പ്രതീകാത്മക ചിത്രം
പാലക്കാട്: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പണമിടപ്പാടിന്റെ പേരിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. മുണ്ടൂർ കാഞ്ഞിക്കുളം സ്വദേശിയായ പി.വി. അജയ് ആണ് അറസ്റ്റിലായത്.
കോങ്ങാട് പോലീസാണ് അജയ്യെ അറസ്റ്റ് ചെയ്തത്. കന്നിമാരി സ്വദേശി ജിഷ്ണുവിനെയാണ് കാർ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ ജിഷ്ണു പാലക്കാട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്.
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പരിക്കേറ്റ യുവാവ് അജയ്ക്കും കേസിലെ രണ്ടാം പ്രതിയായ അനൂപ് കുമാറിനും 35 ലക്ഷം രൂപ നൽകിയിരുന്നു. ഇത് തിരികെ ചോദിച്ചതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ യുവാവിനെ ആക്രമിക്കുകയും കാറിൽ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ഒരു വാഹനം കൊണ്ടുവന്നിടിച്ച് അപായപ്പെടുത്താനും ശ്രമിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.