x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജിയോയുടെ ഉപഗ്രഹ ശൃംഖലയ്ക്ക് കേന്ദ്രാനുമതി


Published: July 18, 2026 02:38 AM IST | Updated: July 18, 2026 02:38 AM IST

ന്യൂ​​ഡ​​ൽ​​ഹി: റി​​ല​​യ​​ൻ​​സ് ജി​​യോ​​യു​​ടെ ലോ ​​എ​​ർ​​ത്ത് ഓ​​ർ​​ബി​​റ്റ് ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ൾ വി​​ന്യ​​സി​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി​​ക്ക് കേ​​ന്ദ്ര സ്പേ​​സ് റെ​​ഗു​​ലേ​​റ്റ​​റാ​​യ ഇ​​ൻ-​​സ്പേ​​സി​​ന്‍റെ (IN-SPACe) സാ​​ങ്കേ​​തി​​ക അ​​നു​​മ​​തി ല​​ഭി​​ച്ചു. ഭൂ​​മി​​യോ​​ട് അ​​ടു​​ത്ത ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​ൽ (Low Earth Orbit - LEO) 1,600ല​​ധി​​കം ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ൾ വി​​ന്യ​​സി​​ക്കാ​​നു​​ള്ള ജി​​യോ​​യു​​ടെ പ്രൊ​​പ്പോ​​സ​​ൽ സാ​​ങ്കേ​​തി​​ക​​മാ​​യി മി​​ക​​ച്ച​​താ​​ണെ​​ന്നും ആ​​ഗോ​​ള സം​​വി​​ധാ​​ന​​ങ്ങ​​ളാ​​യ സ്റ്റാ​​ർ​​ലി​​ങ്കി​​ന് ഒ​​പ്പ​​ത്തി​​നൊ​​പ്പം നി​​ൽ​​ക്കു​​ന്ന​​താ​​ണെ​​ന്നും ബ​​ഹി​​രാ​​കാ​​ശ നി​​യ​​ന്ത്ര​​ണ ഏ​​ജ​​ൻ​​സി​​യാ​​യ ഇ​​ൻ-​​സ്പേ​​സ് വി​​ല​​യി​​രു​​ത്തി.

ഇ​​ന്ത്യ​​ൻ നാ​​ഷ​​ണ​​ൽ സ്പേ​​സ് പ്രൊ​​മോ​​ഷ​​ൻ ആ​​ൻ​​ഡ് ഓ​​ത​​റൈ​​സേ​​ഷ​​ൻ സെ​​ന്‍റ​​ർ (ഇ​​ൻ സ്പേ​​സ്), ഇ​​ന്ത്യ​​ൻ സ്പേ​​സ് റി​​സ​​ർ​​ച്ച് ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ (ഐ​​എ​​സ്ആ​​ർ​​ഒ), ടെ​​ലി​​കോം ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ന് കീ​​ഴി​​ലു​​ള്ള വ​​യ​​ർ​​ലെ​​സ് പ്ലാ​​നിം​​ഗ് ആ​​ൻ​​ഡ് കോ​​ഓർ​​ഡി​​നേ​​ഷ​​ൻ (ഡ​​ബ്ലു​​പി​​സി) വിം​​ഗ് എ​​ന്നി​​വ​​ർ സം​​യു​​ക്ത​​മാ​​യാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ ന​​ട​​ത്തി​​യ​​ത്.

ഭൂ​​മി​​യി​​ൽ നി​​ന്ന് ഏ​​ക​​ദേ​​ശം 650 കി​​ലോ​​മീ​​റ്റ​​ർ ഉ​​യ​​ര​​ത്തി​​ലു​​ള്ള ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​ൽ 1,600 ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ൾ വി​​ന്യ​​സി​​ക്കാ​​നാ​​ണ് ജി​​യോ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.ഈ ​​അ​​നു​​മ​​തി​​യെ​​ത്തു​​ട​​ർ​​ന്ന്, ഓ​​ർ​​ബി​​റ്റ​​ൽ സ്ലോ​​ട്ടു​​ക​​ൾ (ഉ​​പ​​ഗ്ര​​ഹ ഭ്ര​​മ​​ണ​​പ​​ഥ​​ങ്ങ​​ൾ) സു​​ര​​ക്ഷി​​ത​​മാ​​ക്കു​​ന്ന​​തി​​നാ​​യി അ​​ന്താ​​രാ​​ഷ്ട്ര ത​​ല​​ത്തി​​ൽ മു​​കേ​​ഷ് അം​​ബാ​​നി​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ഈ ​​ക​​ന്പ​​നി​​ക്ക് ആ​​വ​​ശ്യ​​മാ​​യ നി​​യ​​ന്ത്ര​​ണ​​പ​​ര​​മാ​​യ പി​​ന്തു​​ണ ന​​ൽ​​കാ​​ൻ സ​​ർ​​ക്കാ​​രി​​ന് ക​​ഴി​​യും. ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സ് യൂ​​ണി​​യ​​ൻ ഫ​​യ​​ലിം​​ഗു​​ക​​ൾ​​ക്കും മ​​റ്റ് ക​​ന്പ​​നി​​ക​​ളു​​മാ​​യു​​ള്ള ഏ​​കോ​​പ​​ന​​ത്തി​​ലൂ​​ടെ​​യു​​ള്ള ഭ്ര​​മ​​ണ​​പ​​ഥ അ​​വ​​കാ​​ശ​​ങ്ങ​​ൾ​​ക്കും വേ​​ണ്ടി ക​​ന്പ​​നി നേ​​ര​​ത്തേ സ​​ർ​​ക്കാ​​രി​​ന്‍റെ സ​​ഹാ​​യം തേ​​ടി​​യി​​രു​​ന്നു.

ദേ​​ശീ​​യ സു​​ര​​ക്ഷ​​യ്ക്കും ത​​ന്ത്ര​​പ്ര​​ധാ​​ന​​മാ​​യ പ്ര​​തി​​രോ​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കും നി​​ർ​​ണാ​​യ​​ക​​മാ​​യ, ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ​​ത്തെ പ്രാ​​ദേ​​ശി​​ക ലി​​യോ ഉ​​പ​​ഗ്ര​​ഹ ശൃം​​ഖ​​ല സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് ഈ ​​നീ​​ക്കം വ​​ഴി​​തു​​റ​​ക്കും. നി​​ല​​വി​​ൽ പ​​തി​​നാ​​യി​​ര​​ത്തി​​ല​​ധി​​കം ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളു​​മാ​​യി ഇ​​ലോ​​ണ്‍ മ​​സ്കി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള സ്റ്റാ​​ർ​​ലി​​ങ്കാ​​ണ് ലി​​യോ മേ​​ഖ​​ല ഭ​​രി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ഭൗ​​മ​​രാ​​ഷ്ട്രീ​​യ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ വി​​ദേ​​ശ ഉ​​പ​​ഗ്ര​​ഹ ക​​ന്പ​​നി​​ക​​ളെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് കു​​റ​​യ്ക്കാ​​ൻ വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളെ പ്രേ​​രി​​പ്പി​​ക്കു​​ന്നു​​ണ്ട്.

ഇ​​ന്ത്യ​​യി​​ലു​​ട​​നീ​​ളം സെ​​ക്ക​​ൻ​​ഡി​​ൽ 4.5 മു​​ത​​ൽ 5 ടെ​​റാ​​ബി​​റ്റ് വ​​രെ അ​​തി​​വേ​​ഗ ഡാ​​റ്റാ ശേ​​ഷി ന​​ൽ​​കാ​​ൻ ഈ ​​ശൃം​​ഖ​​ല​​യ്ക്ക് സാ​​ധി​​ക്കും. നി​​ല​​വി​​ൽ ഇ​​ന്ത്യ​​യി​​ൽ അ​​നു​​മ​​തി​​യു​​ള്ള സ്റ്റാ​​ർ​​ലി​​ങ്കി​​ന് സെ​​ക്ക​​ൻ​​ഡി​​ൽ 600 ഗി​​ഗാ​​ബി​​റ്റ് ശേ​​ഷി​​ക്ക് അ​​നു​​മ​​തി​​യു​​ണ്ട്. ആ​​മ​​സോ​​ണ്‍ ലി​​യോ ഇ​​ന്ത്യ​​ലു​​ട​​നീ​​ളം സെ​​ക്ക​​ൻ​​ഡി​​ന് 3 ഗെ​​റാ​​ബി​​റ്റ് ശേ​​ഷി​​യാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. എ​​ന്നാ​​ൽ ആ​​മ​​സോ​​ണി​​ന് അ​​നു​​മ​​തി ല​​ഭി​​ച്ചി​​ട്ടി​​ല്ല. ഇ​​വ​​യേ​​ക്കാ​​ൾ ഉ​​യ​​ർ​​ന്ന ശേ​​ഷി​​യാ​​ണ് ജി​​യോ വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന​​ത്. അ​​ടു​​ത്ത 2 മു​​ത​​ൽ 3 വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കാ​​നാ​​ണ് റി​​ല​​യ​​ൻ​​സ് ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. ഏ​​ക​​ദേ​​ശം 10 ബി​​ല്യ​​ണ്‍ മു​​ത​​ൽ 15 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ വ​​രെ​​യാ​​ണ് (ഏ​​ക​​ദേ​​ശം 96,000 കോ​​ടി മു​​ത​​ൽ 1.44 ല​​ക്ഷം കോ​​ടി രൂ​​പ വ​​രെ) ഇ​​തി​​ന്‍റെ ചെ​​ല​​വ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

ല​​ക്ഷ്യം അ​​തി​​വേ​​ഗ ഇ​​ന്‍റ​​ർ​​നെ​​റ്റും പ്ര​​തി​​രോ​​ധ സു​​ര​​ക്ഷ​​യും

ഫി​​ക്സ​​ഡ് സാ​​റ്റ​​ലൈ​​റ്റ് സ​​ർ​​വീ​​സ​​സ്, സെ​​ല്ലു​​ലാ​​ർ ബാ​​ക്ക്ഹോ​​ൾ എ​​ന്നി​​വ​​യ്ക്ക് പു​​റ​​മെ സാ​​ധാ​​ര​​ണ മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളി​​ലേ​​ക്ക് നേ​​രി​​ട്ട് സാ​​റ്റ​​ലൈ​​റ്റ് ക​​ണ​​ക്റ്റി​​വി​​റ്റി ന​​ൽ​​കു​​ന്ന ’ഡ​​യ​​റ​​ക്ട്-​​ടു-​​ഡി​​വൈ​​സ്’ സേ​​വ​​ന​​വും പ​​ദ്ധ​​തി വ​​ഴി ജി​​യോ ല​​ക്ഷ്യ​​മി​​ടു​​ന്നു​​ണ്ട്. പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി രാ​​ജ്യ​​ത്തു​​ട​​നീ​​ളം 20 മു​​ത​​ൽ 22 വ​​രെ ഗ്രൗ​​ണ്ട് സ്റ്റേ​​ഷ​​നു​​ക​​ൾ ജി​​യോ സ്ഥാ​​പി​​ക്കും.

വാ​​ണി​​ജ്യ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക് പു​​റ​​മെ രാ​​ജ്യ​​ത്തി​​ന്‍റെ സു​​ര​​ക്ഷാ-​​പ്ര​​തി​​രോ​​ധ മേ​​ഖ​​ല​​ക​​ൾ​​ക്കും ഈ ​​ത​​ദ്ദേ​​ശീ​​യ ശൃം​​ഖ​​ല വ​​ലി​​യ ക​​രു​​ത്താ​​കും. വി​​ദേ​​ശ ഉ​​പ​​ഗ്ര​​ഹ ക​​ന്പ​​നി​​ക​​ളെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് കു​​റ​​യ്ക്കാ​​ൻ ഇ​​ത് സ​​ഹാ​​യി​​ക്കു​​മെ​​ന്ന് ഇ​​ൻ-​​സ്പേ​​സ് സ​​ർ​​ക്കാ​​രി​​നെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.

Tags : Central approval Jio's satellite network

Recent News

Corehub Up