവർഷത്തിന്റെ ഗതിവിഗതികളെ ആശ്രയിച്ചായതിനാൽ എഫ്എംസിജി വിഭാഗമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കോവിഡിനു ശേഷമുള്ള കാലഘട്ടം പരിശോധിച്ചാൽ 2023 ഓഗസ്റ്റിൽ നെഗറ്റീവ് പ്രകടനമായിരുന്നു. അന്നു സൂചിക മൂന്നു ശതമാനം തളർന്നു. പിന്നിട്ട രണ്ട് പതിറ്റാണ്ടിനിടയിൽ ഓട്ടോ വിഭാഗം ഒരു ഡസൻ തവണ ഓഗസ്റ്റിൽ നേട്ടം നിലനിർത്തി. ഓട്ടോ സൂചിക ശരാശരി അഞ്ച് ശതമാനത്തിലധികം മുന്നേറി.
ധനനയ അവലോകനത്തിന് റിസർവ് ബാങ്ക് ഇന്ന് ഒത്തുചേരും. പലിശ നിരക്കുകളിൽ ഭേദഗതികൾക്കു സാധ്യതയില്ല. പണപ്പെരുപ്പത്തെക്കുറിച്ചും സാമ്പത്തിക വളർച്ചയെ കുറിച്ചും വിലയിരുത്തൽ പ്രതീക്ഷിക്കാം.
ഡോളറിനെതിരേ തിളങ്ങി രൂപ
ഡോളറിനു മുന്നിൽ രൂപയുടെ അതിശക്തമായ തിരിച്ചുവരവ്. അഞ്ച് ആഴ്ചകളിലെ തളർച്ചയ്ക്ക് ശേഷം മൂല്യം വർധിച്ചത് വിദേശ നിക്ഷേപകരെ ആകർഷിച്ചു. രൂപ 96.55ൽനിന്നും ഒരുഘട്ടത്തിൽ 95.26ലേക്ക് മികവ് കാണിച്ച ശേഷം വാരാന്ത്യം 95.38ലാണ്. ഒറ്റ ആഴ്ചയിൽ ഒരു രൂപ പതിനേഴു പൈസയാണു തിരിച്ചുപിടിച്ചത്.
കുതിപ്പ് പ്രതീക്ഷയിൽ നിഫ്റ്റി,സെൻസെക്സ്
നിഫ്റ്റി സൂചിക 23,767 പോയിന്റിൽ നിന്നും മികവോടെയാണു വ്യാപാരം തുടങ്ങിയത്. വാങ്ങൽ താത്പര്യം ശക്തമായതോടെ സൂചിക മുൻവാരം സൂചിപ്പിച്ച 24,145ലെ ആദ്യ പ്രതിരോധം തകർത്ത് മുന്നേറിയെങ്കിലും 24,524 തടസം ഭേദിക്കാനായില്ല. വിപണി 24,427 പോയിന്റ് വരെ ഉയർന്നു, ക്ലോസിംഗിൽ 24,383 പോയിന്റിലാണ്.
ഈ വാരം നിഫ്റ്റിയുടെ പ്രതിരോധം 24,576 – 24,769 പോയിന്റിലാണ്. ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പിനു നീക്കം നടന്നാൽ 24,041- 23,699 പോയിന്റിൽ താങ്ങ് പ്രതീക്ഷിക്കാം. വിപണിയുടെ സാങ്കേതിക വശങ്ങൾ പലതും വാരമധ്യത്തോടെ ബയർമാർക്ക് അനുകൂലമായതു ബുള്ളിഷ് മനോഭാവത്തിന് ആക്കംകൂട്ടാം.
നിഫ്റ്റി ഓഗസ്റ്റ് ഫ്യൂച്ചേഴ്സ് 23,875ൽനിന്നും 24,453ലേക്ക് ഉയർന്നു. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 81.9 ലക്ഷം കരാറുകളിൽ നിന്നും 131 ലക്ഷം കരാറുകളായി ഉയർന്നത് ബുൾ ഓപ്പറേറ്റർമാരുടെ വരവിനെ സൂചിപ്പിക്കുന്നു. അതേസമയം, ഡെയ്ലി ചാർട്ടിൽ 24,600ലെ പ്രതിരോധം തകർക്കാനായാൽ മാസമധ്യം 25,000നെ ലക്ഷ്യമാക്കി നീങ്ങും.
സെൻസെക്സ് മുൻവാരത്തിലെ 76,059ൽനിന്നും 78,000 കടന്ന് 78,261 പോയിന്റ് വരെ കുതിച്ചു. ഈ അവസരത്തിലെ ലാഭമെടുപ്പിൽ അല്പം തളർന്ന് ക്ലോസിംഗിൽ 78,094 പോയിന്റിലാണ്. സൂചികയുടെ ചലനങ്ങൾ പ്രതിദിന ചാർട്ടിൽ വിലയിരുത്തിയാൽ 78,729ൽ ആദ്യ പ്രതിരോധം, ഇത് മറികടന്നാൽ 79,364 റേഞ്ചിനെ ലക്ഷ്യമാക്കും. വിദേശത്തുനിന്നും പ്രതികൂല വാർത്തകൾ പുറത്തുവന്നാൽ 76,990 – 75,886 പോയിന്റിൽ സപ്പോർട്ടുണ്ട്. സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ തുടങ്ങിയവ ബുള്ളിഷായി.
വിദേശ ഓപ്പറേറ്റർമാർ മൊത്തം 7638.19 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ഒരു ദിവസം അവർ 1688.23 കോടി രൂപയുടെ വില്പന നടത്തി. ആഭ്യന്തര ഫണ്ടുകൾ 7251.69 കോടി രൂപ നിക്ഷേപിച്ചു, ഇതിനിടയിൽ അവർ 1864.03 കോടിയുടെ ഓഹരി വിറ്റു.
ക്രൂഡ് ഓയിൽ, സ്വർണ വില ചാഞ്ചാട്ടം
മധ്യപൂർവേഷ്യൻ സംഘർഷങ്ങൾക്ക് അയവ് കണ്ടതോടെ രാജ്യാന്തര ക്രൂഡ് ഓയിൽ വില ചാഞ്ചാട്ടി. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 102 ഡോളർ വരെ കയറിയ ശേഷം 84 ഡോളറിലേക്ക് ഇടിഞ്ഞു. വ്യാപാരാന്ത്യം നിരക്ക് 87.90 ഡോളറിലാണ്.
അന്താരാഷ്ട്ര സ്വർണ വില ചാഞ്ചാടി. യുഎസ് ഫെഡ് പലിശ നിരക്കിൽ ഭേദഗതികൾ വരുത്തുമെന്ന ആശങ്ക ഫണ്ടുകളെ പല അവസരത്തിലും കവറിംഗിനു പ്രേരിപ്പിച്ചു. ന്യൂയോർക്ക് എക്സ്ചേഞ്ചിൽ ട്രോയ് ഔൺസിന് 4052 ഡോളറിൽ ട്രേഡിംഗിനു തുടക്കംകുറിച്ച സ്വർണം 3999ലേക്ക് പരീക്ഷണങ്ങൾ നടത്തിയ ശേഷമുള്ള തിരിച്ചുവരവിൽ 4119 ഡോളർ വരെ കയറി. മാർക്കറ്റ് ക്ലോസിംഗിൽ സ്വർണം 4041 ഡോളറിലാണ്.
Business
മുംബൈ: മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (F&O) വിഭാഗത്തിൽ ട്രേഡ് ചെയ്യുന്ന ഓഹരികൾക്കായി ’ക്ലോസിംഗ് ഓക്ഷൻ സെഷൻ’ (CAS) എന്ന പുതിയ സംവിധാനം സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ അവതരിപ്പിക്കും.
ഓഗസ്റ്റ് മൂന്നു മുതൽ 20 മിനിറ്റ് ദൈർഘ്യമുള്ള CAS നടപ്പിലാകും. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങിയ ആഗോള വിപണികളിൽ നിലവിലുള്ള മാതൃകയാണിത്. നിലവിലുള്ള വോളിയം വെയ്റ്റഡ് ആവറേജ് പ്രൈസ് (VWAP) രീതിക്കു പകരമായാണ് ഇത് കൊണ്ടുവരുന്നത്.
ക്ലോസിംഗ് ഓക്ഷൻ സെഷൻ എന്നത് ഓഹരികളുടെ അവസാന വില നിശ്ചയിക്കുന്നതിനായി ഉച്ചകഴിഞ്ഞ് 3.15 ും 3.35നും ഇടയിൽ നടത്തുന്ന 20 മിനിറ്റ് ദൈർഘ്യമുള്ള സെഷനാണ്.
നിലവിൽ, ഒരു വ്യാപാരദിനത്തിലെ അവസാന 30 മിനിറ്റിൽ നടക്കുന്ന ഇടപാടുകളുടെ ശരാശരി വിലയെ അടിസ്ഥാനമാക്കിയാണ് (Volume-Weighted Average Price) ഓഹരികളുടെ ആ ദിവസത്തെ ക്ലോസിംഗ് വില നിശ്ചയിക്കുന്നത്.
പുതിയ രീതി അനുസരിച്ച്, ഈ സെഷനിലെ വാങ്ങൽ, വില്പന ഓർഡറുകൾ ഒത്തുനോക്കി സമതുലിത വില (Equilibrium Price) എന്ന് വിളിക്കപ്പെടുന്ന ഒറ്റ ക്ലോസിംഗ് വിലയിൽ വ്യാപാരം പൂർത്തിയാക്കും.
Business
എഐ-സെമി കണ്ടെക്ട്ടർ പ്രതിസന്ധികളിൽ നിന്നും യുറോപ്യൻ ഓഹരി വിപണികൾ താത്കാലിക രക്ഷനേടിയെങ്കിലും പശ്ചിമേഷ്യൻ സംഘർഷാവസ്ഥ ഏഷ്യൻ മാർക്കറ്റുകളെ പിടിച്ചുലച്ചു.
ഇന്ത്യൻ ഇൻഡക്സുകൾ രണ്ട് ശതമാനം ഇടിഞ്ഞത് പ്രാദേശിക ഇടപാടുകാരെ ഞെട്ടിച്ചു. പ്രതികൂല വാർത്തകൾ ഭയന്ന് വിദേശ ഓപ്പറേറ്റർമാർ വില്പനയ്ക്ക് മുൻതൂക്കം നൽകിയത് ബ്ലൂചിപ്പ് ഓഹരികളുടെ തിളക്കം കുറച്ചു. സെൻസെക്സ് 2092 പോയിന്റും നിഫ്റ്റി സൂചിക 567 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
മധ്യപൂർവേഷ്യൻ സംഘർഷം രൂക്ഷമായതോടെ രാജ്യാന്തര ക്രൂഡ് ഓയിൽ വില ചൂടുപിടിച്ചു. എണ്ണ ഇറക്കുമതി രാജ്യങ്ങളുടെ വളർച്ചയെ ഇത് പിന്നാക്കം വലിക്കും. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളറിലേക്ക് അടുത്തു. ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങളിൽ ഇതു പണപ്പെരുപ്പത്തിനും വ്യാപാരക്കമ്മിക്കും ഇടയാക്കുമെന്ന ആശങ്ക വിപണിയെ ബാധിച്ചു.
മുൻ വാരം സൂചന നൽകിയതാണ് 88 ഡോളറിൽ നിലകൊണ്ട എണ്ണ വില നൂറിലേക്ക് ഉയരുമെന്നത്. മധ്യപൂർവേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുന്നതിനാൽ ക്രൂഡ് 114 – 120 ഡോളർ വരെ സഞ്ചരിക്കാം.
എണ്ണ വില ഓരോ ഡോളർ ഉയരുമ്പോഴും മറുവശത്തു രൂപയുടെ മൂല്യത്തിൽ ഇടിവ് സംഭവിക്കുന്നത് രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കും. വിദേശ ധനകാര്യസ്ഥാപനങ്ങൾ ഓഹരികൾ വിറ്റഴിക്കുകയാണ്. ആഭ്യന്തര മ്യൂചൽ ഫണ്ടുകൾ വാങ്ങലുകാരാണെങ്കിലും അവർക്ക് വിപണിയിലെ തകർച്ചയെ തടയാനായില്ല.
വിദേശ ഓപ്പറേറ്റർമാർ മുൻ വാരങ്ങളിലെ പോലെ തന്നെ ഹെവിവെയിറ്റ് ഓഹരികളിൽ വില്പനയ്ക്ക് തിടുക്കം പ്രകടിപ്പിച്ചു, മൊത്തം 8832.27 കോടി രൂപയുടെ ഓഹരികൾ വിറ്റു. രണ്ട് ദിവസങ്ങളിലായി അവർ 1650.14 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ വാങ്ങലുകാരായി 9712.72 കോടി രൂപ നിക്ഷേപിച്ചതിനിടയിൽ 1075.14 കോടിയുടെ വില്പനയും നടത്തി.
ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്ക് വീണ്ടും തിരിച്ചടി. രൂപയുടെ മൂല്യം 96.26ൽനിന്നും 96.14ലേക്ക് കരുത്ത് കാണിച്ചെങ്കിലും അധികനേരം ഈ റേഞ്ചിൽ പിടിച്ചു നിൽക്കാനായില്ല. ഇതോടെ വാരത്തിന്റെ രണ്ടാം പകുതിയിൽ രൂപ 96.57ലേക്ക് ദുർബലമായ ശേഷം ക്ലോസിംഗിൽ 96.55ലാണ്.
ആഗോള സാമ്പത്തിക രംഗം ഉറ്റു നോക്കുന്നത് ഈ വാരം നടക്കുന്ന മൂന്ന് കേന്ദ്ര ബാങ്ക് യോഗങ്ങളെയാണ്. വാരമധ്യം യുഎസ് ഫെഡ് റിസർവ് യോഗം ചേരും. വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ടും വാരാന്ത്യ ദിനം ബാങ്ക് ഓഫ് ജപ്പാനും വ്യത്യസ്ത യോഗങ്ങളിൽ പലിശ നിരക്കുകളിൽ ഭേദഗതികൾക്കു മുതിരാം.
ആഗോള ക്രൂഡ് ഓയിൽ വില ഉയരുന്ന സാഹചര്യത്തിൽ പലിശ നിരക്കുകളിൽ മാറ്റത്തിനു ബാങ്കുകൾ നിർബന്ധിരാകും. എന്നാൽ, തിരക്കിട്ട് അത്തരമൊരു തീരുമാനം ഈ വാരത്തിൽ കൈക്കൊള്ളാൻ ഇടയില്ല. അതേസമയം, എണ്ണ വില വർധനയും പണപ്പെരുപ്പ സാധ്യതയും കണക്കിലെടുത്ത് സെപ്റ്റംബർ യോഗത്തിൽ നിരക്ക് ഉയർത്താം.
ക്രൂഡ് ഇറക്കുമതി കമ്പനികളുടെ ചെലവ് ഉയരുമെന്നത് പെട്രോളിയം വില വർധനവിന് ഇടയാക്കും. ചരക്ക് ഗതാഗത ചെലവ് വർധിച്ചാൽ ഉത്പാദനച്ചെലവും കയറും. ഇന്ത്യ ഉത്സവ സീസണിന് ഒരുങ്ങുന്നതിനാൽ ഒക്ടോബർ വരെ കരുതൽ ധനം വിപണിയിൽ ഇറക്കി രൂപയ്ക്ക് സംരക്ഷണം നൽക്കാൻ റിസർവ് ബാങ്ക് ശ്രമം നടത്താം.
നിഫ്റ്റി ബുള്ളിഷ് മനോഭാവത്തിൽ ഇടപാടുകൾ പുനരാരംഭിച്ചതെങ്കിലും തൊട്ട് മുൻ വാരം യുഎസ്- യൂറോപ്യൻ വിപണികൾ സെമി കണ്ടെക്ടർ വിഷയത്തിൽ ആടിയുലഞ്ഞ അവസരത്തിലും നേട്ടം നിലനിർത്താൻ ഇന്ത്യൻ മാർക്കറ്റിനു കഴിഞ്ഞു. എന്നാൽ, വാരാരംഭത്തിൽ ഇറാനിൽ അമേരിക്ക നടത്തിയ ശക്തമായ ആക്രമണങ്ങൾ ആഗോള ക്രൂഡ് ഓയിൽ വില ഉയർത്തിയത് ഇന്ത്യൻ മാർക്കറ്റിനെ പിടിച്ചുലച്ചു.
നിഫ്റ്റി സൂചിക 24,334 പോയിന്റിൽ നിന്നും കടുത്ത സമ്മർദത്തിൽ അകപ്പെട്ട് ഒരു വേള 23,604ലേക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 23,767 പോയിന്റിലാണ്. ഈവാരം വിപണിയുടെ താങ്ങ് 23,497- 23,228 പോയിന്റിലാണ്. അതേസമയം, തിരിച്ചുവരവിനു നീക്കം നടന്നാൽ നിഫ്റ്റിക്ക് 24,145 – 24,524 റേഞ്ചിൽ പ്രതിരോധം തലയുയർത്താം. ഡെയ്ലി ചാർട്ടിൽ വിപണിയുടെ സാങ്കേതിക വശങ്ങൾ പലതും സെല്ലർമാർക്ക് അനുകൂലമായ സാഹചര്യത്തിൽ ബാധ്യതകൾ കുറയ്ക്കാൻ ഒരു വിഭാഗം നീക്കം നടത്താം.
നിഫ്റ്റി ഓഗസ്റ്റ് സീരീസിന് 24,000ലെ താങ്ങ് നഷ്ടപ്പെട്ട് വാരാവസാനം 23,875ലാണ്. ഓഗസ്റ്റ് ഫ്യൂച്ചറിലെ ഓപ്പൺ ഇന്ററസ്റ്റ് തൊട്ട് മുൻവാരത്തെ അപേക്ഷിച്ച് ഏകദേശം നാല് ഇരട്ടി വർധിച്ച് 81.9 ലക്ഷം കരാറുകളായി. ഈവാരം 23,700ലെ താങ്ങ് നിലനിർത്തി തിരിച്ചുവരവിനു ശ്രമം നടത്താമെങ്കിലും ഓപ്പൺ ഇന്ററസ്റ്റിലെ വർധന കണക്കിലെടുത്താൽ 23,300 റേഞ്ചിലേക്ക് തിരിയാൻ ഇടയുണ്ട്.
സെൻസെക്സിനു മുൻ വാരം സൂചിപ്പിച്ച സപ്പോർട്ട് വില്പന സമ്മർദത്തിൽ തകർന്നു. 78,151 പോയിന്റിൽ വ്യാപാരത്തിനു തുടക്കംകുറിച്ചെങ്കിലും കരുത്ത് നിലനിർത്താനാവാതെ വെള്ളിയാഴ്ച 75,487ലേക്ക് ഇടിഞ്ഞു. എന്നാൽ, വ്യാപാരാന്ത്യം സൂചിക അല്പം കരുത്ത് തിരിച്ചുപിടിച്ച് 76,059 പോയിന്റിലാണ്.
ഡെയ്ലി ചാർട്ടിൽ വിലയിരുത്തിയാൽ സൂചികയ്ക്ക് 77,297 – 78,536 റേഞ്ചിൽ പ്രതിരോധമുണ്ട്. തിരുത്തൽ തുടർന്നാൽ 75,153 പോയിന്റിലേക്കും തുടർന്ന് 74,248ലേക്കും തളരാം.
രാജ്യാന്തര സ്വർണ വില ട്രോയ് ഔൺസിന് 4018 ഡോളറിൽ നിന്നും 3985ലേക്ക് താഴ്ന്ന ശേഷമുള്ള തിരിച്ചുവരവിൽ 4165ലേക്ക് ഉയർന്നു. വ്യാപാരാന്ത്യം മഞ്ഞലോഹം 4052 ഡോളറിലാണ്.
Business
മുംബൈ: പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങളെത്തുടർന്നുള്ള ക്രൂഡ് ഓയിൽ വിലക്കയറ്റവും അമേരിക്കൻ വ്യാപാര താരിഫുകളെക്കുറിച്ചുള്ള പുതിയ ആശങ്കകളും കാരണം പ്രതിസന്ധിയിലായി രാജ്യത്തെ ഓഹരിവിപണികൾ.
പ്രമുഖ സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെയും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചതോടെ വിപണിയിലെ തകർച്ച തുടർച്ചയായ അഞ്ചാം ദിനത്തിലേക്കു നീണ്ടു.
വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിച്ചതും മുൻനിര ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിലുണ്ടായ വില്പനസമ്മർദവും വിപണിയിലെ നിക്ഷേപക അന്തരീക്ഷത്തെ കൂടുതൽ ദോഷകരമായി ബാധിച്ചു.
30 ഓഹരികൾ ഉൾപ്പെടുന്ന ബിഎസ്ഇ സെൻസെക്സ് 331.62 പോയിന്റ് (0.43 ശതമാനം) ഇടിഞ്ഞ് 76,059.77 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ സെൻസെക്സ് 916.96 പോയിന്റ് വരെ താഴ്ന്ന് 75,474.43 എന്ന നിലയിലെത്തിയിരുന്നു. 50 ഓഹരികൾ ഉൾപ്പെടുന്ന എൻഎസ്ഇ നിഫ്റ്റി 102.15 പോയിന്റ് (0.43 ശതമാനം) താഴ്ന്ന് 23,767.45ലുമെത്തി.
മറ്റ് ഏഷ്യൻ വിപണികളിലുണ്ടായ തകർച്ചയും ഇന്ത്യൻ വിപണിയെ ബാധിച്ചു. വ്യാഴാഴ്ച മാത്രം 2,999.23 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപന നിക്ഷേപകർ വിറ്റഴിച്ചത്.
Business
പ്രതികൂല വാർത്തകൾ വിപണിയെ പിടിച്ചുലച്ചതിനാൽ തുടർച്ചയായ അഞ്ചാം വാരം കരുത്ത് നിലനിർത്താനുള്ള സെൻസെക്സിന്റെയും നിഫ്റ്റിയുടെയും ശ്രമം വിജയിച്ചില്ല.
യുഎസ്‐ ഇറാൻ സംഘർഷം മൂർച്ഛിക്കുമെന്ന ഭീതിയിൽ ഫണ്ടുകൾ ലാഭമെടുപ്പിനു തിടുക്കം കാണിച്ചു. ഇറാൻ വീണ്ടും ഹോർമുസ് അടച്ചത് സംഘർഷാവസ്ഥ രൂക്ഷമാക്കാം. ബോംബെ സെൻസെക്സ് 195 പോയിന്റും നിഫ്റ്റി 64 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
നിലവിലെ സാങ്കേതിക തിരുത്തൽ പുതിയ നിക്ഷേപങ്ങൾക്ക് ഒരു വിഭാഗം അവസരമാക്കുന്നു. ജൂണിലെ താഴ്ചയിൽ നിന്നും ശക്തമായ തിരിച്ചുവരവ് നിഫ്റ്റി കാഴ്ചവച്ചെങ്കിലും ജനുവരിയിലെ 26,373 റിക്കാർഡിൽനിന്ന് ഇപ്പോഴും എട്ട് ശതമാനം തളർച്ചയിലാണ്. ജൂണിലെ 23,600ൽനിന്ന് ഏകദേശം അഞ്ച് ശതമാനം കയറി.അതേസമയം, ഏപ്രിലിലെ തകർച്ചയായ 22,182ൽനിന്നുള്ള തിരിച്ചുവരവ് ശക്തമെങ്കിലും നടപ്പ് വർഷത്തെ മൊത്തം പ്രകടനം വിലയിരുത്തിയാൽ തിളക്കം കുറവാണ്.
കോർപറേറ്റ് മേഖലയിൽനിന്നുള്ള ഒന്നാം പാദ പ്രവർത്തന ഫലങ്ങൾ, വിദേശ ഫണ്ടുകളുടെ നിക്ഷേപ മനോഭാവവും പശ്ചിമേഷ്യയിലെ സ്ഥിതിയും വരും ദിവസങ്ങളിൽ വ്യക്തമായ ദിശ നിർണയിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കാം.
യുഎഇയിലും ഖത്തറിലും ഉയർന്ന വെടിയൊച്ച ഇന്ന് ഏഷ്യൻ മാർക്കറ്റുകളെ ഓപ്പണിംഗ് വേളയിൽ സമ്മർദത്തിലാക്കാം. ഇന്ത്യൻ കപ്പലിനു നേരേയും ഞായറാഴ്ച ആക്രമണമുണ്ടായത് ക്രൂഡ് ഓയിൽ വിലയിലും രൂപയിൽ പിരിമുറുക്കം സൃഷ്ടിക്കാം. ഇറാൻ നാവിക സേന ഹോർമൂസ് പൂർണമായി അടച്ചത് ഏഷ്യൻ രാജ്യങ്ങളെ പ്രതിസന്ധിലാക്കാം.
ബ്രെന്റ് ക്രൂഡ് ബാരലിന് 72.10 ഡോളറിൽ നിന്നും മുൻവാരം സൂചന നൽകിയ 80 ഡോളറിലേക്ക് കയറിയ ശേഷം വാരാന്ത്യം 76 ഡോളറിലാണ്. പുതിയ സംഭവ വികാസങ്ങൾ കണക്കിലെടുത്തൽ നിരക്ക് 86 ഡോളർ വരെ കയറാം. മധ്യപൂർവേഷ്യയിലെ സമാധന അന്തരീക്ഷം മാറിയതോടെ വിപണിയുടെ സാങ്കേതിക വശങ്ങളിലും മാറ്റമുണ്ടായി. ആ നിലയ്ക്ക് 96-100 ഡോളർ അകലെയല്ല.
വിദേശ ഓപ്പറേറ്റർമാർ വാങ്ങൽ പക്ഷത്ത് തിരിച്ചെത്തിയത് പ്രാദേശിക ഇടപാടുകാർക്ക് ആത്മവിശ്വാസം പകരും. വിദേശ ഫണ്ടുകൾ 532.86 കോടി രൂപയുടെ ഓഹരി വില്പനയും 5202.74 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ 383.43 കോടി രൂപയുടെ വില്പനയും 8659.05 കോടി രൂപയുടെ വാങ്ങലിനും തയാറായി.
വിദേശ ഫണ്ടുകളുടെ സാന്നിധ്യം വിപണിക്ക് അനുകൂല ഘടകമെങ്കിലും കോർപറേറ്റ് മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ വരുന്ന സന്ദർഭമായതിനാൽ ഇടപാടുകാർ കൂടുതൽ ജാഗ്രത പാലിക്കുന്നത് അഭികാമ്യം. രൂപയുടെ മൂല്യം 95.20ൽനിന്നും 94.94ലേക്ക് ശക്തിപ്രാപിച്ചെങ്കിലും പിന്നീട് 95.61 ദുർബലമായി, ക്ലോസിംഗിൽ നിരക്ക് 95.37ലാണ്.
നിഫ്റ്റിയിലെ ബുള്ളിഷ് മനോഭാവം ആഭ്യന്തര - വിദേശ ഓപ്പറേറ്റർമാരെ വാരാരംഭത്തിൽ ആകർഷിച്ചു. 24,270 പോയിന്റിൽനിന്നും 24,527 വരെ ഉയർന്ന വേളയിലെ വില്പന സമ്മർദം സൂചികയെ പിന്നീട് 23,819ലേക്ക് തളർത്തി. കഴിഞ്ഞ രണ്ടാഴ്ചകളിൽ വ്യക്തമാക്കിയ 23,816ലെ സപ്പോർട്ട് നിഫ്റ്റി നിലനിർത്തിയത് ഫണ്ടുകളെ ആകർഷിച്ചു. വ്യാപാരാന്ത്യം നിഫ്റ്റി 24,206ലാണ്. ഈ വാരം താങ്ങ് 23,841 – 23,476 പോയിന്റിലാണ്. അനുകൂല വാർത്തകൾക്ക് സൂചികയെ 24,549ലേക്ക് ഉയർത്താനാകും. പുതിയ ബയർമാരെത്തിയാൽ 24,892നെ ഉറ്റുനോക്കാം.
ജൂലൈ സീരീസ് 24,353ൽനിന്നും 24,242ലേക്ക് താഴ്ന്നു. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 171 ലക്ഷം കരാറുകളിൽ നിന്നും രണ്ട് ശതമാനം കുറഞ്ഞ് 168 ലക്ഷമായി. ലോംഗ് കവറിംഗായി ഇതിനെ വിലയിരുത്താമെങ്കിലും വിപണി ബുള്ളിഷ് മൂഡിൽ തന്നെയാണ്.
സെൻസെക്സ് 77,764 പോയിന്റിൽ നിന്നും 78,660ലേക്ക് ഉയർന്ന ശേഷം 76,259ലേക്ക് താഴ്ന്നെങ്കിലും ക്ലോസിംഗിൽ 77,569 പോയിന്റിലാണ്. ഡെയ്ലി ചാർട്ടിൽ ബുള്ളിഷായതിനാൽ 78,733 – 79,897 ലെ പ്രതിരോധ മേഖലയിലേക്ക് സഞ്ചരിക്കാം. ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഇറങ്ങിയാൽ 76,332 – 75,095ൽ സപ്പോർട്ടുണ്ട്.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 4174 ഡോളറിൽ നിന്നും 4024ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 4120 ഡോളറിലാണ്. റിക്കാർഡായ 5424 ഡോളറിൽ ഉടലെടുത്ത വില്പന സമ്മർദത്തിൽ വില ഇതിനകം ഔൺസിന് 1304 ഡോളർ ഇടിഞ്ഞു. വിപണിയുടെ ചരിത്രത്തിൽ ആദ്യമാണ് റിക്കാർഡ് തലത്തിൽ നിന്നും വില ഇത്ര അധികം ഇടിയുന്നത്.
Business
മുംബൈ: ഇന്ത്യയുടെ മുൻനിര ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റി50യും തുടർച്ചയായ നാലാം ദിവസവും നേട്ടത്തിൽ. മണ്സൂണ് സജീവമായതും വിദേശ സ്ഥാപന നിക്ഷേപകർ വാങ്ങലുകാരായി തിരിച്ചുവന്നതും നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി.
സെൻസെക്സ് 521 പോയിന്റ് (0.67%) ഉയർന്ന് 78,285ലും നിഫ്റ്റി 160 പോയിന്റ് (0.66%) നേട്ടത്തിൽ 24,430ലും വ്യാപാരം പൂർത്തിയാക്കി. മിഡ്കാപ്, സ്മോൾകാപ് സൂചികകളും ഉയർന്നു. നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ യഥാക്രമം 0.45 ശതമാനവും 0.75 ശതമാനവും മുന്നേറ്റത്തിലെത്തി.
ഇന്നലെത്തെ വ്യാപാരത്തിൽ നിക്ഷേപകരുടെ സന്പാദ്യത്തിൽ രണ്ടു ലക്ഷം കോടി രൂപയുടെ വർധനയാണുണ്ടായത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം മൂലധനം 480 ലക്ഷം കോടി രൂപയിൽനിന്ന് 482 ലക്ഷം കോടിയിലെത്തി.
തുടർച്ചയായ നാലു ട്രേഡിംഗ് സെഷനുകളിലായി നിക്ഷേപകർ എട്ടു ലക്ഷം കോടി രൂപയാണ് വിപണിയിൽനിന്നും നേടിയത്. ജൂണ് 30ലെ കണക്കനുസരിച്ച് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ ആകെ മൂല്യം 474 ലക്ഷം കോടി രൂപയായിരുന്നു.
എൻഎസ്ഇ മേഖലാ സൂചികകളിൽ നിഫ്റ്റി ഓട്ടോ, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി കണ്സ്യൂമർ ഡ്യൂറബിൾസ്, നിഫ്റ്റി മെറ്റൽ എന്നി ഒരു ശതമാനത്തിനു മുകളിലെത്തി വിപണിയിലെ കുതിപ്പിന് കരുത്തു പകർന്നു. നിഫ്റ്റി മെറ്റലും മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ, ഐടി, മീഡിയ, പിഎസ് യു ബാങ്ക് ഓഹരികൾക്ക് നഷ്ടമായിരുന്നു.
ക്രൂഡ് വില താഴ്ന്നു
ഓഗസ്റ്റ് മാസം മുതൽ ഉത്പാദനം ഉയർത്താൻ ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതിനെത്തുടർന്ന് ഇന്നലെ അസംസ്കൃത എണ്ണ വിലയിൽ നേരിയ ഇടിവുണ്ടായി. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള കയറ്റുമതി വർധിച്ചതും റഷ്യയുടെ എണ്ണക്കയറ്റുമതി ഉയർന്നതും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ ലഭ്യത കൂടുമെന്ന പ്രതീക്ഷകൾക്ക ആക്കം കൂട്ടി. ഞായറാഴ്ച നടന്ന ഒപെക് പ്ലസ് യോഗത്തിനു ശേഷമാണ് എണ്ണവിലയിൽ ഈ പുതിയ ഇടിവുണ്ടായത്.
ഓഗസ്റ്റ് മാസം മുതൽ പ്രതിദിന ഉത്പാദനം മൊത്തത്തിൽ 1,88,000 ബാരൽ വീതം വർധിപ്പിക്കാൻ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മ തീരുമാനിച്ചു. തുടർച്ചയായ അഞ്ചാം മാസമാണ് ഉത്പാദനം ഉയർത്താൻ ഒപെക് പ്ലസ് തീരുമാനിക്കുന്നത്. ബ്രെന്റ് ക്രൂഡ് വില 0.22 ശതമാനം താഴ്ന്ന് 71.96ലാണ് വ്യാപാരം നടത്തുന്നത്.
Business
ഇന്ത്യൻ ഓഹരി ഇൻഡക്സുകൾ വീണ്ടും ചിറകു വിരിക്കുന്നു, പുതിയ ഉയരങ്ങൾ സ്വന്തമാക്കാനുള്ള ആദ്യ ചുവടുകൾ വരും ദിനങ്ങളിൽ പ്രതീക്ഷിക്കാം. നാലാം വാരത്തിലും നേട്ടം നിലനിർത്തി സെൻസെക്സും നിഫ്റ്റിയും അടിത്തറ ശക്തമാക്കിയതു കണക്കിലെടുത്താൽ സാമ്പത്തിക വർഷാന്ത്യം നിഫ്റ്റിയുടെ ദൃഷ്ടി 30,000 പോയിന്റിലേക്കു തിരിയുമെന്ന് പ്രത്യാശിക്കാം.
ഇന്ത്യൻ സമ്പദ്ഘടന ശക്തമായ നിലയിൽ നീങ്ങുന്നതുകൊണ്ട് കോർപറേറ്റ് മേഖല തിളക്കമാർന്ന ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾ പുറത്തുവിടാനാണ് സാധ്യത. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവ് വന്നതിനൊപ്പം ക്രൂഡ് ഓയിൽ വില കുറഞ്ഞത് നാണയപ്പെരുപ്പ സമ്മർദം കുറയ്ക്കും, ഒപ്പം വിദേശ വ്യാപാര കമ്മി നിയന്ത്രിക്കാനും അതുവഴി സമ്പദ്വ്യവസ്ഥ സ്ഥിരത കൈവരിക്കാനുള്ള അനുകൂല സാഹചര്യമൊരുക്കാനാകും.
അതേസമയം, രാജ്യത്ത് മൺസൂൺ ദുർബലമായി നീങ്ങുന്നത് കാർഷിക മേഖലയുടെ ഉത്പാദനത്തിൽ വിള്ളലുളവാക്കാമെന്ന ആശങ്കയിലാണ്. വാരാന്ത്യം രാജ്യതലസ്ഥാനത്ത് കാലവർഷം പ്രവേശിച്ചത് ആശ്വാസം പകരും.
ഇന്ത്യ-യുഎസ് വ്യാപാര കരാർ സംബന്ധിച്ച പുതിയ ചിത്രം ഏതാനും ആഴ്ചകളിൽ പുറത്തുവരുന്നത് വിപണിക്ക് വ്യക്തമായ ഒരു ദിശ സമ്മാനിക്കും. കഴിഞ്ഞവാരം ഒപ്പിട്ട ഇന്ത്യാ-ജപ്പാൻ വ്യാപാര കരാർ ഐടി മേഖലയ്ക്ക് തിളക്കം പകരും. അടുത്ത വാരം ഇന്ത്യ-ബ്രിട്ടൻ സമഗ്ര സാമ്പത്തിക വ്യാപാര കരാർ പ്രാബല്യത്തിൽ വരും. ബോംബെ സൂചിക 1267 പോയിന്റും നിഫ്റ്റി 251 പോയിന്റും കഴിഞ്ഞ വാരം വർധിച്ചു.
നിഫ്റ്റി സൂചിക 24,056 പോയിന്റിൽനിന്ന് അല്പം തളർച്ചയോടെയാണ് പുനരാരംഭിച്ചത്. ലാഭമെടുപ്പും വില്പന സമ്മർദവും മൂലം സൂചിക 23,836ലേക്ക് ഇടിഞ്ഞങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച 23,816ലെ ആദ്യ താങ്ങ് നിലനിർത്തിയത് ഫണ്ടുകളുടെ തിരിച്ചുവരവിനു വഴിയൊരുക്കി.
ഈ അവസരത്തിൽ മുൻനിര ഓഹരികളോട് നിക്ഷേപകർ കാണിച്ച താത്പര്യം നിഫ്റ്റിയെ 24,382 വരെ ഉയർത്തി. വ്യാപാരാന്ത്യം സൂചിക 24,270 പോയിന്റിലാണ്. അതേസമയം, കഴിഞ്ഞ ലക്കം വ്യക്തമാക്കിയ 24,274ലെ ആദ്യ പ്രതിരോധത്തിന് നാലു പോയിന്റ് താഴ്ന്ന് മാർക്കറ്റ് ക്ലോസിംഗിനു നിർബന്ധതമായി.
അനുകൂല വാർത്തകൾക്ക് സൂചികയെ 24,489-24,708ലേക്ക് ഉയർത്താം, സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെട്ടാൽ മാസാന്ത്യം 25,254നെ സൂചിക ഉറ്റുനോക്കാം. നിഫ്റ്റിക്ക് ആദ്യ സപ്പോർട്ട് 24,489 പോയിന്റിലാണ്, വില്പന സമ്മർദമുണ്ടായാൽ 23,943ലേക്ക് പരീക്ഷണങ്ങൾ നടത്താം. സാങ്കേതികമായി ബുള്ളിഷ് ട്രൻഡിലേയ്ക്കു തിരിഞ്ഞത് ആഭ്യന്തര-വിദേശ ഓപ്പറേറ്റർമാരെ ഒരുപോലെ ആകർഷിക്കും.
നിഫ്റ്റി അതിന്റെ 20, 50 ദിവസങ്ങളിലെ ശരാശരിക്കു മുകളിൽ തുടരുന്നതും ഹ്രസ്വകാലയളവിൽ നിക്ഷേപകർക്ക് അനുകൂലമാണ്. അതേസമയം, മുൻവാരം സൂചിപ്പിച്ചപോലെ അതിശക്തമായ ഒരു കുതിപ്പിനുള്ള സാഹചര്യം ഇനിയും തെളിഞ്ഞിട്ടില്ല.
നിഫ്റ്റി ജൂലൈ ഫ്യൂച്ചേഴ്സിൽ പുതിയ ലോംഗ് പൊസിഷനുകൾ വർധിച്ചത് മുന്നേറ്റത്തിനു ശക്തമായ താങ്ങ് സമ്മാനിച്ചു. എന്നാൽ, വരും ദിനങ്ങളിൽ വിപണി ചുവടുറപ്പിക്കുന്നതിനുള്ള ശ്രമം നടത്താം. വിദേശ ഓപ്പറേറ്റർമാർ അവധിയിൽ നെറ്റ് ഷോർട്ട് നിലപാടിനോടാണ് താത്പര്യം. അവരുടെ നെറ്റ് ഷോർട്ട് പൊസിഷനുകൾ ഏതാണ്ട് പന്ത്രണ്ട് ശതമാനം ഉയർന്നതിനാൽ പ്രദേശിക ഓപ്പറേറ്റർമാർ ഹ്രസ്വകാലളവിൽ കൂടുതൽ ജാഗ്രത പലർത്തുന്നത് നഷ്ടസാധ്യത കുറയ്ക്കാം.
ജൂലൈ സീരീസ് 24,171ൽനിന്നു 23,300 കടന്ന സാഹചര്യത്തിൽ 24,550നെ ലക്ഷ്യമാക്കാം. വാരാന്ത്യം ജൂലൈ ഫ്യൂചേഴ്സ് 24,353ലാണ്. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 91.7 ലക്ഷം കരാറുകളിൽനിന്നു 171 ലക്ഷം കരാറുകളായി ഉയർന്നത് പുതിയ ലോംഗ് പൊസിഷനുകളെ സൂചിപ്പിക്കുന്നു.
സെൻസെക്സ് 77,100 പോയിന്റിൽനിന്നു 76,362ലേക്കു താഴ്ന്നങ്കിലും 76,204 ആദ്യ സപ്പോർട്ട് നിലനിർത്തിയത് വിദേശ ഫണ്ടുകളെ ആകർഷിച്ചു. ഹൈവെയിറ്റ് ഓഹരികളിൽ അവർ പിടിമുറുക്കിയത് വാരത്തിന്റെ രണ്ടാം പകുതിയിൽ സൂചികയെ 78,138 വരെ ഉയർത്തിയെങ്കിലും വ്യാപാരാന്ത്യം 77,764 പോയിന്റിലാണ്. ബുള്ളിഷ് മനോഭാവം കണക്കിലെടുത്താൽ 78,480-79,197ലേക്കു മുന്നേറാം, ഓപ്പറേറ്റർമാർ ലാഭമെടുപ്പിനിറങ്ങിയാൽ 76,704-75,645 പോയിന്റിൽ താങ്ങ് കണ്ടെത്താം.
ആഭ്യന്തര ഫണ്ടുകൾ വാരാന്ത്യം 1953.89 കോടി രൂപയുടെ ഓഹരികൾ വിറ്റു, മറ്റു ദിവസങ്ങളിലായി 14,587.43 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു, വിദേശ ഫണ്ടുകൾ വെള്ളിയാഴ്ച 1355.33 കോടി രൂപ നിക്ഷേപിച്ചു, പിന്നിട്ടവാരം അവർ 5359.17 കോടി രൂപയുടെ വില്പന നടത്തി.
ഡോളറിനു മുന്നിൽ രൂപ വീണ്ടും ദുർബലമായി. രൂപ 94.30ൽനിന്നു 95.38ലേക്ക് ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം 95.20ലാണ്. 95.68ൽ പ്രതിരോധമുള്ളതിനാൽ 94.24ലേക്കു തിരിച്ചുവരവിന് ശ്രമം നടത്താം.
ഇന്ത്യാ വോളാറ്റിലിറ്റി സൂചിക കരുത്തു നേടി. നിക്ഷേപകരുടെ ഭാഗത്തുനിന്നു വീക്ഷിക്കുമ്പോൾ ഇന്ത്യൻ മാർക്കറ്റിൽ അൽപ്പംപോലും ഭീതിയില്ലാതെ സഞ്ചരിക്കാമെന്ന അവസ്ഥ. വാരാന്ത്യം സൂചിക അഞ്ചു ശതമാനം കുറഞ്ഞ് നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 11.65ലാണ്. ഫെബ്രുവരി അവസാനം 12ന് മുകളിലേക്കു നീങ്ങിയ വോളാറ്റിലിറ്റി ഇൻഡക്സ് യുഎസ്-ഇറാൻ സംഘർഷത്തിനിടയിൽ അപായ സൂചന നൽകി 28.9 വരെ ഉയർന്നു. മധ്യപൂർവേഷ്യ ശാന്തിയുടെ പാതയിലേക്കു തിരിഞ്ഞത് നിക്ഷേപകരെ ആകർഷിക്കും.
ആഗോള ക്രൂഡ് ഓയിൽ വിപണി സ്ഥിരത കണ്ടത്താനുള്ള ശ്രമത്തിലാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 72.10 ഡോളറിലാണ്. സാങ്കേതികമായി വിപണി തളർച്ചയിലെങ്കിലും 71 ഡോളറിലെ താങ്ങ് കണ്ട് കവറിംഗിനു മുതിർന്നാൽ നിരക്ക് 77-80 ഡോളറിലേക്കു തിരിച്ചുവരവ് നടത്താം.
Business
മുംബൈ: ഒരു ദിവസത്തെ കനത്ത ഇടിവിനുശേഷം ഇന്ത്യൻ ഓഹരിവിപണി ഇന്നലെ ശക്തമായ തിരിച്ചുവരവ് നടത്തി.
റിസർവ് ബാങ്ക് ഗവർണറുടെ അനുകൂല സൂചനകളാണ് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റത്തിനിടയാക്കിയത്.
പലിശനിരക്കുകൾ ഇനിയും വർധിപ്പിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ അകാലത്തിലായിരിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകി.
ഇതോടൊപ്പം ദക്ഷിണ കൊറിയൻ വിപണിയിലെ തിരിച്ചുവരവും മറ്റ് ആഗോള വിപണികളിൽ നിന്നുള്ള അനുകൂല സൂചനകളും ചേർന്നതോടെ സെൻസെക്സും നിഫ്റ്റിയും മികച്ച പ്രകടനം കാഴ്ചവച്ചു.
സെൻസെക്സ് 791 പോയിന്റ് (1.04%) ഉയർന്ന് 76,991ലും നിഫ്റ്റി 198 പോയിന്റ് (0.83%) നേട്ടത്തിൽ 24,022ലും ക്ലോസ് ചെയ്തു.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിലെ പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റിയും കനത്ത വില്പന സമ്മർദത്തിൽ പെട്ടു. കൊറിയൻ സൂചികയായ കോസ്പിയിലുണ്ടായ വൻ തകർച്ചയും സാങ്കേതികവിദ്യാ ഓഹരികളിലുള്ള വൻ തോതിലുള്ള വില്പനയും ഉൾപ്പെടെയുള്ള ആഗോള വിപണിയിലെ തിരിച്ചടികളാണ് ഓഹരിവിപണിക്ക് തിരിച്ചടിയായത്.
വില്പന സമ്മർദം ഉയർന്നതിനെത്തുടർന്ന് നിക്ഷേപകരുടെ സന്പത്തിൽ ഏകദേശം 5.77 ലക്ഷം കോടി രൂപയുടെ ചോർച്ചയുണ്ടായി. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ മൂല്യം 474 ലക്ഷം കോടി രൂപയായി കുറഞ്ഞു.
സെൻസെക്സ് 893 പോയിന്റ് താഴ്ന്ന് 76,200 ലും നിഫ്റ്റി 50 സൂചിക 279 പോയിന്റ് നഷ്ടത്തിൽ 23,850ലും വ്യാപാരം പൂർത്തിയാക്കി.
1. കോസ്പിയുടെ ഇടിവ്
ഇന്നലെ ദക്ഷിണ കൊറിയൻ വിപണിയുടെ ബെഞ്ച്മാർക്ക് സൂചികയായ ’കോസ്പി’യിൽ വൻ തകർച്ച രേഖപ്പെടുത്തി. അടുത്തിടെ റിക്കാർഡ് ഉയരങ്ങൾ കീഴടക്കിയതിന് പിന്നാലെയാണ് വിപണിയിൽ കടുത്ത വില്പന സമ്മർദമുണ്ടായത്. വിപണിയിലെ ശക്തമായ മുന്നേറ്റത്തെത്തുടർന്ന് ഓഹരികളുടെ മൂല്യം അമിതമായി ഉയർന്നെന്ന ആശങ്ക നിലനിന്നതിനാൽ, സെമികണ്ടക്ടർ മേഖലയിലെ വന്പൻ ഓഹരികളിൽ നിക്ഷേപകർ വ്യാപകമായി ലാഭമെടുപ്പ് നടത്തി.
ഒരു ഘട്ടത്തിൽ കോസ്പി സൂചിക 10% വരെ താഴേക്ക് പതിച്ചു. പ്രമുഖ കന്പനികളായ എസ്കെ ഹൈനിക്സ് 12 ശതമാനത്തിലധികവും, സാംസംഗ് ഇലക്ട്രോണിക്സ് ഏകദേശം 13 ശതമാനവും ഇടിവ് രേഖപ്പെടുത്തി. വിപണിയിലുടനീളം തകർച്ച രൂക്ഷമായതിനെ തുടർന്ന് സർക്യൂട്ട് ബ്രേക്കറുകൾ സജീവമാകുകയും, കൊറിയ എക്സ്ചേഞ്ച് വ്യാപാരം 20 മിനിറ്റത്തേക്ക് താത്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ അവഗണിച്ച് നിക്ഷേപകർ മുന്നോട്ടുപോയതിനെത്തുടർന്ന്, ഈ മാസമാദ്യം സൂചിക പുതിയ സർവകാല റിക്കാർഡ് ഉയരങ്ങൾ കീഴടക്കുകയും ചരിത്രത്തിലാദ്യമായി 9,000 പോയിന്റ് കടക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് വിപണിയിൽ ഈ തിരുത്തൽ ഉണ്ടായിരിക്കുന്നത്.
തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ യുഎസ് സാങ്കേതികവിദ്യ ഓഹരികൾ നേരിട്ട തകർച്ചയെത്തുടർന്ന് ടെക് ഓഹരികളോടുള്ള വിപണിയുടെ താത്പര്യം വീണ്ടും ദുർബലമായി. ഈ ആഴ്ച അവസാനം പുറത്തുവരാനിരിക്കുന്ന മൈക്രോണ് ടെക്നോളജിയുടെപാദവാർഷിക സാന്പത്തിക ഫലങ്ങളിലേക്കാണ് നിക്ഷേപകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.
2. ഐടി ഓഹരികളുടെ ഇടിവ് വീണ്ടും തുടരുന്നു
കഴിഞ്ഞ ആഴ്ചയിലെ കടുത്ത ഇടിവിന് ശേഷം തിങ്കളാഴ്ച ചെറിയൊരു ആശ്വാസം പ്രകടമായെങ്കിലും, ഇന്നലെ ഐടി ഓഹരികൾ വീണ്ടും കടുത്ത സമ്മർദത്തിലായി. എഐ സൃഷ്ടിക്കുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ആശങ്കകളും സാങ്കേതികവിദ്യാ രംഗത്തെ ചെലവിടൽ കുറയുന്നതുമാണ് ഇതിന് കാരണം. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക് എന്നിവയുടെ ഓഹരികൾ 3.5 ശതമാനത്തിലധികം ഇടിഞ്ഞു. ഇതോടെ നിഫ്റ്റി ഐടി സൂചിക 2 ശതമാനത്തിലേറെ താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള കന്പനിയായ ആക്സെഞ്ചർ തങ്ങളുടെ വാർഷിക വരുമാന വളർച്ചാ നിരക്കിന്റെ ഉയർന്ന പരിധി കുറച്ചതാണ് ഐടി ഓഹരികളിൽ പുതിയ വിൽപന സമ്മർദത്തിന് കാരണമായത്. ആഗോള കന്പനികൾ ഐടി ആവശ്യങ്ങൾക്കായി പണം ചെലവഴിക്കാൻ മടിക്കുന്നത് സംബന്ധിച്ച ആശങ്കകൾ ഇതോടെ വീണ്ടും ശക്തമായി. ആർട്ടിഫിഷൽ ഇന്റലിജൻസ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങൾ ഇപ്പോഴും ശക്തമായി തുടരുന്പോഴും വിപുലമായ ഐടി കണ്സൾട്ടിംഗ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോജക്റ്റുകൾ എന്നിവയുമായി മുന്നോട്ട് പോകാൻ കന്പനികൾ ഇപ്പോഴും മടിക്കുകയാണ്.
3. രൂപയുടെ താഴ്ച
യുഎസ് പലിശ നിരക്കുകളിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകൾ യുഎസ് ഡോളറിന്റെ മൂല്യമുയർത്തി. ഇതോടെ പ്രമുഖ കറൻസികൾക്കെതിരേയുള്ള ഡോളർ സൂചിക ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇത് ഏഷ്യൻ കറൻസികളെയും ആഗോള ഓഹരിവിപണികളെയും ബാധിച്ചു.
ഡോളറിനെതിരേ രൂപ 11 പൈസ നഷ്ടത്തിൽ 94.74ൽ ക്ലോസ് ചെയ്തു. മുൻ ദിവസം രൂപയുടെ മൂല്യം 30 പൈസ ഇടിഞ്ഞ് 94.63 എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Business
ഓഹരി സൂചിക തുടർച്ചയായ രണ്ടാം വാരവും മികവിൽ. മധ്യപൂർവേഷ്യ വെടിയൊച്ചയിൽ നിന്നും ശാന്തതയിലേക്ക് പ്രവേശിക്കുന്നതു വിദേശ ഫണ്ടുകളുടെ ശ്രദ്ധ ഏഷ്യൻ മാർക്കറ്റുകളിലേക്കു തിരിക്കാം. പിന്നിട്ട വാരം അവർ വാങ്ങലുകാരായിരുന്നു. എന്നാൽ, നിഫ്റ്റി ഫ്യൂച്ചറിൽ ഷോർട്ട് പൊസിഷനുകളുടെ എണ്ണ ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കും.
യുഎസ് ‐ ഇറാൻ സമാധന നീക്കം സാമ്പത്തിക മേഖലയിൽ ഉണർവിനു വഴി തെളിച്ച ഘട്ടത്തിലാണ് ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയത് ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാനെ പ്രേരിപ്പിച്ചു. കപ്പൽ ഗതാഗതം പുനരാരംഭിച്ച വിവരം ക്രൂഡ് ഓയിൽ വിലയിൽ ശക്തമായ സാങ്കേതിക തിരുത്തലിനു വഴിയൊരുക്കി.
എന്നാൽ, വെടിനിർത്തൽ വ്യവസ്ഥ ലംഘിച്ചത് എണ്ണ ചൂടുപിടിക്കാൻ ഇടയാക്കും. അതായത് ഡോളറും ക്രൂഡ് ഓയിലും ഹ്രസ്വകാല തിരിച്ചുവരവിന് ശ്രമിച്ചാൽ അത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വീണ്ടും വിള്ളലുളവാക്കും.
സ്വിറ്റ്സർലൻഡിൽ സമാധന ചർച്ചകൾക്ക് തുടക്കം കുറിച്ചത് പ്രതീക്ഷപകരുന്നു. അനുകൂല തീരുമാനങ്ങൾ പുറത്തുവന്നാൽ സ്വർണവും എണ്ണയും വില്പന സമ്മർദത്തിലാവും, മഞ്ഞലോഹം 3600‐3800 ഡോളറിലേക്ക് മുഖം തിരിക്കും, ക്രൂഡ് ഓയിലിന് 75.90 ഡോളറിൽ സപ്പോർട്ടുണ്ട്.
സെൻസെക്സ് 1275 പോയിന്റും നിഫ്റ്റി സൂചിക 390 പോയിന്റും പ്രതിവാര മികവിലാണ്. ഉണർവ് നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് ബുൾ ഓപ്പറേറ്റർമാർ. അതേസമയം, വിപണിയുടെ അടിയൊഴുക്ക് ഇപ്പോഴും കരടികൾക്ക് അനുകൂലമാണ്. ജൂൺ ഫ്യൂച്ചറിലെ ചലനങ്ങൾ ബെയറിഷായതിനാൽ പ്രാദേശിക നിക്ഷേപകർ ജാഗ്രത പാലിക്കുന്നതാവും നല്ലത്. താഴ്ന്ന റേഞ്ചിൽ പുതിയ വാങ്ങലുകൾക്ക് അവസരം കാത്തുനിൽക്കുന്ന ദീർഘകാല നിക്ഷേപകർ സാഹചര്യം പ്രയോജനപ്പെടുത്താം.
മൺസൂൺ ദുർബലമായത് കാർഷിക മേഖലയിൽ ആശങ്ക പരത്തുന്നു. കാലവർഷം ഈ വാരം മധ്യ ഇന്ത്യയിൽ സജീവമായാൽ മാത്രമേ ജൂലൈ ആദ്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് വേണ്ടത്ര മഴ ലഭിക്കൂ. മഴയുടെ കുറവ് ഖരിഫ് വിളകളുടെ വിത്തിടലിനെ ബാധിച്ചു.
നിഫ്റ്റി 23,995ൽ നിന്നും 23,800ലേക്ക് തളർന്ന അവസരം വിദേശ ഓപ്പറേറ്റർമാർ പ്രയോജനപ്പെടുത്തിയതോടെ 24,187 വരെ ഉയർന്നു. വാരാന്ത്യം സൂചിക 24,013 പോയിന്റിലാണ്. ഈവാരം നിഫ്റ്റിക്ക് ആദ്യ സപ്പോർട്ട് 23,840 പോയിന്റിലാണ്, വില്പനക്കാർ പിടിമുറുക്കിയാൽ തിരുത്തൽ 23,667 - 23,321 റേഞ്ചിലേക്ക് നീളാം. അനുകൂല വാർത്തകൾക്ക് വിപണിയെ 24,186 – 24,359ലേക്ക് ഉയർത്താനുമാവും. ഈ പ്രതിരോധങ്ങൾ തകർക്കാനുള്ള കരുത്ത് സ്വരൂപിച്ചാൽ 24,705നെ ലക്ഷ്യമാക്കും.
നിഫ്റ്റി ജൂൺ ഫ്യൂച്ചേഴ്സ് 23,800ൽനിന്നും 24,210 വരെ മുന്നേറിയ ശേഷം വാരാന്ത്യം 24,060 റേഞ്ചിലാണ്. തൊട്ട് മുൻവാരത്തിലെ പോലെ ഊഹക്കച്ചവടക്കാരിൽനിന്നുള്ള ഷോർട്ട് കവറിംഗ് മുന്നേറ്റത്തിനു വഴിയൊരുക്കി. ജൂൺ ഫ്യൂച്ചേഴ്സ് ഒന്നര ശതമാനം വർധിച്ചപ്പോൾ ഓപ്പൺ ഇന്ററസ്റ്റ് ഒന്പത് ശതമാനം ഇടിഞ്ഞ് 165 ലക്ഷം കരാറുകളായി.
സെൻസെക്സ് 75,527 പോയിന്റിൽനിന്നും ശക്തമായ വാങ്ങൽ താത്പര്യത്തിൽ 77,470 വരെ കയറി. ഇതിനിടയിലെ പ്രതികൂല വാർത്തകൾ വാരാന്ത്യം നിക്ഷേപകരെ വില്പനക്കാരാക്കിയതോടെ 76,495ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 76,802ലാണ്. ബുൾ ഓപ്പറേറ്റർമാർക്ക് സൂചികയെ 77,440 – 78,079ലേക്ക് ഉയർത്താനാകും. ലാഭമെടുപ്പിനു നീക്കം നടന്നാൽ സെൻസെക്സിന് 76,192 – 75,583 പോയിന്റിൽ താങ്ങ് പ്രതീക്ഷിക്കാം.
വിദേശ ഫണ്ടുകൾ 1774.38 കോടി രൂപയുടെ വില്പനയും 5386.52 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ 8268.07 കോടി രൂപയുടെ ഓഹരികൾ വ്യാഴാഴ്ച വരെ ശേഖരിച്ചു, വാരാന്ത്യ ദിനം അവർ 1159.64 കോടി രൂപയുടെ വില്പന നടത്തി.
രൂപ മികവിനുള്ള തയാറെടുപ്പിലാണ്. 95.47ൽനിന്നും 94.18ലേക്ക് മൂല്യം ശക്തിപ്രാപിച്ച ശേഷം വീണ്ടും 95.30ലേക്ക് ദുർബലമായെങ്കിലും ക്ലോസിംഗിൽ 94.31ലാണ്. സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ 94.80 - 94.50ലേക്ക് ശക്തിപ്രാപിക്കാം. 95.50ൽ താങ്ങുണ്ട്.
രാജ്യാന്തര സ്വർണ വില ട്രോയ് ഔൺസിന് 4269 ഡോളറിൽ നിന്നും 4382 വരെ ഉയർന്നതിനിടയിലെ വിൽപ്പന സമ്മർദത്തിൽ 4123ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം 4155 ഡോളറിലാണ്. മാസാരംഭത്തിൽ സൂചന നൽകിയതാണു വിപണി സെല്ലിംഗ് മൂഡിലായതിനാൽ 3800 -3600 ഡോളറിലേക്ക് വരും മാസങ്ങളിൽ തിരുത്തിനു ശ്രമം നടത്തുമെന്നത്.
എംസിഎക്സിൽ സ്വർണ അവധി വില രണ്ട് ശതമാനം ഇടിഞ്ഞു, 1,50,528 രൂപയിൽ നിന്ന് 1,47,200ലേക്ക് താഴ്ന്നു. വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 1,41,000ലേക്ക് കുറയാം, ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ ജൂലൈയിൽ 1,39,000 ൽ ഇടപാടുകൾക്ക് സാധ്യത.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണി മുന്നേറ്റത്തോടെ പുതിയ ആഴ്ചയ്ക്കു തുടക്കമിട്ടു. യുഎസ്-ഇറാൻ സമാധാനകരാറിനു ധാരണയിലെത്തിയതും അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞതും ഉൾപ്പെടെയുള്ള അനുകൂല ഘടകങ്ങൾ ദലാൽ സ്ട്രീറ്റിനു കരുത്തേകി.
ആഗോളവിപണികളിലെ നേട്ടത്തിനു സമാനമായ മുന്നേറ്റം നടത്തിയ ഇന്ത്യയുടെ പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റി 50യും ഏകദേശം ഒരു ശതമാനത്തിനടുത്ത് ഉയർന്നു.
സെൻസെക്സ് 736 പോയിന്റ് (0.97%) മുന്നേറ്റത്തോടെ 76,264ലും നിഫ്റ്റി 231 പോയിന്റ് (0.98%) നേട്ടത്തിൽ 23,854ലും വ്യാപാരം പൂർത്തിയാക്കി. വിപണിയിലുണ്ടായ ഈ കുതിപ്പ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനികളുടെ വിപണി മൂല്യത്തിലേക്ക് എട്ടു ലക്ഷം കോടി രൂപയിലേറെ എത്തിച്ചു. ഇതോടെ ആകെ വിപണി മൂല്യം 470 കോടി ലക്ഷം രൂപയിലെത്തിച്ചു.
വിശാലവിപണികളും നേട്ടമുണ്ടാക്കി. നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ ഒരു ശതമാനത്തിലേറെ ഉയർന്നു. വിപണിയുടെ ചാഞ്ചാട്ടങ്ങളുടെ അളവുകോലായ ഇന്ത്യ വിക്സ് മൂന്നു ശതമാനത്തിലധികം ഇടിഞ്ഞ് 14.30ൽ എത്തി.
വിവിധ മേഖലകളെ നോക്കിയാൽ നിഫ്റ്റി റിയൽറ്റി സൂചിക (3.96%) ഉയർന്ന് നേട്ടത്തിൽ മുൻപന്തിയിലെത്തി. എന്നാൽ, ഫാർമ, മീഡിയ, ഹെൽത്ത്കെയർ എന്നിവയ്ക്ക് ഇടിവ് നേരിട്ടു. എൻഎസ്ഇയിൽ 2510 ഓഹരികൾ മുന്നേറിയപ്പോൾ 830 എണ്ണത്തിന് നഷ്ടമുണ്ടായി. 113 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല.
എണ്ണ വില ഇടിഞ്ഞു
യുഎസും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാനക്കരാറിന് ധാരണയിലെത്തിയെന്ന പ്രഖ്യാപനത്തിനു പിന്നാലെ അസംസ്കൃത എണ്ണവില ഇടിഞ്ഞു. ഈ കരാറോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ബ്രെന്റ് ക്രൂഡ് വില നാലു ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 83 ഡോളറിലെത്തി. ഇതിനു ആഗോള ഓഹരിവിപണികളിൽനിന്ന് പോസിറ്റിവ് പ്രതികരണമാണുണ്ടായത്, പ്രത്യേകിച്ച് ഏഷ്യയിലെ വിപണികൾ.
ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച യുദ്ധത്തിനു മുന്പ് ക്രൂഡ് ഓയിലിന് ബാരലിന് 70 ഡോളറിൽ താഴെയായിരുന്നു. യുദ്ധസമയത്ത് ബാരലിന് 120 ഡോളർവരെയാണ് ഉയർന്നത്.
രൂപയ്ക്ക് ഉണർവ്
ഡോളറിനെതിരേ രൂപയുടെ മൂല്യം 47 പൈസ ഉയർന്ന് 94.71ൽ ക്ലോസ് ചെയ്തു. മുൻ ദിവസത്തെ ക്ലോസിംഗ് നിരക്കായ 95.11ൽനിന്ന് 0.4ശതമാനം വർധനയാണ്. ഇത് കഴിഞ്ഞ അഞ്ച് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണിക്ക് ഇന്നലെ തിളക്കമാർന്ന നേട്ടം. കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിലുണ്ടായ സമ്മിശ്ര പ്രകടനത്തിനുശേഷം സെൻസെക്സും നിഫ്റ്റിയും ഇന്നലെ രണ്ടു ശതമാനത്തോളമാണ് ഉയർന്നത്.
യുഎസും ഇറാനും സമാധാന ചർച്ചയിലെ പ്രതീക്ഷകൾ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ്, മെച്ചപ്പെട്ട ആഗോള വിപണി സാഹചര്യം എന്നിവ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയത് ഇന്ത്യൻ വിപണിക്ക് ഗുണം ചെയ്തു.
സെൻസെക്സ് 1695 പോയിന്റ് (2.30%) ഉയർന്ന് 75,528ലും നിഫ്റ്റി 50 സൂചിക 461 പോയിന്റ് (1.99%) 23623ലും വ്യാപാരം പൂർത്തിയാക്കി. വിപണിയിലുണ്ടായ ഈ കുതിപ്പ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂല്യത്തിലേക്ക് ഏകദേശം 10 ലക്ഷം കോടി രൂപ കൂടി കൂട്ടിച്ചേർത്തു. ഇതോടെ ആകെ വിപണി മൂല്യം 462 ലക്ഷം കോടി രൂപയോളമായി ഉയർന്നു.
നിഫ്റ്റി മിഡ്കാപ് 100, നിഫ്റ്റി സ്മോൾകാപ് 100 എന്നിവ യാഥാക്രമം 2.43 ശതമാനവും 2.80 ശതമാനവും മുന്നേറിയതോടെ വിപണിയിലെ മുന്നേറ്റം പൊതുവായ ഒന്നായിരുന്നു. നിഫ്റ്റി ഐടി (0.09%) ഒഴികെ എല്ലാ മേഖലാ സൂചികകളും ഉയർന്നു. നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, പൊതുമേഖലാ ബാങ്ക്, ധനകാര്യം, റിയൽറ്റി സൂചികകൾ ഏകദേശം മൂന്നു ശതമാനം വീതം നേട്ടമുണ്ടാക്കി.
വിപണിയിലെ ചാഞ്ചാട്ടങ്ങളുടെ അളവുകോലായ ഇന്ത്യ വിക്സ് 5.73 ശതമാനം കുറഞ്ഞ് 14.72ലേക്കു താഴ്ന്നു.
ക്രൂഡ് ഓയിൽ വില ഇടിഞ്ഞു
യുഎസ്-ഇറാൻ സമാധാന കരാർ എത്രയും വേഗം യാഥാർഥ്യമാകുമെന്ന പ്രതീക്ഷകൾ വർധിച്ചതിനെത്തുടർന്ന് ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട അനുകൂല സാഹചര്യങ്ങളുമാണ് ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടാക്കിയത്.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് നാലു ശതമാനം ഇടിഞ്ഞ് ബാരലിന് 87 ഡോളറിൽ താഴെയും ഡബ്ല്യുടിഐ ക്രൂഡ് ഫ്യൂച്ചേഴ്സ് നാലു ശതമാനത്തിലധിക്കം താഴ്ന്ന് ബാരലിന് 83 ഡോളറിലും വ്യാപാരം നടത്തി. ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് ഏപ്രിലിൽ ആഗോള വിപണികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് എണ്ണ വില 120 ഡോളറിനു മുകളിലേക്ക് കുതിച്ചുയർന്നിരുന്നു. അതിനുശേഷമാണ് ഈ വലിയ ഇടിവുണ്ടായിരിക്കുന്നത്.
രൂപയ്ക്ക് നേട്ടം
ക്രൂഡ് ഓയിൽ വിലയിൽ കുത്തനെയുണ്ടായ ഇടിവിനെത്തുടർന്ന് ഡോളറിനെതിരേ രൂപ 77 പൈസ നേട്ടത്തോടെ 95.08ൽ ക്ലോസ് ചെയ്തു. ആഭ്യന്തര ഓഹരി വിപണിയിലെ മുന്നേറ്റവും ഡോളർ ദുർബലമായതുമാണ് രൂപയ്ക്കു കരുത്തായത്.
Business
മുംബൈ: ആഗോള ഓഹരിവിപണികളിലുണ്ടായ കനത്ത ഇടിവിനെയും അസംസ്കൃത എണ്ണ വിലയിലുണ്ടായ പെട്ടെന്നുള്ള വർധനയെയും തുടർന്ന് ഇന്ത്യയുടെ പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റിയും വലിയ തകർച്ച നേരിട്ടു. പശ്ചിമേഷ്യയിൽ വീണ്ടും ശക്തമാകുന്ന സംഘർഷാവസ്ഥയാണ് വിപണിയെ ഇടിവിലേക്കു നയിച്ചത്.
വിപണി തുടർച്ചയായ രണ്ടാം സെഷനിലാണ് തകരുന്നത്. ബിഎസ്ഇ സെൻസെക്സ് 719 പോയിന്റ് (0.97%) നഷ്ടത്തിൽ 73,524ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സെൻസെക്സിൽ 924 പോയിന്റിന്റെ ഇടിവുണ്ടായിരുന്നു. 50 ഓഹരികളുടെ എൻഎസ്ഇ നിഫ്റ്റി 244 പോയിന്റ് (1.04%) താഴ്ന്ന് 23,123ൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ നിഫ്റ്റി 296.55 പോയിന്റ് വരെ താഴ്ന്നിരുന്നു.
ക്രൂഡ് ഓയിൽ വില ഉയർന്നു
ഇസ്രയേലും ഇറാനും പരസ്പരം മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുകയറി. ബ്രെന്റ് ക്രൂഡിന്റെ വില ഒരു ശതമാനത്തിലേറെ ഉയർന്ന് ബാരലിന് 94 ഡോളർ കടന്നു. ഡബ്ല്യുടിഐ ക്രൂഡ് വിലയും ഒരു ശതമാനത്തിനു മുകളിലേക്കു കയറി ബാരലിന് 92 ഡോളറിനടുത്തെത്തി.
രൂപയ്ക്ക് ഇടിവ്
ഇന്നലെ ഡോളറിനെതിരേ രൂപയുടെ മൂല്യം 56 പൈസ ഇടിഞ്ഞ് 95.74 എന്ന നിലവാരത്തിൽ വ്യാപാരം പൂർത്തിയാക്കി.
വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം ആഗോള വിപണിയിൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറിയതും ഇതിനെത്തുടർന്ന് യുഎസ് ഡോളർ ശക്തിപ്രാപിച്ചതും, ഒപ്പം അസംസ്കൃത എണ്ണവില ഉയർന്ന നിലയിൽ തുടരുന്നതും രൂപയ്ക്ക് മേൽ സമ്മർദമുണ്ടാക്കി.
Business
ടെക്നോളജി വിഭാഗം ഓഹരികളിൽ അലയടിച്ച വില്പന സമ്മർദം അമേരിക്കൻ മാർക്കറ്റായ നാസ്ദാക്കിനെ പിടിച്ചുലച്ചത് യൂറോ- ഏഷ്യൻ ഓഹരി ഇൻഡക്സുകളെ പ്രകമ്പനം കൊള്ളിച്ചു.
അധിക താരീഫ് ഭീഷണി മുഴക്കിയ ശേഷം ആദ്യമായാണ് ഏറ്റവും കനത്ത തകർച്ചയെ പിന്നിട്ടവാരം അമേരിക്കൻ മാർക്കറ്റ് അഭിമുഖീകരിച്ചത്. പതിമൂന്ന് മാസത്തിനിടയിലെ ഏറ്റവും ശക്തമായ തിരിച്ചടിയാണിത്. സെമി കണ്ടക്ടർ ഓഹരികൾക്കു വൻ തകർച്ച സംഭവിച്ചു.
ബോണ്ട് യീൽഡുകൾ കുത്തനെ ഉയർന്നതോടെ ബോണ്ട് വിലകൾ താഴ്ന്നു, ഇതിനിടയിൽ നിക്ഷേപകർ കൈവിട്ടത് സ്വർണത്തിന്റെയും വെള്ളിയുടെയും തിളക്കത്തിനു മങ്ങലേല്പിച്ചു. ക്രിപ്റ്റോ കറൻസികളിൽ ശക്തമായ വില്പന സമ്മർദം ദൃശ്യമായി. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിനും കാലിടറി.
നിക്ഷേപകർക്ക് അപായ സൂചന നൽകുന്ന സിബിഒഇ വോളാറ്റിലിറ്റി ഇൻഡക്സ് ഏകദേശം 40 ശതമാനം ഉയർന്നു, വിപണിയിൽ അനിശ്ചിതത്വം ശക്തമായതാണ് ഇത്തരം ഒരു കുതിപ്പിലേക്ക് സൂചിക തിരിയാൻ മുഖ്യ കാരണം.
വിദേശത്തു നിന്നുള്ള പ്രതികൂല വാർത്തകൾ ഇന്ത്യൻ മാർക്കറ്റിനെ സ്വാധീനിച്ചു. ബോംബെ സെൻസെക്സ് 562 പോയിന്റും നിഫ്റ്റി സൂചിക 181 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
ബ്ലൂചിപ്പ് ഓഹരികളിലെ വില്പന തരംഗം നിഫ്റ്റി സൂചികയെ പിടിച്ചുലച്ചു. 23,547ൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച വിപണി ഒരവസരത്തിൽ 23,329 ലെ ആദ്യ സപ്പോർട്ട് തകർത്ത് 23,151ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം അല്പം കരുത്ത് തിരിച്ചുപിടിച്ച് 23,366ൽ ക്ലോസിംഗ് നടന്നു.
സൂചികയ്ക്ക് അതിന്റെ 50, 100 ആഴ്ചകളിലെ ശരാശരിക്ക് മുകളിൽ പിടിച്ചുനിൽക്കാനാകാഞ്ഞത് ദുർബലാവസ്ഥയെ വ്യക്തമാക്കുന്നു, മുൻ വാരം സൂചിപ്പിച്ചതാണ് ഹ്രസ്വകാലയളവിലേക്ക് നിക്ഷേപത്തിന് ഒരുങ്ങുന്നവർ രണ്ട് തവണ ഇരുത്തിച്ചിന്തിക്കുന്നത് അഭികാമ്യമെന്ന്. അതേസമയം, ദീർഘകാല നിഷേപകർക്കു നിലവിലെ സാങ്കേതിക തിരുത്തൽ മികച്ച നിഷേപങ്ങൾക്കുള്ള അവസരമാക്കി മാറ്റാനാവും.
ഈവാരം നിഫ്റ്റിയുടെ ആദ്യ സപ്പോർട്ട് 23,100 പോയിന്റിലാണ്, വില്പന സമ്മർദത്തിൽ വിപണി ആടിയുലയുന്ന സാഹചര്യമുണ്ടായാൽ തിരുത്തൽ 22,834 - 22,252 റേഞ്ചിലേക്ക് നീളാം. അതേസമയം, തിരിച്ചുവരവിനു മുതിർന്നാൽ 23,682 – 23,998 പോയിന്റിൽ പ്രതിരോധമുണ്ട്.
സെൻസെക്സ് 75,000 പോയിന്റിനു മുകളിൽ സ്ഥിരതയ്ക്ക് നടത്തിയ ശ്രമം വീണ്ടും പരാജയപ്പെട്ടു. 74,775 പോയിന്റിൽ നിന്നും തുടക്കത്തിൽ 75,190 വരെ കയറിയ വേളയിൽ മുൻ നിര ഓഹരികളിൽ അലടയിച്ച വില്പന സമ്മർദത്തിൽ സൂചിക 73,549ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം അല്പം മെച്ചപ്പെട്ട് 73,243ലാണ്. വിപണിയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ സെൻസെക്സ് 73,464 – 72,686 റേഞ്ചിലേക്ക് പരീക്ഷണങ്ങൾ നടത്താം. താഴ്ചയിൽനിന്നും തിരിച്ചുവരവിനു മുതിർന്നാൽ 75,105ൽ ആദ്യ പ്രതിരോധം തലയുയർത്തും.
വിദേശ ഫണ്ടുകളുടെ വില്പന തുടർന്നു. പിന്നിട്ടവാരം 31,114.47 കോടി രൂപയുടെ ഓഹരികൾ വിറ്റു. മേയ് മാസം ഏകദേശം 55,000 കോടി രൂപയുടെയും ഏപ്രിലിൽ 60,847 കോടി രൂപയുടെയും ഓഹരികളാണ് അവർ വിറ്റത്. നടപ്പ് വർഷം ഫെബ്രുവരി ഒഴിക്കെ എല്ലാ മാസങ്ങളിലും വിദേശ ഇടപാടുകാർ വില്പനയ്ക്ക് മുൻതൂക്കം നൽകി. ആഭ്യന്തര ഫണ്ടുകൾ കഴിഞ്ഞവാരം 33,933.05 കോടി രൂപ നിക്ഷേപിച്ചു.
വിദേശ നിക്ഷേപകർക്ക് സർക്കാർ ബോണ്ടുകളിലേക്കുള്ള പ്രവേശനം ധനമന്ത്രാലയം സുതാര്യമാക്കി. വർഷങ്ങളായുള്ള നികുതി സംബന്ധമായ പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാവും. പൊതുമേഖല കമ്പനികൾക്ക് വിദേശ വായ്പാ പ്രോത്സാഹനവും ലഭ്യമായി. പലിശയെ മാത്രം ആശ്രയിക്കാതെ, ആർബിഐ മൂലധന അക്കൗണ്ട് വഴി സാമ്പത്തിക സ്ഥിരത സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്.
വായ്പാ അവലോകനത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്തി, ഒപ്പം വിദേശ നാണയ ഒഴുക്ക് വർധിപ്പിക്കാനുള്ള നടപടികൾ പ്രഖ്യാപിച്ചതും രൂപയ്ക്ക് ശക്തി പകർന്നു. 94.73ൽനിന്നും 95.80ലേക്ക് ദുർബലമായ രൂപ വാരാവസാനം 94.88ലേക്ക് ശക്തിപ്രാപിച്ച ശേഷം ക്ലോസിംഗിൽ 94.93ലാണ്.
ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടം
പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ ക്രൂഡ് ഓയിൽ വിതരണ ആശങ്കയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ അവധി വില ബാരലിന് 98.99 ഡോളർ വരെ ഉയർന്നു. വിലക്കയറ്റത്തിനിടയിൽ ഫണ്ടുകൾ ലാഭമെടുപ്പിനു നീക്കം നടത്തിയ അവസരത്തിൽ എണ്ണ ഉത്പാദനം ഉയർത്തുമെന്ന സൂചനകൾ ഒപെക്കിൽനിന്നും വന്നത് വില്പന സമ്മർദത്തിന് ഇടയാക്കി. വാരാന്ത്യം നിരക്ക് 93.10 ഡോളറിലേക്ക് താഴ്ന്നു.
സ്വർണ വില താഴാൻ സാധ്യത
അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് അഞ്ച് ശതമാനം ഇടിഞ്ഞു. 4540 ഡോളറിൽ നിന്നു മഞ്ഞലോഹം 4311ലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം 4328 ഡോളറിലാണ്. മുൻ വാരം സൂചന നൽകിയതാണ് സാങ്കേതികമായി വീക്ഷിച്ചാൽ വില 3800 -3600 ഡോളറിലേക്ക് വരും മാസങ്ങളിൽ താഴാനുള്ള സാധ്യത.
എംസിഎക്സ് ഓഗസ്റ്റ് അവധി വില മൂന്ന് ശതമാനം ഇടിഞ്ഞ് പത്ത് ഗ്രാമിനു 1,55,594 രൂപയായി. വിപണി സാങ്കേതികമായി ദുർബലമാണ്. 21, 50 ദിവസങ്ങളിലെ ശരാശരിയിലും താഴ്ന്നാണു സ്വർണത്തിന്റെ അവധി വ്യാപാരം അവസാനിച്ചത്. നിരക്ക് 1,52,000 രൂപയിലേക്ക് താഴാം. ഈ അവസരത്തിൽ പുതിയ ബയർമാർ കടന്നുവന്നാൽ 1,57,000ലേക്ക് തിരിച്ചുവരവ് നടത്താം.
Business
മുംബൈ: ഇന്ത്യയുടെ ഓഹരിവിപണി, വിപണി മൂലധനത്തിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിച്ചതും, കന്പനികളുടെ ദുർബലമായ വരുമാന വളർച്ചയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഓഹരികളുടെ കുറവുമാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
എഐ ചിപ്പ് നിർമാതാക്കളുടെ കരുത്തിൽ ഈ വർഷം ദക്ഷിണ കൊറിയൻ ഓഹരികൾ വൻ മുന്നേറ്റമാണു നടത്തിയത്. ഇതോടെ കോസ്പി, കോസ്ഡാക്, കോണക്സ് എന്നീ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കന്പനികളുടെ ആകെ വിപണി മൂല്യം 86 ശതമാനം വർധിച്ച് 5.01 ലക്ഷം കോടി ഡോളറായി ഉയർന്നു. എക്സ്ചേഞ്ച് വിവരങ്ങൾ പ്രകാരം, ഇന്ത്യയിലെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) ആകെ വിപണിമൂല്യം 4.85 ലക്ഷം കോടി ഡോളറായി കുറഞ്ഞു.
വളർന്നു വരുന്ന വിപണികളിൽ ഒരുകാലത്ത് ഏറെ പ്രിയങ്കരമായിരുന്ന ഇന്ത്യ, കഴിഞ്ഞ മാസം തായ്വാനു പിന്നിലായതിനു ശേഷം ഇപ്പോൾ രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും രണ്ട് സ്ഥാനങ്ങൾ കൂടി താഴേക്ക് പോയിരിക്കുന്നു.
◄ കൊറിയയ്ക്ക് കരുത്തായി എഐ ചിപ്പ് നിർമാതാക്കൾ
എഐ അധിഷ്ഠിത ഓഹരികളുടെ വർധിച്ചുവരുന്ന ആവശ്യകതയുടെ കരുത്തിൽ, ദക്ഷിണ കൊറിയൻ ചിപ്പ് നിർമാതാക്കളായ സാംസംഗ് ഇലക്ട്രോണിക്സ്, എസ്കെ ഹൈനിക്സ് എന്നിവയുടെ മൂല്യം ഈ വർഷം കുതിച്ചുയർന്നു. ഒരു ട്രില്യണ് ഡോളർ വിപണി മൂല്യമുള്ള കന്പനികളുടെ ക്ലബ്ബിൽ പുതുതായി ഇവ ഇടംപിടിച്ചു. ഈ കന്പനികളുടെ മികവാണ് കൊറിയൻ ഓഹരി വിപണിക്ക് കരുത്ത് പകർന്നത്. എഐ മെമ്മറി ചിപ്പുകളിലെ തങ്ങളുടെ ആധിപത്യത്തിലൂടെ കോസ്പി സൂചികയുടെ 2026ലെ നേട്ടം 100 ശതമാനം മുകളിലെത്തി. ഇതേസമയം തായ്വാൻ എസ്ഇ വെയ്റ്റഡ് സൂചിക 59% നേട്ടമുണ്ടാക്കുകയും ചെയ്തു. ഈ വർഷം കാനഡ, ജർമനി, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളെയാണ് കൊറിയ മറികടന്നത്.
എന്നാൽ, ഇതിനു വിപരീതമായി ആർട്ടിഫിഷൽ ഇന്റലിജൻസ് അധിഷ്ഠിത നിക്ഷേപ കുതിച്ചുചാട്ടത്തിന്റെ പ്രയോജനം നേടാൻ ഇന്ത്യ പ്രയാസപ്പെടുകയാണ് ചെയ്തത്.
◄ ഇന്ത്യൻ വിപണിയിൽ നിന്ന് നിക്ഷേപങ്ങൾ പിൻവലിക്കൽ
ഇന്ത്യയുടെ നിഫ്റ്റി 50, ബിഎസ്ഇ സെൻസെക്സ് എന്നിവ ഈ വർഷം യഥാക്രമം 10.1%, 12.5% വീതം നഷ്ടം രേഖപ്പെടുത്തി. വിപണി സൂചികകളിൽ രണ്ടാമത്തെ ഏറ്റവും വലിയ സ്വാധീനമുള്ള ഐടി ഇൻഡെക്സ് 19 ശതമാനമാണ് ഇടിഞ്ഞത്. കന്പനികളുടെ വരുമാന പ്രതീക്ഷയിലെ കുറവും വിദേശ നിക്ഷേപകരുടെ തുടർച്ചയായ ഓഹരി വിറ്റഴിക്കലുമാണ് ഇടിവിനു കാരണം.
2026ൽ ഇതുവരെ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ നിന്ന് 2,640 കോടി ഡോളറാണ് (26.4 ബില്യണ് ഡോളർ) പിൻവലിച്ചത്. ഇതിനുമുന്പത്തെ വാർഷിക റിക്കാർഡായ 2025ലെ 1,891 കോടി ഡോളറിനേക്കാൾ (18.91 ബില്യണ് ഡോളർ) കൂടുതലാണിത്.
കൂടാതെ, എംഎസ്സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് സൂചികയിലെ ഇന്ത്യയുടെ വിഹിതം 2024 സെപ്റ്റംബറിലെ ഉയർന്ന നിരക്കായ 21%-ൽ നിന്ന് 12.3% ആയി ചുരുങ്ങുകയും ചെയ്തു.
“ഏകദേശം 18 മാസങ്ങൾക്ക് മുന്പ്, ഇന്ത്യയുടെ ഓഹരിവിപണി മൂല്യം ദക്ഷിണ കൊറിയയുടേതിനേക്കാൾ ഏകദേശം 3.5 മടങ്ങും തായ്വാന്റേതിനേക്കാൾ ഇരട്ടിയിലധികവുമായിരുന്നു. എന്നാൽ 2026-ലെ ആദ്യ അഞ്ച് മാസങ്ങൾ പിന്നിടുന്പോഴേക്കും ആ മേധാവിത്വം പൂർണമായും ഇല്ലാതായിരിക്കുന്നു,” ബേണ്സ്റ്റൈൻ അനലിസ്റ്റുകളായ വേണുഗോപാൽ ഗാരെയും നിഖിൽ അരേലയും ഒരു കുറിപ്പിൽ വ്യക്തമാക്കി.
ലോകത്തെ ഏറ്റവും വലിയ ഓഹരിവിപണികളിൽ ആദ്യ അഞ്ചിൽ യുഎസ്, ചൈന, ജപ്പാൻ, ഹോങ്കോംഗ്, തായ്വാൻ എന്നിവയാണ്.
Business
മുംബൈ: ഇന്നലെ ഉച്ചയ്ക്കുശേഷം ഇന്ത്യൻ ഓഹരിവിപണിയിൽ വൻ ഇടിവ്. രാവിലത്തെ നേട്ടങ്ങളെല്ലാം കൈവിട്ട് സെൻസെക്സും നിഫ്റ്റിയും 0.70 ശതമാനം വീതം താഴേക്കു പതിച്ചു.
വിദേശ ധനകാര്യ സ്ഥാനങ്ങളുടെ (എഫ്ഐഐ) ശക്തമായ ഓഹരി വില്പനയും യുഎസ്-ഇറാൻ യുദ്ധ പ്രതിസന്ധികളും മറ്റ് കാരണങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചതുമാണ് വിപണിയിൽ ഇടിവുണ്ടാക്കിയത്.
സെൻസെക്സ് 508 പോയിന്റ് (0.68%) നഷ്ടത്തിൽ 74,267ലും നിഫ്റ്റി 50 സൂചിക 165 പോയിന്റോളം താഴ്ന്ന് 23,382ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
വിശാല വിപണികളിലും ഇടിവ് പ്രകടമായി. നിഫ്റ്റി മിഡ്കാപ് 100 സൂചിക 1.45 ശതമാനവും സ്മോൾകാപ് 100 സൂചിക 0.88 ശതമാനവും താഴ്ന്നു. നിഫ്റ്റി എഫ്എംസിജി രണ്ടു ശതമാനത്തിനു മുകളിലാണ് തകർച്ച നേരിട്ടത്. എന്നാൽ, നിഫ്റ്റി ഐടി മൂന്നു ശതമാനത്തിനടുത്ത് ഉയർന്നു.
എൻഎസ്ഇയിൽ വ്യാപാരം നടത്തിയ 3452 ഓഹരികളിൽ 2202 എണ്ണം താഴ്ന്നപ്പോൾ 1150 എണ്ണം മുന്നേറ്റം നടത്തി. 100 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല.
വിപണിയിൽ ഇന്നലെ ബാധിച്ച കാരണങ്ങൾ
യുഎസ്-ഇറാൻ യുദ്ധം തുടരുന്നത്: ഫെബ്രുവരി അവസാനം മുതൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇരുപക്ഷങ്ങളും തമ്മിലുള്ള ചർച്ചകൾ സ്തംഭിച്ചതിനെത്തുടർന്ന് യുഎസും ഇറാനും ഇന്നലെ സൈനിക ആക്രമണങ്ങൾ നടത്തി. ഏത് സമാധാനകരാറിലും ലെബനനിലേക്കുള്ള ഇസ്രയേലിന്റെ വർധിച്ചുവരുന്ന ആക്രമണവും ഉൾപ്പെടുത്തണമെന്ന ഇറാന്റെ ആവശ്യമാണ് ചർച്ചകൾ വഴിമുട്ടാൻ ഇടയാക്കിയത്.
എണ്ണ വിലയിലെ ഉയർച്ച: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എണ്ണ വില ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില നാലു ശതമാനത്തോളം ഉയർന്ന് ബാരലിന് 94 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് വില മൂന്നു ശതമാനത്തിനു മുകളിലുയർന്ന് ബാരലിന് 91 ഡോളറിലെത്തി.
എഫ്ഐഐ വിൽപ്പന: വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽനിന്നുള്ള പിൻവലിക്കൽ തുടരുകയാണ്. വെള്ളിയാഴ്ച 21,105.86 കോടി രൂപയുടെ ഓഹരികൾ വിറ്റു.
Business
മുംബൈ: യുഎസ്-ഇറാൻ സമാധാന കരാറിനുള്ള വർധിച്ചുവരുന്ന പ്രതീക്ഷകളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരിവിപണി ഇന്നലെ കുതിപ്പ് നടത്തി. ഒരു ശതമാനത്തിലേറെയാണ് സെൻസെക്സ്, നിഫ്റ്റി സൂചികകൾ മുന്നേറിയത്.
പശ്ചിമേഷ്യൻ സംഘർഷത്തിന് അയവുണ്ടാകുമെന്ന പ്രതീക്ഷകൾക്കൊപ്പം എണ്ണ വിലയിൽ കുറവും മറ്റ് ഘടകങ്ങളും വിപണിയിലെ വികാരത്തിന് കരുത്തു പകർന്നു.
സെൻസെക്സ് 1074 പോയിന്റ് ഉയർന്ന് 76,489ലും നിഫ്റ്റി 312 പോയിന്റ് നേട്ടത്തിൽ 24,032ലും വ്യാപാരം പൂർത്തിയാക്കി. മേയ് എട്ടിനുശേഷമുള്ള ഉയർന്ന ക്ലോസിംഗ് നിലവാരമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലത്തെ നേട്ടം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ ആകെ വിപണിമൂല്യത്തിലേക്ക് ആറു ലക്ഷം കോടി രൂപയാണ് കൂട്ടിച്ചേർത്തത്. ഇതോടെ വിപണി മൂല്യം 469 ലക്ഷം കോടി രൂപയിലെത്തി.
ഓഹരിവിപണിയിലെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് ഏഴു ശതമാനത്തിനടുത്ത് താഴ്ന്ന് 16.70 നിലയിലെത്തി. വിശാല വിപണിയിലും ഇന്നലെ മുന്നേറ്റത്തിലായിരുന്നു. നിഫ്റ്റി മിഡ്കാപ് 100 സൂചിക 0.94 ശതമാനവും സ്മോൾകാപ് 100 സൂചിക 1.37 ശതമാനവും മുന്നേറി.
എൻഎസ്ഇ മേഖലാ സൂചികകളിൽ എഫ്എംസിജി ഒഴികെ എല്ലാ മേഖലയും പച്ചയിലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് രണ്ടു ശതമാനത്തിലധികവും നിഫ്റ്റി പൊതുമേഖല ബാങ്ക് മൂന്നു ശതമാനത്തിനടുത്തും ഉയർന്ന് മുന്നേറ്റത്തിനു നേതൃത്വം നല്കി. എൻഎസ്ഇയിൽ 2271 ഓഹരികൾ ഉയർന്നപ്പോൾ 1046 എണ്ണം താഴ്ന്നു. 102 എണ്ണത്തിന്റെ വിലയിൽ മാറ്റമുണ്ടായില്ല.
വിപണിയിലെ മുന്നേറ്റത്തിനു കാരണങ്ങൾ
►യുഎസ്-ഇറാൻ സമാധാന കരാർ പ്രതീക്ഷകൾ
യുഎസും ഇറാനും സമാധാനകരാറിലേക്ക് എത്തുമെന്ന അടുക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് ഹോർമുസ് കടലിടുക്ക് തുറക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. സമാധാനക്കരാറിന്റെ ധാരണാപത്രത്തിൽ യുഎസും ഇറാനും വലിയ തോതിൽ ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എന്നാൽ, ഒരു കരാറിലേക്കും തിടുക്കം കൂട്ടരുതെന്ന് തന്റെ പ്രതിനിധികളോട് നിർദേശിച്ചതായി അദ്ദേഹം പിന്നീട് പറഞ്ഞു.
►ക്രൂഡ് ഓയിൽ വില നൂറു ഡോളറിൽ താഴെ
യുഎസ്-ഇറാൻ സമാധാന കരാർ ഉടൻതന്നെ യാഥാർഥ്യമാകുമെന്ന പ്രതീക്ഷ ഉയർന്നതോടെ ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ആറു ശതമാനത്തോളം ഇടിഞ്ഞ് ബാരലിന് 98 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് ഫ്യൂച്ചേഴ്സ് ആറു ശതമാനത്തോളം താഴ്ന്ന് ബാരലിന് 91 ഡോളറിലെത്തി.
►ആഗോള വിപണിയിൽ ഉയർച്ച
പശ്ചിമേഷ്യ സമാധാനത്തിലേക്കെന്ന പ്രതീതി ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണികളിലും ഉയർച്ച പ്രകടമായി. ഏഷ്യൻ വിപണികൾ ഒന്നടങ്കം മുന്നേറ്റം നടത്തി. ജപ്പാന്റെ നിക്കീ റിക്കാർഡ് പ്രകടനമാണ് നടത്തിയത്. രണ്ടു ശതമാനത്തിനു മുകളിലയർന്ന നിക്കീ സൂചിക ആദ്യമായി 65,000 പോയിന്റിനു മുകളിലെത്തി. ഷാങ്ഹായി കോംപോസിറ്റ് ഒരു ശതമാനത്തിനടുത്തും തായ്വാൻ വെയ്റ്റഡ് മൂന്നു ശതമാനത്തിനു മുകളിലുമാണ് മുന്നേറ്റം നടത്തിയത്. യൂറോപ്യൻ, യുഎസ് വിപണികൾ ഉയർന്നാണ് വ്യാപാരം നടത്തുന്നത്.
Business
മുംബൈ: ആഗോള, ആഭ്യന്തര പ്രതിസന്ധികൾ നിലനിൽക്കുന്പോഴും ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ വൻ മുന്നേറ്റം നടത്തി. ഒരു ശതമാനത്തിനു മുകളിലുയർന്ന സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ രണ്ടാം ദിവസവും നേട്ടമുണ്ടാക്കി.
സെൻസെക്സ് 790 പോയിന്റ് ഉയർന്ന് 75,399ലും നിഫ്റ്റി 277 പോയിന്റ് നേട്ടത്തോടെ 23,690ലും വ്യാപാരം പൂർത്തിയാക്കി. ഇന്നലെത്തെ നേട്ടത്തിലൂടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ മൂലധനത്തിൽ അഞ്ചു ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. ഇതോടെ മൊത്തം മൂല്യം 463 ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തി.
ഇന്ത്യൻ ഓഹരിവിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ്, നിക്ഷേപകർക്കിടയിലുണ്ടാക്കിയ ആത്മവിശ്വാസത്തെത്തുടർന്ന് നാലു ശതമാനം താഴ്ന്ന് 18.61ലെത്തി. നിഫ്റ്റി മിഡ്കാപ് 100 സൂചിക ഒരു ശതമാനത്തിനു മുകളിൽ ഉയർന്നപ്പോൾ നിഫ്റ്റി സ്മോൾകാപ് 100 സൂചിക മോശം പ്രകടനത്തോടെ ചുവപ്പിലാണ് വീണത്.
മേഖലാ സൂചികയിൽ നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഫാർമ, ഹെൽത്ത്കെയർ എന്നിവ രണ്ടു ശതമാനത്തിനു മുകളിലെത്തി. എഐ സംബന്ധിച്ച ആശങ്കകൾ വീണ്ടും ശക്തമായതോടെ നിഫ്റ്റി ഐടി സൂചിക രണ്ടു ശതമാനത്തോളം താഴ്ന്നു.
1. നികുതി ഇളവ് പ്രതീക്ഷ: വിദേശ നിക്ഷേപകർ ആഭ്യന്തര വിപണിയിൽ നടത്തുന്ന കടപ്പത്ര (ബോണ്ട്) നിക്ഷേപത്തിന് ഗണ്യമായ നികുതി ഇളവ് അനുവദിക്കാനുള്ള നിർദേശം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന വാർത്ത വിപണിയെ പോസിറ്റീവായി സ്വാധീനിച്ചു.
2. ആഗോള ഘടകങ്ങൾ അനുകൂലം: ഇന്നലെ രാവിലെ വിദേശ വിപണികളിലും അനുകൂല തരംഗമുണ്ടായിരുന്നു. ദക്ഷിണ കൊറിയയുടെ കോസ്പി നേട്ടമുണ്ടാക്കി. സമാനമായി ഹോങ്കോംഗിന്റെ ഹാങ് സെങ്, ജപ്പാന്റെ നിക്കീ, ചൈനയുടെ ഷാങ്ഹായ് കോംപോസിറ്റ് എന്നിവ ചുവപ്പിൽ വീണു.
ബുധനാഴ്ച പച്ചയിലായിരുന്ന യൂറോപ്യൻ വിപണി ഇന്നലെയും നേട്ടത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നത്.
3. ചൈന- യുഎസ് ചർച്ചയിൽ ശുഭപ്രതീക്ഷ: ആഗോള സാന്പത്തിക ശക്തികളായ ചൈനയുടെയും യുഎസിന്റെയും ഭരണത്തലവന്മാർ നേരിട്ടുള്ള ഉഭയകക്ഷി ചർച്ചകളെ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.
Business
മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നത് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തിരിച്ചടിയായി.
ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്സ് 1,312.91 പോയിന്റ് ഇടിഞ്ഞ് 76,015.28 എന്ന നിലയിലെത്തി. നിഫ്റ്റി 360.30 പോയിന്റ് താഴ്ന്ന് 23,815.85 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ്-ഇറാൻ സമാധാന ചർച്ചകളിൽ പുരോഗതിയില്ലാത്തതും ഗൾഫ് മേഖലയിലെ വർധിച്ചുവരുന്ന അസ്വസ്ഥതകളുമാണ് വിപണിയെ പെട്ടെന്നുള്ള തകർച്ചയിലേക്ക് നയിച്ചത്.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 103 ഡോളറിന് മുകളിൽ തുടരുന്നത് ഇന്ത്യയെപ്പോലുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയിൽ ആശങ്ക പടർത്തിയിട്ടുണ്ട്. ഇതിനുപുറമെ, രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നതും വിപണിയുടെ ആത്മവിശ്വാസം തകർത്തു.
സാങ്കേതികമായി നിഫ്റ്റി ഇപ്പോൾ ഒരു നിർണായക ഘട്ടത്തിലാണെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന 23,800-24,400 എന്ന ഏകീകരണ പരിധിയുടെ താഴ്ന്ന നിലവാരത്തിലാണ് നിലവിൽ സൂചികയുള്ളത്.
വരും ദിവസങ്ങളിൽ 23,800 എന്ന നിലവാരത്തിന് താഴേക്ക് നിഫ്റ്റി പോവുകയാണെങ്കിൽ ഏപ്രിൽ മാസത്തിലെ കുറഞ്ഞ നിരക്കായ 23,550 ലേക്ക് വിപണി വീണ്ടും താഴാൻ സാധ്യതയുണ്ട്.
Business
മുംബൈ: കഴിഞ്ഞ സെഷനിലെ തകർച്ചയ്ക്കുശേഷം ഇന്ത്യൻ ഓഹരിവിപണികളിൽ നേട്ടം.
മികച്ച വരുമാന വളർച്ചയുടെ ബലത്തിൽ മുൻനിര കന്പനികളുടെ ഓഹരികളിലുണ്ടായ ഉയർന്ന വാങ്ങലുകളും ഏഷ്യൻ വിപണികളിലെ മികച്ച സൂചനകളുമാണ് ഓഹരി സൂചികകളായ സെൻസെക്സിനെയും നിഫ്റ്റിയെയും മികവിലെത്തിച്ചത്.
സെൻസെക്സ് 609 പോയിന്റ് ഉയർന്ന് 77,496ലും നിഫ്റ്റി 182 പോയിന്റ് നേട്ടത്തിൽ 24,178ലും ക്ലോസ് ചെയ്തു.
നിഫ്റ്റി സ്മോൾകാപ് 100 സൂചിക 0.65 ശതമാനം ഉയർന്നപ്പോൾ മിഡ്കാപ് 100 സൂചിക 0.07 ശതമാനം താഴ്ന്നു.
എൻഎസ്ഇ മേഖലാ സൂചികകളിൽ നിഫ്റ്റി ഓട്ടോ, എഫ്എംസിജി, റിയൽറ്റി എന്നിവ ഒരു ശതമാനം മുകളിലെത്തി. ഐടി സൂചിക ഒരു ശതമാനത്തിനടുത്ത് ഉയർന്നു. മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, ഫാർമ, പ്രൈവറ്റ് ബാങ്ക്, ഹെൽത്ത്കെയർ സൂചികകൾ ഉയർന്നു. മീഡിയ, ഫിനാൻഷൽ സർവീസസ്, പിഎസ് യു ബാങ്ക്, കണ്സ്യൂമർ ഡ്യൂറബിൾസ് എന്നിവയ്ക്ക് ഇടിവായിരുന്നു.
Business
കറാച്ചി: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും മധ്യസ്ഥത വഹിച്ച യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് പാക്കിസ്ഥാൻ ഓഹരി വിപണി തകർന്നു. ബെഞ്ച്മാർക്ക് സൂചികയായ കെഎസ്ഇ 100 ഏതാണ്ട് 6,000 പോയിന്റോളം ഇടിഞ്ഞു.
സൂചിക 3.5 ശതമാനം ഇടിഞ്ഞ് 1,61,638 എന്ന നിലയിലെത്തി. കഴിഞ്ഞ ബുധനാഴ്ച യുഎസും ഇറാനും തമ്മിൽ താത്കാാലിക വെടിനിർത്തൽ ഉണ്ടായെന്ന വാർത്തയെത്തുടർന്ന് ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുകയും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിക്കുകയും ചെയ്തു.
അന്ന് സൂചിക 12,000 പോയിന്റിലധികം ഉയർന്ന് റിക്കാർഡ് നേട്ടം കൈവരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച മൊത്തത്തിൽ സൂചിക ഒരു ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്.
ഏഷ്യൻ വിപണികൾ ഒന്നടങ്കം നഷ്ടത്തിൽ
ഏഷ്യൻ വിപണികൾ കൂടുതലും നഷ്ടത്തിലാണ് ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത്. ഇന്ത്യൻ വിപണിയിൽ സെൻസെക്സും നിഫ്റ്റിയും രാവിലെ 2 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
പിന്നീട് ഈ നഷ്ടം കുറച്ച ഇന്ത്യൻ സൂചികകൾ ഒരു ശതമാനത്തിനടുത്ത് ഇടിവിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 703 പോയിന്റ് താഴ്ന്ന് 76,847ലും നിഫ്റ്റി50 സൂചിക 208 പോയിന്റ് താഴ്ചയിൽ 23,843ലും വ്യാപാരം പൂർത്തിയാക്കി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ മൂലധനത്തിൽ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
ജപ്പാന്റെ നിക്കി, ദക്ഷിണ കൊറിയയുടെ കോസ്പി, ഹോങ്കോംഗിന്റെ ഹാങ് സെങ് എന്നിവയും കനത്ത നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ചൈനയുടെ ഷാങ്ഹായ് കോംപോസിറ്റ് 0.06 ശതമാനം നേട്ടമുണ്ടാക്കി.
Business
മുംബൈ: തുടർച്ചയായ അഞ്ചു ദിവസത്തെ നേട്ടത്തിനുശേഷം ഇന്ത്യൻ ഓഹരി വിപണികൾ വീണു. യുഎസ്-ഇറാൻ വെടിനിർത്തൽ പ്രതീക്ഷകൾ മങ്ങിയതാണ് വിപണിയുടെ ഇടിവിന് പ്രധാന കാരണം. കൂടാതെ ഡോളറിനെതിരേ രൂപയുടെ താഴ്ചയും ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഉയർച്ചയും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു.
സെൻസെക്സ് 931 പോയിന്റ് താഴ്ന്ന് 76,632ലും നിഫ്റ്റി 222 പോയിന്റ് നഷ്ടത്തിൽ 23,775ലും വ്യാപാരം പൂർത്തിയാക്കി. വെടിനിർത്തൽ പ്രഖ്യാപനത്തെത്തുടർന്ന് ബുധനാഴ്ച ദലാൽ സ്ട്രീറ്റിലുണ്ടായ വൻ കുതിപ്പിനു പിന്നാലെയാണ് വിപണിയിൽ കനത്ത ഇടിവ് രേഖപ്പെടുത്തിയത്.
വിപണിയിലെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് ബുധനാഴ്ച 20 ശതമാനം താഴ്ന്നെങ്കിൽ ഇന്നലെ മൂന്നു ശതമാനമാണ് ഉയർന്നത്.
പ്രധാന സൂചികകളെ അപേക്ഷിച്ച് നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ ഉയർന്നു.
എൻഎസ്ഇയിൽ 1670 ഓഹരികൾ താഴ്ന്നപ്പോൾ 1573 എണ്ണം മുന്നേറി. 80 എണ്ണത്തിന്റെ വിലയിൽ മാറ്റം വന്നില്ല.
എൻഎസ്ഇ മേഖലാ സൂചികകളിൽ നിഫ്റ്റി പിഎസ്യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, ഫിനാൻഷൽ സർവീസസ് എന്നിവയാണ് കൂടുതൽ ഇടിവ് നേരിട്ടവ. ഒരു ശതമാനത്തിനു മുകളിലെത്തിയ നിഫ്റ്റി മെറ്റലാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.
വിപണിയിലെ താഴ്ചയ്ക്കുള്ള കാരണങ്ങൾ
യുഎസ്-ഇറാൻ വെടിനിർത്തൽ പ്രതീക്ഷ മങ്ങി: ബുധനാഴ്ച യുഎസും ഇറാനും 14 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചത് ആഗോള വിപണിയിൽ ഉണർവ് നൽകിയിരുന്നു. എന്നാൽ, ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്കെതിരേ ഇസ്രയേൽ യുദ്ധം നടത്തുന്നുണ്ട്. ഈ ആക്രമണം വെടിനിർത്തൽ ലംഘനമാണെന്നാണ് ഇറാന്റെ വാദം. അതിനാൽ സമാധാന ചർച്ചകൾക്ക് സാധ്യതയില്ലെന്നാണ് ഇറാൻ പറയുന്നത്.
വെടിനിർത്തൽ പ്രഖ്യാപനം വന്നതോടെ ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന നിലയിലെത്തിയതാണ്. എന്നാൽ, നിലവിൽ കടലിടുക്ക് തുറന്നിട്ടില്ല.
2. ക്രൂഡ് ഓയിൽ വില ഉയർന്നു: ഹോർമുസ് കടലിടുക്ക് തുറക്കമെന്ന പ്രതീക്ഷകൾ മങ്ങിയതോടെ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില മൂന്നു ശതമാനം ഉയർന്ന് ബാരലിന് 97.76 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് വില മൂന്നു ശതമാനം ഉയർന്ന് ബാരലിന് 97.41 ഡോളറിലെത്തി. ബുധനാഴ്ച വെടിനിർത്തൽ പ്രഖ്യാപനം വന്നതിനു പിന്നാലെ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിൽനിന്ന് 95 ഡോളറായി കുറഞ്ഞിരുന്നു.
3. ആഗോള വിപണികൾ ചുവന്നു: വെടിനിർത്തൽ മങ്ങിയതോടെ ആഗോള വിപണികൾ ഒന്നടങ്കം ഇന്നലെ ചുവന്നു. ജപ്പാന്റെ നിക്കീ, ഹോങ്കോംഗിന്റെ ഹാഗ് സെങ് സൂചികകൾ യഥാക്രമം 0.5 ശതമാനമാണ് താഴ്ന്നത്. ദക്ഷിണ കൊറിയയുടെ കോസ്പിയുടെ താഴ്ച രണ്ടു ശതമാനത്തിനടുത്തെത്തി. ചൈനയുടെ ഷാങ്ഹായ് കോംപോസിറ്റ് 0.7 ശതമാനത്തിലേക്കു താഴ്ന്നു.
ബുധനാഴ്ച യുഎസ് വിപണികൾ ഉയർന്ന നിലയിലെത്തിയിരുന്നു. എന്നാൽ ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. യൂറോപ്യൻ വിപണികളിലും ഇടിവ് പ്രകടമാണ്.
4. എഫ്ഐഐകളുടെ വില്പന തുടരുന്നു: ഇന്ത്യൻ ഓഹരിവിപണിയിൽ വിദേശ നിക്ഷേപകർ വില്പനക്കാരായി തുടരുകയാണ്. ബുധനാഴ്ച 2812 കോടി രൂപയുടെ ഓഹരികൾ വിറ്റ എഫ്ഐഐകൾ തുടർച്ചയായ 26-ാം സെഷനിലും വില്പനക്കാരാണ്.
5. രൂപയുടെ താഴ്ച: കഴിഞ്ഞ സെഷനുകളിൽ നേട്ടമുണ്ടാക്കിയ രൂപ ഡോളറിനെതിരേ ഇന്നലെ ഒന്പത് പൈസ നഷ്ടത്തിൽ 92.63 നിലയിലെത്തി.
Business
മുംബൈ: ആഗോള ഓഹരിവിപണികളിലുണ്ടായ മികവിന്റെയും അസംസ്കൃത എണ്ണ വിലയിൽ കുത്തനെയുണ്ടായ ഇടിവിന്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ കുതിപ്പ് നടത്തി. രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപനം യുഎസും ഇറാനും നടത്തിയതും ഇന്ത്യൻ വിപണിയെ ശക്തിപ്പെടുത്തി.
സെൻസെക്സ് 2946 പോയിന്റ് (3.95%) ഉയർന്ന് 77563ലും നിഫ്റ്റി 874 (3.78%) പോയിന്റ് നേട്ടത്തിൽ 23,997ലും ക്ലോസ് ചെയ്തു. വിപണിയിലുണ്ടായ കുതിപ്പ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനിളുടെയും മൊത്തം മൂലധനത്തിൽ ഏകദേശം 16.59 ലക്ഷം കോടി രൂപയുടെ വർധനയുണ്ടാക്കി. ഇതോടെ ആകെ വിപണി മൂല്യം 446 ലക്ഷം കോടിയിലെത്തി.
ഇന്ത്യൻ വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ് 20 ശതമാനം താഴ്ന്ന് 19.70 എന്ന നിലയിലെത്തി.
എൻഎസ്ഇയിലെ എല്ലാ മേഖലാ സൂചികകളും ഇന്നലെ പച്ചയിലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി റിയൽറ്റി, ഓട്ടോ സൂചികകളിലെ ഉയർച്ച ഏഴു ശതമാനത്തിനടുത്തുവരെയെത്തി. നിഫ്റ്റി പിഎസ്യു ബാങ്ക്, കണ്സ്യൂമർ ഡ്യൂറബിൾസ്, പ്രൈവറ്റ് ബാങ്ക് എന്നിവ അഞ്ചു ശതമാനത്തിനു മുകളിലുമെത്തി.
നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ നാലു ശതമാനത്തിനു മുകളിൽ ക്ലോസ് ചെയ്തു. എൻഎസ്ഇയിലെ 2960 ഓഹരികൾ മുന്നേറിയപ്പോൾ 341 എണ്ണം താഴ്ന്നു. 69 എണ്ണത്തിന്റെ വിലയിൽ മാറ്റമുണ്ടായില്ല.
യുഎസും ഇറാനും രണ്ടാഴ്ചത്തെ വെടിനിർത്തലിനു തയാറായി. ഇതോടെ ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന പ്രഖ്യാപനവും ഇറാൻ നടത്തി. ഇതിനു പിന്നാലെയാണ് കുതിച്ചുകയറിയ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞത്. ബ്രെന്റ് ക്രൂഡ് വില 14 ശതമാനം താഴ്ന്ന് ബാരലിന് 94.36 ഡോളറിലും ഡബ്ല്യുടിഐ ക്രൂഡ് 18 ശതമാനത്തിനു മുകളിൽ ഇടിഞ്ഞ് 94.69 ഡോളറിലുമെത്തി.
ഹോർമുസ് വീണ്ടും തുറക്കുമെന്ന പ്രഖ്യാപനം വന്നതോടെ ആഗോള വിപണികൾ ഒന്നടങ്കം കുതിച്ചു.
Business
മുംബൈ: 2027 സാന്പത്തിക വർഷത്തിന്റെ ആദ്യ വ്യാപാര ദിനത്തിൽ ഓഹരി സൂചികകൾക്ക് നേട്ടം. രണ്ടു ദിവസത്തെ തുടർച്ചയായ നഷ്ടങ്ങൾക്കുശേഷം സെൻസെക്സ്, നിഫ്റ്റി 50 സൂചികകൾ രണ്ടു ശതമാനത്തിലധികമാണ് മുന്നേറിയത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുവരുമെന്ന പ്രതീക്ഷകൾക്കിടയിൽ എണ്ണ വില വർധനയെക്കുറിച്ചും ആഗോള പണപ്പെരുപ്പത്തെക്കുറിച്ചുമുള്ള ആശങ്കകൾ നീങ്ങിയതോടെയാണ് വിപണിയിൽ ഉണർവുണ്ടായത്.
പുതിയ സാന്പത്തികവർഷത്തിന് ആവേശം പകർന്ന് സെൻസെക്സ് 2000 പോയിന്റിലധികം ഉയർന്നിരുന്നു. എന്നാൽ, ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നതോടെയാണ് കുതിപ്പിന് ചെറിയൊരു ഇടിവുണ്ടായത്.
മാർച്ചിൽ സെൻസെക്സും നിഫ്റ്റിയും യഥാക്രമം 10 ശതമാനത്തോളം ഇടിഞ്ഞു. കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും മോശം പ്രതിമാസ ഇടിവാണ് മാർച്ചിലേത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നു വിപണിയിലുണ്ടായ അനിശ്ചിതത്വങ്ങളാണ് കഴിഞ്ഞ മാസം വിപണിയെ സ്വാധീനിച്ചത്.
വ്യാപാരം പൂർത്തിയായപ്പോൾ സെൻസെക്സ് 1187 പോയിന്റ് (1.65%) ഉയർന്ന് 73,134ലും നിഫ്റ്റി 348 പോയിന്റ് (1.56%) നേട്ടത്തിൽ 22,679 നിലവാരത്തിലുമെത്തി.
വിപണിയിലെ ഇന്നലത്തെ കുതിപ്പിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂല്യത്തിൽ 10 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. ഇതോടെ കന്പനികളുടെ ആകെ മൂല്യം 422 ലക്ഷം കോടി രൂപയിലെത്തി.
ബിഎസ്ഇയിൽ ഇന്നലെ 4437 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതിൽ 3819 എണ്ണം മുന്നേറ്റം നടത്തിയപ്പോൾ 521 എണ്ണം താഴ്ന്നു. 97 എണ്ണത്തിനു വിലയിൽ മാറ്റമുണ്ടായില്ല.
എൻഎസ്ഇ മേഖലാ സൂചികകളിൽ നിഫ്റ്റി പിഎസ്യു ബാങ്ക്, നിഫ്റ്റി മീഡിയ എന്നിവ നാലു ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കി. ഓട്ടോ, ഫിനാൻഷൽ സർവീസസ്, എഫ്എംസിജി, ഐടി, മെറ്റൽ, പ്രൈവറ്റ് ബാങ്ക്, റിയൽറ്റി എന്നീ സൂചികകളും മുന്നേറ്റത്തിന് പിന്തുണ നൽകി. എന്നാൽ, ഇതിനു വിപരീതമായി നിഫ്റ്റി ഫാർമ, ഹെൽത്ത്കെയർ എന്നിവ താഴ്ചയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
എൻഎസ്ഇയിൽ 2936 ഓഹരികൾ മുന്നേറിയപ്പോൾ 282 എണ്ണം താഴ്ന്നു. 104 എണ്ണത്തിന് വിലയിൽ മാറ്റമുണ്ടായില്ല.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ ഇടിവ് തുടരുന്നു. ഇന്നലെ പ്രധാന ഓഹരി സൂചികകളായ എൻഎസ്ഇ നിഫ്റ്റി, ബിഎസ്ഇ സെൻസെക്സ് എന്നിവ രണ്ടു ശതമാനത്തിലധികം താഴ്ച നേരിട്ടു.
നിഫ്റ്റി സൂചിക 488 പോയിന്റ് (2.14%) താഴ്ന്ന് 22,331 നിലവാരത്തിലും സെൻസെക്സ് സൂചിക 1,636 പോയിന്റ് (2.22%) ഇടിവ് നേരിട്ട് 71,948ലും വ്യാപാരം പൂർത്തിയാക്കി. തുടർച്ചയായ രണ്ടാം വ്യാപാര ദിനത്തിലാണ് പ്രധാന സൂചികകളിൽ രണ്ട് ശതമാനത്തിലേറെ നഷ്ടത്തോടെ ക്ലോസ് ചെയ്യുന്നത്. പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവില്ലാത്തത് ഇന്ത്യൻ വിപണിയൽ കനത്ത വിൽപ്പനയിലേക്കു നയിച്ചു.
ഇന്നലത്തെ തകർച്ചയിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ മൂലധനത്തിൽ 10 ലക്ഷം കോടി രൂപയുടെ കുറവാണ് വരുത്തിയത്.
എൻഎസ്ഇയിൽ ഇന്നലെ 3410 ഓഹരികളാണ് വ്യാപാരം ചെയ്യപ്പെട്ടത്. ഇതിൽ 570 എണ്ണം മാത്രമാണ് നേട്ടത്തോടെ ക്ലോസിംഗ് കുറിച്ചത്. 2762 ഓഹരികൾ നഷ്ടത്തോടെ വ്യാപാരം പൂർത്തിയാക്കി. 78 ഓഹരികളിൽ വിലയിൽ മാറ്റമുണ്ടായില്ല.
ഇന്നലത്തെ ഇടിവിനു കാരണങ്ങൾ
പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ രൂക്ഷമാകുമെന്ന സൂചന: ഇറാനെതിരേയുള്ള കരയുദ്ധത്തിന് യു.എസ് ഭരണകൂടം തയാറെടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം വാഷിംഗ്ടണ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇതിനോടൊപ്പം മിഡിൽ ഈസ്റ്റിലേക്ക് 3,500 സൈനികരെ കൂടി വന്പൻ പടക്കപ്പലായ യുഎസ്എസ് ട്രിപ്പോളിയോടൊപ്പം നിയോഗിക്കുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദശകത്തിനിടെ മിഡിൽ ഈസ്റ്റ് മേഖലയിലേക്കുള്ള യുഎസിന്റെ ഏറ്റവും വലിയ സൈനിക വിന്യാസമാണിത്.
ക്രൂഡ് ഓയിൽ വില കുതിക്കുന്നു: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ കുതിക്കുകയാണ്.
ആഗോള വിപണികളിലെ ഇടിവ്: ഇന്നലെ ഏഷ്യൻ വിപണികളിൽ കനത്ത തിരിച്ചടി നേരിട്ടു. ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും പ്രധാന ഓഹരി സൂചികകളിൽ മൂന്ന് ശതമാനം ഇടിവ് നേരിട്ടുകൊണ്ടാണ് വ്യാപാരം ആരംഭിച്ചത്.
എഫ്ഐഐകളുടെ വിൽപ്പന: വിദേശ സ്ഥാപക നിക്ഷേപകർ തുടർച്ചയായ 20 സെഷനിലും വിൽപ്പനക്കാരായി. വെള്ളിയാഴ്ച 4367 കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിച്ചത്. മാർച്ച് മാസത്തിൽ ഇതുവരെയായി 1,200 കോടി ഡോളർ (ഏകദേശം 1,14,000 കോടി രൂപ) മൂല്യം വരുന്ന ഇന്ത്യൻ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്.
രൂപയുടെ മൂല്യത്തകർച്ച: റിസർവ് ബാങ്ക് വിപണിയിൽ ശക്തമായി ഇടപെട്ടിട്ടും ഡോളറിനെതിരായ രൂപയുടെ വിനിമയമൂല്യം ചരിത്രത്തിലാദ്യമായി 95 നിലവാരം പിന്നിട്ടു. എന്നാൽ, അവസാന മണിക്കൂറുകളിൽ ചെറിയൊരു തിരിച്ചുവരവിലൂടെ ഏഴു പൈസ ഉയർന്ന് 94.78ൽ ക്ലോസ് ചെയ്തു. രൂപയുടെ മൂല്യത്തകർച്ച വിദേശ നിക്ഷേപകരെ വിറ്റൊഴിയാൻ പ്രേരണയേകുന്ന ഘടകങ്ങളിലൊന്നാണ്.
Business
ന്യൂഡല്ഹി: പശ്ചിമേഷ്യന് സംഘര്ഷത്തെ തുടര്ന്ന് കൂപ്പുകുത്തി രൂപ. ഡോളറിനെതിരേ ചരിത്രത്തിലാദ്യമായി 94.84 എന്ന നിലയിലെത്തി. ഇന്നലെ 86 പൈസയാണ് ഇടിഞ്ഞത്.
വ്യാപാരം ആരംഭിച്ചപ്പോള് തന്നെ 33 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോള് ഡോളറിനെതിരേ 93.98 എന്ന നിലയിലായിരുന്നു രൂപ.
ക്രൂഡ് ഓയില് വിലവര്ധനയ്ക്കൊപ്പം വിദേശ നിക്ഷേപകര് കൂട്ടത്തോടെ രൂപ വിറ്റഴിക്കുന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് ഡോളര് വാങ്ങിക്കൂട്ടിയതും തിരിച്ചടിയായി.
പശ്ചിമേഷ്യയില് സംഘര്ഷം തുടരുന്നതിനാല് എണ്ണ വില ബാരലിന് ഏകദേശം 110 ഡോളറായി ഉയര്ന്നു. എണ്ണവില ഉയര്ന്നാല് രൂപയുടെ വിലയിടിവ് ഇനിയും തുടരും. എണ്ണ ഇറക്കുമതിക്ക് ഇന്ത്യക്ക് കൂടുതല് ഡോളര് ആവശ്യമായി വരുന്നതിനലാണ് വില ഇടിയുന്നത്.
ഓഹരി വിപണിയിലും കനത്ത തിരിച്ചടിയാണ്. വ്യാപാരം അവസാനിക്കുമ്പോള് സെന്സെക്സ് 1690 പോയിന്റ് ഇടിഞ്ഞ് 73,583ല് എത്തി. നിഫ്റ്റി 486 പോയിന്റും ഇടിവ് രേഖപ്പെടുത്തി. രണ്ടുദിവസം തുടര്ച്ചയായി നേട്ടത്തിലായ ശേഷമാണ് കൂപ്പുകുത്തിയത്.
Business
മുംബൈ: വൻ നഷ്ടങ്ങൾക്കുശേഷം തുടർച്ചയായി രണ്ടാം ദിവസവും ഇന്ത്യൻ വിപണിയിൽ വൻ മുന്നേറ്റം. ഇന്നലത്തെ വ്യാപാരത്തിനൊടുവിൽ ഓഹരി സൂചികകളായ എൻഎസ്ഇ നിഫ്റ്റിയും ബിഎസ്ഇ സെൻസെക്സും രണ്ടു ശതമാനത്തിനടുത്ത് ഉയർന്നു. ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ കുറവും പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കപ്പെടുമെന്ന പ്രതീക്ഷയുമാണ് വിപണിക്ക് കരുത്തായത്.
സെൻസെക്സ് 1205 പോയിന്റ് (1.63 %) വർധനയോടെ 75,273 നിലവാരത്തിലും നിഫ്റ്റി 394 പോയിന്റ് നേട്ടത്തിൽ (1.72 %) 23,306ലും വ്യാപാരം പൂർത്തിയാക്കി. ഇതോടെ രണ്ട് ദിവസം കൊണ്ട്, സെൻസെക്സിൽ ഏകദേശം 2,600 പോയിന്റും (3.54%) നിഫ്റ്റിയിൽ ഏകദേശം 800 പോയിന്റും (3.56%) നേട്ടം രേഖപ്പെടുത്തി.
എൻഎസ്ഇ മേഖലാ സൂചികകൾ ഒന്നടങ്കം നേട്ടത്തിലെത്തി. നിഫ്റ്റി ഐടി ഒഴികെയുള്ള (+0.08) മറ്റ് മേഖലാ സൂചികകൾ വലിയ മുന്നേറ്റം നടത്തി. മൂന്നു ശതമാനത്തിലേറെ ഉയർന്ന കണ്സ്യൂമർ ഡ്യൂറബിൾസ് കുതിപ്പിന് നേതൃത്വം നല്കി. നിഫ്റ്റി ഓട്ടോ, ഫിനാൻഷൽ സർവീസസ്, മെറ്റൽ, ഫാർമ, പിഎസ്യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, റിയൽറ്റി, ഹെൽത്ത്കെയർ തുടങ്ങിയവ മികച്ച പ്രകടനമാണ് നടത്തിയത്.
വിപണിക്ക് ഇന്ന് അവധി
ഇന്ത്യൻ ഓഹരി വിപണി ഇന്നു പ്രവർത്തിക്കുകയില്ല. ശ്രീരാമ നവമി പ്രമാണിച്ചാണ് ഓഹരി വ്യാപാരത്തിന് അവധി നൽകിയിരിക്കുന്നത്. എൻഎസ്ഇ, ബിഎസ്ഇ ഉൾപ്പെടെ പ്രധാനപ്പെട്ട സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് എല്ലാം അവധിയായിരിക്കും. ഇനി നാളെയായിരിക്കും ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരം പുനരാരംഭിക്കുക.
അടുത്തയാഴ്ച മൂന്നു വ്യാപാര ദിനങ്ങൾ മാത്രമായിരിക്കും വിപണിയിലുണ്ടാകുക. മാർച്ച് 31 ശ്രീ മഹാവീർ ജയന്തിയും ഏപ്രിൽ മൂന്ന് ദുഃഖ വെള്ളിയും പ്രമാണിച്ച് വിപണിക്ക് അവധിയാണ്.
Business
മുംബൈ: ഇറാനെതിരേ യുഎസ് ആക്രമണം താത്കാലികമായി നിർത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യൻ ഓഹരി സൂചികകൾ ഒരു ദിവസത്തെ തകർച്ചയ്ക്കുശേഷം തിരിച്ചുവരവ് നടത്തി.
തിങ്കളാഴ്ചയുണ്ടായ നഷ്ടത്തിന്റെ പകുതിയലധികവും തിരിച്ചുപിടിച്ചുകൊണ്ട് സെൻസെക്സും നിഫ്റ്റിയും ഏകദേശം രണ്ടു ശതമാനത്തിനടത്ത് നേട്ടമുണ്ടാക്കി. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ആഗോള വിപണികളിലുണ്ടായ മുന്നേറ്റവും ഇന്ത്യൻ വിപണികൾക്കു കരുത്തുപകർന്നു.
സെൻസെക്സ് 1372 പോയിന്റ് (1.89%) ഉയർന്ന് 74,068ലും നിഫ്റ്റി 50 സൂചിക 400 പോയിന്റ് (1.78%) നേട്ടത്തിൽ 22,912ലും വ്യാപാരം പൂർത്തിയാക്കി. ഇന്നലെയുണ്ടായ മുന്നേറ്റം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ കന്പനികളുടെയും ആകെ വിപണിമൂലധനത്തിൽ ഏകദേശം എട്ടു ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. ഇതോടെ വിപണിമൂല്യം 423 ലക്ഷം കോടി രൂപയിലെത്തി.
സെൻസെക്സിലെ 30 ഓഹരികളിൽ പവർഗ്രിഡ്, എസ്ബിഐ ഒഴികെ മറ്റെല്ലാം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എൻഎസ്ഇയിലെ എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. മൂന്നു ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ നിഫ്റ്റി മീഡിയയാണ് മുന്നേറ്റത്തിന് നേതൃത്വം നല്കിയത്. എൻഎസ്ഇയിൽ 2483 ഓഹരികൾ മുന്നേറിയപ്പോൾ 809 എണ്ണത്തിന് ഇടിവുണ്ടായി. 79 എണ്ണത്തിന്റെ വിലയിൽ മാറ്റമുണ്ടായില്ല.
വിപണിയിലെ നേട്ടത്തിനുള്ള കാരണങ്ങൾ
യുഎസ്-ഇറാൻ വെടിനിർത്തൽ: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ പൂർണമായും പരിഹരിക്കുന്നതിനായി കഴിഞ്ഞ രണ്ടു ദിവസമായി യുഎസും ഇറാനുമായി ചർച്ച നടത്തുകയാണെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ചർച്ചകൾ ഈ ആഴ്ചയിലുടനീളം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരേയുള്ള സൈനികാക്രമണങ്ങൾ അഞ്ചു ദിവസത്തേക്ക് നിർത്തിവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ചർച്ചകളെക്കുറിച്ച് ഇറാന്റെ ഭാഗത്തുനിന്ന് ഒൗദ്യോഗിക അറിയിപ്പൊന്നുമുണ്ടായിട്ടില്ല.
ഓയിൽ വിലക്കയറ്റത്തിന് താത്കാലിക വിരാമം: ഇറാനെതിരേയുള്ള യുഎസ് ആക്രമണം താത്കാലികമായി നിർത്തിവയ്ക്കുകയാണെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ തിങ്കളാഴ്ച ക്രൂഡ് ഓയിൽ വില 15 ശതമാനത്തോളം ഇടിഞ്ഞ് ബാരലിന് 100 ഡോളറിൽ താഴെയെത്തിയിരുന്നു. എന്നാൽ, ചർച്ചകൾ സംബന്ധിച്ച് ഇറാന്റെ നിഷേധവും മറ്റ് സാഹചര്യങ്ങളും മൂലം ഓയിൽ വിലയിൽ ഇന്നലെ നേരിയ തോതിൽ വർധനയുണ്ടാകുന്നുണ്ട്.
അനുകൂല ആഗോള സൂചനകൾ: ട്രംപിന്റെ പ്രഖ്യാപനം ആഗോള ഓഹരിവിപണികളെ ഒന്നടങ്കം സ്വാധീനിച്ചു. ഏഷ്യയിലെ പ്രധാന വിപണികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
Business
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകളിൽ ഇന്നലെ കനത്ത നഷ്ടം. പശ്ചിമേഷ്യൻ യുദ്ധം നാലാം ആഴ്ചയിലേക്ക് കടന്നതിനെത്തുടർന്ന് ആഗോള വിപണികളിലുണ്ടായ ദുർബലാവസ്ഥയും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയുമാണ് സെൻസെക്സിന്റെയും നിഫ്റ്റിയുടെയും തകർച്ചയ്ക്കിടയാക്കിത്. വിദേശ നിക്ഷേപരുടെ പിന്മാറ്റം ഇന്ത്യൻ ഓഹരിവിപണിയിൽ തുടരുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു.
സെൻസെക്സ് 1837 പോയിന്റ് (2.46%) താഴ്ന്ന് 72,696.39ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്റ്റി 602 പോയിന്റ് (2.6%) ഇടിഞ്ഞ് 22,513ൽ ക്ലോസ് ചെയ്ത്. നിഫ്റ്റി സൂചിക 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് എത്തിയിരിക്കുന്നത്.
ഇന്നലെയുണ്ടായ കനത്ത വില്പനയിൽ ബിഎസ്ഇ ലിസ്റ്റഡ് കന്പനികളുടെ മൊത്തം മൂല്യം 414.77 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപകർക്ക് 14 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്നലെയുണ്ടായത്.
എൻഎസ്ഇയിൽ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി കണ്സ്യൂമർ ഡ്യൂറബിൾസ് (5.17%), നിഫ്റ്റി മെറ്റൽ (4.81%), നിഫ്റ്റി റിയൽറ്റി (4.74%), നിഫ്റ്റി പിഎസ് യു ബാങ്ക് (4.11%) സൂചികകൾക്കാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. എൻഎസ്ഇയിൽ 3008 ഓഹരികൾ താഴ്ന്നപ്പോൾ 332 എണ്ണം മുന്നേറി. 80 എണ്ണത്തിനു വിലയിൽ മാറ്റമുണ്ടായില്ല.
ഇന്നലെത്തെ വിപണി തകർച്ചയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കൃത്യം ആറു വർഷം മുന്പ്, 2020 മാർച്ച് 23ന് ഇന്ത്യയിൽ കോവിഡ്-19ന്റെ വ്യാപനം തടയാൻ ലോക്ഡൗണ് പ്രഖ്യാപിച്ച ദിവസം വിപണിയിലുണ്ടായ വൻ തകർച്ചയുടെ വാർഷികത്തിലാണ് ഇന്നലത്തെ സംഭവവികാസങ്ങളും ഉണ്ടായിരിക്കുന്നത്. അന്ന് നിഫ്റ്റി ഒരു ദിവസം 13 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
► ► ഇടിവിനുള്ള കാരണങ്ങൾ
എഫ്ഐഐകളുടെ വിൽപ്പന: പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതിനുശേഷം വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽനിന്നുള്ള പിന്മാറ്റം ശക്തമാക്കി. തുടർച്ചയായ 16-ാമത്തെ സെഷനിലും വില്പനക്കാരായ എഫ്ഐഐകൾ കഴിഞ്ഞ വെള്ളിയാഴ്ച 5518 കോടി രൂപയുടെ പിൻവലിക്കലാണ് നടത്തിയത്.
യുഎസ് ബോണ്ട് ആദായം ഉയർന്നു: പത്ത് വർഷത്തെ യുഎസ് ട്രഷറി ബോണ്ടുകളിൽനിന്നുള്ള ആദായം 10 ബേസിസ് പോയിന്റ് ഉയർന്ന് 4.4 ശതമാനത്തിനു മുകളിലെത്തി. ഒരു വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഫെഡറൽ റിസർവിന്റെ പലിര നിരക്കു കുറയ്ക്കൽ നടപടികളോട് വേഗത്തിൽ പ്രതികരിക്കുന്ന രണ്ടു വർഷത്തെ യുഎസ് ട്രഷറി യീൽഡുകൾ 3.93 ശതമാനമായി ഉയർന്നു. ബോണ്ട് യീൽഡുകൾ വർധിക്കുന്നത് ഓഹരിവിപണികളേക്കാൾ സർക്കാർ സെക്യൂരിറ്റികളെ കൂടുതൽ ആകർഷമാക്കുന്നു. ഇത് ഓഹരിവിപണികളിൽ സമ്മർദവുമുണ്ടാക്കുന്നു.
ആഗോള വിപണികൾ ഇടിഞ്ഞു: ആഗോള വിപണികളിൽ ഒന്നടങ്കം ഇടിവ് ദൃശ്യമായി. ഏഷ്യൻ വിപണികളിൽ ദക്ഷിണകൊറിയയുട കോസ്പിയിൽ ഏഴു ശതമാനത്തിനടുത്തും ജപ്പാന്റെ നിക്കീ, ഹോങ്കോംഗിന്റെ ഹാംഗ് സെംഗ് സൂചികകളിൽ നാലു ശതമാനത്തിനടത്തും നഷ്ടം നേരിട്ടു.
ഇന്നലെ ഡോളർ ശക്തിപ്പെട്ടതോടെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ആദ്യമായി രൂപയുടെ മൂല്യം ഡോളറിനെതിരേ 94 കടന്നു. ഇന്നലെ 50 പൈസ ഇടിഞ്ഞ് 94.03 നിരക്കിലാണ് ക്ലോസ് ചെയ്തത്. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് രൂപയെ ബാധിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 93 കടന്നിരുന്നു. 64 പൈസ ഇടിഞ്ഞ് 93.53ലാണ് രൂപ വ്യാപാരം പൂർത്തിയാക്കിയത്.
ഇന്റർബാങ്ക് എക്സ്ചേഞ്ചിൽ 93.84ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. ഇടിവ് തുടർന്നതോടെ രൂപയ്ക്ക് മികവിലെത്താനായില്ല.
Business
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾക്ക് ഇന്നലെ കനത്ത നഷ്ടം. പ്രധാന സൂചികകൾ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് ഏകദേശം 2500 പോയിന്റിനടുത്തും നിഫ്റ്റി 50 സൂചിക 23000 എന്ന നിലവാരത്തിന് തൊട്ടു മുകളിലുമാണ് ക്ലോസ് ചെയ്തത്.
ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും യുഎസ് ഫെഡറൽ റിസർവ് സ്വീകരിച്ച കടുത്ത നിലപാടുകളുമാണ് ഇന്ത്യൻ വിപണിയെ സ്വാധീനിച്ചത്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസമായി തുടർന്നിരുന്ന മുന്നേറ്റത്തിനാണ് വിരാമമായത്.
സെൻസെക്സ് 2497 പോയിന്റ് (3.26%) താഴ്ന്ന് 74,207ലെത്തി. ഇന്നലെ വ്യാപാരത്തിനിടെ സെൻസെക്സ് 2753 പോയിന്റ് താഴ്ന്ന് 73,951ലെത്തിയതാണ്. നിഫ്റ്റി 776 പോയിന്റ് (3.26%) നഷ്ടത്തിൽ 23,002ലും വ്യാപാരം പൂർത്തിയാക്കി. 2024 ജൂണിനുശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് സൂചികകളിലുണ്ടായത്.
► നിക്ഷേപകരുടെ നഷ്ടം 11 ലക്ഷം കോടിക്കു മുകളിൽ
ഓഹരിവിപണിയിലുണ്ടായ വൻ ഇടിവിനെത്തുടർന്ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കന്പനികളുടെ മൊത്തം വിപണി മൂല്യത്തിൽ 11.5 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ഇതോടെ മൊത്തം വിപണിമൂല്യം 427 ലക്ഷം കോടി രൂപയ്ക്കു താഴെയായി.
ബിഎസ്ഇയിൽ ഇന്നലെ മൊത്തം 4,404 ഓഹരികളാണ് വ്യാപാരം ചെയ്തത്. ഇതിൽ 1,065 എണ്ണമാണ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. 3,180 ഓഹരികളും നഷ്ടത്തിൽ ക്ലോസ് ചെയ്തു. 161 ഓഹരികളുടെ വിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയില്ല. ഇന്നലെത്തെ വ്യാപാരത്തിനിടെ 368 ഓഹരികളുടെ വില 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലയിലേക്ക് പതിച്ചു.
ബിഎസ്ഇ സെൻസെക്സിലെ 30 ഓഹരികളും ചുവപ്പിലാണ് ക്ലോസ് ചെയ്തത്.എറ്റേണൽ, എച്ച്ഡിഎഫ്സി ഓഹരികൾ അഞ്ചു ശതമാനത്തിനു മുകളിൽ ഇടിഞ്ഞു. ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലാർസൻ ആൻഡ് ടൂബ്രോ എന്നീ ഓഹരികളിൽ നാലു മുതൽ അഞ്ചു ശതമാനം വരെ കുറവുണ്ടായി.
വിപണിയിലെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് കുതിച്ചുയർന്ന് 22 നിലവാരത്തിലേക്ക് എത്തിച്ചേർന്നു.
► മേഖലാ സൂചികകൾ ചുവപ്പണിഞ്ഞു
നിഫ്റ്റിയിലെ 16 പ്രധാന മേഖലാ സൂചികകളും ചുവപ്പിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഫിനാൻഷൽ, ബാങ്ക് ഓഹരികൾ മൂന്നു ശതമാനത്തിനു മുകളിലാണ് ഇടിഞ്ഞത്. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വൻ വില്പനയാണുണ്ടായത്.
വിശാല വിപണിയിലും കനത്ത വില്പന സമ്മർദമാണുണ്ടായത്. നിഫ്റ്റി സ്മോൾകാപ് 100, മിഡ്കാപ് 100 സൂചികകൾ യഥാക്രമം 2.94 ശതമാനവും 3.19 ശതമാനവും ഇടിഞ്ഞു.
► ഇടിവിനുള്ള കാരണങ്ങൾ
ക്രൂഡോയിൽ വിലയിലെ വർധന: ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിനുമുകളിൽ ഉയർന്നത് വിപണിയെ സ്വാധീനിച്ചു.
Business
മുംബൈ: ഇന്നലെ നടന്ന വ്യാപാരത്തിൽ വലിയ ഏറ്റക്കുറച്ചിലുകൾക്കുശേഷം ഇന്ത്യൻ ഓഹരിവിപണി മികച്ച നേട്ടത്തിൽ വ്യാപാരം പൂർത്തിയാക്കി. സെൻസെക്സ് 900 പോയിന്റിലധികം ഉയർന്നപ്പോൾ നിഫ്റ്റി 50 സൂചിക 23,400 പോയിന്റിനു മുകളിലെത്തി.
കഴിഞ്ഞയാഴ്ചയിലെ കടുത്ത വിറ്റഴിക്കലിനുശേഷം നിക്ഷേപകർ താഴ്ന്ന നിലയിൽനിന്നുള്ള വാല്യു ബയിംഗിലേക്കു കടന്നതോടെയാണ് വിപണി ലാഭത്തിലേക്കു കടന്നത്. ഇതോടെ തുടർച്ചയായ മൂന്നു സെഷനിലെ നഷ്ടക്കണക്കുകൾക്ക് അറുതിയായി.
ശക്തമായ ഇടിവിനും അതിവേഗത്തിലുള്ള തിരിച്ചുവരവിനും സാക്ഷ്യം വഹിച്ച അതിതീവ്രമായ അസ്ഥിരത നിറഞ്ഞ ഒരു വ്യാപാര ദിനമായിരുന്നു ഇന്നലെത്തേത്. സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചെങ്കിലും താമസിയാതെ ആ നഷ്ടങ്ങളെല്ലാം നികത്തി നേട്ടത്തിലേക്ക് തിരിച്ചുവന്നു. രാവിലെതന്നെ വീണ്ടും ഇടിവുണ്ടായി സെൻസെക്സ് 600 പോയിന്റിലധികം താഴ്ന്ന് 74,000 നിലവാരത്തിനു താഴെയും നിഫ്റ്റി സൂചിക 23,000 പോയിന്റിനു താഴെയുമെത്തി.
ഉച്ചകഴിഞ്ഞ് അവസാന മണിക്കൂറുകളിൽ രാവിലെയുണ്ടായ നഷ്ടങ്ങളെല്ലാം മറികടക്കുകയും ചെയ്തു. സെൻസെക്സ് 1000 പോയിന്റിലധികം ഉയർന്നപ്പോൾ നിഫ്റ്റി 23,500 നിലവാരത്തിനു മുകളിലെത്തുകയും ചെയ്തു. വ്യാപാരത്തിന്റെ അവസാനം നേരിയ തോതിൽ നേട്ടം നഷ്ടപ്പെട്ടെങ്കിലും വിപണി ലാഭത്തിൽതന്നെ ക്ലോസ്ചെയ്തു.
സെൻസെക്സ് 939 പോയിന്റ് (1.26%) ഉയർന്ന് 75,503ലും നിഫ്റ്റി 258 പോയിന്റ് (1.11%) ലാഭത്തിൽ 23,409ലും വ്യാപാരം പൂർത്തിയാക്കി.
പ്രധാന നേട്ടമുണ്ടാക്കിയവരും നഷ്ടം നേരിട്ടവരും
അൾട്രാടെക് സിമന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ട്രെന്റ്, എറ്റേണൽ, ബജാജ് ഫിനാൻസ് എന്നിവരാണ് സെൻസെക്സിൽ പ്രധാന നേട്ടക്കാർ. ഇവയുടെ ഓഹരികൾ രണ്ടു മുതൽ നാലു ശതമാനം വരെ ഉയർന്നു. ഭാരത് ഇലക്ട്രോണിക്സ്, സണ് ഫാർമ, പവർ ഗ്രിഡ്, എൻടിപിസി എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ടവ.
എൻഎസ്ഇയിൽ 1075 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 2213 എണ്ണം താഴ്ന്നു 84 എണ്ണത്തിൽ മാറ്റമുണ്ടായില്ല. മേഖലാ സൂചികകളിൽ നിഫ്റ്റി ഓട്ടോയാണ് (1.67%) ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. നഷ്ടത്തിൽ ഓയിൽ ആൻഡ് ഗ്യാസ് (1.58%) ആണ് മുന്നിൽ.
വിപണിയുടെ നേട്ടത്തിനുള്ള കാരണങ്ങൾ
വാല്യു ബയിംഗ്: ഇന്നലെ താഴ്ന്ന നിലവാരത്തിൽനിന്ന് വാല്യു ബയിംഗ് നടന്നതോടെ സൂചികകൾ ഉയർന്നു. തുടർച്ചയായ നാലാം സെഷനിലും നഷ്ടമെന്നു തോന്നിച്ചിടത്ത് ഓട്ടോ, മെറ്റൽ, ബാങ്ക്, കണ്സ്യൂമർ ഡ്യൂറബിൾസ്, എഫ്എംസിജി എന്നിവയിലുണ്ടായ ഉയർന്ന വാങ്ങലുകളാണ് വിപണിയെ തിരിച്ചുകൊണ്ടുവന്നത്.
ഇന്ത്യ വിക്സിന്റെ താഴ്ച: വിപണിയിലെ അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് കഴിഞ്ഞയാഴ്ചയിലെ കുതിപ്പിനുശേഷം നാലു ശതമാനത്തിലധികം താഴ്ന്നു.
ഭൗമരാഷ്ട്രീയ പ്രതിസന്ധി അയയുമെന്ന പ്രതീക്ഷ: വിപണിയിലെ ശുഭാപ്തിവിശ്വാസത്തിനിടയിലും ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് ബാരലിന് 100 ഡോളറിനു മുകളിലാണ്.
യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള നീക്കങ്ങൾക്ക് തടസം നേരിടുകയാണ്.
യുദ്ധസാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ തന്റെ ഭരണകൂടം ഏഴു രാജ്യങ്ങളുമായി ചർച്ച നടത്തുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എണ്ണക്കപ്പലുകൾ കടന്നുപോകുന്നത് ഇറാൻ ഭൂരിഭാഗവും തടഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഈ പാതയിലെ കപ്പലുകൾക്ക് അടന്പടി സേവിക്കാൻ വിവിധ രാജ്യങ്ങളുടെ ഒരു സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് യുഎസ്.
Business
കൊച്ചി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഇ) തങ്ങളുടെ നിർദിഷ്ട പ്രഥമ ഓഹരിവിപണി പ്രവേശനവുമായി (ഐപിഒ) ബന്ധപ്പെട്ട് മർച്ചന്റ് ബാങ്കർമാർ, നിയമസ്ഥാപനങ്ങൾ, മറ്റ് മധ്യവർത്തികൾ എന്നിവരെ തെരഞ്ഞെടുക്കുന്ന നടപടികൾ പൂർത്തിയാക്കി. എൻഎസ്ഇയുടെ ഐപിഒ കമ്മിറ്റി അംഗീകരിച്ച ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
കൊടക് മഹീന്ദ്ര കാപ്പിറ്റൽ കമ്പനി ലിമിറ്റഡ്, ജെഎം ഫിനാൻഷൽ ലിമിറ്റഡ്, ആക്സിസ് കാപ്പിറ്റൽ ലിമിറ്റഡ്, ഐഐഎഫ്എൽ കാപ്പിറ്റൽ സർവീസസ് ലിമിറ്റഡ് (മുമ്പ് ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്നത്), മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്സ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, എസ്ബിഐ കാപ്പിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ്, നുവമ വെൽത്ത് മാനേജ്മെന്റ് ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, അവെന്റസ് കാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെപി മോർഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് ക്യാപ്പിറ്റൽ മാർക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഐഡിബിഐ കാപ്പിറ്റൽ മാർക്കറ്റ്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ്, 360 വൺ വാം ലിമിറ്റഡ്, ആനന്ദ് രാഠി അഡ്വൈസേഴ്സ് ലിമിറ്റഡ്, ഡാം കാപ്പിറ്റൽ അഡ്വൈസേഴ്സ് ലിമിറ്റഡ്, പാന്റോമത്ത് കാപ്പിറ്റൽ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഇക്വിറസ് ക്യാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്നീ 20 മർച്ചന്റ് ബാങ്കർമാരെയാണ് തെരഞ്ഞെടുത്തത്.
Business
മുംബൈ: കഴിഞ്ഞ സെഷനിലെ ശക്തമായ തിരിച്ചുവരവിനുശേഷം ഇന്നലെ ഓഹരിവിപണി വീണ്ടും സമ്മർദത്തിലായി. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധവും എണ്ണവിലയിലെ അസ്ഥിരതയുമാണ് വിപണിയുടെ തകർച്ചയ്ക്കിടയാക്കിയത്. സെൻസെക്സ് 1300 പോയിന്റിലധികം താണു. നിഫ്റ്റി നിർണായകമായ 23,900 പോയിന്റിന് താഴെയാണ് ക്ലോസ് ചെയ്തത്.
മിശ്രമായ ആഗോള സൂചനകൾക്കിടെ വിപണി ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് ഈ നഷ്ടം കൂടുതൽ വ്യാപിക്കുകയും ചെയ്തു. വിപണി സൂചികകൾ കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കു കൂപ്പുകുത്തുകയും ചെയ്തു.
സെൻസെക്സ് 1342 പോയിന്റ് (1.72%) ഇടിഞ്ഞ് 76864ൽ വ്യാപാരം പൂർത്തിയാക്കി. പത്തര മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന ക്ലോസിംഗ് നിലവാരമാണിത്.
നിഫ്റ്റി 394 പോയിന്റ് (1.63%) താഴ്ന്ന് 23867ലും വ്യാപാരം പൂർത്തിയാക്കി. 2025 ഏപ്രിൽ 17-ന് ശേഷം ഇതാദ്യമായാണ് നിഫ്റ്റി സൂചിക 24,000 നിലവാരത്തിന് താഴെ ക്ലോസിംഗ് രേഖപ്പെടുത്തുന്നത്.
നിഫ്റ്റി മിഡ്കാപ് 100 സൂചിക 1.25% നഷ്ടം നേരിട്ടു. നിഫ്റ്റി സ്മോൾകാപ് 100 സൂചിക 0.36% ഇടിവ് കുറിച്ചു. മേഖലാ സൂചികകളിൽ ഇന്നലത്തെ വ്യാപാരത്തിൽ ഫാർമ, ഹെൽത്ത്കെയർ, ഓയിൽ & ഗ്യാസ് തുടങ്ങിയ സൂചികകൾ മാത്രമാണ് നേരിയ തോതിലെങ്കിലും നേട്ടം സ്വന്തമാക്കിയത്.
വിപണിയുടെ വീഴ്ചയ്ക്കു കാരണങ്ങൾ
എഫ്ഐഐകളുടെ വില്പന: ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ ഓഹരി വിറ്റഴിക്കൽ തുടരുകയാണ്. ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐ) ഈ മാസം ഇതുവരെ വില്പനക്കാരുടെ റോളിൽതന്നെയാണ്. ചൊവ്വാഴ്ച 4672.64 കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിച്ചത്. അതേസമയം, ഡൊമസ്റ്റിക് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (ഡിഐഐ) നിക്ഷേപകരാകുകയാണ്. ചൊവ്വാഴ്ച 6333 കോടി രൂപയുടെ നിക്ഷേപം നടത്തി.
ലാഭമെടുപ്പ്: കഴിഞ്ഞ രണ്ടു സെഷനുകളിലെ ഇടിവുകൾക്ക് വിരാമമിട്ടുകൊണ്ട് ചൊവ്വാഴ്ച വ്യാപാര സെഷനിൽ സൂചികകൾ നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഈ നേട്ടം നിക്ഷേപകരെ ഇന്നലെ വൻതോതിൽ ലാഭമെടുപ്പിലേക്കു നയിച്ചു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, റിലയൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ബാങ്കിംഗ്, മറ്റ് മേഖലകളിലെ പ്രമുഖ ഓഹരികളിൽ നടന്ന ലാഭമെടുപ്പ് ഓഹരി സൂചികകളുടെ ഇടിവിനു പ്രധാന കാരണമായി.
യുദ്ധം നീളുന്നത്: യുഎസ്-ഇറാൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച പ്രത്യാശ പ്രകടിപ്പിച്ചെങ്കിലും, സംഘർഷം വീണ്ടും ശക്തമാകുന്നതായാണ് കാണുന്നത്.
എഎഫ്പി റിപ്പോർട്ട് പ്രകാരം, ഹോർമുസ് കടലിടുക്കിനു സമീപം മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാന്റെ 16 ബോട്ടുകൾ യുഎസ് സൈന്യം തകർത്തു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് ഇടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെടുത്താൻ ശ്രമിച്ചാൽ ഇറാന് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയാൽ ആഗോള സാന്പത്തിക വളർച്ചയ്ക്കും പണപ്പെരുപ്പത്തിനും അത് വലിയ ഭീഷണിയാകുമെന്ന് ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രൂപയുടെ ഇടിവ്: ഡോളറിനെതിരേ റിക്കാർഡ് താഴ്ചയിൽനിന്നും ചൊവ്വാഴ്ച ശക്തമായി തിരിച്ചെത്തിയ രൂപ ഇന്നലെ വീണ്ടും ഇടിഞ്ഞു. പശ്ചിമേഷ്യയിൽ യുദ്ധം കനത്തതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില കുതിച്ചുയർന്നതും ഡോളർ കരുത്താർജിച്ചതുമാണ് രൂപയ്ക്കു തിരിച്ചടിയായത്. ഇന്നലെ 16 പൈസ ഇടിഞ്ഞ് 92.01 നിലവാരത്തിലെത്തി.
Business
മുംബൈ: ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുതിച്ചുചാട്ടം ഏഷ്യയിലെ മൂന്നാമത്തെ വലിയ സന്പദ്്വ്യവസ്ഥയായ ഇന്ത്യയുടെ വളർച്ചയെയും പണപ്പെരുപ്പത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെ, ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ തകർച്ച നേരിട്ടു. ഇതോടെ വിപണി ഏകദേശം ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ലോകത്തിലെതന്നെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് ഓയിൽ വില വർധിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. ഇത് പണപ്പെരുപ്പം ഉയരാൻ കാരണമാകുമെന്നു മാത്രമല്ല, യുഎസ് ഡോളറിനെതിരേ റിക്കാർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപയുടെ മൂല്യത്തിന്മേലുള്ള സമ്മർദം വർധിപ്പിക്കുകയും ചെയ്യും.
യുഎസ്- ഇസ്രയേൽ സഖ്യത്തിന്റെ ഇറാനെതിരേയുള്ള യുദ്ധം പത്താം ദിവസത്തേക്കു കടന്നിരിക്കുകയാണ്. ഇതോടെ എണ്ണവില കുതിച്ചുയർന്നു. 2022ലെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിനു ശേഷം ആദ്യമായി എണ്ണ വില ബാരലിന് 100 ഡോളർ കടന്നു. പശ്ചിമേഷ്യയിൽ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടതും മധ്യേഷ്യയിലെ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങൾ വിതരണം വെട്ടിക്കുറച്ചതുമാണ് വില വർധനയ്ക്കു കാരണമാകുന്നത്.
ഓഹരിവിപണികൾ കൂപ്പുകുത്തി
ഇന്ത്യയുടെ ഓഹരി സൂചികകളായ നിഫ്റ്റി 50, സെൻസെക്സ് എന്നിവയ്ക്ക് വലിയ തകർച്ചയാണ് ഇന്നലെയുണ്ടായത്. നിഫ്റ്റി 1.73 ശതമാനം ഇടിഞ്ഞ് 24,028.05 എന്ന 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ ക്ലോസ് ചെയ്തു.
വിപണിയിലെ ചാഞ്ചാട്ടം 21 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തുകയും ചെയ്തു. ബിഎസ്ഇ സെൻസെക്സ് 1.71 ശതമാനം താഴ്ന്ന് 77,566.16 എന്ന 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പശ്ചിമേഷ്യയിലെ യുദ്ധം തുടങ്ങിയതിനുശേഷം പ്രധാന സൂചികകൾ ഏകദേശം 4.6 ശതമാനം ഇടിഞ്ഞു.
എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടം ആഗോളതലത്തിൽ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും അത് പലിശനിരക്ക് വർധിപ്പിക്കാൻ ഇടയാക്കുമെന്നുമുള്ള ആശങ്കയെത്തുടർന്ന് മറ്റ് ഏഷ്യൻ ഓഹരി വിപണികളിലും വാൾസ്ട്രീറ്റ് ഫ്യൂച്ചേഴ്സിലും ഇടിവുണ്ടായി.
വിപണിയിൽ ആകെ തകർച്ച
പ്രധാനപ്പെട്ട 16 മേഖലകളിൽ 15 എണ്ണത്തിലും ഇടിവുണ്ടായി. സ്മോൾകാപ്, മിഡ്കാപ് സൂചികകൾ യഥാക്രമം 2.22%, 1.97% എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി.
ബിഎസ്ഇ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനം മുൻ സെഷനിലെ 450 ലക്ഷം കോടി രൂപയിൽനിന്ന് 441 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഒരൊറ്റ ട്രേഡിംഗ് സെഷനിൽ നിക്ഷേപകർക്ക് ഒന്പത് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി.
രൂപയുടെ മൂല്യത്തകർച്ച
ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഇന്നലെ 53 പൈസയുടെ നഷ്ടത്തിൽ 92.35ലേക്കു കൂപ്പുകുത്തിയാണ് വിപണി ക്ലോസ് ചെയ്തത്. പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനാൽ അസംസ്കൃത എണ്ണ വില ഉയർന്നതിനെത്തുടർന്ന് ഡോളറിനുള്ള ആവശ്യകത വർധിച്ചതാണ് രൂപയുടെ ഇടിവിനു കാരണമായത്.
വിദേശ നിക്ഷേപകരുടെ ഇന്ത്യൻ വിപണിയിൽനിന്നുള്ള പിന്മാറ്റവും രൂപയ്ക്കു തിരിച്ചടിയാകുന്നു. എക്സ്ചേഞ്ച് കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് 21000 കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിച്ചത്.
Business
മുംബൈ: ദുർബലമായ ആഗോള സൂചനകളുടെയും വിദേശ ഫണ്ടുകളുടെ വില്പനകളുടെയും ഫലമായി ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ ഒരു ശതമാനത്തിനു മുകളിൽ ഇടിഞ്ഞു.
സെൻസെക്സ് 961.42 പോയിന്റ് (1.17%) താഴ്ന്ന് 81,287.19ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സെൻസെക്സ് 1089 പോയിന്റോളം ഇടിഞ്ഞ് 81,159 പോയിന്റ് വരെയെത്തിയിരുന്നു. നിഫ്റ്റി 318 പോയിന്റ് (1.25%) നഷ്ടത്തിൽ 25,178 പോയിന്റിൽ ക്ലോസ് ചെയ്തു.
നിഫ്റ്റി മേഖലാ സൂചിക ഐടി (0.16%), മീഡിയ (0.60%), കണ്സ്യൂമർ ഡ്യൂറബിൾസ് (0.17%) ഒഴികെ മറ്റെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ ഒരു ശതമാനത്തിനു മുകളിൽ താഴ്ന്നു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തത്തിലുള്ള വിപണി മൂലധനം കഴിഞ്ഞ സെഷനിലെ 468.5 ലക്ഷം കോടി രൂപയിൽ നിന്ന് 463 ലക്ഷം കോടി രൂപയായി കുറഞ്ഞതോടെ നിക്ഷേപകർക്ക് അഞ്ചു ലക്ഷം കോടി രൂപയിലധികം നഷ്ടമുണ്ടായി.
ഇടിവിനുള്ള കാരണങ്ങൾ
Business
മുംബൈ: യുഎസ് ആർട്ടിഫിഷൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ ആന്ത്രോപിക്കിന്റെ പുതിയ പ്രഖ്യാപനം ലോകമെന്പാടുമുള്ള ഐടി ഓഹരികൾക്കു പ്രതി കൂലമായി. ഇത് വൻ തോതിൽ ഐടി ഓഹരികളുടെ വില്പനയിലേക്കു നയിച്ചതോടെ ഇന്ത്യൻ ഓഹരി സൂചികകളെ നഷ്ടത്തിലേക്കെത്തിച്ചു.
എഐ മൂലമുണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾ നിക്ഷേപകരെ സ്വാധീനിച്ചതോടെ ഇന്ത്യൻ ഐടി ഓഹരികൾ തുടർച്ചയായ അഞ്ചാം ദിനവും വില്പനയിലായിരുന്നു. ഉച്ചയോടെ അഞ്ചു ശതമാനത്തിനു മുകളിൽ ഇടിഞ്ഞ നിഫ്റ്റി ഐടി സൂചിക 4.74 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 1497 പോയിന്റ് താഴ്ന്ന് 30,053.50ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്റ്റി ഐടി സൂചികയിലെ പത്ത് ഓഹരികളും നഷ്ടത്തിലായിരുന്നു. എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, പെർസിസ്റ്റന്റ്, എൽടിഐ മൈൻഡ്ട്രീ, കോഫോർഗ് എന്നിവയുടെ ഓഹരികൾ ആറു ശതമാനത്തിനു മുകളിൽ താഴ്ന്നു. ഇൻഫോസിസ്, ടിസിഎസ്, ഒറാക്കിൾ ഫിൻ സെർവ്, എംഫാസിസ്, വിപ്രോ എന്നിവയുടെ ഓഹരികൾ മൂന്നു ശതമാനത്തിനു മുകളിൽ ഇടിഞ്ഞു.
സെൻസെക്സ് 1069 പോയിന്റ് (1.28%) താഴ്ന്ന് 82,226ലും നിഫ്റ്റി 288.35 പോയിന്റ് (1.12%) നഷ്ടത്തിൽ 25,425ലും വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സെൻസെക്സ് 1360 പോയിന്റും (1.63%) നിഫ്റ്റി 385 പോയിന്റും (1.50%) ഇടിവ് നേരിട്ടിരുന്നു.
വിപണിയുടെ ഇടിവിനുള്ള പ്രധാന കാരണങ്ങൾ
1. ഐടിയിലെ വില്പന: എഐ മൂലമുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായതോടെ ഇന്ത്യൻ ഐടി ഓഹരികളിൽ വലിയ തോതിൽ വില്പന നടന്നു. പരന്പരാഗത സോഫ്റ്റ്വേർ സംവിധാനങ്ങൾ ആധുനികവത്കരിക്കുന്നതിനായുള്ള ചെലവും സങ്കീർണതയും കുറയ്ക്കാൻ തങ്ങളുടെ ക്ലോഡ് കോഡ് ടൂളുകൾക്ക് കഴിയുമെന്ന ആന്ത്രോപിക്കിന്റെ അവകാശവാദം നിക്ഷേപകരിൽ പുതിയ ഭീതിക്കു കാരണമായി. ഐടി കന്പനികളുടെ പ്രധാന വരുമാന സ്രോതസായ സേവനങ്ങളെ എഐ ലളിതമാക്കുന്നതോടെ കന്പനികളുടെ ലാഭക്ഷമത കുറയുമെന്ന ഭീതി നിക്ഷേപകരിൽ ഉടലെടുത്തു.
2. ആഗോള സൂചനകളും ട്രംപിന്റെ പുതിയ ഭീഷണിയും: യുഎസ് ഓഹരിവിപണികൾ തിങ്കളാഴ്ച രണ്ടു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയപ്പോൾ ഏഷ്യൻ വിപണികൾ വലിയ മാറ്റമില്ലാതെ തുടർന്നു. ലോകരാജ്യങ്ങൾക്കെതിരേ ഐഇഇപിഎ നിയമപ്രകാരം ചുമത്തിയ അധിക ഇറക്കുമതി തീരുവ യുഎസ് സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്ന് പുതിയതായി ചർച്ച ചെയ്ത് ഉറപ്പിച്ച വ്യാപാര കരാറുകളിൽനിന്ന് പിന്മാറരുതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നല്കി. വ്യാപാര മേഖലയിൽ തങ്ങളുമായി വിലപേശലിനു തുനിയുന്ന രാജ്യങ്ങൾക്കെതിരേ മറ്റ് വ്യാപാര നിയമങ്ങൾ ഉപയോഗിച്ച് കൂടുതൽ ഉയർന്ന നിരക്കിലുള്ള തീരുവ ചുമത്തുമെന്ന് ട്രംപ് സമൂഹമാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകി. ഇത് വിപണിയിൽ പ്രതികൂലമായി ബാധിച്ചു.
3. മന്ത്ലി എക്സ്പയറി: എൻഎസ്ഇയിൽ മാസ കാലയളവിലുള്ള ഡെറിവേറ്റീവ് കോണ്ട്രാക്ടുകളുടെ എക്സ്പയറി ദിനം ചൊവാഴ്ചയാണ്. എക്സ്പയറി ദിനത്തിൽ ചാഞ്ചാട്ടം സ്വാഭാവികമാണ്. എക്സപയറി ദിനങ്ങളിൽ ട്രേഡർമാർ കൈവശമിരിക്കുന്ന പൊസിഷൻ ഒഴിവാക്കുന്നതും പുതിയതിലേക്കുള്ള റോളോവർ നടപടികളിലേക്കു കടക്കുന്നതും വിപണിയിൽ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് ഇടയാക്കാറുണ്ട്. വിപണി തുടക്കത്തിൽതന്നെ ദുർബലമായിരുന്നതിനാൽ എക്സ്പയറി ദിനത്തിലെ ചാഞ്ചാട്ടം ആഘാതം വർധിപ്പിച്ചു.
4. രൂപയുടെ മൂല്യം ഇടിഞ്ഞു: യുഎസ് ഡോളറിനെതിരേയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇന്നലെ വ്യാപാരത്തിൽ ഇടിവ് രേഖപ്പെടുത്തി. രൂപയ്ക്കെതിരേ ഡോളർ ശക്തിപ്പെടുന്ന സാഹചര്യം വിദേശ നിക്ഷേപകരെ ആഭ്യന്തര വിപണിയിൽ നിന്നും പിൻവലിയാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്.
5. അസംസ്കൃത എണ്ണ വില ഉയർന്നു: യുഎസ് - ഇറാൻ സംഘർഷ ഭീതി നിലനിൽക്കുന്നതിനാൽ അസംസ്കൃത എണ്ണ വില ഉയർന്നു. ആണവ പദ്ധതികൾ നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് ഇറാനും യുഎസും തമ്മിൽ വരുന്ന വ്യാഴാഴ്ച ജനീവയിൽ വച്ച് നടക്കാനിരിക്കുന്ന ചർച്ച ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ചർച്ച അലസിപ്പിരിഞ്ഞാൽ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുള്ളതിന്റെ പിരിമുറുക്കം വിപണിയിൽ അനുഭവപ്പെടുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ഒരു ശതമാനം ഉയർന്ന് ബാരലിന് 72.13 ഡോളറിലെത്തി.
Business
മുംബൈ: വിവിധ രാജ്യങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീംകോടതിയുടെ പ്രഖ്യാപനത്തെത്തുടർന്ന് ഇന്ത്യൻ ഓഹരിവിപണിയിൽ നേട്ടം.
എന്നാൽ, ആർട്ടിഫിഷൽ ഇന്റലിജൻസ് സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഐടി ഓഹരികളെ സമ്മർദത്തിലാക്കിയത് വിപണിയിലെ കൂടുതൽ മുന്നേറ്റത്തെ തടഞ്ഞു.
ബിഎസ്ഇ സെൻസെക്സ് 480 പോയിന്റ് (0.58%) ഉയർന്ന് 83,295ലും എൻഎസ്ഇ നിഫ്റ്റി 142 പോയിന്റ് (0.55%) നേട്ടത്തിൽ 25,713ലും വ്യാപാരം പൂർത്തിയാക്കി.
നിഫ്റ്റിയിലെ 16 മേഖലാ സൂചികകളിൽ 13 എണ്ണം നേട്ടത്തിലായിരുന്നു. ഐടി സൂചിക 1.42 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
ടെക്സ്റ്റൈൽ ഓഹരികൾക്കു നേട്ടം
ട്രംപിന്റെ തീരുവ നയങ്ങൾ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതിയിൽ നിന്ന് വിധി വന്നതോടെ ഇന്ത്യൻ വസ്ത്ര വ്യാപാര മേഖലയിൽ ആവേശം.
Business
മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തിലെ നേട്ടങ്ങൾ കൈവിട്ട സെൻസെക്സും നിഫ്റ്റിയും കനത്ത നഷ്ടത്തിൽ ഇന്നലെ ക്ലോസ് ചെയ്തു. വിപണിയിലുണ്ടായ കനത്ത വില്പനയാണ് പ്രധാന സൂചികകളെ ബാധിച്ചത്. സെൻസെക്സ് 1200 പോയിന്റിലധികം ഇടിഞ്ഞു; നിഫ്റ്റി പല സപ്പോർട്ട് ലെവലുകളും തകർത്ത് 25,450ന് അരികിലായി ക്ലോസ് ചെയ്തു.
സെൻസെക്സ് 1236 പോയിന്റ് (1.48%) താഴ്ന്ന് 82,498ലും നിഫ്റ്റി 365 പോയിന്റ് (1.41%) നഷ്ടത്തിൽ 25,454ലും വ്യാപാരം പൂർത്തിയാക്കി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 472 ലക്ഷം കോടി രൂപയിൽനിന്ന് 464 ലക്ഷം കോടി രൂപയായി കുറഞ്ഞു. അതായത് നിക്ഷേപകർക്ക് എട്ട് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്നലെയുണ്ടായത്.
നിഫ്റ്റി 50ൽ മൂന്ന് ഓഹരികൾ മാത്രം നേട്ടമുണ്ടാക്കിയപ്പോൾ ബാക്കിയുള്ള 47 ഓഹരികളും നഷ്ടത്തിലായിരുന്നു. നിഫ്റ്റി മേഖലാ സൂചികകൾ ഒന്നടങ്കം ചുവപ്പിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
നിഫ്റ്റി ഐടി നഷ്ടത്തിലാണ് (1.07%) ക്ലോസ് ചെയ്ത്. എന്നാൽ, വ്യാപാരത്തിന്റെ തുടക്കത്തിൽ ടെക് ഓഹരികൾ നേട്ടത്തിലായിരുന്നു. ടെക് കന്പനികളിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തെക്കുറിച്ചുള്ള ആശങ്കകൾ ഒഴിഞ്ഞതിനെത്തുടർന്ന് യുഎസ് ടെക് ഓഹരികൾ നേട്ടമുണ്ടാക്കി. ഇത് ഇന്ത്യൻ ഐടി ഓഹരികളിലും സ്വാധീനിച്ചു. പ്രമുഖ ഇന്ത്യൻ ഐടി കന്പനികളായ ഇൻഫോസിസ് (0.52%), വിപ്രോ (0.58%), ടിസിഎസ് (0.74%), എച്ച്സിഎൽ ടെക് (1.02%) എന്നിങ്ങനെയായിരുന്നു പ്രകടനം.
ഓട്ടോ, മീഡിയ, റിയൽറ്റി എന്നിവ രണ്ടു ശതമാനത്തിനു മുകളിൽ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്കിംഗ്, ഫിനാൻസ് ഓഹരികൾ ഒരു ശതമാനത്തിനു മുകളിലാണ് നഷ്ടമുണ്ടായത്.
വിപണിയിലെ പ്രതീക്ഷിത ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് സൂചിക 10 ശതമാനം വർധിച്ചു.
ഇന്നലെത്തെ ഇടിവിനു കാരണങ്ങൾ
1. ലാഭമെടുപ്പ്: തുടർച്ചയായ മൂന്നു ദിവസം വിപണികൾ നേട്ടത്തിലായിരുന്നതിനാൽ നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നു. ഇത് കനത്ത തോതിൽ വില്പനയ്ക്കു നിക്ഷേപകരെ പ്രേരിപ്പിച്ചു. കഴിഞ്ഞ മൂന്നു സെഷനുകളിൽ സെൻസെക്സും നിഫ്റ്റിയും ഏകദേശം 1.4 ശതമാനം നേട്ടം കൈവരിച്ചിരുന്നു.
2. അസംസ്കൃത എണ്ണ വിലക്കയറ്റം: പശ്ചിമേഷ്യയിൽ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഎസുമായി തുടരുന്ന അഭിപ്രായ ഭിന്നത വഷളാകുമെന്ന ലക്ഷണങ്ങൾ പ്രകടമായതോടെ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില വർധിക്കുന്നതിന് കാരണമായി. ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 70 ഡോളറിനു മുകളിലേക്ക് എത്തിച്ചേർന്നു. കഴിഞ്ഞ സെഷനേക്കാൾ നാലു ശതമാനം വർധനയാണിത്. ക്രൂഡോയിൽ ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതിയിലൂടെ കണ്ടെത്തുന്ന ഇന്ത്യയെ സംബന്ധിച്ച് വിലക്കയറ്റം തിരിച്ചടിയാണ്. പണപ്പെരുപ്പം ഉയരുന്നതിന് കളമൊരുക്കുന്ന സ്ഥിതിയാണത്.
3. അന്താരാഷ്ട്ര സംഘർഷങ്ങൾ :ആഗോള സൂചനകളും നിക്ഷേപകരിൽ സമ്മർദം വർധിപ്പിക്കുന്നു. ഇറാനെതിരേ യുഎസ് സൈനിക നടപടികളിലേക്കു കടന്നേക്കുമോയെന്ന ആശങ്ക നിക്ഷേപകരെ ജാഗരൂകരാക്കി.
4. യുഎസ് ഫെഡ് തീരുമാനങ്ങൾ: പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് യുഎസ് ഫെഡറൽ റിസർവിൽനിന്നുണ്ടായ അനിശ്ചിതത്വം നിക്ഷേപകരെ സ്വാധീനിച്ചു.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ജനുവരിയിൽ ചേർന്ന എഫ്ഒഎംസി യോഗത്തിന്റെ മിനിറ്റ്സ് കഴിഞ്ഞ ദിവസം പുറത്തുവന്നു.
ഇതിൽ ഭാവിയിൽ പലിശ നിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച് ഫെഡ് ഗവണർമാർക്കിടയിൽ അഭപ്രായ വ്യത്യാസമുണ്ടെന്ന് വ്യക്തമായി. പണപ്പെരുപ്പം കുറയുകയാണെങ്കിൽ പലിശ നിരക്കുകളിൽ ഇളവു വരുത്താൻ ചിലർ താത്പര്യം പ്രകടിപ്പിക്കുന്പോൾ വിലക്കയറ്റം തുടരുകയാണെങ്കിൽ നയം കർശനമാക്കണമെന്ന് ഒരു കൂട്ടർ അഭിപ്രായപ്പെട്ടു.
പലിശ നിരക്ക് കുറയ്ക്കുന്നതിൽ കാലതാമസമുണ്ടാകുന്നതോ അല്ലെങ്കിൽ നിരക്ക് വീണ്ടും വർധിപ്പിക്കുന്നതോ ഡോളറിനെ കരുത്തുറ്റതാക്കും. ഇത് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിനെ ബാധിക്കും. കഴിഞ്ഞ ഏഴു മാസം തുടർച്ചയായി വില്പന നടത്തിയ ശേഷം ഫെബ്രുവരിയിലാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ സജീവമായി തുടങ്ങിയത്.
Business
മുംബൈ: ഓഹരി വിപണിയില് കേരളത്തില്നിന്നുള്ള നിക്ഷേപകരുടെ എണ്ണത്തില് ആശാവഹമായ വര്ധന ഉണ്ടായിട്ടുണ്ടെന്നും വനിതാ നിക്ഷേപകരുടെ എണ്ണത്തില് കേരളം ദേശീയ ശരാശരിയേക്കാള് മുന്നിലാണെന്നും നാഷണല് സ്റ്റോക്ക് എക്സ്ചേഞ്ച് (എന്എസ് ഇ) എംഡിയും സിഇഒയുമായ ആശിഷ് കുമാര് ചൗഹാന്. പ്രസ് ഇന്ഫര്മേഷന് ബ്യൂറോ തിരുവനന്തപുരം സംഘടിപ്പിച്ച മാധ്യമ പര്യടനത്തിന്റെ ഭാഗമായി കേരളത്തില് നിന്നെത്തിയ മാധ്യമപ്രവര്ത്തകരോട് സംവദിക്കുകയായിരുന്നു ഇദ്ദേഹം.
“രാജ്യത്തിന്റെ സാമ്പത്തിക വളര്ച്ചയില് നിക്ഷേപകരെയും സംരംഭകരെയും ബന്ധിപ്പിക്കുന്ന ഒരു പാലമാണ് എന്എസ്ഇ. ഒരു സ്ഥാപനത്തിന്റെ ഓഹരി വാങ്ങുമ്പോള് നാം ആ സ്ഥാപനത്തിന്റെ വളര്ച്ചയില് പങ്കാളികളാവുകയാണ്. ലാഭം ഉണ്ടെങ്കില് പങ്കാളിത്തലാഭവും നഷ്ടമാണെങ്കില് പങ്കാളിത്ത നഷ്ടവും ലഭിക്കും - ഇതാണ് വിപണിയുടെ അടിസ്ഥാന തത്വം.
വേഗലാഭം വാഗ്ദാനം ചെയ്യുന്ന തെറ്റായ ഉപദേശങ്ങള് കേട്ട് ആരും നിക്ഷേപ തട്ടിപ്പുകളില് ചെന്നുപെടരുത്. ഇന്ന് ഓഹരി വിപണി സമ്പന്നരുടെ മാത്രം വേദിയല്ല. മൊബൈല് ആപ്പുകളിലൂടെയും ഓണ്ലൈന് പ്ലാറ്റ്ഫോമുകളിലൂടെയും ചെറിയ തുകകളില് പോലും നിക്ഷേപം സാധ്യമാണ്. ഓഹരി വിപണി ഒരിക്കലും ഒരു ചൂതാട്ട വേദിയല്ല; അപകടമേഖലയുമല്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ഭാഗമാണ് സാധാരണക്കാരന് സമ്പത്ത് സൃഷ്ടിക്കാന് അവസരം നല്കുന്ന വേദിയാണ്”- അദ്ദേഹം വ്യക്തമാക്കി.
ഓഹരി വിപണിയിലെ കേരളത്തില് നിന്നുള്ള നിക്ഷേപകരുടെ എണ്ണത്തിലെ വര്ധനയുടെ കണക്കുകള് എന്എസ് ഇ ചീഫ് ഇക്കണോമിസ്റ്റ് തീര്ഥ ശങ്കര് പട്നായിക് വിശദീകരിച്ചു. രജിസ്റ്റര് ചെയ്ത കേരള നിക്ഷേപകരുടെ എണ്ണം 31.8 ലക്ഷമാണ്. 2010 സാമ്പത്തിക വര്ഷത്തില് 3.5 ലക്ഷം ആയിരുന്നത് ഇപ്പോള് ഒന്പതു മടങ്ങിലധികം വര്ധിച്ച് 31.8 ലക്ഷമായി. വനിതാ നിക്ഷേപകരുടെ പങ്കാളിത്ത നിരക്ക് 28.1 ശതമാനമായി വര്ധിച്ചു.
ഇത് അഖിലേന്ത്യ ശരാശരിയേക്കാള് (24.7 ശതമാനം) കൂടുതലാണ്.കഴിഞ്ഞ മൂന്നു വര്ഷത്തിനിടയില് കേരളത്തില് ഏറ്റവും കൂടുതല് നിക്ഷേപകര് വര്ധിച്ചത് എറണാകുളം ജില്ലയിലാണ് - 1.7 ലക്ഷം. തൊട്ടുപിന്നില് തൃശൂരും (1.6 ലക്ഷം) മലപ്പുറവും (1.5 ലക്ഷം) ഉണ്ട് -ആശിഷ് കുമാര് ചൗഹാൻ പറഞ്ഞു.
Business
മുംബൈ: കേന്ദ്ര ബജറ്റ് ദിനത്തിൽ കഴിഞ്ഞ ആറു വർഷത്തിനിടെയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചതിന്റെ പിറ്റേന്ന് സെൻസെക്സും നിഫ്റ്റിയും ശക്തമായ തിരിച്ചുവരവ് നടത്തി. ഓയിൽ ആൻഡ് ഗ്യാസ്, ബാങ്കിംഗ്, ഓട്ടോ ഓഹരികളിലുണ്ടായ വ്യാല്യു ബയിംഗിന്റെ കരുത്തിലാണ് ഓഹരിവിപണിയിൽ ഉണർവുണ്ടായത്.
ഞായറാഴ്ചത്തെ കേന്ദ്ര ബജറ്റിനോടനുബന്ധിച്ച് നടന്ന പ്രത്യേക വ്യാപാര സെഷനിലുണ്ടായ കനത്ത വില്പന സമ്മർദത്തെത്തുടർന്ന് ഇന്നലെ വിപണി നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് നഷ്ടങ്ങൾ നികത്തി വിപണി നേട്ടത്തിലേക്കു പ്രവേശിച്ചു.
സെൻസെക്സ് 943 പോയിന്റ് (1.17%) നേട്ടമുണ്ടാക്കി 81,666.46ൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ ഇത് 1009 പോയിന്റ് മുന്നേറി 81,732 പോയിന്റിൽ എത്തിയിരുന്നു. നിഫ്റ്റി 263 പോയിന്റ് (1.06%) ഉയർന്ന് 25,088.40ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സൂചിക 282.65 പോയിന്റ് മുന്നേറി 25,108.10ലെത്തിയിരുന്നു.
വിപണിയിൽ വ്യാപാരം കുത്തനെ കുറയ്ക്കും വിധം സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് കൂട്ടുകയാണെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപത്തിനു പിന്നാലെ പ്രധാന ഓഹരി സൂചികകൾ രണ്ടു ശതമാനത്തിനടുത്താണ് താഴ്ന്നത്.
നിഫ്റ്റിയിലെ വിശാല സൂചികകളായ നിഫ്റ്റി മിഡ്കാപ് 100, നിഫ്റ്റി സ്മോൾകാപ് 100 എന്നിവ യഥാക്രമം 0.96 ശതമാനവും 0.64 ശതമാനവും ഉയർന്നു.
വിപണിയുടെ തിരിച്ചുവരവിനു പിന്നിൽ
1. വാല്യു ബയിംഗ്: കഴിഞ്ഞ സെഷനിൽ വിപണിയിലുണ്ടായ വൻ ഇടിവിനു പിന്നാലെ നിക്ഷേപകർ വാല്യു ബയിംഗിലേക്കു കടന്നു. യഥാർഥ മൂല്യത്തേക്കാൾ കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഓഹരികൾ വാങ്ങിക്കൂട്ടുന്ന രീതിയാണ് വാല്യു ബയിംഗ്.
2. അസംസ്കൃത എണ്ണ വില കുറവ്: അസംസ്കൃത എണ്ണ വില നാലു ശതമാനത്തിനു മുകളിൽ കുറഞ്ഞ് ബാരലിന് 66.45 ഡോളറിലെത്തി. അസംസ്കൃത എണ്ണ വിലക്കുറവ് പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കാനും ഇന്ത്യയുടെ വ്യാപാര സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
3. ബജറ്റ് പ്രഖ്യാപനങ്ങൾ: ദീർഘകാല സാന്പത്തിക വളർച്ചയിൽ ഉൗന്നൽ നൽകിയുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. നിർമാണ മേഖലയ്ക്ക് ഉണർവ് നൽകുന്ന നടപടികൾ, ആഗോള ഡാറ്റ സെന്ററുകൾക്ക് ദീർഘകാല നികുതി ആനുകൂല്യങ്ങൾ, കൃഷി, ടൂറിസം മേഖലകൾക്കുള്ള പിന്തുണ എന്നിവ ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
4. രൂപയുടെ ഉയർച്ച: 2026-27ലെ കേന്ദ്ര ബജറ്റിനുശേഷമുള്ള വ്യാപാര ദിനത്തിൽ ഡോളറിനെതിരേ രൂപയുടെ മൂല്യം 42 പൈസ ഉയർന്ന് 91.51ൽ വ്യാപാരം പൂർത്തിയാക്കി. അസംസ്കൃത എണ്ണ വിലയിലുണ്ടായ കുറവാണ് രൂപയ്ക്കു കരുത്തായത്.
5. ലാർജ് കാപ് ഓഹരികളിലെ വാങ്ങൽ: ബ്ലൂചിപ്പ് ഓഹരികളിൽ ഉയർന്ന വാങ്ങലാണ് ഇന്നലെ ദൃശ്യമായത്. സൂചികയിലെ വന്പന്മാരായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി മൂന്നു ശതമാനത്തിനു മുകളിൽ ഉയർന്നു. ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ, അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോണ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയുടെ ഓഹരികളിൽ വലിയ വാങ്ങലുകളുണ്ടായി.
Business
മുംബൈ: ഡോളറിനെതിരേ രൂപ സർവകാല റിക്കാർഡ് താഴ്ചയിൽ. ഇന്നലെ വ്യാപാരം പൂർത്തിയായപ്പോൾ ഡോളറിനെതിരേ രൂപ 76 പൈസ ഇടിഞ്ഞ് 91.73 എന്ന നിലയിലെത്തി. കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവാണ് ഇത്.
ആഗോള വിപണിയിലെ അനിശ്ചിതത്വവും ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയും നിക്ഷേപകരെ ആശങ്കയിലാക്കി. ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ലോഹ ഇറക്കുമതിക്കാർക്കിടയിൽ ഡോളറിനു ശക്തമായ ആവശ്യകത ഉണ്ടായതും രൂപയെ സമ്മർദത്തിലാക്കി.
ഗ്രീൻലാൻഡ് വിഷയത്തിൽ യുഎസും യൂറോപ്പുമായുള്ള ബന്ധത്തിലുണ്ടായ വിള്ളലും എട്ടു യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ ട്രംപ് ചുമത്തിയ അധിക തീരുവ വീണ്ടുമൊരു വ്യാപാര യുദ്ധത്തിനുള്ള സാധ്യതകളും വിപണിയിൽ സമ്മർദമുണ്ടാക്കി. കൂടാതെ ഇന്ത്യൻ ഓഹരി വിപണിയിലെ തുടർച്ചയായുള്ള തകർച്ചയും രൂപയുടെ ഇടിവിന് ആക്കംകൂട്ടിയെന്ന് വിനിമയ വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 91.05 എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീടിത് വ്യാപാരത്തിനിടെയിലെ എക്കാലത്തെയും താഴ്ന്ന നിലയായ 91.74ലെത്തി. അവസാനം മുൻ സെഷനിലെ ക്ലോസിംഗ് ലെവലിനേക്കാൾ 76 പൈസ നഷ്ടത്തിൽ വ്യാപാരം പൂർത്തിയാക്കി.
ഡിസംബർ 16ന് രേഖപ്പെടുത്തിയ 91.14 ആണ് വ്യാപാരത്തിനിടെയിലെ രൂപയുടെ ഇതിനുമുന്പുള്ള താഴ്ന്ന നില.
ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന രൂപ ഈ മാസം രണ്ടു ശതമാനത്തോളം ഇടിഞ്ഞു. 2025ൽ അഞ്ചു ശതമാനത്തിന്റെ താഴ്ചയാണുണ്ടായത്.
ഓഹരിവിപണി ചുവപ്പിൽ
ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ മൂന്നാം ദിവസവും നഷ്ടത്തിൽ തന്നെ. ദുർബലമായ ആഗോള സൂചനകളാണ് ഇന്ത്യൻ ഓഹരിവിപണിയെ ബാധിക്കുന്നത്. സെൻസെക്സ് 271 പോയിന്റ് താഴ്ന്ന് 81,910ലും നിഫ്റ്റി 75 പോയിന്റ് നഷ്ടത്തിൽ 25,157.50ലും വ്യാപാരം പൂർത്തിയാക്കി.
നിഫ്റ്റി മേഖലാ സൂചികകളിൽ നിഫ്റ്റി മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് ഒഴികെ എല്ലാ സൂചികകളും താഴ്ന്നു.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ വൻ ഇടിവിൽ വ്യാപാരം പൂർത്തിയാക്കി. ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ സ്ഥാപന നിക്ഷേപരുടെ തുടരുന്ന പിന്മാറ്റം, ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾ, ദുർബലമായ മൂന്നാം പാദ ഫലങ്ങൾ എന്നിവയെല്ലാം വിപണിയെ സ്വാധീനിച്ചു.
2026ലെ ഇതുവരെയുള്ള വ്യാപാര സെഷനിലെ 13 ദിനങ്ങളിൽ 10ലും സെൻസെക്സും നിഫ്റ്റി 12 ദിനങ്ങളിലും ഇടിഞ്ഞു. 2025 മേയ് 13ന് ശേഷം ശതമാനക്കണക്കിൽ ഒരു ദിവസം നേരിട്ട ഏറ്റവും വലിയ ഇടിവാണ് ഇന്നലെയുണ്ടായത്.
സെൻസെക്സ് 1066 പോയിന്റ് (1.28%) താഴ്ന്ന് 82,180.47ലും നിഫ്റ്റി 353 പോയിന്റ് (1.38%) നഷ്ടത്തിൽ 25,232.50ലും വ്യാപാരം പൂർത്തിയാക്കി.
വിപണിയിലുണ്ടായ വൻ തകർച്ചയിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനികളുടെയും ആകെ വിപണി മൂലധനം 9.46 ലക്ഷം കോടി രൂപ കുറഞ്ഞ് 455.7 ലക്ഷം കോടിയായി. തിങ്കളാഴ്ച ഇത് 465 ലക്ഷം കോടി രൂപയായിരുന്നു.
ജനുവരിയിൽ നിഫ്റ്റി, സെൻസെക്സ് സൂചികകൾ 3.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ കാലയളവിൽ വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് 29,135 കോടി രൂപയായിരുന്നു. 2025 ഓഗസ്റ്റിനുശേഷമുള്ള (34,993 കോടി രൂപ) ഏറ്റവും മോശം പ്രകടമാണിത്.
നിഫ്റ്റിയിലെ എല്ലാ മേഖലാ സൂചികകളും ഇന്നലെ ചുവപ്പിലാണ് വ്യാപാരം പൂർത്തീകരിച്ചത്. റിയൽറ്റി സൂചിക (5.04 %) ഇടിഞ്ഞ് മേഖലാ സൂചികകളിൽ ഏറ്റവും വലിയ തകർച്ച നേരിട്ടു. ഐടി, ഓട്ടോ, ഹെൽത്ത്കെയർ, കണ്സ്യൂമർ ഡ്യൂറബിൾസ് എന്നിവ രണ്ടു ശതമാനത്തിനു മുകളിൽ താഴ്ന്നു.
ഡോളറിനെതിരേ രൂപ ഏഴു പൈസ ഇടിഞ്ഞ് 90.97 എന്ന റിക്കാർഡ് താഴ്ചയിൽ വ്യാപാരം അവസാനിപ്പിച്ചു. വിദേശ നിക്ഷേപർ ഇന്ത്യൻ വിപണിയിൽനിന്നു തുടരുന്ന പിന്മാറ്റവും ഇറക്കുമതിക്കാരിൽ ഡോളർ ആവശ്യകത ഉയരുന്നതും രൂപയുടെ താഴ്ചയ്ക്കു കാരണമാകുന്നു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ 90.91 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ രൂപ 91.06ലേക്കു താഴ്ന്നു. തിങ്കളാഴ്ച ഡോളറിനെതിരേ 12 പൈസ നഷ്ടത്തിൽ 90.90ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഡിസംബർ 16ന് രേഖപ്പെടുത്തിയ 91.14 ആണ് വ്യാപാരത്തിനിടയിലെ രൂപയുടെ താഴ്ന്ന ലെവൽ. അന്ന് തന്നെ രേഖപ്പെടുത്തിയ 90.93 ആണ് ഇതിനു മുന്പ് ഡോളറിനെതിരേ രൂപയുടെ വ്യാപാരവസാനമുള്ള താഴ്ന്ന നില.
Business
മുംബൈ: ഇന്ത്യ ഓഹരി സൂചികകൾ നഷ്ടത്തോടെ ആഴ്ചയ്ക്കു തുടക്കമിട്ടു. ആഗോള വിപണികളിലെ തളർച്ചയും വൻതോതിലുള്ള ലാഭമെടുപ്പുമാണ് ഇന്ത്യൻ സൂചികകൾക്ക് തിരിച്ചടി നൽകിയത്.
ആഗോള തലത്തിൽ വീണ്ടും ഉടലെടുത്ത വ്യാപാര യുദ്ധഭീഷണികളും കന്പനികളുടെ സമ്മിശ്രമായ മൂന്നാംപാദ ഫലങ്ങളും നിക്ഷേപകരെ ലാഭമെടുപ്പിലേക്കു നയിച്ചു. ഇന്നലെ വലിയ തകർച്ചയെ നേരിട്ട വിപണിയെ എഫ്എംസിജി, ഓട്ടോ എന്നിവയുടെ തെരഞ്ഞെടുക്കപ്പെട്ട ഓഹരികളിലുണ്ടായ വാങ്ങലുകളാണ് രക്ഷിച്ചത്.
സെൻസെക്സ് 324 പോയിന്റ് (0.39%) താഴ്ന്ന് 83,246.18ലും നിഫ്റ്റി 109 പോയിന്റ് (0.42%) നഷ്ടത്തിൽ 25,585.50ലും വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ നിഫ്റ്റി 25,500 പോയിന്റിലും താഴേക്കു പോയിരുന്നു.
നിഫ്റ്റി മേഖലാ സൂചികകളിൽ എഫ്എംസിജി (0.67%), ഓട്ടോ (0.13%) എന്നിവ ഒഴികെ എല്ലാ സൂചികകളും ചുവപ്പിലാണ് ക്ലോസ് ചെയ്തത്. റിയൽറ്റി (1.99%), മീഡിയ (1.84%) ഓഹരികൾ വൻ നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഐടി സൂചിക 0.47 ശതമാനം ഇടിവ് നേരിട്ടു.
വിപണിയുടെ ഇടിവിനുള്ള കാരണങ്ങൾ
1. ദുർബലമായ ആഗോള സൂചനകൾ: ഡെൻമാർക്കിൽനിന്ന് ഗ്രീൻലാൻഡ് വാങ്ങാനുള്ള യുഎസിന്റെ താത്പര്യങ്ങൾക്ക് എതിര് നിൽക്കുന്ന എട്ടു യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ആഗോള വിപണിയിൽ പ്രതിഫലിച്ചു. ഇത് പുതിയ വ്യാപാര യുദ്ധത്തിന്റെ ആശങ്കകളാണ് ഉയർത്തുന്നത്.
ഡെൻമാർക്ക്, നോർവെ, സ്വീഡൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, ഫിൻലൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള എല്ലാ ഇറക്കുമതിക്കുമാണ് തീരുവ ചുമത്തിയിരിക്കുന്നത്. ഇത് ഫെബ്രുവരി ഒന്നിനു നിലവിൽ വരും. ജൂണ് ഒന്നിനുള്ളിൽ പ്രശ്ന പരിഹാരമായില്ലെങ്കിൽ തീരുവ 25 ശതമാനമായി ഉയരും. ആഗോളതലത്തിൽ ഡോളർ ദുർബലാവസ്ഥയിലാണ്.
2. രൂപയുടെ ഇടിവ്: പുതിയ വ്യാപാര അനിശ്ചിതത്വങ്ങൾ ഉടലെടുത്തതോടെ ഇന്ത്യൻ ഓഹരിവിപണിയിൽനിന്നുള്ള വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക് ശക്തമായി. ഇതേത്തുടർന്ന്് ഡോളറിനെതിരേ രൂപ 14 പൈസ നഷ്ടത്തിൽ 90.92ൽ വ്യാപാരം പൂർത്തിയാക്കി.
ഡോളർ ദുർബലമാകുന്പോഴും അസംസ്കൃത എണ്ണ വില കുറയുന്പോഴും രൂപ കരുത്താർജിക്കേണ്ടതാണ്. എന്നാൽ, വിദേശ നിക്ഷേപകരുടെ പിൻവാങ്ങലാണ് രൂപയെ ബാധിച്ചത്. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 90.68 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീടിത് 91.01 എന്ന നിലയിലേക്കു വീണു. അവസാനം 14 പൈസ നഷ്ടത്തിൽ 90.92ൽ വ്യാപാരം പൂർത്തിയാക്കി. ഡിസംബർ 16നു രേഖപ്പെടുത്തിയ 90.93 ആണ് ഡോളറിനെതിരേ രൂപയുടെ വ്യാപാരാവസാനമുള്ള ഏറ്റവും താഴ്ന്ന നില.
3. ഫെഡറൽ റിസർവ് ചെയർമാൻ സ്ഥാനത്തിലുള്ള ഉൗഹാപോഹങ്ങൾ: അടുത്ത യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ആരാകുമെന്നതിലുള്ള ഉൗഹാപോഹങ്ങൾ വിപണിയിൽ പ്രതിഫലിച്ചു. നിലവിൽ വൈറ്റ് ഹൗസ് നാഷണൽ ഇക്കണോമിക് കൗണ്സിൽ ഡയറക്ടർ ചുമതല വഹിക്കുന്ന കെവിൻ ഹാസെറ്റ് ചെയർമാൻ ആകില്ലെന്ന ട്രംപിന്റെ പ്രസ്താവന ആഗോളവിപണികളെയൊന്നടങ്കം പ്രതികൂലമായി ബാധിച്ചു.
Business
മുംബൈ: 2025ലെ അവസാന വ്യാപാരദിനത്തിൽ ഓഹരിവിപണിയിൽ ഉണർവ്. തുടർച്ചയായ നഷ്ടദിനങ്ങൾക്കു ശേഷമാണ് വിപണിയുടെ തിരിച്ചുവരവ്. ബിഎസ്ഇ സെൻസെക്സ് തുടർച്ചയായ അഞ്ചു ദിവസത്തിനും എൻഎസ്ഇ നിഫ്റ്റി തുടർച്ചയായ നാലു ദിവസത്തിനും ശേഷമാണ് മുന്നേറിയത്.
സെൻസെക്സും നിഫ്റ്റിയും ഏകദേശം ഒരു ശതമാനത്തിനടുത്ത് നേട്ടം രേഖപ്പെടുത്തി. വ്യാപാരത്തിന്റെ തുടക്കത്തിൽ നേരിയ വർധന പ്രകടിപ്പിച്ച നിഫ്റ്റി ഘട്ടംഘട്ടമായി 26,200 നിലവാരത്തിലേക്കു മുന്നേറി. എന്നാൽ, അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നത് സൂചികയ്ക്ക് മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കാനുള്ള അവസരം നഷ്ടമാക്കി.
തുടർച്ചയായ അഞ്ചു ദിവസത്തെ നഷ്ടദിനങ്ങൾക്കുശേഷം ഇന്നലെ സെൻസെക്സ് 545.52 പോയിന്റ് (0.64%) മുന്നേറ്റത്തോടെ 85,220.60ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സൂചിക 762.09 പോയിന്റ് മുന്നേറി 85,437.17 എന്ന നിലവാരത്തിലെത്തിയതാണ്. നാലു ദിവസങ്ങൾക്കുശേഷം നിഫ്റ്റി 190.75 പോയിന്റ് (0.74%) ലാഭത്തോടെ 26,129.60ൽ വ്യാപാരം അവസാനിപ്പിച്ചു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണിമൂല്യം കഴിഞ്ഞ സെഷനിലെ 472 ലക്ഷം കോടി രൂപയിൽ നിന്ന് 476 ലക്ഷം കോടി രൂപയായി ഉയർന്നു. നിക്ഷേപകർ ഒറ്റ സെഷനിൽ ഏകദേശം 4 ലക്ഷം കോടി രൂപയാണ് സന്പാദിച്ചത്.
നിഫ്റ്റി മേഖലാ സൂചികകളിൽ ഐടി ഒഴികെ എല്ലാം രണ്ടു മുതൽ 0.70 ശതമാനം വരെ മുന്നേറ്റം നടത്തി.
2025ൽ സെൻസെക്സും നിഫ്റ്റിയും ഏകദേശം 10 ശതമാനം വീതം നേട്ടം കൈവരിച്ചെങ്കിലും മറ്റ് ഏഷ്യൻ വിപണികളെയും ആഗോള വിപണികളെയും വച്ചുനോക്കുന്പോൾ പിന്നിലാണ്. ഡോളറുമായുള്ള രൂപയുടെ മൂല്യത്തകർച്ചയാണ് വിപണിയെ സ്വാധീനിച്ചത്.
ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 91ലേക്കു താഴുകയും ചെയ്തു. നിഫ്റ്റി ഏകദേശം 10.5 ശതമാനം നേട്ടത്തോടെയും സെൻസെക്സ് 9.1 ശതമാനം വർധനയോടെയുമാണ് 2025 അവസാനിപ്പിച്ചത്. നിഫ്റ്റി തുടർച്ചയായ പത്താം വർഷമാണ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്.
2025ൽ നിഫ്റ്റി മേഖലാ സൂചികകളിൽ മീഡിയ, റിയൽറ്റി, ഐടി എന്നിവയാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത്. പൊതുമേഖല ബാങ്ക്, മെറ്റൽ, ഓട്ടോ എന്നിവയാണ് മികച്ച പ്രകടനം നടത്തിയ സൂചികകൾ.
കേരള കന്പനികളുടെ പ്രകടനം
കേരള കന്പനികൾ ഭൂരിഭാഗവും നേട്ടത്തിലായിരുന്നു. ആസ്പിൻവാൾ ആൻഡ് കന്പനി 20 ശതമാനം നേട്ടവുമായി 261 രൂപയിലെത്തി. മുത്തൂറ്റ് മൈക്രോഫിൻ (3.61%), കിംഗ്സ് ഇൻഫ്രാ വെഞ്ച്വേഴ്സ് (6.76%) തുടങ്ങിയ ഓഹരികൾക്കും മികച്ച ദിനമായിരുന്നു. എന്നാൽ, സ്റ്റെൽ ഹോൾഡിംഗ്സ് (3.26%), വെസ്റ്റേണ് ഇന്ത്യ പ്ലൈവുഡ്സ് (2.00%), ഹാരിസണ്സ് മലയാളം (2.32%) തുടങ്ങിയ ഓഹരികൾക്ക് മികവിലെത്താനായില്ല.
വിപണിയുടെ മുന്നേറ്റത്തിനു പിന്നിൽ
സ്റ്റീൽ ഓഹരികളുടെ കുതിപ്പ്: തെരഞ്ഞെടുത്ത സ്റ്റീൽ ഇറക്കുമതികൾക്ക് മൂന്നു വർഷത്തേക്ക് 12 ശതമാനം വരെ സേഫ്ഗാർഡ് ഡ്യൂട്ടി ഏർപ്പെടുത്തുമെന്നു സർക്കാർ പ്രഖ്യാപിച്ചു. ഇത് ആഭ്യന്തര സ്റ്റീൽ ഉത്പാദകർക്ക് മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രമുഖ സ്റ്റീൽ കന്പനികളുടെ ഓഹരി വിലകൾ വർധിച്ചു. നിഫ്റ്റി മെറ്റൽ സൂചിക 1.45 ശതമാനത്തോടെ 160 പോയിന്റ് ഉയർന്നു.
ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ ഓഹരികൾ രണ്ടു മുതൽ നാലു ശതമാനം വരെ നേട്ടമുണ്ടാക്കി.
ക്രൂഡ് വിലയിലെ കുറവ്: ക്രൂഡ് ഓയിൽ വില 0.10 ശതമാനം കുറഞ്ഞ് ബാരലിന് 61.27 ഡോളറിലെത്തി. അസംസ്കൃത എണ്ണ വിലയിലുണ്ടാകുന്ന കുറവ് രാജ്യത്തിന് ഗുണകരമാണ്. ഇത് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുറയ്ക്കാൻ സഹായിക്കുന്നതിനാൽ ഇന്ത്യൻ വിപണിക്കു കരുത്തേകുന്നു.
വിപണിയിൽ ചാഞ്ചാട്ടം കുറയുന്നു: വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിഐഎക്സ് മൂന്നു ശതമാനത്തിലധികം ഇടിഞ്ഞ് 9.37 ശതമാനത്തിലെത്തി.
ഉയർന്ന വാങ്ങലുകൾ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഇടിവിനെത്തുടർന്ന് നിക്ഷേപകർ വൻതോതിൽ ഓഹരികൾ വാങ്ങാൻ താത്പര്യമെടുത്തു. സെൻസെക്സ് അഞ്ചു ദിവസവും നിഫ്റ്റി നാലു ദിവസവും ഇടിവ് രേഖപ്പെടുത്തിയതിനെത്തുടർന്ന് തെരഞ്ഞെടുത്ത ഓഹരികൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ നിക്ഷേപകർ മുന്നോട്ടുവന്നു.
മിഡ്കാപ്, സ്മോൾകാപ് ഓഹരികളുടെ വാങ്ങൽ: വിശാല സൂചികകളായ മിഡ്കാപ്, സ്മോൾകാപ് ഓഹരികൾ വാങ്ങാൻ വലിയ താത്പര്യമാണുണ്ടായത്. ഇത് വിപണിയുടെ തിരിച്ചുവരവിന് നിർണായകമായി. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 0.95 ശതമാനവും 1.11 ശതമാനവുമാണ് മുന്നേറിയത്.