x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​സ​ന്ധി രൂക്ഷം; വൈ​ദ്യു​തി വാ​ങ്ങാ​ൻ കേ​ര​ളം

ജോ​​​​ണ്‍​സ​​​​ണ്‍ വേ​​​​ങ്ങ​​​​ത്ത​​​​ടം
Published: July 18, 2026 03:36 AM IST | Updated: July 18, 2026 03:36 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി വ​​​​രും മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ രൂ​​​​ക്ഷ​​​​മാ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പു​​​​റ​​​​ത്തു​​​​നി​​​​ന്നും വി​​​​ല​​​​ കൂ​​​​ടു​​​​ത​​​​ൽ ന​​​​ൽ​​​​കി​​​​യെ​​​​ങ്കി​​​​ലും വൈ​​​​ദ്യു​​​​തി വാ​​​​ങ്ങാ​​​​ൻ കെ​​​​എ​​​​സ്ഇ​​​​ബി ശ്ര​​​​മം തു​​​​ട​​​​ങ്ങി. അ​​​​തോ​​​​ടൊ​​​​പ്പം ക​​​​ടു​​​​ത്ത നി​​​​യ​​​​ന്ത്ര​​​​ണവും വി​​​​ല​​​​വ​​​​ർ​​​​ധ​​​​ന​​​​വും ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും ഉ​​​​റ​​​​പ്പാ​​​​യി.

\ഓ​​​​ണ​​​​ക്കാ​​​​ലം കൂ​​​​ടി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് അ​​​​ടു​​​​ത്ത മാ​​​​സ​​​​വും തു​​​​ട​​​​ർ​​​​ന്നു​​​​ള്ള മാ​​​​സ​​​​ങ്ങ​​​​ളി​​​​ലും വൈ​​​​ദ്യു​​​​തി ല​​​​ഭ്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള ക​​​​രാ​​​​റു​​​​ക​​​​ൾ​​​​ക്കു കെ​​​​എ​​​​സ്ഇ​​​​ബി ശ്ര​​​​മം തു​​​​ട​​​​ങ്ങി. കൂ​​​​ടു​​​​ത​​​​ൽ വൈ​​​​ദ്യു​​​​തി വാ​​​​ങ്ങാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ ല​​​​ഭ്യ​​​​ത തീ​​​​രെ കു​​​​റ​​​​വാ​​​​ണ്. വൈ​​​​ദ്യു​​​​തി നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ൽ അ​​​​ല്പം അ​​​​യ​​​​വു​​​​വ​​​​രു​​​​ത്താ​​​​നാ​​​​ണ് വൈ​​​​ദ്യു​​​​തി വാ​​​​ങ്ങു​​​​ന്ന​​​​ത്. എ​​​​ൻ​​​​ടി​​​​പി​​​​സി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നാ​​​​ണി​​​​ത്. യൂ​​​​ണി​​​​റ്റി​​​​ന് 5.69 രൂ​​​​പ നി​​​​ര​​​​ക്കി​​​​ലാ​​​​ണി​​​​ത്.


കൂ​​​​ടു​​​​ത​​​​ൽ വൈ​​​​ദ്യു​​​​തി എ​​​​ത്തി​​​​ക്കാ​​​​ൻ കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്ക് ക​​​​ഴി​​​​ഞ്ഞി​​​​ല്ലെ​​​​ങ്കി​​​​ൽ ഈ ​​​​വ​​​​ർ​​​​ഷം കേ​​​​ര​​​​ള​​​​ത്തി​​​​ൽ വൈ​​​​ദ്യു​​​​തി നി​​​​യ​​​​ന്ത്ര​​​​ണം (ലോ​​​​ഡ് ഷെ​​​​ഡിം​​​​ഗ്) പ​​​​തി​​​​വാ​​​​യേ​​​​ക്കും. മ​​​​ഴ​​​​യി​​​​ല്ലാ​​​​ത്ത ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ 500-600 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി​​​​യു​​​​ടെ കു​​​​റ​​​​വ് ഇ​​​​പ്പോ​​​​ൾ ദി​​​​വ​​​​സേ​​​​ന​​​​യു​​​​ണ്ട്.

മു​​​​ന്പെ​​​​ങ്ങും നേ​​​​രി​​​​ട്ടി​​​​ട്ടി​​​​ല്ലാ​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി: കെ​​​​എ​​​​സ്ഇ​​​​ബി ചെ​​​​യ​​​​ർ​​​​മാ​​​​ൻ

 തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ളം നേ​​​​രി​​​​ടു​​​​ന്ന​​​​ത് മു​​​​ന്പെ​​​​ങ്ങു​​​​മി​​​​ല്ലാ​​​​ത്ത വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ന്ന് കെ​​​​എ​​​​സ്ഇ​​​​ബി ചെ​​​​യ​​​​ർ​​​​മാ​​​​ൻ എം.ജി. രാ​​​​ജ​​​​മാ​​​​ണി​​​​ക്യം. ഈ ​​​​സ​​​​മ​​​​യ​​​​ത്ത് 5000 മെ​​​​ഗാ​​​​വാ​​​​ട്ട് വ​​​​രെ വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗം ഉ​​​​യ​​​​രു​​​​മെ​​​​ന്ന് പ്ര​​​​തീ​​​​ക്ഷി​​​​ച്ചി​​​​ല്ല. പു​​​​റ​​​​ത്തുനി​​​​ന്ന് വൈ​​​​ദ്യു​​​​തി കി​​​​ട്ടാ​​​​നി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം​​​​പ​​​​റ​​​​ഞ്ഞു.

ജൂലൈ​​​​യി​​​​ൽ കെ​​​​എ​​​​സ്ഇ​​​​ബി ക​​​​ണ​​​​ക്കുകൂ​​​​ട്ടി​​​​യ​​​​ത് 4000 മെ​​​​ഗാ​​​​വാ​​​​ട്ട് ഉ​​​​പ​​​​യോ​​​​ഗം. മു​​​​ന്പെ​​​​ങ്ങു​​​​മി​​​​ല്ലാ​​​​ത്ത വി​​​​ധം പീ​​​​ക്ക് സ​​​​മ​​​​യ​​​​ത്ത് 4900 മെ​​​​ഗാ​​​​വാ​​​​ട്ടിനു മു​​​​ക​​​​ളി​​​​ൽ ഉ​​​​പ​​​​യോ​​​​ഗം ഉ​​​​യ​​​​ർ​​​​ന്നു. എ​​​​ൽ​​​​നി​​​​നോ കാ​​​​ര​​​​ണം പു​​​​റ​​​​ത്തുനി​​​​ന്നും വൈ​​​​ദ്യു​​​​തി കി​​​​ട്ടാ​​​​നി​​​​ല്ല. ഈ ​​​​സ്ഥി​​​​തി മാ​​​​റാ​​​​തെ പ​​​​വ​​​​ർ ക​​​​ട്ട് മാ​​​​റി​​​​ല്ലെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണ് കെ​​​​എ​​​​സ്ഇ​​​​ബി ചെ​​​​യ​​​​ർ​​​​മാ​​​​ൻ. മു​​​​ൻ​​​​കൂ​​​​ട്ടി ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ൽ കെ​​​​എ​​​​സ്ഇ​​​​ബി വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. ഭ​​​​ര​​​​ണ മാ​​​​റ്റം ബാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല. ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വത്തോ​​​​ടെ വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യും കൂ​​​​ടി ചെ​​​​യ്താ​​​​ലേ പ്ര​​​​തി​​​​സ​​​​ന്ധി ക​​​​ട​​​​ക്കാ​​​​നാ​​​​കൂവെന്നും അദ്ദേഹം പറഞ്ഞു.

Tags : Kerala to buy electricity

Recent News

Corehub Up