x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ര​ന്ത​രം പീ​ഡ​നം; ഭ​ർ​തൃ​പി​താ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച യു​വ​തി ക​സ്റ്റ​ഡി​യി​ൽ

വെബ് ഡെസ്‌ക്
Published: July 19, 2026 12:48 AM IST | Updated: July 19, 2026 12:48 AM IST

പ്രതീകാത്മക ചിത്രം

മു​സ​ഫ​ർ​ന​ഗ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സ​ഫ​ർ​ന​ഗ​റി​ൽ ഭ​ർ​തൃ​പി​താ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചു​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​സ​ഫ​ർ​ന​ഗ​ർ ജി​ല്ല​യി​ലെ ബു​ധാ​ന പ​ട്ട​ണ​ത്തി​ലെ ച​ന്ദേ​രി റോ​ഡി​ലെ സ​ഫി​പൂ​ർ പ​ട്ടി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഭ​ർ​ത്താ​വ് വീ​ട്ടി​ലി​ല്ലാ​ത്ത​പ്പോ​ഴൊ​ക്കെ ഭ​ർ​തൃ​പി​താ​വ് നി​ര​ന്ത​രം ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യി​രു​ന്ന​താ​യാ​ണ് യു​വ​തി ആ​രോ​പി​ക്കു​ന്ന​ത്. ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി ഭ​ർ​തൃ​പി​താ​വ് ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 67കാ​ര​നാ​യ ഭ​ർ​തൃ​പി​താ​വ് നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഹ​രി​യാ​ന​യി​ൽ വാ​ട​ക റി​ക്ഷാ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. ര​ണ്ട് ആ​ൺ​മ​ക്ക​ൾ​ക്കും ഭ​ർ​തൃ​പി​താ​വി​നു​മൊ​പ്പ​മാ​യി​രു​ന്നു യു​വ​തി​യു​ടെ താ​മ​സം.

യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും സം​ഭ​വ​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Crime Police Investigation CaseFile FIR

Recent News

Corehub Up