x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​ജ എ​ഐ വീ​ഡി​യോ​യും ട്രേ​ഡിം​ഗ് ആ​പ്പും; വ​യോ​ധി​ക​ന്‍റെ 1.37 കോ​ടി രൂ​പ ക​വ​ർ​ന്ന് ത​ട്ടി​പ്പു​കാ​ർ

വെബ് ഡെസ്ക്
Published: July 19, 2026 12:51 AM IST | Updated: July 19, 2026 12:51 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ വ​യോ​ധി​ക​ൻ സൈ​ബ​ര്‍ ത​ട്ടി​പ്പി​നി​ര​യാ​യി. 1.37 കോ​ടി രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഇ​ര​യാ​യ വ​യോ​ധി​ക​ൻ സൈ​ബ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ണ്ട എ​ഐ വീ​ഡി​യോ​യു​ടെ താ​ഴെ ന​ൽ​കി​യി​രു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​ന്‍റെ തു​ട​ക്കം. തു​ട​ർ​ന്ന് വ​യോ​ധി​ക​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ഹാ​ക്ക​ർ​മാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഫോ​ൺ ഹാ​ക്ക് ചെ​യ്ത ത​ട്ടി​പ്പു​കാ​ര്‍ ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ഇ​ദ്ദേ​ഹം ഒ​രു വ്യാ​ജ ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗ് ആ​പ്ലി​ക്കേ​ഷ​നും ഫോ​ണി​ൽ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തു. ഉ​യ​ർ​ന്ന ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത വ്യാ​ജ ആ​പ്പി​ലൂ​ടെ പ​ല ത​വ​ണ​ക​ളാ​യി ഇ​ദ്ദേ​ഹം നി​ക്ഷേ​പി​ച്ച 1.37 കോ​ടി രൂ​പ​യാ​ണ് ത​ട്ടി​പ്പു​കാ​ർ ക​വ​ർ​ന്ന​ത്. പ​ണം തി​രി​കെ ല​ഭി​ക്കി​ല്ലെ​ന്ന് ബോ​ധ്യ​മാ​യ​തോ​ടെ​യാ​ണ് വ​യോ​ധി​ക​ൻ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സൈ​ബ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up