x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​പ​ണി​യി​ൽ ര​ണ്ടാം ദി​ന​വും നേ​ട്ടം


Published: March 25, 2026 10:03 PM IST | Updated: March 25, 2026 10:03 PM IST

മും​​ബൈ: വ​​ൻ ന​​ഷ്ട​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം തു​​ട​​ർ​​ച്ച​​യാ​​യി ര​​ണ്ടാം ദി​​വ​​സ​​വും ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ വ​​ൻ മു​​ന്നേ​​റ്റം. ഇ​​ന്ന​​ല​​ത്തെ വ്യാ​​പാ​​ര​​ത്തി​​നൊ​​ടു​​വി​​ൽ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളാ​​യ എ​​ൻ​​എ​​സ്ഇ നി​​ഫ്റ്റി​​യും ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സും ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​ന​​ടു​​ത്ത് ഉയർന്നു. ക്രൂ​​ഡ് ഓ​​യി​​ലി​​ന്‍റെ വി​​ല​​യി​​ലു​​ണ്ടാ​​യ കു​​റ​​വും പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷം ല​​ഘൂ​​ക​​രി​​ക്ക​​പ്പെ​​ടു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യു​​മാ​​ണ് വി​​പ​​ണി​​ക്ക് ക​​രു​​ത്താ​​യ​​ത്.

സെ​​ൻ​​സെ​​ക്സ് 1205 പോ​​യി​​ന്‍റ് (1.63 %) വ​​ർ​​ധ​​ന​​യോ​​ടെ 75,273 നി​​ല​​വാ​​ര​​ത്തി​​ലും നി​​ഫ്റ്റി 394 പോ​​യി​​ന്‍റ് നേ​​ട്ട​​ത്തി​​ൽ (1.72 %) 23,306ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. ഇ​​തോ​​ടെ ര​​ണ്ട് ദി​​വ​​സം കൊ​​ണ്ട്, സെ​​ൻ​​സെ​​ക്സി​​ൽ ഏ​​ക​​ദേ​​ശം 2,600 പോ​​യി​​ന്‍റും (3.54%) നി​​ഫ്റ്റി​​യി​​ൽ ഏ​​ക​​ദേ​​ശം 800 പോ​​യി​​ന്‍റും (3.56%) നേ​​ട്ട​​ം രേ​​ഖ​​പ്പെ​​ടു​​ത്തി.

എ​​ൻ​​എ​​സ്ഇ മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ൾ ഒ​​ന്ന​​ട​​ങ്കം നേ​​ട്ട​​ത്തി​​ലെ​​ത്തി. നി​​ഫ്റ്റി ഐ​​ടി ഒ​​ഴി​​കെ​​യു​​ള്ള (+0.08) മ​​റ്റ് മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ൾ വ​​ലി​​യ മു​​ന്നേ​​റ്റം ന​​ട​​ത്തി. മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ ഉ​​യ​​ർ​​ന്ന ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് കു​​തി​​പ്പി​​ന് നേ​​തൃ​​ത്വം ന​​ല്കി. നി​​ഫ്റ്റി ഓ​​ട്ടോ, ഫി​​നാ​​ൻ​​ഷ​​ൽ സ​​ർ​​വീ​​സ​​സ്, മെ​​റ്റ​​ൽ, ഫാ​​ർ​​മ, പി​​എ​​സ്‌യു ​​ബാ​​ങ്ക്, പ്രൈ​​വ​​റ്റ് ബാ​​ങ്ക്, റി​​യ​​ൽ​​റ്റി, ഹെ​​ൽ​​ത്ത്കെ​​യ​​ർ തു​​ട​​ങ്ങി​​യ​​വ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ന​​ട​​ത്തി​​യ​​ത്.

വി​​പ​​ണി​​ക്ക് ഇ​​ന്ന് അ​​വ​​ധി

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി ഇ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യി​​ല്ല. ശ്രീ​​രാ​​മ ന​​വ​​മി പ്ര​​മാ​​ണി​​ച്ചാ​​ണ് ഓ​​ഹ​​രി വ്യാ​​പാ​​ര​​ത്തി​​ന് അ​​വ​​ധി ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. എ​​ൻ​​എ​​സ്ഇ, ബി​​എ​​സ്ഇ ഉ​​ൾ​​പ്പെ​​ടെ പ്ര​​ധാ​​ന​​പ്പെ​​ട്ട സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ചു​​ക​​ൾ​​ക്ക് എ​​ല്ലാം അ​​വ​​ധി​​യാ​​യി​​രി​​ക്കും. ഇ​​നി നാ​​ളെ​​യാ​​യി​​രി​​ക്കും ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​യി​​ൽ വ്യാ​​പാ​​രം പു​​ന​​രാ​​രം​​ഭി​​ക്കു​​ക.

അ​​ടു​​ത്ത​​യാ​​ഴ്ച മൂ​​ന്നു വ്യാ​​പാ​​ര ദി​​ന​​ങ്ങ​​ൾ മാ​​ത്ര​​മാ​​യി​​രി​​ക്കും വി​​പ​​ണി​​യി​​ലു​​ണ്ടാ​​കു​​ക. മാ​​ർ​​ച്ച് 31 ​​ശ്രീ മ​​ഹാ​​വീ​​ർ ജ​​യ​​ന്തി​​യും ഏ​​പ്രി​​ൽ മൂ​​ന്ന് ദുഃ​​ഖ വെ​​ള്ളി​​യും പ്ര​​മാ​​ണി​​ച്ച് വി​​പ​​ണി​​ക്ക് അ​​വ​​ധി​​യാ​​ണ്.

Tags : Share Market Nifty Sensex BSE NSE

Recent News

Corehub Up