x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ട്പാ​ത്തി​ലേ​ക്കു ലോ​റി ഇ​ടി​ച്ചു​ക​യ​റി കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു, നാ​ലു​ പേ​ർ​ക്ക് പ​രി​ക്ക്


Published: July 18, 2026 02:27 AM IST | Updated: July 18, 2026 02:27 AM IST

പാ​​​ല​​​ക്കാ​​​ട്: മു​​​ണ്ടൂ​​​ർ- കോ​​​ങ്ങാ​​​ട് റോ​​​ഡി​​​ൽ ഒ​​​ന്പ​​​താം മൈ​​​ലി​​​ൽ നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട ലോ​​​റി ഫു​​​ട്പാ​​​ത്തി​​​ലൂ​​​ടെ ന​​​ട​​​ന്നു​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന മൂ​​​ന്നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഒ​​​രു നാ​​​ട്ടു​​​കാ​​​ര​​​നും പ​​​രി​​​ക്കേ​​​റ്റു.

മു​​​ണ്ടൂ​​​ർ യു​​​വ​​​ക്ഷേ​​​ത്ര കോ​​​ള​​​ജി​​​ലെ ര​​​ണ്ടാം​​​വ​​​ർ​​​ഷ ബി​​​സി​​​എ വി​​​ദ്യാ​​​ർ​​​ഥി പാ​​​ല​​​ക്കാ​​​ട് പ​​​റ​​​ക്കു​​​ന്നം ക്ര​​​സ​​​ന്‍റ് ലൈ​​​ൻ മ​​​ജീ​​​ദ് മ​​​ൻ​​​സി​​​ലി​​​ൽ എം.​​​ സ​​​ക്കീ​​​ർ അ​​​ബ്ബാ​​​സി​​​ന്‍റെ മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് ഫ​​​ർ​​​ഹാ​​​ൻ (19) ആ​​​ണു മ​​​രി​​​ച്ച​​​ത്. ആ​​​സി​​​ഫ്, അ​​​ഹ​​​മ്മ​​​ദ് സി​​​നാ​​​ൻ, റ​​​സ​​​ൽ എ​​​ന്നീ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ഒ​​​രാ​​​ൾ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും ര​​​ണ്ടു​ പേ​​​ർ പാ​​​ല​​​ക്കാ​​​ട്ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ഒ​​​രാ​​​ൾ പ്ര​​​ദേ​​​ശ​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും ചി​​​കി​​​ത്സ​​​തേ​​​ടി.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 1.55നാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. ബ്രേ​​​ക്ക് കി​​​ട്ടാ​​​തെ ലോ​​​റി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണം വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ലോ​​​റി ഡ്രൈ​​​വ​​​ർ പ​​​റ​​​ഞ്ഞു. ഐ​​​എം​​​എ​​​യു​​​ടെ മ​​​ല​​​ന്പു​​​ഴ​​​യി​​​ലെ പ്ലാ​​​ന്‍റി​​​ൽ മെ​​​ഡി​​​ക്ക​​​ൽ മാ​​​ലി​​​ന്യം നി​​​ക്ഷേ​​​പി​​​ച്ച​​​ശേ​​​ഷം നീ​​​ലേ​​​ശ്വ​​​ര​​​ത്തേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ലോ​​​റി​​​യാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. സ​​​മീ​​​പ​​​ത്തെ വൈ​​​ദ്യു​​​തി പോ​​​സ്റ്റി​​​ൽ ഇ​​​ടി​​​ച്ചാ​​​ണ് വാ​​​ഹ​​​നം നി​​​ന്ന​​​ത്.

ലോ​​​റി​​​ക്കും ഫു​​​ട്പാ​​​ത്തി​​​ന്‍റെ ഗ്രി​​​ല്ലി​​​നു​​​മി​​​ട​​​യി​​​ൽ കു​​​ടു​​​ങ്ങി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ഓ​​​ടി​​​ക്കൂ​​​ടി​​​യ നാ​​​ട്ടു​​​കാ​​​രാ​​​ണ് വ​​​ള​​​രെ പ​​​ണി​​​പ്പെ​​​ട്ട് പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. സ്ഥി​​​രം അ​​​പ​​​ക​​​ട​​​മേ​​​ഖ​​​ല​​​യാ​​​ണ് പ്ര​​​ദേ​​​ശ​​​മെ​​​ന്ന് നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​ഞ്ഞു. സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തും.

 

Tags : College student dies

Recent News

Corehub Up