x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി; വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: July 18, 2026 01:46 AM IST | Updated: July 18, 2026 01:46 AM IST

അറസ്റ്റിലായ അ​ബൂ​ബ​ക്ക​ർ

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ് കോ​ള​ജി​ന് സ​മീ​പം കോ​ട​മ്പു​ഴ താ​മ​സി​ക്കു​ന്ന പ​ഴ​നി​യി​ല്‍​പ​ടി വീ​ട്ടി​ല്‍ അ​ബൂ​ബ​ക്ക​ർ (66) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഫ​റോ​ക്ക് പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 14ാം തീ​യ​തി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 14 വ​യ​സു​ള്ള വി​ദ്യാ​ർ​ഥി​യെ ഭ​ക്ഷ​ണ​വും, പ​ണ​വും ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് അ​ബൂ​ബ​ക്ക​ര്‍ പു​ഴ​ക്ക​ട​വി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് കോ​ട​മ്പു​ഴ ക​ട​വി​ല്‍ അ​ടു​പ്പി​ച്ചി​രു​ന്ന തോ​ണി​യി​ല്‍ വെ​ച്ച് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി എ​ന്നാ​ണ് പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. വി​ദ്യാ​ര്‍​ഥി ത​ന്നെ​യാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

തു​ട​ര്‍​ന്ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും എ​സ്‌​ഐ മി​ഥു​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​യാ​ളെ കോ​ട​മ്പു​ഴ​യി​ല്‍ വെ​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Tags : Minor boy sexually assaulted elderly man arrested police

Recent News

Corehub Up